x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​റ്റ​വും കൂ​ടു​ത​ൽ വെ​റു​പ്പ് കി​ട്ടി​യ​ത് ദി​ലീ​പി​നെ പി​ന്തു​ണ​ച്ച​തി​നാ​ണ്: അ​ഖി​ൽ മാ​രാ​ർ  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 16, 2026 01:20 PM IST | Updated: August 16, 2026 01:20 PM IST

അഖിൽ മാരാർ

താ​ൻ ഇ​നി കു​ടും​ബ​ത്തി​ന് വേ​ണ്ടി മാ​ത്ര​മാ​യി ജീ​വി​ക്കു​മെ​ന്നും മ​റ്റു മേ​ഖ​ല​ക​ളി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി ന​ട​നും സം​വി​ധാ​യ​ക​നും റി​യാ​ലി​റ്റി ഷോ ​താ​ര​വു​മാ​യ അ​ഖി​ൽ മാ​രാ​ർ.

അ​നാ​വ​ശ്യ​മാ​യി മ​റ്റു​ള്ള​വ​ർ​ക്കു​വേ​ണ്ടി സം​സാ​രി​ച്ച് താ​ൻ ഒ​രു​പാ​ടു​പേ​രെ വെ​റു​പ്പി​ച്ചു​വെ​ന്നും ത​ന്‍റെ ശ​ബ്ദം ഇ​നി ത​നി​ക്കു​വേ​ണ്ടി മാ​ത്ര​മാ​യി ഒ​തു​ക്കു​മെ​ന്നും അ​ഖി​ൽ വ്യ​ക്ത​മാ​ക്കി. ‌

കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

ഞാ​ൻ ആ​ലോ​ചി​ക്കാ​റു​ണ്ട് സ​ത്യ​ത്തി​ൽ ഞാ​ൻ എ​ന്ത് തെ​റ്റാ​ണു ചെ​യ്ത​തെ​ന്ന്..

അ​ഖി​ൽ എ​ന്നെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട് എ​ന്ന​ല്ലാ​തെ അ​വ​ൻ എ​ന്നെ ച​തി​ച്ച​വ​ൻ ആ​ണെ​ന്ന് ഒ​രാ​ൾ പോ​ലും പ​റ​യി​ല്ല..

അ​നാ​വ​ശ്യ​മാ​യി മ​റ്റു​ള്ള​വ​ർ​ക്ക് വേ​ണ്ടി സം​സാ​രി​ച്ചു ഒ​രു​പാ​ട് പേ​രെ വെ​റു​പ്പി​ച്ചു..

ഏ​റ്റ​വും കൂ​ടു​ത​ൽ വെ​റു​പ്പ് എ​നി​ക്ക് കി​ട്ടി​യ ഒ​രു വി​ഷ​യ​മാ​യി​രു​ന്നു ദി​ലീ​പി​നെ പി​ന്തു​ണ​ച്ച​ത്.. അ​ന്ന് കു​റെ പേ​ര് പ​റ​ഞ്ഞു ഞാ​ൻ പ​ണം വാ​ങ്ങി സം​സാ​രി​ക്കു​ന്നു എ​ന്ന്..

തെ​ണ്ടി തി​രി​ഞ്ഞു കു​ത്തു​പാ​ള എ​ടു​ത്തു നി​ന്ന നാ​ളി​ൽ പോ​ലും എ​നി​ക്കൊ​രു 5000 രൂ​പ വേ​ണം എ​ന്ന് ഞാ​ൻ ആ​രോ​ടും ചോ​ദി​ച്ചി​ട്ടി​ല്ല.. ദി​ലീ​പ് വി​ഷ​യ​ത്തി​ൽ അ​യാ​ളി​ൽ ഒ​രു സ​ത്യം ഉ​ണ്ടെ​ന്ന് ക​രു​തി സ​മൂ​ഹം അ​യാ​ളെ ഇ​ല്ലാ​താ​ക്കാ​ൻ നോ​ക്കു​ന്നു എ​ന്ന് ക​ണ്ടു മാ​ത്രം പി​ന്തു​ണ​ച്ചു..

ദി​ലീ​പി​ന് വേ​ണ്ടി പ​ല ത​വ​ണ എ​ന്നെ വി​ളി​ച്ചി​ട്ടു​ള്ള നാ​ദി​ർ​ഷ ദി​ലീ​പി​ന്‍റെ ജീ​വി​തം ത​ക​ർ​ത്ത പി.​ടി. തോ​മ​സി​ന്‍റെ ഭാ​ര്യ മ​ത്സ​രി​ക്കു​ന്ന തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ ആ​യി​ട്ട് കൂ​ടി എ​നി​ക്കൊ​രു ആ​ശം​സ പോ​ലും ന​ൽ​കി​യി​ല്ല എ​ന്ന് മാ​ത്ര​മ​ല്ല പി​ഷാ​ര​ടി​ക്ക് വേ​ണ്ടി പ്രോ​ഗ്രാം ചെ​യ്തു കൊ​ടു​ക്കാ​ൻ പോ​യി..

