Movies
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം നീക്കത്തിന്റെ സെക്കന്റ് ലുക്ക് പുറത്തിറക്കി.
ഉർവ്വശി തിയേറ്റേഴ്സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും അലക്സ് ഇ. കുര്യനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവരാണ് സഹനിർമാതാക്കൾ. രഘു സുഭാഷ് ചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും മനു ആലുക്കൽ പ്രൊജക്റ്റ് ഡിസൈനറായും പ്രവർത്തിക്കുന്നു
അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിബിൻ ബാലചന്ദ്രൻ തിരക്കഥയൊരുക്കുന്നു. ചിത്രം ഉടൻ തന്നെ ഉർവ്വശി തിയേറ്റേഴ്സ് റിലീസ് തീയേറ്ററുകളിൽ എത്തിക്കും.
ദീപക് ദേവ് സംഗീതസംവിധാനവും മുജീബ് മജീദ് പശ്ചാത്തലസംഗീതവും നിർവഹിക്കുന്നു. ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, ചിത്രസംയോജനം സൂരജ് ഇ.എസ്, പ്രൊഡക്ഷൻ ഡിസൈൻ; സന്തോഷ് രാമൻ, മേയ്ക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, ആർട്ട്: സുനിൽ ലാവണ്യ, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ് ഏറ്റുമാനൂർ, ആക്ഷൻ: മഹേഷ് മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്യാമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ: മുകേഷ് വിഷ്ണു, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്. പി.ആർ.ഓ- വാഴൂർ ജോസ്.
Movies
പരസ്പരം കൈകൊടുത്ത് പുഞ്ചിരിക്കുന്ന ദിലീപിന്റെയും മഞ്ജു വാര്യരുടെയും വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ഇരുവരും ലിസ്റ്റിൻ സ്റ്റീഫൻ കാക്കനാട് പുതുതായി പ്രവർത്തനം ആരംഭിച്ച മാജിക് ഫ്രെയിംസിന്റെ മൾട്ടിപ്ലെക്സ് തിയറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടനത്തിനാണ് കണ്ടുമുട്ടിയത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞാണ് ഇരുവരും കൈകൊടുക്കുന്ന വീഡിയോ പുറത്തുവന്നത്.
എന്നാൽ ചടങ്ങിൽ വെച്ച് മഞ്ജു വാര്യർ പുഞ്ചിരിയോടെ ദിലീപിന് കൈ കൊടുക്കുന്നതും ദിലീപ് തിരിച്ച് ഹസ്തദാനം നൽകുന്നതുമാണ് പ്രചരിക്കുന്ന പുതിയ വീഡിയോ ചർച്ചയായിരിക്കുകയാണ്.
‘എഐ നിർമ്മിതമല്ല, ഇത് ഒറിജിനൽ തന്നെയാണ്’ എന്ന അടിക്കുറിപ്പോടെ എത്തിയ വീഡിയോ ആരാധകർക്കിടയിൽ വൻ ആവേശവും സംശയങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.
തിയറ്ററിനുള്ളിലെ ഒരേ നിരയിലെ സീറ്റുകളിലാണ് ഇരുവർക്കും ഇരിപ്പിടം ഒരുക്കിയിരുന്നതെങ്കിലും അകലം പാലിച്ചാണ് ഇരുന്നിരുന്നത്. മറ്റ് താരങ്ങളോട് സൗഹൃദം പങ്കുവെച്ച മഞ്ജു ദിലീപിനെ ശ്രദ്ധിച്ചില്ലെന്നും വാദങ്ങളുണ്ടായിരുന്നു.
Movies
താൻ ഇനി കുടുംബത്തിന് വേണ്ടി മാത്രമായി ജീവിക്കുമെന്നും മറ്റു മേഖലകളിൽ നിന്നും വിട്ടുനിൽക്കുമെന്ന സൂചന നൽകി നടനും സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖിൽ മാരാർ.
അനാവശ്യമായി മറ്റുള്ളവർക്കുവേണ്ടി സംസാരിച്ച് താൻ ഒരുപാടുപേരെ വെറുപ്പിച്ചുവെന്നും തന്റെ ശബ്ദം ഇനി തനിക്കുവേണ്ടി മാത്രമായി ഒതുക്കുമെന്നും അഖിൽ വ്യക്തമാക്കി.
കുറിപ്പിന്റെ പൂർണരൂപം
ഞാൻ ആലോചിക്കാറുണ്ട് സത്യത്തിൽ ഞാൻ എന്ത് തെറ്റാണു ചെയ്തതെന്ന്..
അഖിൽ എന്നെ സഹായിച്ചിട്ടുണ്ട് എന്നല്ലാതെ അവൻ എന്നെ ചതിച്ചവൻ ആണെന്ന് ഒരാൾ പോലും പറയില്ല..
അനാവശ്യമായി മറ്റുള്ളവർക്ക് വേണ്ടി സംസാരിച്ചു ഒരുപാട് പേരെ വെറുപ്പിച്ചു..
ഏറ്റവും കൂടുതൽ വെറുപ്പ് എനിക്ക് കിട്ടിയ ഒരു വിഷയമായിരുന്നു ദിലീപിനെ പിന്തുണച്ചത്.. അന്ന് കുറെ പേര് പറഞ്ഞു ഞാൻ പണം വാങ്ങി സംസാരിക്കുന്നു എന്ന്..
തെണ്ടി തിരിഞ്ഞു കുത്തുപാള എടുത്തു നിന്ന നാളിൽ പോലും എനിക്കൊരു 5000 രൂപ വേണം എന്ന് ഞാൻ ആരോടും ചോദിച്ചിട്ടില്ല.. ദിലീപ് വിഷയത്തിൽ അയാളിൽ ഒരു സത്യം ഉണ്ടെന്ന് കരുതി സമൂഹം അയാളെ ഇല്ലാതാക്കാൻ നോക്കുന്നു എന്ന് കണ്ടു മാത്രം പിന്തുണച്ചു..
ദിലീപിന് വേണ്ടി പല തവണ എന്നെ വിളിച്ചിട്ടുള്ള നാദിർഷ ദിലീപിന്റെ ജീവിതം തകർത്ത പി.ടി. തോമസിന്റെ ഭാര്യ മത്സരിക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വോട്ടർ ആയിട്ട് കൂടി എനിക്കൊരു ആശംസ പോലും നൽകിയില്ല എന്ന് മാത്രമല്ല പിഷാരടിക്ക് വേണ്ടി പ്രോഗ്രാം ചെയ്തു കൊടുക്കാൻ പോയി..
തോൽക്കാൻ പോകുന്നവന് എന്ത് ആശംസ അതായിരുന്നു ചിന്ത..
രാമക്ഷേത്രത്തിൽ ക്ഷണിച്ചിട്ട് പോലും പോകാത്ത ഞാൻ വേടന്റെ രാമനെ കുറിച്ചുള്ള പ്രസ്താവനയിൽ എതിർത്തു.. അതോടെ ദളിത് സമൂഹം അനാവശ്യമായി എന്റെ ശത്രുവായി.. സത്യത്തിൽ വേടന് എന്നെയും എനിക്ക് വേടനെയും വലിയ ഇഷ്ടമാണ്.. ഞങ്ങൾ വിളിച്ചു സംസാരിക്കുന്നവരാണ്..
എന്റെ നാട്ടിൽ ഭൂരിപക്ഷം വരുന്ന എൻ.എസ്.എസിനെ എതിർത്തു കെ.പി.എം.എസിന് വേണ്ടി സംസാരിച്ചതായിരുന്നു കോൺഗ്രസിൽ ഉള്ള കാലം എനിക്ക് പുറത്തുപോകേണ്ടി വന്ന കാരണങ്ങളുടെ തുടക്കം..
80% നായർ അംഗങ്ങൾ ഉള്ള കോട്ടത്തലയിൽ എന്റെ സുഹൃത്തുക്കളുടെ ഉൾപ്പെടെ ശത്രുത എനിക്ക് കിട്ടിയപ്പോഴും ഞാൻ സത്യത്തിനൊപ്പം ആണെന്ന ചിന്ത മാത്രം ആയിരുന്നു എന്റെ ധൈര്യം..
പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ പല തീരുമാനങ്ങളും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്ന് കണ്ടപ്പോൾ മുഖ്യമന്ത്രിയെ ശക്തമായി എതിർത്തു..
അതിന്റെ പേരിൽ സർക്കാരിന്റെയും പാർട്ടിയുടെയും ശത്രു ആയി..
ഇന്ത്യ- പാകിസ്ഥാൻ സംഘർഷത്തിൽ അമേരിക്കൻ ഇടപെടലിൽ പിന്മാറിയ മോദിയുടെ രീതി ഭാരതീയന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒന്നയപ്പോൾ അതിനെ ശക്തമായി എതിർത്തു.. ഫലമോ ബി.എൻ.എസ്. പ്രകാരം കേരളത്തിലെ ആദ്യത്തെ രാജ്യദ്രോഹി..
അതെ ബിജെപി ക്കാർ ഇന്ന് ജാൻമണിയും മറ്റ് ചില യൂട്യൂബർമാരും തീവ്ര പ്രസ്താവനകൾ നടത്തിയപ്പോൾ കൊടുത്ത കേസുകൾ വെറും സ്റ്റേഷൻ ജാമ്യം കിട്ടുന്നവ.. അത്രയ്ക്ക് ദേഷ്യം ബിജെപിക്കാർക്ക് എന്നോടുണ്ട്..
എമ്പുരാൻ വിഷയത്തിൽ പൃഥ്വിരാജ് ചെയ്തത് ശരിയല്ല എന്ന് പറഞ്ഞത് കേരളത്തിൽ സമാധാനമായി ജീവിക്കുന്ന മനുഷ്യർ ഒരു സിനിമയുടെ പേരിൽ തമ്മിൽ അടിക്കരുത് എന്ന് ചിന്തിച്ചിട്ടാണ്..
ദിവസേന പല പ്രശ്നങ്ങൾ പറഞ്ഞു എന്നെ വിളിക്കുന്ന കൊട്ടാരക്കരയിലെ എന്റെ നാട്ടുകാർക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യണം എന്ന ചിന്ത മാത്രമാണ് അവിടെ മത്സരിക്കണം എന്ന് ചിന്തിപ്പിച്ചത്..
രണ്ടര വർഷങ്ങൾക്ക് മുൻപ് കൊച്ചിയിൽ ഫ്ലാറ്റ് വാങ്ങിയിട്ടും എന്റെ അഡ്രസ്സ് ഇന്നും കോട്ടത്തലയിലെ ആണ്.. എന്റെ വാഹനം രജിസ്റ്റർ ചെയ്യുന്നത് KL 24 ആണ്.. ആ നാട് എനിക്കൊന്നും തന്നിട്ടില്ലെങ്കിലും എന്റെ മഹാ ഗണപതിയുടെ മണ്ണിൽ എന്തെങ്കിലും ചെയ്യണം എന്ന ചിന്ത.. പക്ഷെ ഞാൻ അത് പൂർണമായും ഉപേക്ഷിക്കുകയാണ്..
അവനവനു വേണ്ടിയല്ലാതെ അപരന് വേണ്ടി സംസാരിച്ചു ശത്രുക്കളെ ഉണ്ടാക്കിയ എനിക്ക് നാളിതുവരെ എന്താ യാതൊരു പ്രശ്നങ്ങളും ഇല്ലാതെ സന്തോഷത്തോടെ മുന്നോട്ടുപോകാൻ കഴിയുന്നതെന്ന് ചോദിച്ചാൽ എന്റെ സത്യം തിരിച്ചറിയുന്ന ഒരു ശക്തി എന്റെ കൂടെയുണ്ട്..
വിരലിൽ എണ്ണാവുന്ന കൂട്ടുകാർ മാത്രമേ അന്നും ഇന്നും ഉള്ളൂ..
എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രമായി ഒതുക്കി സന്തോഷത്തോടെ ഞാൻ എന്റെ കുടുംബത്തിന് വേണ്ടി ജീവിക്കും..
Movies
ആലുവയിലെ അൻവർ മെമ്മോറിയൽ ആശുപത്രിയുടെ പ്രവർത്തനം പുനരാരംഭിച്ചതിൽ ഡോ. സി.എം. ഹൈദരാലിക്ക് ആശംസകളുമായി നടൻ ദിലീപ്.
കേസിന്റെ പേരിൽ തന്നെ ഒറ്റപ്പെടുത്താനുള്ള ചില പോലീസുകാരുടെ ശ്രമങ്ങൾക്കിടയിൽ ഡോക്ടറെയും വേട്ടയാടുകയായിരുന്നുവെന്നും ഒടുവിൽ സത്യം ജയിച്ചതുപോലെയാണ് ഒൻപത് വർഷങ്ങൾക്ക് ശേഷം ആശുപത്രി ഡോക്ടറുടെ കൈകളിൽ തിരികെയെത്തിയതെന്നും ദിലീപ് പറഞ്ഞു.
ആലുവയിൽ പ്രവർത്തനം പുനരാരംഭിച്ച അൻവർ മെമ്മോറിയൽ ആശുപത്രിയുടെയും പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെയും ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവെയാണ് താനും ഡോക്ടറും നേരിട്ട പ്രയാസങ്ങളെക്കുറിച്ച് ദിലീപ് പറഞ്ഞത്.
