x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘മോ​നേ ഉ​റ​പ്പാ​യും ചെ​യ്യാം’ എ​ന്നാ​ണ് ലാ​ലേ​ട്ട​ൻ പ​റ​ഞ്ഞ​ത്: പൃ​ഥ്വി​രാ​ജ്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 16, 2026 03:10 PM IST | Updated: August 16, 2026 03:10 PM IST

മോഹൻലാലും പൃഥ്വിരാജും

ഖ​ലീ​ഫ​യി​ൽ മോ​ഹ​ൻ​ലാ​ൽ വ​ന്ന​തി​നെ​ക്കു​റി​ച്ച് പൃ​ഥ്വി​രാ​ജ്. മാ​മ്പ​റ​യ്ക്ക​ൽ അ​ഹ​മ്മ​ദ് ആ​ലി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണ് മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ അ​തി​ഥി​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.

ത​ന്നോ​ടു​ള്ള സ്‌​നേ​ഹം​കൊ​ണ്ടു​കൂ​ടി​യാ​യി​രി​ക്കാം മോ​ഹ​ൻ​ലാ​ൽ ആ ​വേ​ഷം ചെ​യ്ത​തെ​ന്ന് പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞു.

മാ​മ്പ​റ​യ്ക്ക​ൽ അ​ഹ​മ്മ​ദ് ആ​ലി​യാ​യി ലാ​ലേ​ട്ട​ൻ അ​ഭി​ന​യി​ക്ക​ണം എ​ന്ന​ത് ഞ​ങ്ങ​ൾ എ​ല്ലാ​വ​രു​ടെ​യും ആ​ഗ്ര​ഹ​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ സ​മീ​പി​ച്ച​പ്പോ​ൾ, എ​ന്നോ​ടു​ള്ള സ്നേ​ഹം​കൊ​ണ്ടാ​യി​രി​ക്കാ​മെ​ന്ന് ഞാ​ൻ ക​രു​തു​ന്നു, മോ​നേ ഉ​റ​പ്പാ​യും ചെ​യ്യാം എ​ന്ന് പ​റ​ഞ്ഞു. അ​ദ്ദേ​ഹം വ​ന്ന് ക​ഥാ​പാ​ത്രം ചെ​യ്തു.

ഈ ​സി​നി​മ​യി​ൽ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഇ​ൻ​ട്രൊ​ഡ​ക്ഷ​ൻ മാ​ത്ര​മേ​യു​ള്ളൂ. അ​ത് മാ​ത്ര​മേ പ്ര​തീ​ക്ഷി​ക്കാ​വൂ. ദൈ​വം അ​നു​ഗ്ര​ഹി​ച്ച് നി​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും സി​നി​മ ഇ​ഷ്ട​പ്പെ​ട്ട് വ​ലി​യ വി​ജ​യ​മാ​വു​ക​യാ​ണെ​ങ്കി​ൽ, തീ​ർ​ച്ച​യാ​യും ഇ​തി​ന് ര​ണ്ടാം​ഭാ​ഗ​മു​ണ്ടാ​വും.

അ​തി​ൽ മാ​മ്പ​റ​യ്ക്ക​ൽ അ​ഹ​മ്മ​ദ് ആ​ലി​യു​ടെ ക​ഥ ഞ​ങ്ങ​ൾ പ​റ​യു​ക​യും ചെ​യ്യും. ഖ​ലീ​ഫ ഒ​ന്നാം ഭാ​ഗം മാ​മ്പ​റ​യ്ക്ക​ൽ ആ​മി​ർ അ​ലി​യു​ടെ ക​ഥ​യാ​ണ്.

ആ ​ക​ഥ​യി​ൽ സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും സം​ഭ​വ​ങ്ങ​ളി​ലൂ​ടെ​യും അ​ഹ​മ്മ​ദ് ആ​ലി ആ​രാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ലോ​ക​വും ക​ഥ​യും എ​ന്താ​യി​രു​ന്നു​വെ​ന്ന് ചി​ല സൂ​ച​ന​ക​ൾ നി​ങ്ങ​ൾ​ക്ക് ല​ഭി​ക്കും. പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞു.

തെ​ന്നി​ന്ത്യ​ൻ താ​രം മാ​ള​വി​ക ശ​ർ​മ​യാ​ണ് നാ​യി​ക. പ്ര​തി​കാ​രം സു​വ​ർ​ണ ലി​പി​ക​ളാ​ൽ എ​ഴു​ത​പ്പെ​ടും എ​ന്നാ​ണ് സി​നി​മ​യു​ടെ ടാ​ഗ്.

Tags : Prithviraj Mohanlal khaleefa

Recent News

Corehub Up