x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; മോ​ഹ​ൻ​ലാ​ലി​നൊ​പ്പം പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ച് ജൂ​ഡ് ആ​ന്ത​ണി

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 17, 2026 08:47 AM IST | Updated: August 17, 2026 08:47 AM IST

ജൂഡ് മോഹൻലാലിനൊപ്പം

മോ​ഹ​ൻ​ലാ​ലി​നൊ​പ്പം സി​നി​മ പ്ര​ഖ്യാ​പി​ച്ച് സം​വി​ധാ​യ​ക​ൻ ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ്. ത​ന്‍റെ 12 വ​ർ​ഷ​ത്തെ ആ​ഗ്ര​മാ​ണ് സാ​ധ്യ​മാ​യ​തെ​ന്ന് സം​വി​ധാ​യ​ക​ൻ കു​റി​ച്ചു.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ഔ​ദ്യോ​ഗി​ക പേ​ജി​ലൂ​ടെ​യാ​ണ് പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം. അ​ടു​ത്ത വ​ർ​ഷ​മാ​കും സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വൈ​കാ​തെ പു​റ​ത്തു​വി​ടു​മെ​ന്ന് മോ​ഹ​ൻ​ലാ​ൽ അ​റി​യി​ച്ചു. ആ​ശി​ർ​വാ​ദ് സി​നി​മാ​സ് ആ​യി​രി​ക്കും ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം എ​ന്നാ​ണ് സൂ​ച​ന.

‘‘അ​ടു​ത്ത വ​ർ​ഷം ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫി​നൊ​പ്പം ആ​വേ​ശ​ക​ര​മാ​യ ഒ​രു പു​തി​യ ചി​ത്ര​ത്തി​നാ​യി കൈ​കോ​ർ​ക്കു​ന്ന വി​വ​രം സ​ന്തോ​ഷ​പൂ​ർ​വം അ​റി​യി​ക്കു​ന്നു! കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പ​ങ്കു​വ​യ്ക്കു​ന്ന​താ​ണ്!’’ മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു.

മോ​ഹ​ൻ​ലാ​ലി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി സം​വി​ധാ​യ​ക​ൻ ജൂ​ഡു​മെ​ത്തി. ‘‘ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി ഞാ​ൻ കാ​ത്തി​രു​ന്ന നി​മി​ഷം. ന​ന്ദി ലാ​ലേ​ട്ടാ. ന​ന്ദി ആ​ന്‍റ​ണി ചേ​ട്ടാ. വ​ള​രെ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു. ന​ന്ദി ദൈ​വ​മേ,’ എ​ന്നാ​യി​രു​ന്നു ജൂ​ഡി​ന്റെ ക​മ​ന്‍റ്.

മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൾ വി​സ്മ​യ​യെ നാ​യി​ക​യാ​ക്കി ജൂ​ഡ് സം​വി​ധാ​നം ചെ​യ്ത ‘തു​ട​ക്കം’ വി​ജ​യ​ക​ര​മാ​യി തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന​തി​ന് ഇ​ട​യി​ലാ​ണ് ഈ ​പ്ര​ഖ്യാ​പ​നം.

Tags : Jude Anthany Joseph Mohanlal New Movie movie cinema malayalam cinema

Recent News

Corehub Up