‘‘ഒരേ കാലഘട്ടത്തിലാണ് ഞാനും ഡോക്ടറും ജീവിതത്തിൽ ഓരോ പ്രയാസകരമായ ഘട്ടങ്ങളിലൂടെയും കടന്നുപോയ്ക്കൊണ്ടിരുന്നത്. എന്റെ വിഷയങ്ങളിൽ എന്നെ ഒറ്റപ്പെടുത്തി ഒരു ദ്വീപിലെന്നപോലെ ആക്കാനും, എനിക്ക് ഒരാളുടെ പിന്തുണയോ സഹായമോ ഇല്ലാതിരിക്കാനും വേണ്ടി കുറച്ച് പൊലീസുകാർ ചേർന്ന് പല കാര്യങ്ങളും ചെയ്ത് കൂട്ടിയപ്പോൾ, പാവം ഡോക്ടറെയും പിടിച്ച് ബലിയാടാക്കുകയും വളരെ മോശമായി ചിത്രീകരിക്കുകയും ചെയ്തു.
എന്റെ ചെറുപ്പകാലം മുതൽ, അതായത് ഓർമവച്ച കാലം തൊട്ട്, ഏകദേശം 50 വർഷത്തിലേറെയായുള്ള പരിചയമുണ്ട് ഡോക്ടറുമായി. ഞാൻ കണ്ടിട്ടുള്ള ഡോക്ടർ എന്ന് പറയുന്നത് സി.എം. ഹൈദരാലി ഡോക്ടറാണ്. ഇവിടെയിരിക്കുന്ന കുറേപേർക്കൊക്കെ അറിയാം, അന്ന് ചെറിയൊരു വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ക്ലിനിക്.
അതിനുശേഷം ഡോക്ടറുടെ കഠിനപ്രയത്നം കൊണ്ടാണ് ആലുവക്കാർക്ക് നല്ലൊരു ആശുപത്രി ലഭിക്കുന്നത്. ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന സമയത്ത് എല്ലാവരും പറയുന്നത് കേട്ടിട്ടുണ്ട്; പുറത്തുള്ള ആശുപത്രികളിൽ 1000 രൂപയാകുമെങ്കിൽ, ഹൈദരാലി ഡോക്ടറുടെ അടുത്ത് വന്നാൽ 90 രൂപയ്ക്കോ നൂറ്റിചില്ലാനം രൂപയ്ക്കോ മരുന്ന് വാങ്ങിച്ച് പെട്ടെന്ന് സുഖപ്പെടും. എല്ലാവരെയും പെട്ടെന്ന് സൗഖ്യമാക്കുന്ന അത്രയും കൈപ്പുണ്യമുള്ള ഡോക്ടറാണ് സി.എം. ഹൈദരാലി എന്ന് ആലുവക്കാർക്ക് മുഴുവൻ അറിയാം. ഡോക്ടറെയൊന്ന് കാണണമെങ്കിൽ അത്രയും തിരക്കായിരുന്നു ആ ആശുപത്രിയിൽ.
നമ്മളെല്ലാവരും പറഞ്ഞതുപോലെ തന്നെ, അദ്ദേഹത്തിന് ചെറിയൊരു സമയദോഷം സംഭവിച്ചു. അതിന്റെയിടയിലാണ് ഒൻപത് വർഷക്കാലം ഈ ആശുപത്രി അദ്ദേഹത്തിന്റെ കൈയിൽ നിന്ന് വിട്ടുപോവുകയും പിന്നീട് കേസും കൂട്ടവുമൊക്കെയായി തിരികെ ലഭിക്കുകയും ചെയ്തത്.
അദ്ദേഹം കഷ്ടപ്പെട്ടുണ്ടാക്കിയെടുത്ത, അദ്ദേഹത്തിന്റെ വിയർപ്പിന്റെയും പ്രയത്നത്തിന്റെയും ഫലമാണ് ഈ ആശുപത്രി. മാത്രമല്ല, ആലുവക്കാർക്കും സമീപപ്രദേശത്തുള്ളവർക്കുമൊക്കെ വലിയൊരു ആശ്വാസകേന്ദ്രമായിരുന്നു അൻവർ മെമ്മോറിയൽ ഹോസ്പിറ്റൽ.
നേരത്തെ പറഞ്ഞതുപോലെ, ഒരേ കാലഘട്ടത്തിലാണ് ഞാനും ഡോക്ടറും ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോയത്. എന്നെ സഹായിക്കുന്നതിൽ നിന്ന് ആളുകളെ തടയാൻ പൊലീസുകാർ നോക്കിയപ്പോൾ, പാവം ഡോക്ടറെയും ഇതിലേക്ക് വലിച്ചിഴച്ചു.
എനിക്കതിൽ വലിയ സങ്കടമുണ്ടായിരുന്നു. കാരണം, എന്റെ പേരിൽ ആ നല്ല മനുഷ്യൻ എത്രത്തോളം ബലിയാടായി! വെറുതെ വായിൽ തോന്നിയത് ആരോപിക്കുക, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക... നമുക്കൊന്നും പറയാനും പറ്റില്ല. കൈയും കാലും കെട്ടിയിട്ടിട്ട് അടിക്കുക എന്ന് പറയുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ ഒൻപത് വർഷക്കാലം.
ഈ കാലയളവിൽ ഡോക്ടർ എന്നെ വിളിച്ച് ഇടയ്ക്കിടെ ചോദിക്കും, ‘ദിലീപിന്റെ കേസ് എന്തായി?’ എന്ന്. അടുത്ത ആഴ്ചത്തേക്ക് മാറ്റിവെച്ചു എന്ന് ഞാൻ പറയുമ്പോൾ, ‘ദൈവമേ, അപ്പോൾ എന്റെ കേസും മാറ്റുമോ?’ എന്ന് ഡോക്ടർ വിഷമത്തോടെ ചോദിക്കും.
ഓരോ തവണ ചോദിക്കുമ്പോഴും ഞാൻ പറയും, ‘ചിലപ്പോൾ അടുത്ത ആഴ്ചത്തേക്ക് മാറ്റാൻ സാധ്യതയുണ്ട്’ എന്ന്. കോടതി നടപടികളിൽ എന്റെയും ഡോക്ടറുടെയും കാര്യങ്ങൾ ഒരേപോലെയാണ് പൊയ്ക്കൊണ്ടിരുന്നത്. വിഷമങ്ങൾ വന്നപ്പോൾ ഡോക്ടർക്ക് ഹാർട്ട് സർജറിയായി, ആശുപത്രിയിലായി. വർഷങ്ങളോളം കീഴ്കോടതിയിലും മേൽകോടതിയിലുമൊക്കെയായി കേസ് നീണ്ടുപോയി. അതോടൊപ്പം തന്നെ എന്റെ കേസും മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
ഒടുവിൽ സത്യം ജയിച്ചു എന്ന് പറയുന്നതുപോലെ, ഡോക്ടർക്ക് അദ്ദേഹത്തിന്റെ ആശുപത്രി തിരികെ ലഭിച്ചു. കേസ് നീണ്ടുപോയപ്പോൾ, മനസ്സ് മടുത്ത് അദ്ദേഹം ഇത് ഉപേക്ഷിച്ചു കളയുമോ എന്ന് എനിക്ക് ഭയമുണ്ടായിരുന്നു.
ആലുവയിൽ ഒരുപാട് ചാരിറ്റി ചെയ്യുന്ന ആളുകളുണ്ട്. അതിൽ എടുത്തുപറയേണ്ട ഒരാളാണ് ഡോക്ടർ സി.എം. ഹൈദരാലി. 2009-ൽ എന്റെ അച്ഛന്റെ പേരിൽ ഒരു ട്രസ്റ്റ് തുടങ്ങാനുള്ള പ്രധാന കാരണം അദ്ദേഹത്തിന്റെ പ്രവർത്തനശൈലി തന്നെയാണ്. നാട്ടിലും തൊട്ടടുത്ത പ്രദേശങ്ങളിലുമൊക്കെയായി ഡോക്ടറുടെ നേതൃത്വത്തിൽ കൂട്ടായ്മകൾ ഉണ്ടാക്കുകയും ഒരുപാട് പേർക്ക് വീടുകൾ വെച്ചുകൊടുക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ഡോക്ടറും, ഡോക്ടർ ടോണി ഫെർണാണ്ടസും, റെഡ് ക്രോസും, സെന്റ് സേവ്യേഴ്സ് കോളജുമൊക്കെ ചേർന്ന് 90 ഓളം വീടുകൾ വച്ചുനൽകി. എന്റേതായ ഒരു വിഹിതം നൽകി ഞാനും അതിന്റെ ഭാഗമായി.
പിന്നീട് ട്രസ്റ്റിന്റെ പേരിൽ 1000 വീടുകൾ നിർമിച്ചു നൽകുന്ന പദ്ധതിക്ക് ചുക്കാൻ പിടിച്ചതും എല്ലാ സഹായങ്ങളും ചെയ്തുതന്നതും റെഡ് ക്രോസും ഡോക്ടർ സി.എം. ഹൈദരാലിയുമായിരുന്നു. ജി.പി. ചാരിറ്റബിൾ ട്രസ്റ്റ് അതിനെ പിന്തുണച്ചുപോന്നു. ആ പദ്ധതിയിലൂടെ 11 വീടുകൾ പൂർത്തിയാക്കിയ സമയത്താണ് എനിക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നമ്മൾ ആർക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്താൽ, ഉടനെ അത് 'മറ്റയാൾക്ക് കാശ് കൊടുത്തതാണ്' എന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരായ പൊലീസുകാർ കുറ്റപ്പെടുത്താൻ തുടങ്ങി. അതോടുകൂടി ആ ട്രസ്റ്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നു.
പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന ഒരുപാട് കുട്ടികളുടെ പഠനച്ചെലവുകൾ നമ്മൾ ഏറ്റെടുത്തിരുന്നു. ആർ.സി.സി., മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ച് ഒരുപാട് നിർദ്ധന രോഗികളുടെ ബില്ലുകൾ സെറ്റിൽ ചെയ്തിരുന്നു. എന്നാൽ ആ ജീവകാരുണ്യ പ്രവർത്തനങ്ങളെല്ലാം താൽക്കാലികമായി ഫ്രീസ് ചെയ്യേണ്ടിവന്നു.
ഇത്രയും പ്രശ്നങ്ങൾക്കിടയിലും, ആശുപത്രി അടഞ്ഞുകിടന്നപ്പോഴും, പെയിൻ ആൻഡ് പാലിയേറ്റീവ് വഴി ഒരു രൂപ പോലും വാങ്ങാതെ ഡോക്ടർ ഒരുപാട് പേരെ ശുശ്രൂഷിച്ചുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ ആ നന്മയാണ് ഇന്ന് നമുക്ക് ഏറ്റവും സന്തോഷമുള്ള ഒരു ദിവസം സമ്മാനിച്ചത്. കാരണം, അദ്ദേഹത്തിന്റെ സ്ഥാപനം വീണ്ടും സജീവമാകുകയാണ്.
മുമ്പ് അദ്ദേഹത്തോടൊപ്പം കൈപ്പുണ്യമുള്ള മികച്ചൊരു കൂട്ടം ഡോക്ടർമാരുണ്ടായിരുന്നു. ആശുപത്രി അടച്ചപ്പോൾ അവരൊക്കെ മറ്റ് ഹോസ്പിറ്റലുകളിലേക്ക് മാറി.
എങ്കിലും അവരിൽ ചിലർ എന്നോട് പറഞ്ഞിരുന്നു, ‘എന്നെങ്കിലും ഹൈദരാലി ഡോക്ടർ ആ ഹോസ്പിറ്റൽ വീണ്ടും തുറക്കുകയാണെങ്കിൽ ഞങ്ങൾ തീർച്ചയായും തിരിച്ചുവരും’ എന്ന്. എന്തായാലും ആലുവക്കാർക്കും സമീപവാസികൾക്കും അദ്ദേഹത്തിന്റെ സേവനം വീണ്ടും ലഭ്യമാകാൻ പോകുന്നു. അദ്ദേഹത്തിന് ദീർഘായുസും ആയുരാരോഗ്യ സൗഭാഗ്യങ്ങളും നേരുന്നു.’’– ദിലീപിന്റെ വാക്കുകൾ.
Movies
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ എന്ന സിനിമയുടെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു. നിർമാതാവ് എ.വി. അനൂപിന്റെ ഹർജിയിലാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബുവിന്റെ ഇടക്കാല ഉത്തരവ്.
നിർമാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കമാണ് ഹർജിക്ക് ആധാരം. നിർമാണക്കരാർ ലംഘനവും സന്ദീപ് സേനൻ നൽകിയ ചെക്ക് മടങ്ങിയതും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
നിർമാണ കരാറുമായി ബന്ധപ്പെട്ട തർക്കങ്ങൾ മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നത് വരെ ഹർജിക്കാരന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ സ്റ്റേ അനിവാര്യമാണെന്ന് കോടതി വിലയിരുത്തി. നേരത്തെ പൃഥ്വിരാജ് നായകനായെത്തിയ വിലായത്ത് ബുദ്ധ നിർമിച്ചത് എ.വി. അനൂപും സന്ദീപ് സേനനും ചേർന്നായിരുന്നു.
ഉർവശി തിയേറ്റേഴ്സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ സന്ദീപ് സേനനും അലക്സ് ഇ. കുര്യനും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് നീക്കം. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവരാണ് സഹനിർമാതാക്കൾ.
അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിബിൻ ബാലചന്ദ്രൻ തിരക്കഥയൊരുക്കുന്നു.
Movies
ദിലീപിനൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി കാവ്യ മാധവൻ. പൊട്ടിച്ചിരിച്ചുകൊണ്ടുള്ള ഇരുവരുടെയും ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയായിൽ വൈറലായി. കാവ്യയുടെ തന്നെ വസ്ത്രസ്ഥാപനമായ ലക്ഷ്യയിൽ നിന്നുള്ള വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരിക്കുന്നത്.
ഒരിടവേളയ്ക്കു ശേഷമാണ് ഇരുവരും ഒന്നിച്ചുള്ളൊരു ചിത്രം നടി പങ്കുവയ്ക്കുന്നത്. സബീർ ആണ് ഫൊട്ടോഗ്രാഫർ.
2016ൽ റിലീസ് ചെയ്ത പിന്നെയും എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. അതേ വർഷം നവംബറിലായിരുന്നു ഇവരുടെ വിവാഹം 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി ജനിക്കുന്നത്.
Movies
നടി ആക്രമിക്കപ്പെട്ട കേസില് അതിജീവിത ഹൈക്കോടതിയില് അപ്പീല് നല്കും. നടന് ദിലീപ് അടക്കമുള്ള പ്രധാന പ്രതികളെ വെറുതെ വിട്ട എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി വിധിക്കെതിരെയാണ് അതിജീവിത അപ്പീല് നല്കുന്നത്.
സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവര് അതിജീവിതയ്ക്കായി ഹാജരാകുമെന്നു നിയമപോരാട്ടത്തിന് പിന്തുണ നല്കാന് രൂപീകരിച്ച അവള്ക്കൊപ്പം ലീഗല് സപ്പോര്ട്ട് ട്രസ്റ്റ് വ്യക്തമാക്കി. നിയമപോരാട്ടം ചെലവേറിയതാണെന്നും പൊതുസമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്നും വ്യക്തമാക്കി ധനസമാഹരണത്തിനുള്ള ക്യുആര് കോഡും ട്രസ്റ്റ് പങ്കുവച്ചു.
ഡബ്ല്യുസിസിയും അതിജീവിതയുടെ തീരുമാനത്തിനു പിന്തുണ പ്രഖ്യാപിച്ചു. നീതിക്കായുള്ള നമ്മുടെ സഹപ്രവര്ത്തകയുടെ തുടര്ച്ചയായ പോരാട്ടത്തിനു പിന്തുണ നല്കുകയും ധനസഹായം സമാഹരിക്കുകയും ചെയ്യുന്നതിനായി സമാനമനസ്കരായ വ്യക്തികള് ഒന്നിച്ചുകൂടിയിരിക്കുകയാണ്.
വിമന് ഇന് സിനിമ കളക്ടീവ് എപ്പോഴും അതിജീവിതയ്ക്കൊപ്പം നിന്നിട്ടുണ്ട്, നീതി ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങള്ക്കും ഞങ്ങള് തുടര്ന്നും പിന്തുണ നല്കുമെന്ന് ട്രസ്റ്റിന്റെ പത്രക്കുറിപ്പ് പങ്കുവച്ചുകൊണ്ട് ഡബ്ല്യുസിസി സമൂഹമാധ്യമങ്ങളില് കുറിച്ചു.
Movies
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് നീക്കം എന്നു പേരിട്ടു.
ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും പുറത്തിറങ്ങി. ഉർവ്വശി തിയേറ്റേഴ്സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും അലക്സ് ഇ. കുര്യനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവരാണ് സഹനിർമാതാക്കൾ. രഘു സുഭാഷ് ചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും മനു ആലുക്കൽ പ്രൊജക്റ്റ് ഡിസൈനറായും പ്രവർത്തിക്കുന്നു
പല ലെയറുകളിലുള്ള സിനിമയുടെ ഗൗരവമേറിയ പ്രമേയത്തിലേക്കാണ് ടൈറ്റിൽ ഡിസൈൻ വിരൽ ചൂണ്ടുന്നത്. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിബിൻ ബാലചന്ദ്രൻ തിരക്കഥയൊരുക്കുന്നു. ചിത്രം ഉടൻ തന്നെ ഉർവ്വശി തിയേറ്റേഴ്സ് റിലീസ് തീയേറ്ററുകളിൽ എത്തിക്കും.
ദീപക് ദേവ് സംഗീതസംവിധാനവും മുജീബ് മജീദ് പശ്ചാത്തലസംഗീതവും നിർവഹിക്കുന്നു. ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, ചിത്രസംയോജനം സൂരജ് ഇ.എസ്, പ്രൊഡക്ഷൻ ഡിസൈൻ; സന്തോഷ് രാമൻ, മേയ്ക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, ആർട്ട്: സുനിൽ ലാവണ്യ, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ് ഏറ്റുമാനൂർ, ആക്ഷൻ: മഹേഷ് മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്യാമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ: മുകേഷ് വിഷ്ണു, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്. പി.ആർ.ഓ : പ്രതീഷ് ശേഖർ.
Movies
തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപും കാവ്യ മാധവനും. ഇരുവരും ക്ഷേത്രദർശനം കഴിഞ്ഞ് ഇറങ്ങി വരുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കേരളീയ വേഷത്തിലായിരുന്നു ദിലീപ്. ഗോൾഡൻ മഞ്ഞ നിറത്തിലുള്ള ചുരിദാറായിരുന്നു കാവ്യ ധരിച്ചത്.
ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ത്രില്ലറാണ് ദിലീപിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഭ ഭ ബ ആണ് ദിലീപിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.
Movies
രസികൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാലതാരം ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലാണ് ഹരിമുരളിയെ മരിച്ച നിലയില് കണ്ടെത്തിയത്.
ദിലീപ് നായകനായ രസികനിൽ ഹരിയുടെ അഭിനയം ഒരുപാട് കൈയടികൾ നേടിയിരുന്നു. ഇരുവരും തമ്മിലുളള കോംബോ വളരെ രസകരമായിരുന്നു.
രസികൻ സിനിമയിലെ അടിവാതിലും തുറന്നു വന്നേക്കുവാണ് കടവാവല് എന്ന് ദിലീപ് പറയുമ്പോൾ ഹരിയുടെ എൻട്രി ആരെയും ചിരിപ്പിക്കുന്നതായിരുന്നു. ഉള്ളീന്ന് വരണം, ഉളളീന്ന് വരണം എന്ന് മാമന് പറയുന്നുണ്ടല്ലോ... ഉള്ളിലേക്ക് വല്ലതും പോയോന്ന് ചോദിച്ചോ എന്ന ഒറ്റ ഡയലോഗാണ് ഹരിയെ പ്രശസ്തനാക്കിയത്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി നടൻ ദിലീപ് ഉൾപ്പെടെയുള്ളവരെ വിചാരണ കോടതി വെറുതെ വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ദിലീപ് ഉൾപ്പെടെ കുറ്റവിമുക്തരാക്കപ്പെട്ട എല്ലാ പ്രതികൾക്കും ഹൈക്കോടതി നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.
വിചാരണ കോടതിയുടെ വിധിയിലെ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻ ഹാജരാക്കിയ പല സുപ്രധാന തെളിവുകളും വിചാരണ കോടതി വേണ്ടത്ര പരിഗണിച്ചില്ലെന്നും പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചതെന്നുമാണ് സർക്കാരിന്റെ പ്രധാന വാദം.
സർക്കാരിന്റെ അപ്പീൽ പരിശോധിച്ച കോടതി, കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് വിലയിരുത്തിയാണ് പ്രതികൾക്ക് നോട്ടീസ് അയക്കാൻ തീരുമാനിച്ചത്. നെടുമ്പാശ്ശേരി പോലീസ് വഴിയാകും പ്രതികൾക്ക് നോട്ടീസ് കൈമാറുക.
2025 ഡിസംബറിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പുറപ്പെടുവിച്ച വിധിയിൽ, ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പേരെ ശിക്ഷിക്കുകയും ദിലീപ് അടക്കമുള്ള നാല് പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയും ചെയ്തിരുന്നു. ഈ വിധിക്കെതിരെയാണ് ഇപ്പോൾ മേൽക്കോടതിയുടെ നടപടി.
Movies
നടൻ ദിലീപുമായി പുതിയ സിനിമ ചെയ്യുന്നുവെന്ന വാർത്ത നിഷേധിച്ച് സംവിധായകൻ ചിദംബരം. താൻ ഒരു സർവൈവൽ സ്പെഷലിസ്റ്റ് അല്ലെന്നും ചവറ് വാർത്തകൾ പങ്കുവയ്ക്കുന്നതിനു മുമ്പ് ശരിയാണോ എന്നു ഉറപ്പു വരുത്തണമെന്നും സംവിധായകൻ പ്രതികരിച്ചു.
ദിലീപും മഞ്ഞുമ്മല് ബോയ്സ് സംവിധായകന് ചിദംബരവും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നുവെന്നും ഇതൊരു സര്വൈര് ത്രില്ലര് ആയിരിക്കും എന്നുമായിരുന്നു വാര്ത്ത. ഈ വാര്ത്ത പങ്കുവച്ചു കൊണ്ടാണ് ഇതിൽ സത്യമില്ലെന്ന് ചിദംബരം അറിയിച്ചത്.
‘‘ചവറ് പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ദയവ് ചെയ്ത് ശരിയാണോ എന്ന് പരിശോധിക്കുക. പിന്നെ, ഞാനൊരു സര്വൈവല് ത്രില്ലര് സ്പെഷലിസ്റ്റല്ല’’ ചിദംബരം ഇന്സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. ഇതോടെ ദിലീപുമായി ചിത്രം ചെയ്യില്ലെന്ന് ഉറപ്പായിരിക്കുകയാണ്.
ബാലന് ആണ് ചിദംബരത്തിന്റെ പുതിയ ചിത്രം. ആവേശം സംവിധായകന് ജിത്തു മാധവന് ആണ് സിനിമയുടെ രചന.
Kerala
തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് കൂടുതൽ നടൻമാരുടെ മൊഴിയെടുത്ത് വിജിലൻസ്. സ്വർണം സംഭാവന നൽകിയതിന്റെ വിവരങ്ങളാണ് താരങ്ങളിൽ നിന്ന് വിജിലൻസ് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്.
അന്വേഷണത്തിന്റെ ഭാഗമായി മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി. സ്വർണം സംഭാവന നൽകണമെന്ന് അഭ്യർഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്ന് മോഹൻലാൽ മൊഴി നൽകി. തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്ന് രണ്ട് പവൻ സ്വർണം വാങ്ങി.
തുടർന്ന് സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചുവെന്നും മോഹൻലാൽ മൊഴി നൽകി. സ്വർണം നൽകിയതിനെക്കുറിച്ച് ദിലീപും മൊഴി നൽകി. നേരത്തെ സുരേഷ് ഗോപിയും വിജിലൻസിന് മൊഴി നൽകിയിരുന്നു.
Movies
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അതിജീവിതയെ പിന്തുണച്ചവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചവർക്കും നന്ദി പറയാനായി ഡബ്ല്യുസിസി.
കോഴിക്കോട്– മാനാഞ്ചിറ ഓപ്പൺ സ്റ്റേജ്, കൊച്ചി അബ്ദുൾ കലാം മാർഗ്, മറൈൻ ഡ്രൈവ് തിരുവനന്തപുരം മാനവീയം വീഥി എന്നിവിടങ്ങളിൽ ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വിമൺ ഇൻ സിനിമ കലക്ടീവ് ഇത് അറിയിച്ചത്.
ഡബ്ല്യൂസിസിയുടെ കുറിപ്പ്
2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുനെങ്കിലും, അതേ ദിവസമായിരുന്നു അവൾ സധൈര്യം അനീതിക്കെതിരെ പ്രതികരിച്ചത്. അവളുടെ പോരാട്ടത്തിനായി നമ്മൾ ഒരുമിച്ച് നിൽക്കുമെന്ന തീരുമാനത്തോടെയായിരുന്നു #അവൾക്കൊപ്പം എന്ന പ്രസ്ഥാനം പിറന്നത്.
കഴിഞ്ഞ ഒൻപതു വർഷമായി കേരളത്തിന്റെ സാമൂഹിക പരിവർത്തനത്തിൽ ഒരു ചെറിയ പങ്കു വഹിച്ച ഈ പ്രസ്ഥാനം ഇരയാക്കപ്പെട്ടവരെ അതിജീവിതകളാക്കാൻ നിരന്തരം പ്രവർത്തിച്ചു. പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട്, ഡബ്ല്യൂസിസി അവൾക്കൊപ്പവും, അതിജീവിച്ച എല്ലാവർക്കും ഒപ്പം നിൽക്കുന്നവരെ ഈ യാത്രയുടെ ഭാഗമാവാൻ ക്ഷണിക്കുന്നു. ഇരുട്ടിന്റെ മറ നീക്കി നമുക്ക് വെളിച്ചത്തിന്റെ തിരി തെളിക്കാം.
2017 ഫെബ്രുവരി 17ന് നടിയെ ആക്രമിച്ച സംഭവം നടന്നത്. ഇതിന് പിന്നാലെ മലയാളസിനിമയിലെ വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ വിമൺ ഇൻ സിനിമ കലക്ടീവ് എന്ന സംഘടനയും രൂപീകരിച്ചു.
Movies
വിനോദയാത്ര എന്ന ചിത്രത്തിലേയ്ക്ക് മീര ജാസ്മിനെ എത്തിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകൻ സത്യൻ അന്തിക്കാട്. ചിത്രത്തിലേയ്ക്ക് ആദ്യം കരുതിയിരുന്നത് പുതുമുഖങ്ങളെയായിരുന്നുവെന്നും അവരെ വച്ച് ഷൂട്ട് തുടങ്ങിക്കഴിഞ്ഞാണ് അത് ശരിയാകുന്നില്ലെന്ന് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് അന്ന് ഒട്ടും ഡേറ്റ് ഇല്ലാതിരുന്ന മീര ജാസ്മിനെ നേരിട്ട് വിളിച്ച് എങ്ങനെയെങ്കിലും വന്ന് രക്ഷപ്പെടുത്തണമെന്ന് പറയുകയായിരുന്നുവെന്നും സത്യ അന്തിക്കാട് പറഞ്ഞു.
കലാസംഘം ഫിലിംസിന്റെ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സത്യന് അന്തിക്കാട് മനസ് തുറന്നത്.
''അത് വലിയ അതിശയകരമായ സംഗതിയാണ്. ഞാന് ആദ്യം ചിന്തിച്ചത് ദിലീപിനെ കേന്ദ്രീകരിച്ചൊരു സിനിമയാണ്. നായികയായി പുതിയ പെണ്കുട്ടി ചെയ്യട്ടെ എന്നായിരുന്നു. അനുപമയാകാന് പുതിയ പെണ്കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള് കുറേ നടത്തി.
ഒന്ന് രണ്ട് കുട്ടികളെ ഓഡിഷന് ചെയ്തു നോക്കി. ഇതിനിടെ ഷൂട്ടിംഗ് തുടങ്ങുകയും ചെയ്തു. കൊണ്ടു വന്ന പുതുമുഖങ്ങള്ക്കൊന്നും മറ്റുള്ളവര്ക്കൊപ്പം പിടിച്ചു നില്ക്കാനാകുന്നില്ല.
ആ സമയത്ത് മീര ജാസ്മിന് ഡേറ്റേയില്ല. ഏതൊക്കയോ തമിഴ് സിനിമകള് ചെയ്യുകയാണ്. എനിക്ക് മീര ജാസ്മിനുമായി വളരെ അടുത്ത ബന്ധമുണ്ട്. രസതന്ത്രവും അച്ചുവിന്റെ അമ്മയുമൊക്കെ ചെയ്ത ബന്ധമുണ്ട്. ഞാന് നേരെ മീരയെ വിളിച്ചു. എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം എന്ന് പറഞ്ഞു. മീര ഏതോ തമിഴ് സിനിമയുടെ ഷൂട്ടിലാണ്. ഷൂട്ടിംഗ് തുടങ്ങി, മീര എങ്ങനെയെങ്കിലും വന്നേ പറ്റൂവെന്ന് ഞാന് പറഞ്ഞു.
അങ്ങനെ മീര വന്നു. നമ്മളോടുള്ള സ്നേഹം കൊണ്ടാണത്. ഗോളാന്തര വാര്ത്തകളുടെ സമയത്ത് ഇതുപോലെ ശോഭനയും വന്നിട്ടുണ്ട്. ഒരു പുതുമുഖത്തിന് താങ്ങില്ല. കുറച്ച് ഭാരമുള്ള വേഷമാണ് അനുപമയുടേത്.
പക്ഷെ മീര വന്നതോടെ അത് ഭയങ്കരമായ കോമ്പിനേഷനായി മാറി. ചില സിനിമകള് അങ്ങനെയാണ്. ആരൊക്കെ എങ്ങനൊക്കെ എത്തുമെന്ന് വിധിക്കപ്പെട്ടിട്ടുണ്ട്.
കൊണ്ടു വന്നുവെന്ന് പറയുന്നതിനേക്കാള് അവരുടെ ആദ്യ സിനിമ എന്റേതായി എന്ന് പറയാന് പറ്റുവെന്നതിലാണ് സന്തോഷം. ഞാനല്ലെങ്കില് വേറൊരു സംവിധായകനിലൂടെ നയന്താരയും സംയുക്ത വര്മയും അസിനുമൊക്കെ വരുമായിരുന്നു.
ആ സമയത്ത് എന്റെ സിനിമയ്ക്ക് പറ്റുന്ന രീതിയില് ഉപയോഗപ്പെടുത്തിയെന്ന് മാത്രം. അത് മാത്രമാണ് എന്റെ കോണ്ട്രിബ്യൂഷന്. അവരുടെ കഴിവാണ് അവരെ താരങ്ങളാക്കിയത്. ഞാന് ആരേയും ഉയര്ത്തി കൊണ്ടു വന്നുവെന്ന അവകാശവാദമില്ല.
പക്ഷെ സ്വകാര്യ സന്തോഷമുണ്ട്. എന്റെ ഭാഗ്യമായിട്ടാണ് കരുതുന്നത്. അവര് താരങ്ങളാകാന് ജനിച്ചവരാണ്. വിധി എന്നെ തെരഞ്ഞെടുത്തുവെന്ന് മാത്രം'' സത്യന് അന്തിക്കാട് പറയുന്നു.
Movies
ദിലീപിനെ നായകനാക്കി ഉർവശി തീയേറ്റേഴ്സ് ആൻഡ് കാക്കാസ്റ്റോറീസിന്റെ ബാനറിൽ സന്ധീപ് സേനൻ, അലക്സ് ഇ.കുര്യൻ എന്നിവർ നിർമിച്ച് ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പായ്ക്കപ്പ് ആയി.
തൊടുപുഴയിലും കൊച്ചിയിലുമായി അറുപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പൂർത്തിയായത്. പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തി കൊണ്ടുള്ള സഞ്ചാരമാണ് ഈ ചിത്രത്തിന്റേത്.
കോ പ്രൊഡ്യുസേർസ് -സംഗീത് സേനൻ, നിമിത അലക്സ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -രഘു സുഭാഷ് ചന്ദ്രൻ. ദിലീപിനു പുറമേ ബിനു പപ്പു, ബിലാസ് ചന്ദ്രൻ, അശോകൻ, ശാരി, സിദ്ദിഖ്, കലാഭവൻ ഷാജോൺ, സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ്, ഷെല്ലി എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്.
വിബിൻ ബാലചന്ദ്രന്റേതാണു തിരക്കഥ. സംഗീതം - മുജീബ് മജീദ്. ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് - സൂരജ് ഇ.എസ്. പ്രൊഡക്ഷൻ ഡിസൈനർ - സന്തോഷ് രാമൻ. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം ഡിസൈൻ -സമീരാ സനീഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്. അസോസിയേറ്റ് ഡയറക്ടർ -മുകേഷ് വിഷ്ണു. സ്റ്റിൽസ് - വിഘ്നേഷ് പ്രദീപ്. ഡിസൈൻ - യെല്ലോ ടൂത്ത്. പ്രൊജക്റ്റ് ഡിസൈൻ -മനു ആലുക്കൽ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബർണാട് തോമസ്. പ്രൊഡക്ഷൻ കൺട്രോളർ - നോബിൾ ജേക്കബ് - ഏറ്റുമാനൂർ. ഉർവ്വശി തീയേറ്റേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പിആർഒ-വാഴൂർ ജോസ്.
Kerala
ആലുവ: നടൻ ദിലീപിന് നിയമവിരുദ്ധമായി ജയിലിൽ സൗകര്യങ്ങൾ അനുവദിച്ച സംഭവത്തിൽ അന്വേഷണമില്ലെന്ന പരാതിയിൽ ആഭ്യന്തരവകുപ്പ് അടിയന്തര റിപ്പോർട്ട് തേടി.
അന്നത്തെ ജയിൽ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരേയുള്ള പരാതിയിലാണ് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ജയിൽ മേധാവിയോടു റിപ്പോർട്ട് തേടിയിരിക്കുന്നത്.
2017ലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു.
അന്നു സംഭവം വിവാദമായിരുന്നുവെങ്കിലും അന്വേഷണം വർഷങ്ങൾ കഴിഞ്ഞിട്ടും ഉണ്ടായിട്ടില്ലെന്നാണ് അഡ്വ. കുളത്തൂർ ജയ്സിംഗ് പറയുന്നത്.
Movies
നാദിർഷയെക്കുറിച്ച് വാചാലനായി സംവിധായകനും നിർമാതാവുമായ ശാന്തവിള ദിനേശ്. ഒരു സുഹൃത്ത് എങ്ങനെ ആവണമെന്ന് മലയാളികളെ പഠിപ്പിച്ച ആളാണ് നാദിർഷയെന്നാണ് ദിനേശ് പറയുന്നത്.
അതിനൊപ്പം തന്നെ ദിലീപിന്റെ പേര് പരാമർശിക്കാതെ ആത്മാർഥ സുഹൃത്തിനെ വഞ്ചിക്കാതെ, സ്വന്തം ലാഭനഷ്ടങ്ങൾ നോക്കാതെ, വില്ലന്റെ റോളിൽ നിർത്തിയപ്പോൾ പോലും കൂട്ടുകാരന്റെ കൂടെ നിൽക്കുമെന്ന് ശപഥമെടുത്ത വ്യക്തിയാണ് നാദിർഷയെന്നും അദ്ദേഹം പറഞ്ഞു.
നാദിർഷ സംവിധാനം ചെയ്യുന്ന മാജിക് മഷ്റൂം എന്ന സിനിമയിൽ ചെറിയൊരു വേഷത്തിൽ ദിനേശും എത്തുന്നുണ്ട്. ഇതിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുമ്പോഴാണ് ദിലീപുമായുള്ള നാദിർഷയുടെ സൗഹൃദത്തെക്കുറിച്ച് ശാന്തിവിള ദിനേശ് തുറന്നു പറഞ്ഞത്.
ചന്ദ്രനിലേക്ക് ആദ്യമായി ജീവനുള്ള പട്ടിയാണ് പോയത്, അതിന്റെ പേര് ലൈക എന്നാണ്. ലൈക തിരിച്ചു മണ്ണിൽ വന്നിറങ്ങിയപ്പോൾ ബിബിസിയുടെയോ അതുപോലുള്ള ഏതോ ഒരു പത്രത്തിന്റെ ആൾക്കാര് ആളുകളോട് ഇതിനെക്കുറിച്ച് ചോദിച്ചു, ലൈക്ക ചന്ദ്രനിൽ പോയിട്ട് തിരിച്ചുവന്നതിനെക്കുറിച്ച്.
ബ്രിട്ടൻകാര് ഒക്കെ പറഞ്ഞു, ശാസ്ത്രത്തിന്റെ അഭൂതപൂർവമായ വളർച്ചയാണ്. അമേരിക്കക്കാരും അങ്ങനെ തന്നെ പറഞ്ഞു. അങ്ങനെ ലോകത്ത് എല്ലാവരുടെയും കമന്റ് ചോദിച്ചു ചോദിച്ച്, ഇന്ത്യയിൽ ചോദിക്കാൻ വന്നത് കേരളത്തിലായിരുന്നു. കേരളത്തിലെ ആളുകളോട് ഇതിനെക്കുറിച്ച് എന്താ അഭിപ്രായം എന്ന് ചോദിച്ചപ്പോൾ, ‘പൊക്കി വിടാൻ ആളുണ്ടെങ്കിൽ ഏത് പട്ടിക്കും ചന്ദ്രനിൽ പോയി തിരിച്ചുവരാം’ എന്നാണ് മലയാളി പറഞ്ഞത്. എന്നെ നാദിർഷ വിളിക്കുമ്പോൾ, എന്നെ ഒഴിവാക്കു എന്നെ ഒഴിവാക്കൂ എന്നാണ് ഞാൻ പറഞ്ഞത്.
കാരണം എനിക്ക് അഭിനയിക്കുക, കാമറയുടെ മുമ്പിൽ നിൽക്കുക പേടിയുള്ള കാര്യമാണ്. യൂട്യൂബിൽ ഓരോ കഥ പറയാൻ ഇരിക്കുമ്പോഴും കാൽ ഇങ്ങനെ വിറച്ചുകൊണ്ടേയിരിക്കും. പണ്ടാരം തീർന്നാൽ മതിയെന്നു വിചാരിക്കും. പലരും പറയാറുണ്ട് സംവിധാനത്തിനെക്കാൾ എളുപ്പം അഭിനയമാണ്. എനിക്ക് അങ്ങനെ തോന്നുന്നില്ല, എന്നാലും നാദിർഷയുടെ വഴക്ക് കേൾക്കാതെ സുജിത്തിന്റെ വഴക്ക് കേൾക്കാതെ മനീഷയുമായിട്ടുളള ആ സീൻ നന്നായിട്ട് ചെയ്തു.
എനിക്ക് നാദിർഷയോളം തന്നെ ബഹുമാനം തോന്നിയത് ഇതിന്റെ നിർമാതാവിനോടാണ്. ഏഴ് പടം പൊളിഞ്ഞുപോയിട്ട് എട്ടാമത് ഒരു പടം നാദിർഷയെ വച്ച് ചെയ്യുകയാണ്. ഞാനൊരു കാരവൻ വിരോധിയാണ്, പക്ഷേ എന്നെ കൊണ്ടുപോയി കാരവനിൽ ഇരുത്തും. ആ ദിവസം എനിക്ക് ഷൂട്ട് ഇല്ലെന്ന് ഓർക്കണം.
കലാ സംവിധായകൻ ഷിജി പട്ടണത്തോട് അടക്കമുള്ളവരോട് ഞാൻ സംസാരിച്ചപ്പോഴാണ് അറിയുന്നത് 10 ദിവസത്തെ ബാറ്റ അദ്ദേഹം മുൻകൂട്ടി കൊടുക്കുകയാണ്. എങ്ങനെ ബാറ്റ കൊടുക്കാതിരിക്കാം എങ്ങനെ അഭിനയിച്ചവരെ ഒക്കെ പറ്റിക്കാം എന്ന് വിചാരിക്കുന്ന നാട്ടിൽ, പത്ത് ദിവസത്തെ ബാറ്റ മുൻകൂട്ടി കൊടുക്കുന്ന ഒരു നിർമാതാവ് എന്ന് കേട്ടതിൽ വല്ലാത്ത സന്തോഷമുണ്ട്. ഞാൻ മടങ്ങുന്ന നേരത്ത് അദ്ദേഹത്തോട് പറഞ്ഞു, ഈ ക്രൂവിലുള്ള മുഴുവൻ പേരുടെയും പ്രാർഥന താങ്കൾക്ക് ഉണ്ടാകും. ഇങ്ങനെയൊരു നിർമാതാവിനെ നമുക്ക് കിട്ടില്ല.
അതുപോലെതന്നെ നാദിർഷ എന്നോടു പെരുമാറിയ രീതി, അദ്ദേഹം ഒരു സകലകലാ വല്ലഭൻ ആണ്. ഡബ്ബിംഗിനൊക്കെ ചെല്ലുമ്പോൾ നാദിർഷ എന്നോട് കാണിക്കുന്ന ബഹുമാനമുണ്ട്. പിന്നെ നാദിർഷയോട് വലിയ വിശ്വാസവും സ്നേഹവും തോന്നാനുള്ള കാരണമുണ്ട്.
ഒരു സുഹൃത്ത് എങ്ങനെയായിരിക്കണം എന്ന് ഈ നാട്ടിൽ മലയാളിയെ പഠിപ്പിച്ച ആളാണ് നാദിർഷ. ഒരു ആത്മാർഥ സുഹൃത്തിനെ വഞ്ചിക്കാതെ, ചതിക്കാതെ, സ്വന്തം ലാഭനഷ്ടങ്ങൾ നോക്കാതെ വില്ലന്റെ റോളിൽ നിർത്തിയപ്പോൾ പോലും ഞാൻ എന്റെ കൂട്ടുകാരന്റെ കൂടെ നിൽക്കുമെന്ന് ശപഥമെടുത്ത നാദിർഷ.
നിങ്ങളെല്ലാവരും ഈ സിനിമ വലിയ വിജയമാക്കുക. അറിയാതെ പോയി പെട്ട് ഞാൻ അഭിനയിച്ചതാണ്, സത്യം പറഞ്ഞാൽ ഇപ്പോൾ എവിടെ നിൽക്കുന്നു എന്ന് എനിക്ക് തന്നെ അറിയില്ല. കാരണം റോഡിൽ ഇറങ്ങാൻ നിവർത്തിയില്ല. തട്ടുദോശ തിന്നുന്ന, പത്തു രൂപയ്ക്ക് കപ്പലണ്ടി വാങ്ങി തിന്നുന്ന ആളാണ് ഞാൻ.
സത്യം പറഞ്ഞാൽ ഇപ്പോൾ കപ്പലണ്ടിയും തട്ടുദോശയം തിന്നാൻ പറ്റാത്ത അവസ്ഥയിലാണ്. ഞാനിപ്പോൾ ഏതാണ്ട് മമ്മൂക്കയുടെ ലെവലിൽ നിൽക്കുകയാണ്. ഈ പടത്തിൽ അഭിനയിച്ചത് അറിഞ്ഞിട്ട് ബേസിൽ നിർമിക്കുന്ന ‘അതിരടി’ എന്ന് പറഞ്ഞ പടത്തിൽ ബേസിൽ പഠിക്കുന്ന എൻജിനീയറിംഗ് കോളേജിൽ ഒരു അധ്യാപകനായി പടം തുടങ്ങി തീരുന്നത് വരെ അയാളെ ചീത്ത വിളിക്കുന്ന അധ്യാപകന്റെ വേഷം ഞാൻ ചെയ്തുകൊണ്ടിരിക്കുകയാണ്.
ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന ‘പുറപ്പാട്’, ‘എഴുന്നള്ളത്ത്’, ‘സ്വയംവര പന്തൽ’ അടക്കം എല്ലാ സിനിമയിലും ഞാൻ അഭിനയിച്ചിട്ടുമുണ്ട്. സൈക്കിൾ ഓടിക്കുക, ഇന്നസന്റ് കായലിൽ ചാടിയപ്പോൾ കൂടെ ചാടുക അങ്ങനെയുള്ള കുറെ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
പക്ഷേ എന്നെ നാദിർഷ കൊണ്ട് നിർത്തിയിരിക്കുന്നത് ഇപ്പോ ഒരു വല്ലാത്ത തലത്തിലാണ്. ഒരു കൈ നോക്കാൻ ഞാനും മനസുകൊണ്ട് തയാറെടുക്കുകയാണ്. ദൈവങ്ങളോട് വിശ്വാസമില്ലാത്ത ഒരാളാണ്, കാരണം ദൈവങ്ങൾക്ക് കണ്ണും കാലും ഒക്കെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ഈ കേരളത്തിൽ നടക്കില്ല എന്നാലും ഞാൻ കണ്ടിട്ടില്ലാത്ത ദൈവത്തോട് പറയുന്നു, ഈ സിനിമ ഒരു വലിയ വിജയമാക്കി നമ്മുടെ നിർമാതാവിനും നാദിർഷയ്ക്കും വലിയ പേരുണ്ടാക്കി കൊടുക്കട്ടെ.
നായകൻ വിഷ്ണുവിനെക്കുറിച്ച് കൂടി പറഞ്ഞിട്ട് ഞാൻ അവസാനിപ്പിക്കാം. കെ. കരുണാകരൻ കേരള രാഷ്ട്രീയത്തിൽ 40 വർഷം എന്ത് കേരളത്തിന് നൽകി, എന്ത് കരുണാകരന് കേരളം നൽകി എന്നുള്ള ഒരു സിനിമയ്ക്ക് വേണ്ടി എല്ലാം ആയി വന്നതാണ്.
അതിൽ രാജന്റെ വേഷം വിഷ്ണു ഉണ്ണികൃഷ്ണനെക്കൊണ്ട് ചെയ്യിക്കണം എന്ന് മനസിൽ കരുതിയതാണ്. പക്ഷേ പ്രൊജക്റ്റ് നടന്നില്ല, എനിക്ക് വിഷ്ണുവിനെ എന്തോ ഒരു ഇഷ്ടമാണ്. ദിലീപിനെ ഒക്കെ കാണുംപോലെ അടുത്ത വീട്ടിലെ പയ്യനെ പോലെ വിഷ്ണുവിനെ എനിക്ക് ഇഷ്ടമാണ്.’’ ശാന്തിവിള ദിനേശ് പറഞ്ഞു.
‘കട്ടപ്പനയിലെ ഋത്വിക് റോഷനു’ ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാജിക് മഷ്റൂം.
Kerala
കൊച്ചി: വിചാരണ കോടതിയുടെ വിമർശനത്തിൽ പ്രതികരിച്ച് നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി. നടിയെ ആക്രമിച്ച കേസിൽ 10 ദിവസം മാത്രമാണ് വിചാരണക്കിടെ ഹാജരായതെന്ന കോടതിയുടെ വിമർശനം നുണയാണെന്ന് മിനി പറഞ്ഞു.
കോടതി ഒരു കാര്യവുമില്ലാതെ തന്നെ ആക്രമിക്കുകയാണെന്നും, കോടതി എന്തിനാണ് ഇങ്ങനെ കളവ് പറയുന്നതെന്ന് അറിയില്ലെന്നും ടി.ബി. മിനി ആരോപിച്ചു. കേസിലെ വാദത്തിനിടെ പരമാവധി എല്ലാ ദിവസങ്ങളിലും കോടതിയിൽ പോയിട്ടുണ്ടെന്നും അഭിഭാഷക വ്യക്തമാക്കി.
സാധാരണയായി സീനിയർ അഭിഭാഷകർ വിചാരണ കോടതിയിൽ ഹാജരാകാറില്ല. അതിജീവിതയ്ക്ക് വേണ്ടി ഫീസ് പോലും വാങ്ങാതെയാണ് ഹാജരായത്. എന്തിനാണ് കോടതി തന്നെ വ്യക്തിപരമായി ആക്രമിക്കുന്നതെന്നും ടി.ബി. മിനി ചോദിച്ചു.
മെമ്മറി കാര്ഡ് ചോര്ന്നത് താൻ കാരണമാണ് ലോകം അറിഞ്ഞതെന്ന് പറഞ്ഞ അഭിഭാഷക ദിലീപിന്റെ ആളുകള് ആക്രമിച്ചതിന്റെ തുടര്ച്ചയാണ് ഇപ്പോള് കോടതി നടത്തുന്നതെന്നും കുറ്റപ്പെടുത്തി. പൊതുപരിപാടികളിൽ കോടതിയെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും ടി.ബി. മിനി കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാർട്ടിൻ ആന്റണി സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ രണ്ടാം പ്രതിയാണ് മാർട്ടിൻ ആന്റണി.
കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വിട്ടയച്ച മാനദണ്ഡങ്ങൾ തനിക്കും ബാധകമാണെന്നാണ് മാർട്ടിന്റെ വാദം. അതേസമയം കേസിൽ ദിലീപ് നൽകിയ കോടതിയലക്ഷ്യ പരാതികൾ വിചാരണ കോടതി ഇന്ന് പരിഗണിക്കും.
അതിജീവിതയെ കൂട്ടിക്കൊണ്ടുപോകാൻ ചുമതല നൽകിയ ഡ്രൈവർ എന്ന നിലയിൽ മാത്രമാണ് തന്നെ കേസിൽ ഉൾപ്പെടുത്തുന്നതെന്നും കുറ്റകൃത്യം നടക്കുന്ന സമയത്ത് താൻ വാഹനത്തിൽ ഉണ്ടായിരുന്നില്ലെന്നുമാണ് മാർട്ടിന്റെ വാദം.
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീലിനൊരുങ്ങുമ്പോഴാണ് മാർട്ടിൻ ആന്റണി അപ്പീലുമായി ഹൈക്കോടതിയിലെത്തുന്നത്. നടിയുമായി തനിക്ക് മുൻ വൈരാഗ്യമില്ലെന്നും ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിച്ചെന്നും അപ്പീലിൽ പറയുന്നു.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മാർട്ടിൻ അടക്കമുള്ള ആറ് പ്രതികളെ 20 വർഷം തടവിനാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളായ എച്ച്. സലീം, പ്രദീപ് എന്നിവരും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
Movies
ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച ഭഭബ ജനുവരി 16 മുതൽ ZEE5-ൽ സ്ട്രീമിംഗ് ആരംഭിക്കും. ദിലീപ് നായകനായ ചിത്രത്തിൽ സ്പൂഫും മാസും കോമഡിക്കൊപ്പം സമാസമം ചേർത്ത് ഒരുക്കിയ ചിത്രത്തിൽ മോഹൻലാൽ ശക്തമായ അതിഥി വേഷത്തിൽ എത്തിയിരുന്നു.
നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. രാഷ്ട്രീയ-ഭരണ സംവിധാനങ്ങളെ നടുക്കുന്ന ഒരു ഞെട്ടിക്കുന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. സംസ്ഥാനത്തെ മുഴുവന് വിറപ്പിച്ച വട്ടന്റെ കഥയാണ് ചിത്രം പറയുന്നത്.
ദിലീപിനെ കൂടാതെ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സാൻഡി,അശോകൻ, സിദ്ധാർഥ് ഭരതൻ, മണിയൻപിള്ള രാജു, ബിജു പപ്പൻ, ജിബിൻ ഗോപിനാഥ്, അശ്വത് ലാൽ, നോബി മാർക്കോസ്, ഷാജു ശ്രീധർ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഒരേയൊരു രംഗത്തിൽ മാത്രം പ്രത്യക്ഷപ്പെട്ട് റിയാസ് ഖാനും കൈയടി നേടുന്നു.
സ്പൂഫ് സിനിമകൾ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും സ്പൂഫ് മാസ് എന്റർടെയ്നർ ഗണത്തിൽപെടുന്ന സിനിമ ഇതാദ്യമായിരിക്കും.‘നോ ലോജിക്, ഒൺലി മാഡ്നെസ്’ എന്ന ടാഗ്ലൈനോടു നൂറു ശതമാനം നീതി പുലർത്തുന്ന മേക്കിംഗ് ആണ് സംവിധായകൻ പ്രേക്ഷകർക്ക് സമ്മാനിച്ചത്.
പ്രേക്ഷകർക്ക് കൂടുതലൊന്നും ആലോചിക്കാതെ ചിരിക്കാനാകുന്ന ഒരു സിനിമ ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. തിയറ്ററുകളിൽ ചിരിയുടെ പൂരം പടർത്തിയ ചിത്രം സ്ട്രീമിംഗ് തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ദിലീപ് കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില് ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്ത് സര്ക്കാര് ഈ ആഴ്ച അപ്പീല് നല്കിയേക്കും. അപ്പീലിന് സര്ക്കാരിന്റെ അനുമതി ലഭിച്ചു.
പബ്ലിക് പ്രോസിക്യൂട്ടര് നല്കിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അപ്പീല് സാധ്യത ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന് ഡയറക്ടര് ജനറല് (ഡിജിപി) നല്കിയ കത്ത് പരിഗണിച്ച് സര്ക്കാര് ഇതു സംബന്ധിച്ച ഉത്തരവും പുറപ്പെടുവിച്ചു.
കേസില് എട്ടാം പ്രതിയാണ് ദിലീപ്. ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെയും കുറ്റക്കാരായി കണ്ടെത്തിയ പ്രതികള്ക്ക് കുറഞ്ഞ ശിക്ഷ ചുമത്തിയതിനെയും അപ്പീലില് ചോദ്യം ചെയ്യും.
കേസില് 20 വര്ഷം തടവിന് ശിക്ഷിക്കപ്പെട്ട മൂന്ന് പ്രതികള് നല്കിയ അപ്പീല് ഹര്ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വ്യാപാരി ദിലീപ് ജീവനൊടുക്കിയ സംഭവത്തിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ ആരോപണം. മൊബൈൽ ഷോപ്പിൽ നിന്ന് ലഭിച്ച കുറിപ്പിൽ കൗൺസിലർ ഗ്രാമം പ്രവീണിനെതിരെ ആരോപണമുണ്ടെന്ന് ദിലീപിന്റെ സഹോദരൻ രതീഷ് പറഞ്ഞു.
ഒരു കൗൺസിലർ കുടുംബകാര്യങ്ങളിൽ ഇടപെട്ടെന്നാണ് കുറിപ്പിലുള്ളത്. പോലീസിന് കൊടുത്ത പരാതിയിലാണ് സഹോദരൻ രതീഷിന്റെ ആരോപണം. അതേസമയം രതീഷിന്റെ ആരോപണം നിഷേധിച്ചുകൊണ്ട് ഗ്രാമം പ്രവീൺ രംഗത്തെത്തി.
ഞായറാഴ്ചയാണ് ദിലീപിനെ നെയ്യാറ്റിൻകര ടൗണിന് സമീപം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കടബാധ്യതയാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Kerala
കൊച്ചി: ദിലീപിന്റെ ആലുവയിലെ വീട്ടിൽ മാധ്യമപ്രവർത്തകർ അനധികൃതമായി ഡ്രോൺ പറത്തിയെന്ന് ആരോപിച്ച് സഹോദരി പോലീസിൽ പരാതി നൽകി. നടിയെ ആക്രമിച്ച കേസിന്റെ വിധി പറയുന്ന ദിവസമായിരുന്നു സംഭവം.
ദിലീപ് വീട്ടിൽ നിന്ന് കോടതിയിലേക്ക് പോകുന്നതും തിരികെ വരുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങൾ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച് ടെലികാസ്റ്റ് ചെയ്തിരുന്നു. ഇതു തങ്ങളുടെ സ്വകാര്യത ലംഘിച്ചെന്ന് എസ്.ജയലക്ഷ്മി സുരാജ് ആലുവ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നൽകിയ പരാതിയിൽ പറയുന്നു.
ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണമുണ്ട്. കഴിഞ്ഞ എട്ടിന് ആലുവയിലെ പത്മസരോവരം എന്ന ദിലീപിന്റെ വസതിയിൽ അനധികൃതമായി ചിലർ ഡ്രോൺ പറത്തിയിരുന്നു.
വീട്ടിലെ അംഗങ്ങളുടെ സമ്മതമോ മുൻകൂർ അനുമതിയോ കൂടാതെയാണ് ഡ്രോൺ പ്രവർത്തിപ്പിച്ചത്. ഇത് സ്വകാര്യതയുടെ നഗ്നമായ ലംഘനമാണെന്നും പരാതിയിൽ പറയുന്നു.
Movies
നടൻ ദിലീപിന്റെ സ്വകാര്യ വസതിയിൽ ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ച സംഭവത്തിൽ പ്രമുഖ വാർത്താ ചാനലുകൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ പോലീസിൽ പരാതി നൽകി താരത്തിന്റെ സഹോദരി.
നിയമവിരുദ്ധമായി നിരീക്ഷണം നടത്തുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്ന് കാണിച്ചാണ് ആലുവ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് പരാതി നൽകിയത്. റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകൾക്കും മേധാവികൾക്കുമെതിരെയാണ് നിയമനടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
2025 ഡിസംബർ എട്ടിന് ആലുവയിലെ പത്മസരോവരം എന്ന വസതിയിൽ അതിക്രമിച്ചു കയറി ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു എന്നതാണ് പ്രധാന പരാതി.
നടിയെ ആക്രമിച്ച കേസിന്റെ വിധി പറയുന്ന ദിവസം ദിലീപ് വീട്ടിൽ നിന്നും ഇറങ്ങുന്നതും കോടതിയിലേക്ക് പോകുന്നതും തിരികെ വീട്ടിലേക്കു വരുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങൾ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച് ടെലികാസ്റ്റ് ചെയ്തിരുന്നു. തിരികെ വന്ന് ഭാര്യയെയും മകളെയും കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങളുമെല്ലാം ഡ്രോൺ ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയായിരുന്നു.
ദിലീപിന്റെ സഹോദരി നൽകിയ പരാതിയുടെ പൂർണ രൂപം
എസ്. ജയലക്ഷ്മി (സബിത) പത്മസരോവരം, കൊട്ടാരക്കടവ് റോഡ്, ആലുവ.
സ്റ്റേഷൻ ഹൗസ് ഓഫിസർ, ആലുവ.
വിഷയം: 08.12.2025-ൽ റിപ്പോർട്ടർ ടിവിയും ഏഷ്യാനെറ്റ് ടിവിയും ഞങ്ങളുടെ സ്വകാര്യ വസതിക്ക് മുകളിൽ നിയമവിരുദ്ധമായും അനുമതിയില്ലാതെയും ഡ്രോൺ നിരീക്ഷണം നടത്തിയതിനെതിരെയുള്ള പരാതി.
സർ, സിനിമ നടൻ ദിലീപിന്റെ സഹോദരിയാണ് ഞാൻ. മേൽ സൂചിപ്പിച്ച വിലാസത്തിൽ അദ്ദേഹത്തോടൊപ്പമാണ് ഞാൻ താമസിക്കുന്നത്. 2025 ഡിസംബർ എട്ടിന്, റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ടിവി എന്നീ ചാനലുകൾ ഞങ്ങളുടെ വീട്ടുപറമ്പിലേക്ക് ഡ്രോൺ അയക്കുകയും, സ്ത്രീകളും കുട്ടികളും അടക്കമുള്ള വീട്ടിലെ എല്ലാവരുടെയും സ്വകാര്യതയിലേക്ക് അതിക്രമിച്ചു കയറുകയും ചെയ്തു.
ഡ്രോൺ ഉപയോഗിച്ച് അവർ ദിലീപിന്റെ മാത്രമല്ല, വീട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങൾ പകർത്തുകയും അത് സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. റിപ്പോർട്ടർ ടിവിയിലെ .... സംപ്രേക്ഷണത്തിനിടെ ഡ്രോൺ അയച്ചതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്, ഇതിലൂടെ ഈ കൃത്യത്തിലുള്ള തന്റെ പങ്ക് അദ്ദേഹം സമ്മതിക്കുന്നു.
വീട്ടിലെ അംഗങ്ങളുടെ സമ്മതമോ മുൻകൂർ അനുമതിയോ കൂടാതെയാണ് ഡ്രോൺ പ്രവർത്തിപ്പിച്ചത്. ഇത് ഞങ്ങളുടെ സ്വകാര്യതയുടെ നഗ്നമായ ലംഘനമാണ്. ഞങ്ങളുടെ വസതി ഒരു പൊതുസ്ഥലമല്ല, ഒരു സ്വകാര്യ താമസസ്ഥലത്തിന് മുകളിൽ വ്യോമനിരീക്ഷണം നടത്താൻ ഒരു മാധ്യമസ്ഥാപനത്തിനും അധികാരമില്ല.
ഡ്രോൺ നിരീക്ഷണം നടത്തിയ സമയവും രീതിയും പരിശോധിച്ചാൽ, ഞങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറാനും, വാണിജ്യ ലാഭത്തിനായി നിയമവിരുദ്ധമായി ദൃശ്യങ്ങൾ ശേഖരിച്ച് സംപ്രേക്ഷണം ചെയ്യാനുമുള്ള ദുരുദ്ദേശ്യം വ്യക്തമാണ്.
റിപ്പോർട്ടർ ടിവിയുടെയും ഏഷ്യാനെറ്റ് ടിവിയുടെയും മേൽപറഞ്ഞ വ്യക്തികളുടെയും ഈ പ്രവൃത്തികൾ ഞങ്ങളുടെ സ്വകാര്യതയെ ലംഘിക്കുന്നതാണ്. ഇത് ഭാരതീയ ന്യായ സംഹിത (BNS) 2023 പ്രകാരം സെക്ഷൻ 329 (ക്രിമിനൽ അതിക്രമം), സെക്ഷൻ 351 (ക്രിമിനൽ ഭീഷണി), സെക്ഷൻ 270 (പൊതുജനശല്യം) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്നതാണ്.
നിയമവിരുദ്ധമായി പകർത്തിയ ദൃശ്യങ്ങൾ ശേഖരിക്കുകയും സംപ്രേക്ഷണം ചെയ്യുകയും ചെയ്തതിലൂടെ, 08.12.2025-ൽ വീട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ അന്തസിനും സുരക്ഷയ്ക്കും സൽപ്പേരിനും പരിഹരിക്കാനാകാത്ത ദോഷം സംഭവിച്ചിരിക്കുന്നു.
അതിനാൽ, മേൽപറഞ്ഞ വ്യക്തികൾക്കെതിരെ അന്വേഷണം നടത്തണമെന്നും നിയമവിരുദ്ധ നിരീക്ഷണത്തിനായി ഉപയോഗിച്ച ഡ്രോണുകൾ, മെമ്മറി കാർഡുകൾ, സ്റ്റോറേജ് ഡിവൈസുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.
ഉടനടി നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
വിശ്വസ്തതയോടെ
എസ്. ജയലക്ഷ്മി.
Movies
അനശ്വരനടൻ ശ്രീനിവാസന് അനുശോചനവുമായി നടൻ ദിലീപ്. ജീവിതത്തിലും മലയാള സിനിമയിലും ശ്രീനിവാസന്റെ സാന്നിധ്യം ഇല്ലാത്ത ശൂന്യത വളരെ വലുതായിരിക്കുമെന്ന് ദിലീപ് കുറിച്ചു.
പ്രിയപ്പെട്ട ശ്രീനിയേട്ടന് വിട, സ്നേഹത്തോടെ ഉപദേശിക്കാനും, പരിഭവം തോന്നാത്തവിധം വഴക്ക് പറയാനും ഇനി ശ്രീനിയേട്ടൻ ഇല്ല. എന്നും ഹൃദയത്തോട് ചേർത്ത് നിർത്തിയ ഒരാൾ ഇനി ഇല്ല എന്നറിയുമ്പോൾ വാക്കുകൾ മുറിയുന്നു.
സ്വന്തം പ്രവർത്തന മേഖലയിൽ ഇത്രയേറെ മികവ് തെളിയിച്ച മറ്റൊരാൾ ഉണ്ടോ എന്ന് തന്നെ സംശയം. എന്റെ ജീവിതത്തിലും, മലയാള സിനിമയിലും ശ്രീനിയേട്ടന്റെ സാന്നിധ്യം ഇല്ലാത്ത ശൂന്യത വളരെ വലുതായിരിക്കും. ആദരാഞ്ജലികൾ. ദിലീപ് കുറിച്ചു.
ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ശ്രീനിവാസന്റെ അന്ത്യം സംഭവിച്ചത്.
Movies
ദിലീപ് ചിത്രം ഭഭബ നൂറു ദിവസം തിയറ്ററിലോടിയാൽ ഗണപതിക്ക് 1001 തേങ്ങ നേർച്ചയായി നൽകുമെന്ന് നർത്തകി കലാമണ്ഡലം സത്യഭാമ. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലാണ് സത്യഭാമ നേർച്ച നേർന്നിരിക്കുന്നത്.
‘‘പ്രാർഥനകൾ ഫലം കണ്ടു. ദിലീപിന്റെയും,സുഹൃത്തുകളുടെയും ഇന്ന് ഇറങ്ങിയ സിനിമ മലയാളികൾ ഏറ്റെടുത്തിരിക്കുന്നു. നൂറ് ശതമാനം എന്റർടെയ്ൻമെന്റ് പെർഫോമൻസ് എന്നാണ് എറണാകുളത്തുള്ള ഗീതാഞ്ജലി പറയുന്നത്. ഏറ്റവും ചുരുങ്ങിയത് 100 ദിവസം ഓടുമെന്ന് എന്റെ മനസ് പറയുന്നുണ്ട്. 100 ദിവസം ഓടിയാൽ പഴവങ്ങാടി ഗണപതിക്ക് 1001 തേങ്ങ ഞാൻ നേർന്നിട്ടുണ്ട്.
10 ശതമാനം വരുന്ന അവൾക്കൊപ്പം മനുഷ്യരെ, 90 ശതമാനം വരുന്ന അവനൊപ്പം മനുഷ്യർ കണ്ടം വഴി ഓടിച്ച മനോഹര കാഴ്ചയാണ് കേരളത്തിലെ ഒട്ടുമിക്ക സിനിമ പ്രദർശന കേന്ദ്രങ്ങളിലും കാണുന്നത്. സത്യഭാമയുടെ വാക്കുകൾ.
നടിയും ഡബ്ബിംഗ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മിയെയും മറ്റൊരു പോസ്റ്റിൽ സത്യഭാമ രൂക്ഷമായി വിമർശിച്ചു. ‘‘ഭാഗ്യലക്ഷ്മി ഇനി പുറത്തിറങ്ങുമ്പോൾ തലയിൽ ഒരു മുണ്ട് ഇടാൻ മറക്കണ്ട. ഇല്ലേൽ ഇന്നത്തെ കുട്ടികൾ യഥാർഥ ഡബ്ബിംഗ് പഠിപ്പിക്കും.’’ ഭഭബയുടെ തിയറ്റർ പ്രതികരണങ്ങളുടെ വീഡിയോ പങ്കുവച്ച് സത്യഭാമ കുറിച്ചു.
Kerala
കൊച്ചി. നടിയെ അക്രമിച്ച കേസിലെ ജാമ്യാവ്യവസ്ഥകളുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ചിരുന്ന പാസ്പോർട്ട് നടൻ ദിലീപിന് വിട്ടുനൽകാൻ ഉത്തരവ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിലീപ് അപേക്ഷ നൽകിയിരുന്നത്. ജയിലിലായതിന് 83 ദിവസത്തിനു ശേഷം ജാമ്യം നൽകുമ്പോൾ ഹൈക്കോടതി വ്യവസ്ഥ ചെയ്തിരുന്ന പ്രകാരമാണ് ദിലീപ് പാസ്പോർട്ട് കോടതിയെ ഏൽപിച്ചത്.
കേസിൽ കുറ്റവിമുക്തനാക്കിയതോടെ പാസ്പോർട്ട് തിരികെ നൽകണമെന്നായിരുന്നു ആവശ്യം. പാസ്പോർട്ട് നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. എന്നാൽ, പുതിയ സിനിമ റിലീസായെന്നും പ്രമോഷൻ ആവശ്യത്തിനായി വിദേശത്തു പോകണമെന്നും അഭിഭാഷകൻ അറിയിച്ചു. തുടർന്ന് കുറ്റവിമുക്തനാക്കിയതിനാൽ ജാമ്യവ്യവസ്ഥകൾ അവസാനിച്ചെന്ന് വ്യക്തമാക്കിയാണ് പാസ്പോർട്ട് വിട്ടു നൽകാൻ കോടതി നിർദേശിച്ചത്. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ടു ദിലീപ് നൽകിയതടക്കമുള്ള കോടതിയലക്ഷ്യ ഹർജികൾ കോടതി
പിന്നീട് പരിഗണിക്കാനായി മാറ്റി. മാധ്യമപ്രവർത്തകനായ എം.വി. നികേഷ് കുമാർ, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ്, അഡ്വ.എ ജയശങ്കർ തുടങ്ങിയവർക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി.
Movies
നടി ആക്രമിക്കപ്പെട്ട കേസില് കുറ്റവിമുക്തനാക്കപ്പെട്ട നടൻ ദിലീപിന്റെ സിനിമകൾ കാണുമെന്ന് മോഡലും ഡബ്ബിംഗ് ആർടിസ്റ്റുമായ പ്രിൽന രാജ്. നിങ്ങൾക്കു കാണേണ്ട എങ്കിൽ അങ്ങനെ പറയണമെന്നും അല്ലാതെ ആരോടും കാണരുത് എന്ന് വെല്ലുവിളിക്കുന്നത് ശരിയല്ലെന്നും പ്രിൽന പറയുന്നു.
ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അയാളുടെ സിനിമ ഞാൻ കാണും. അവൾ അതിജീവിത തന്നെയാണ്, അവൾക്കു നീതി കിട്ടുക തന്നെ വേണം.. തന്റെ സമ്മതം പോലും ഇല്ലാതെ തന്നെ ഉപദ്രവിച്ച ആൾക്കാരെ മുഴുവൻ ശിക്ഷ മേടിച്ചു കൊടുക്കണം അവൾ അത് അർഹിക്കുന്നു.
അയാൾ ആണ് അതിനു പിന്നിൽ എങ്കിൽ, പറയുന്നവരുടെ കയ്യിൽ അതിനുള്ള തെളിവ് ഉണ്ടെങ്കിൽ അയാൾക്കെതിരെ എന്തുകൊണ്ട് നീങ്ങുന്നില്ല.... ഇത്രയും വ്യക്തമായി അയാളെന്നു പറയാതെ പറയുന്ന പലർക്കും അങ്ങനെ തോന്നുന്നെങ്കിൽ തെളിവുകൾ കാണില്ലേ.
ശക്തമായി മുന്നോട്ടു വന്നു തെളിയിക്കുക. നിയമം തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് പലരേയും ശിക്ഷിക്കുന്നതും വെറുതെ വിടുന്നതും. നിയമത്തിൽ വിശ്വാസം ഉണ്ട്. നീതി നിയമ വ്യവസ്ഥിതിയെ മാനിക്കുന്നു.
നമ്മുടെ മനസിൽ ഉള്ള ആള് തന്നെയാണ് പ്രതി എന്ന് മനസിൽ ഉറപ്പിച്ചു വച്ച് മുന്നോട്ട് വന്നു അലറി വിളിക്കുന്ന ജനങ്ങളോട്, നിങ്ങളുടെ അഭിപ്രായം, നിങ്ങളുടെ ശരി. അത് എല്ലാവർക്കും ഉണ്ടാവില്ല... ഈ പറയുന്ന ഞാൻ പോലും അങ്ങനെ ആണ് എന്റെ അഭിപ്രായം ആണ് മറ്റുള്ളവർക്ക് ശരി എന്ന് ഞാൻ എല്ലാരോടും പോയി ശക്തമായി പറഞ്ഞു പഠിപ്പിക്കേണ്ട ആവശ്യം ഇല്ല ...വ്യക്തി സ്വാതന്ത്ര്യം.
ഇനി അയാൾ അല്ല പ്രതിയെങ്കിൽ, നിങ്ങൾ വലിച്ചു കീറിയ അയാളുടെ 8 വർഷം അയാൾ അനുഭവിച്ച വേദന അപമാനം ഒക്കെ നിങ്ങൾക്കു തിരികെ കൊടുക്കാൻ ആവുമോ? അയാളുടെ മക്കളുടെ മനസിന് ഏറ്റ മുറിവുകൾ നിങ്ങൾക്കു മായിച്ചു കളയാൻ ആവുമോ?
മാധ്യമങ്ങൾക്കു വേണ്ടത് വാർത്തയാണ് അത് വളച്ചോ ഓടിച്ചോ എങ്ങനെ വേണേലും പറയാം. അതുകൊണ്ട് അതാണ് ശരി എന്ന് ഇന്നത്തെ കാലത്ത് വിശ്വസിക്കുന്ന നമ്മളിൽ പലരും ആണ് വിഡ്ഢികൾ. ഇവിടെ സിനിമയിൽ അയാൾ മാത്രം അല്ല അഭിനയിച്ചത് കുറെ ഏറെ പേരുണ്ട്. അവരുടെ അന്നവും കൂടി ആണ് അത്. അത് കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
നിങ്ങൾക്കു കാണേണ്ട എങ്കിൽ അങ്ങനെ പറയണം, ആരോടും കാണരുത് എന്ന് വെല്ലുവിളിക്കുന്നത് നിർബന്ധിപ്പിക്കുന്നതും ശരിയല്ല. അവൾക്കൊപ്പം.
തെളിവ് കൊണ്ട് അയാള് തന്നെയെന്ന് നിങ്ങൾ കോടതിയിൽ ബോധ്യപ്പെടുത്തു.അയാളുടെ കഴിഞ്ഞ എട്ടു വർഷം അയാളെ എല്ലാവരും കൊത്തി വലിച്ചിട്ടുണ്ട് എന്നിട്ടും അയാൾ ആത്മഹത്യ ചെയ്തിട്ടില്ല.. വിധി വരുന്ന ദിവസം വരെയും കാത്തിരുന്നില്ലേ? അയാൾ തെറ്റുകാരൻ എങ്കിൽ അയാൾ ശിക്ഷിക്കപ്പെടട്ടെ. സ്വന്തം അഭിപ്രായം. പ്രിൽനയുടെ വാക്കുകൾ
Kerala
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിക്ക് പിന്നാലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേസിൽ അപ്പീൽ പോകണമെന്ന് അതിജീവിത ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
കേരള ജനത ഒപ്പമുണ്ടെന്നും ഉടൻ അപ്പീൽ പോകുമെന്നും മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പ് നല്കി. ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. വിചാരണകോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷൻ അപ്പീലിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
എട്ടാം പ്രതി ദിലീപടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. വിധിയിലെ അതൃപ്തി സമൂഹമാധ്യമത്തിൽ പരസ്യമാക്കിയതിനു പിന്നാലെയാണ് അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
Kerala
പത്തനംതിട്ട: നടൻ ദിലീപ് ശബരിമല സന്നിധാനത്ത് ദർശനം നടത്തി. ഞായറാഴ്ച രാത്രിയിൽ ദിലീപ് സന്നിധാനത്ത് എത്തുമെന്ന വിവരം ഉണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച പുലര്ച്ചെയാണ് എത്തിയത്.
രാവിലെ പിആര്ഒ ഓഫീസിലെത്തിയശേഷം അവിടെ നിന്ന് തന്ത്രിയുടെ ഓഫീസിലേക്ക് പോവുകയായിരുന്നു. വഴിപാടുകളടക്കം നടത്തുന്നതിയശേഷം ദർശനം നടത്തുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെവിട്ടിരുന്നു.
കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് ശബരിമലയിലെത്തുന്നത്. ഇത്തവണ ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടാതെ ജീവനക്കാരുടെ ഗേറ്റ് വഴിയാണ് ശബരിമല സന്നിധാനത്തെ സോപാനത്തിലേക്ക് എത്തിയത്.
കഴിഞ്ഞ തവണ നടൻ ദിലീപ് ശബരിമലയിലെത്തിയപ്പോള് വിഐപി പരിഗണന നൽകി പത്തുമിനിറ്റിലധികം ശ്രീകോവിലിന് മുന്നിൽ നിന്നത് വിവാദമായിരുന്നു. ഹൈക്കോടതിയടക്കം വിഷയത്തിൽ വിമര്ശനം ഉന്നയിച്ചിരുന്നു.
Kerala
കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്നാണ് നടൻ ദിലീപിനെ ഒഴിവാക്കിയ സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്.
ക്ഷേത്ര ഉപദേശക സമിതിയാണ് ദിലീപിനെ ഉദ്ഘാടകനായി തീരുമാനിച്ചതെന്നും കൊച്ചിൻ ദേവസ്വം ബോര്ഡ് അല്ലെന്നും ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്. അശോക് കുമാര് പറഞ്ഞു.
വിഷയം രമ്യമായി പരിഹരിക്കാൻ കൊച്ചിൻ ദേവസ്വം ബോര്ഡ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ദിലീപ് ഇന്നലെ രാത്രി വിളിച്ച് ഉദ്ഘാടനത്തിൽ നിന്ന് പിന്മാറിയെന്ന് അറിയിക്കുകയായിരുന്നുവെന്നും ചടങ്ങ് മറ്റന്നാള് തന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും എസ്. അശോക് കുമാര് പറഞ്ഞു.
Movies
കെഎസ്ആര്ടിസി ബസില് ദിലീപിന്റെ സിനിമയിട്ടതില് തര്ക്കം. യാത്രക്കാര് ചേരി തിരിഞ്ഞതോടെ കണ്ടക്ടര് സിനിമ നിര്ത്തി. തിരുവനന്തപുരം തൊട്ടില്പ്പാലം ബസിലായിരുന്നു തര്ക്കം.
ദിലീപിന്റെ പറക്കും തളിക എന്ന ചിത്രമാണ് ബസിലിട്ടത്. ബസില് കുടുംബസമേതം സഞ്ചരിച്ച പത്തനംതിട്ട സ്വദേശിനി രശ്മി ആർ. ശേഖറാണ് പ്രതിഷേധവുമായി ആദ്യമെത്തിയത്. പിന്നാലെ ബസിലെ മറ്റു ചില യാത്രക്കാരും പിന്തുണച്ചു.
എന്നാൽ കുറ്റവിമുക്തനായ സാഹചര്യത്തില് ദിലീപ് ചിത്രം വയ്ക്കുന്നതില് തെറ്റില്ലെന്ന് മറ്റുചിലർ അഭിപ്രായപ്പെട്ടു.
ബസ് പുറപ്പെട്ടപ്പോൾ തന്നെ സിനിമ പ്രദര്ശിപ്പിച്ചു. ഇതോടെ ഈ വഷളന്റെ സിനിമയാണല്ലോ പ്രദര്ശിപ്പിക്കുന്നതെന്ന് രശ്മിയുടെ മകന് പറഞ്ഞു. ഇതോടെ രശ്മി കണ്ടക്ടറോട് പറഞ്ഞ് സിനിമ ഒഴിവാക്കാനോ അല്ലെങ്കില് മറ്റേതെങ്കിലും സിനിമ പ്രദര്ശിപ്പിക്കാനോ ആവശ്യപ്പെട്ടു.
എന്നാല് കണ്ടക്ടര് ആദ്യഘട്ടത്തില് ആവശ്യം നിരാകരിച്ചു. അടുത്ത സ്റ്റോപ്പായ വട്ടപ്പാറയിലേക്ക് ടിക്കറ്റ് നല്കി അവിടെ ഇറങ്ങാന് രശ്മിയോടു ആവശ്യപ്പെടുകയും ചെയ്തു. അടൂരിലേക്കായിരുന്നു രശ്മിയ്ക്കു പോവേണ്ടിയിരുന്നത്.
എന്നാല് ബസിലുള്ള യാത്രക്കാരില് ഭൂരിഭാഗം പേരും ദിലീപിന്റെ ചിത്രം വേണ്ട എന്ന നിലപാട് സ്വീകരിച്ചതോടെ കണ്ടക്ടര് സിനിമ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കി.
Kerala
കൊച്ചി: പ്രതിഷേധത്തെ തുടർന്ന് ക്ഷേത്ര പരിപാടിയിൽ നിന്നും നടൻ ദിലീപിനെ മാറ്റി. എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്നാണ് ദിലീപിനെ ഒഴിവാക്കിയത്. ഉദ്ഘാടനത്തിന് ദിലീപിനെ ക്ഷണിച്ചതിൽ വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നടപടി.
ജനുവരി 23നാണ് എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവം ആരംഭിക്കുന്നത്. ഇതിനോടനുബന്ധിച്ചുള്ള കൂപ്പൺ ഉദ്ഘാടന ചടങ്ങൾ ചൊവ്വാഴ്ച വൈകുന്നേരം 6.30 നടത്താനാണ് തീരുമാനിച്ചിരുന്നത്.
ആദ്യ കൂപ്പൺ ഏറ്റുവാങ്ങാനായി നടൻ ദിലീപിനെയായിരുന്നു തീരുമാനിച്ചിരുന്നത്. ഇതു സംബന്ധിച്ച നോട്ടീസും പോസ്റ്ററുകളും അച്ചടിച്ചിരുന്നു.
എന്നാൽ, ദിലീപിനെ ഉദ്ഘാടനത്തിനെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധം സമിതിക്കുള്ളിൽ തന്നെ ഉയർന്നു. കൊച്ചിൻ ദേവസ്വം ബോർഡിലും അതൃപ്തിയുണ്ടായി.
തുടർന്ന് കൂപ്പൺ ഉദ്ഘാടന ചടങ്ങിൽനിന്ന് ദിലീപിനെ മാറ്റുകയായിരുന്നു. പരിപാടി ചൊവ്വാഴ്ച നടക്കും. മേൽശാന്തി ആദ്യ കൂപ്പൺ ഏറ്റുവാങ്ങും.
Movies
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധിയിൽ പ്രതികരിച്ച് നടി മഞ്ജു വാര്യർ. കുറ്റം ആസൂത്രണം ചെയ്തവർ പകൽ വെളിച്ചത്തിലുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണെന്ന് മഞ്ജു കുറിച്ചു. നീതി പൂർണമായില്ലെന്നും അതിജീവിതയ്ക്കൊപ്പമാണെന്നും അവർ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ പ്രതികരിച്ചു.
മഞ്ജുവിന്റെ കുറിപ്പിന്റെ പൂർണരൂപം
ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷേ, ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്.
അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണമാവുകയുള്ളൂ. പോലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അതു കൂടി കണ്ടെത്തിയേ തീരൂ.
ഇത് അവൾക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ. അന്നും, ഇന്നും, എന്നും അവൾക്കൊപ്പം.
നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിൽ ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് ആണ് വിചാരണക്കോടതി വിധിച്ചത്. നടൻ ദിലീപ് അടക്കം നാലു പേരെ കുറ്റവിമുക്തരാക്കി.
Movies
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയെ വിമർശിച്ച് അതിജീവിത. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അതിജീവിത വ്യക്തമാക്കി.
അതിജീവിതയുടെ കുറിപ്പിന്റെ പൂർണരൂപം
എട്ടു വർഷം, ഒൻപത് മാസം, 23 ദിവസങ്ങൾ.. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു, പ്രതികളിൽ ആറുപേർ ശിക്ഷിക്കപ്പെട്ടിരിക്കന്നു!!
എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഞാൻ ഈ വിധിയെ സമർപ്പിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ അല്പം ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു.
അതുപോലെ ഒന്നാംപ്രതി എന്റെ പേഴ്സണൽ ഡ്രൈവർ ആയിരുന്നു എന്ന് ഇപ്പോഴും പറയുന്നവരോട്, അത് ശുദ്ധമായ നുണയാണ്. അയാൾ എന്റെ ഡ്രൈവറോ എന്റെ ജീവനക്കാരനോ എനിക്ക് ഏതെങ്കിലും രീതിയിൽ പരിചയമുള്ള വ്യക്തിയോ അല്ല, 2016ൽ ഞാൻ വർക്കുചെയ്ത ഒരു സിനിമയ്ക്ക് വേണ്ടി പ്രൊഡക്ഷനിൽ നിന്നും നിയോഗിക്കപ്പെട്ട ഒരാൾ മാത്രമാണ്.
അയാൾ ഈ ക്രൈം നടക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ തവണമാത്രമാണ് ഞാൻ അയാളെ കണ്ടിട്ടുള്ളത്. അതുകൊണ്ട് ദയവായി നിങ്ങൾ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് കഥകൾ പറയുന്നത് നിർത്തുമെന്ന് കരുതുന്നു.
ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം. എന്നാൽ എനിക്കിതിൽ അദ്ഭുതമില്ല. 2020ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ എനിക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവെന്ന രീതിയിൽ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസിലായിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് ഈ കോടതിയിൽ തീർത്തും വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ട് ഞാൻ പലതവണ ബഹുമാനപ്പെട്ട ഹൈക്കോടതിയെയും ബഹുമാനപ്പെട്ട സുപ്രീം കോടതിയെയും സമീപിച്ചിരുന്നു.
ഈ പ്രസ്തുത ജഡ്ജിൽനിന്നും ഈ കേസ് മാറ്റണമെന്നുള്ള എന്റെ എല്ലാ ഹർജികളും പക്ഷേ, നിഷേധിക്കുകയായിരുന്നു. അതിന്റെ വിശദാംശങ്ങൾ ഇതിന്റെ അവസാനം ഞാൻ ചേർക്കുന്നുണ്ട്.
നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ ഞാനിപ്പോൾ തിരിച്ചറിയുന്നു, നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല’ എന്ന തിരിച്ചറിവ് നൽകിയതിന് നന്ദി.
ഉയർന്ന നീതി ബോധമുള്ള ന്യായാധിപന്മാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. ഈ യാത്രയിലത്രയും കൂടെ നിന്ന മനുഷ്യത്വമുള്ള സകല മനുഷ്യരെയും ഞാൻ നന്ദിയോടെ ചേർത്ത് പിടിക്കുന്നു അതുപോലെ അധിക്ഷേപകരമായ കമന്റുകളും പണം വാങ്ങിയുള്ള നുണക്കഥകളും ഉപയോഗിച്ച് എന്നെ ആക്രമിക്കുന്നവരോട്, നിങ്ങൾ അത് തുടരുക- അതിനാണ് നിങ്ങൾ പണം വാങ്ങിയിരിക്കുന്നത്.
ഈ ട്രയൽ കോടതിയിൽ എന്റെ വിശ്വാസം നഷ്ടപ്പെടാൻ കാരണമായ കാര്യങ്ങൾ:
ഈ കേസിൽ എന്റെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടില്ല. ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവായ മെമ്മറി കാർഡ്, കോടതി കസ്റ്റഡിയിൽ ഉണ്ടായിരിക്കെ മൂന്നു തവണ അനധികൃതമായി തുറന്നുവെന്നും പരിശോധിച്ചുവെന്നും കണ്ടെത്തി.
ഈ കേസിൽ ആദ്യം എത്തിയ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ കോടതിയിലെ അന്തരീക്ഷം പ്രോസിക്യൂഷനോട് ശത്രുതാപരമായി പെരുമാറുന്നതായി വ്യക്തമാക്കിക്കൊണ്ട് രാജിവെച്ചു.
അവർ ഇരുവരും എന്നോട് വ്യക്തിപരമായി പറഞ്ഞത്, ഈ കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ല എന്നാണ്- അവർക്ക് ഈ കോടതിയിൽ പക്ഷപാതം ഉണ്ടെന്ന തോന്നൽ ഉറപ്പായതിനാലാണ് അത്.
മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഞാൻ പലതവണ ആവശ്യപ്പെട്ടു. എന്നാൽ അതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല. പിന്നീട് ഹൈക്കോടതി നിർദേശ പ്രകാരം മാത്രമാണ് നൽകപെട്ടത്.
ഞാൻ ഒരു ന്യായമായ വിചാരണയ്ക്കായി ജഡ്ജിനെ മാറ്റണമെന്ന ഹർജിയുമായി ഫൈറ്റ് ചെയ്യുമ്പോൾ, പ്രതിഭാഗം ഇതേ ജഡ്ജി തന്നെ ഈ കേസ് തുടർന്നും പരിഗണിക്കണം എന്ന ആവശ്യവുമായി ഹർജിയിൽ കക്ഷി ചേർന്നു. ഇത് എന്റെ സംശയങ്ങൾക്ക് ബലം നൽകുന്നതായിരുന്നു.
എന്റെ ആശങ്കകളും അനുഭവങ്ങളും അറിയിച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതിക്കും, ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും എനിക്ക് കത്തുകൾ അയക്കേണ്ടതായും വന്നിട്ടുണ്ട്.
ഈ കേസിന്റെ നടപടികൾ ഓപ്പൺ കോടതിയിൽ പൊതുജനങ്ങളും മാധ്യമങ്ങളും നേരിട്ട് കാണാൻ കഴിയുന്ന രീതിയിൽ നടത്തണമെന്ന് ഞാൻ ഈ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ ആ അപേക്ഷയും തീർത്തും നിഷേധിക്കപ്പെടുകയായിരുന്നു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുറത്തുവന്ന വിധിപകർപ്പിൽ പ്രോസിക്യുഷൻ വീഴ്ചകളെ രൂക്ഷ ഭാഷയിൽ വിമർശിച്ച് കോടതി. പ്രോസിക്യുഷൻ ഹാജരാക്കിയ തെളിവുകൾ ഗൂഢാലോചന തെളിയിക്കാൻ അപര്യാപ്തമാണെന്ന് കോടതി വ്യക്തമാക്കി.
1,709 പേജുള്ള വിധിപകർപ്പിൽ 300 പേജുകളില് ദിലീപിനെ എന്തുകൊണ്ട് കുറ്റവിമുക്തനാക്കിയെന്നാണ് കോടതി വിശദീകരിക്കുന്നത്. മാസ്റ്റര് കോണ്സ്പറേറ്റര് എന്ന് പ്രോസിക്യൂഷൻ ആരോപിച്ച ദിലീപിനെതിരെ യാതൊരു തെളിവുകളും ഇല്ല.
അന്വേഷണ സംഘത്തിനെതിരെയും കോടതി വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മൂന്ന് സ്ഥലങ്ങളിൽ വച്ച് ദിലീപ് പണം നൽകിയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാല് ഇതിൽ വാക്കുകൾക്ക് അപ്പുറത്തേക്ക് ഡിജിറ്റലായി ഒരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല.
ദിലീപിന്റെ വീടിന് സമീപം പൾസർ സുനിയെ കണ്ടുവെന്ന് ഒരു മേക്കപ്പ് ആർട്ടിസ്റ്റിന്റെ മൊഴിയുണ്ട്. എന്നാൽ അത് ഗൂഢാലോചന നടത്താനാണെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്ന തെളിവല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
Kerala
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതികൾക്കുള്ള ശിക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 12നു ശേഷം വിധിക്കും. ആദ്യ ആറ് പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിക്കുന്നത്.
രാവിലെ 11നാണ് കോടതി നടപടികൾ ആരംഭിച്ചത്. അതിനു മുമ്പായി പ്രതികളെ ജയിലിൽനിന്നു കോടതിയിലെത്തിച്ചിരുന്നു. എന്നാൽ, മറ്റു കേസുകൾ കