പ്രവർത്തകർ വന്ദേമാതരം ആലപിക്കുന്നത് തുടർന്നപ്പോൾ അതു വിലക്കുന്ന സോണിയഗാന്ധി
ന്യൂഡൽഹി: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി ഡൽഹി പോലീസ്. സോണിയ ഗാന്ധി വന്ദേമാതരത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് നൽകിയ പരാതിയിലാണ് ഡൽഹി പോലീസ് നിയമോപദേശം തേടിയത്.
എന്നാൽ കേസെടുത്താൽ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം. അതേസമയം വിഷയം സജീവമാക്കി നിർത്താനുള്ള തീരുമാനത്തിലാണ് ബിജെപി. മണിപ്പൂരിൽ കോൺഗ്രസ് ഓഫീസിനു മുന്നിൽ ബിജെപി പ്രവർത്തകർ വന്ദേമാതരം ആലപിച്ച് പ്രതിഷേധിച്ചിരുന്നു.
Tags : DelhiPolice Delhi SoniaGandhi Congress BJP VandeMataram