തോ​ൽ​ക്കാ​ൻ പോ​കു​ന്ന​വ​ന് എ​ന്ത് ആ​ശം​സ അ​താ​യി​രു​ന്നു ചി​ന്ത..

രാ​മ​ക്ഷേ​ത്ര​ത്തി​ൽ ക്ഷ​ണി​ച്ചി​ട്ട് പോ​ലും പോ​കാ​ത്ത ഞാ​ൻ വേ​ട​ന്റെ രാ​മ​നെ കു​റി​ച്ചു​ള്ള പ്ര​സ്താ​വ​ന​യി​ൽ എ​തി​ർ​ത്തു.. അ​തോ​ടെ ദ​ളി​ത് സ​മൂ​ഹം അ​നാ​വ​ശ്യ​മാ​യി എ​ന്റെ ശ​ത്രു​വാ​യി.. സ​ത്യ​ത്തി​ൽ വേ​ട​ന് എ​ന്നെ​യും എ​നി​ക്ക് വേ​ട​നെ​യും വ​ലി​യ ഇ​ഷ്ട​മാ​ണ്.. ഞ​ങ്ങ​ൾ വി​ളി​ച്ചു സം​സാ​രി​ക്കു​ന്ന​വ​രാ​ണ്..

എ​ന്റെ നാ​ട്ടി​ൽ ഭൂ​രി​പ​ക്ഷം വ​രു​ന്ന എ​ൻ.​എ​സ്.​എ​സി​നെ എ​തി​ർ​ത്തു കെ.​പി.​എം.​എ​സി​ന് വേ​ണ്ടി സം​സാ​രി​ച്ച​താ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ൽ ഉ​ള്ള കാ​ലം എ​നി​ക്ക് പു​റ​ത്തു​പോ​കേ​ണ്ടി വ​ന്ന കാ​ര​ണ​ങ്ങ​ളു​ടെ തു​ട​ക്കം..

80% നാ​യ​ർ അം​ഗ​ങ്ങ​ൾ ഉ​ള്ള കോ​ട്ട​ത്ത​ല​യി​ൽ എ​ന്റെ സു​ഹൃ​ത്തു​ക്ക​ളു​ടെ ഉ​ൾ​പ്പെ​ടെ ശ​ത്രു​ത എ​നി​ക്ക് കി​ട്ടി​യ​പ്പോ​ഴും ഞാ​ൻ സ​ത്യ​ത്തി​നൊ​പ്പം ആ​ണെ​ന്ന ചി​ന്ത മാ​ത്രം ആ​യി​രു​ന്നു എ​ന്റെ ധൈ​ര്യം..

പി​ണ​റാ​യി വി​ജ​യ​ൻ എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ല തീ​രു​മാ​ന​ങ്ങ​ളും ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു എ​ന്ന് ക​ണ്ട​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യെ ശ​ക്ത​മാ​യി എ​തി​ർ​ത്തു..

അ​തി​ന്റെ പേ​രി​ൽ സ​ർ​ക്കാ​രി​ന്റെ​യും പാ​ർ​ട്ടി​യു​ടെ​യും ശ​ത്രു ആ​യി..

ഇ​ന്ത്യ- പാ​കി​സ്ഥാ​ൻ സം​ഘ​ർ​ഷ​ത്തി​ൽ അ​മേ​രി​ക്ക​ൻ ഇ​ട​പെ​ട​ലി​ൽ പി​ന്മാ​റി​യ മോ​ദി​യു​ടെ രീ​തി ഭാ​ര​തീ​യ​ന്റെ ആ​ത്മാ​ഭി​മാ​ന​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന ഒ​ന്ന​യ​പ്പോ​ൾ അ​തി​നെ ശ​ക്ത​മാ​യി എ​തി​ർ​ത്തു.. ഫ​ല​മോ ബി.​എ​ൻ.​എ​സ്. പ്ര​കാ​രം കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ രാ​ജ്യ​ദ്രോ​ഹി..

അ​തെ ബി​ജെ​പി ക്കാ​ർ ഇ​ന്ന് ജാ​ൻ​മ​ണി​യും മ​റ്റ് ചി​ല യൂ​ട്യൂ​ബ​ർ​മാ​രും തീ​വ്ര പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​പ്പോ​ൾ കൊ​ടു​ത്ത കേ​സു​ക​ൾ വെ​റും സ്റ്റേ​ഷ​ൻ ജാ​മ്യം കി​ട്ടു​ന്ന​വ.. അ​ത്ര​യ്ക്ക് ദേ​ഷ്യം ബി​ജെ​പി​ക്കാ​ർ​ക്ക് എ​ന്നോ​ടു​ണ്ട്..

എ​മ്പു​രാ​ൻ വി​ഷ​യ​ത്തി​ൽ പൃ​ഥ്വി​രാ​ജ് ചെ​യ്ത​ത് ശ​രി​യ​ല്ല എ​ന്ന് പ​റ​ഞ്ഞ​ത് കേ​ര​ള​ത്തി​ൽ സ​മാ​ധാ​ന​മാ​യി ജീ​വി​ക്കു​ന്ന മ​നു​ഷ്യ​ർ ഒ​രു സി​നി​മ​യു​ടെ പേ​രി​ൽ ത​മ്മി​ൽ അ​ടി​ക്ക​രു​ത് എ​ന്ന് ചി​ന്തി​ച്ചി​ട്ടാ​ണ്..

ദി​വ​സേ​ന പ​ല പ്ര​ശ്‌​ന​ങ്ങ​ൾ പ​റ​ഞ്ഞു എ​ന്നെ വി​ളി​ക്കു​ന്ന കൊ​ട്ടാ​ര​ക്ക​ര​യി​ലെ എ​ന്റെ നാ​ട്ടു​കാ​ർ​ക്ക് വേ​ണ്ടി ചെ​യ്യാ​ൻ പ​റ്റു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​യ്യ​ണം എ​ന്ന ചി​ന്ത മാ​ത്ര​മാ​ണ് അ​വി​ടെ മ​ത്സ​രി​ക്ക​ണം എ​ന്ന് ചി​ന്തി​പ്പി​ച്ച​ത്..

ര​ണ്ട​ര വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് കൊ​ച്ചി​യി​ൽ ഫ്ലാ​റ്റ് വാ​ങ്ങി​യി​ട്ടും എ​ന്റെ അ​ഡ്ര​സ്സ് ഇ​ന്നും കോ​ട്ട​ത്ത​ല​യി​ലെ ആ​ണ്.. എ​ന്റെ വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത് KL 24 ആ​ണ്.. ആ ​നാ​ട് എ​നി​ക്കൊ​ന്നും ത​ന്നി​ട്ടി​ല്ലെ​ങ്കി​ലും എ​ന്റെ മ​ഹാ ഗ​ണ​പ​തി​യു​ടെ മ​ണ്ണി​ൽ എ​ന്തെ​ങ്കി​ലും ചെ​യ്യ​ണം എ​ന്ന ചി​ന്ത.. പ​ക്ഷെ ഞാ​ൻ അ​ത് പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്..

അ​വ​ന​വ​നു വേ​ണ്ടി​യ​ല്ലാ​തെ അ​പ​ര​ന് വേ​ണ്ടി സം​സാ​രി​ച്ചു ശ​ത്രു​ക്ക​ളെ ഉ​ണ്ടാ​ക്കി​യ എ​നി​ക്ക് നാ​ളി​തു​വ​രെ എ​ന്താ യാ​തൊ​രു പ്ര​ശ്ന​ങ്ങ​ളും ഇ​ല്ലാ​തെ സ​ന്തോ​ഷ​ത്തോ​ടെ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യു​ന്ന​തെ​ന്ന് ചോ​ദി​ച്ചാ​ൽ എ​ന്റെ സ​ത്യം തി​രി​ച്ച​റി​യു​ന്ന ഒ​രു ശ​ക്തി എ​ന്റെ കൂ​ടെ​യു​ണ്ട്..

വി​ര​ലി​ൽ എ​ണ്ണാ​വു​ന്ന കൂ​ട്ടു​കാ​ർ മാ​ത്ര​മേ അ​ന്നും ഇ​ന്നും ഉ​ള്ളൂ..

എ​ന്റെ ശ​ബ്ദം ഇ​നി എ​നി​ക്ക് വേ​ണ്ടി മാ​ത്ര​മാ​യി ഒ​തു​ക്കി സ​ന്തോ​ഷ​ത്തോ​ടെ ഞാ​ൻ എ​ന്റെ കു​ടും​ബ​ത്തി​ന് വേ​ണ്ടി ജീ​വി​ക്കും..

Tags : akhil marar facebook post dileep

Recent News

Corehub Up