ഖലീഫയിൽ മോഹൻലാൽ വന്നതിനെക്കുറിച്ച് പൃഥ്വിരാജ്. മാമ്പറയ്ക്കൽ അഹമ്മദ് ആലി എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ ചിത്രത്തിൽ അതിഥിവേഷത്തിലെത്തുന്നത്.
തന്നോടുള്ള സ്നേഹംകൊണ്ടുകൂടിയായിരിക്കാം മോഹൻലാൽ ആ വേഷം ചെയ്തതെന്ന് പൃഥ്വിരാജ് പറഞ്ഞു.
മാമ്പറയ്ക്കൽ അഹമ്മദ് ആലിയായി ലാലേട്ടൻ അഭിനയിക്കണം എന്നത് ഞങ്ങൾ എല്ലാവരുടെയും ആഗ്രഹമായിരുന്നു. അദ്ദേഹത്തെ സമീപിച്ചപ്പോൾ, എന്നോടുള്ള സ്നേഹംകൊണ്ടായിരിക്കാമെന്ന് ഞാൻ കരുതുന്നു, മോനേ ഉറപ്പായും ചെയ്യാം എന്ന് പറഞ്ഞു. അദ്ദേഹം വന്ന് കഥാപാത്രം ചെയ്തു.
ഈ സിനിമയിൽ കഥാപാത്രത്തിന്റെ ഇൻട്രൊഡക്ഷൻ മാത്രമേയുള്ളൂ. അത് മാത്രമേ പ്രതീക്ഷിക്കാവൂ. ദൈവം അനുഗ്രഹിച്ച് നിങ്ങൾ എല്ലാവർക്കും സിനിമ ഇഷ്ടപ്പെട്ട് വലിയ വിജയമാവുകയാണെങ്കിൽ, തീർച്ചയായും ഇതിന് രണ്ടാംഭാഗമുണ്ടാവും.
അതിൽ മാമ്പറയ്ക്കൽ അഹമ്മദ് ആലിയുടെ കഥ ഞങ്ങൾ പറയുകയും ചെയ്യും. ഖലീഫ ഒന്നാം ഭാഗം മാമ്പറയ്ക്കൽ ആമിർ അലിയുടെ കഥയാണ്.
ആ കഥയിൽ സംഭാഷണങ്ങളിലൂടെയും സംഭവങ്ങളിലൂടെയും അഹമ്മദ് ആലി ആരായിരുന്നുവെന്നും അദ്ദേഹത്തിന്റെ ലോകവും കഥയും എന്തായിരുന്നുവെന്ന് ചില സൂചനകൾ നിങ്ങൾക്ക് ലഭിക്കും. പൃഥ്വിരാജ് പറഞ്ഞു.
തെന്നിന്ത്യൻ താരം മാളവിക ശർമയാണ് നായിക. പ്രതികാരം സുവർണ ലിപികളാൽ എഴുതപ്പെടും എന്നാണ് സിനിമയുടെ ടാഗ്.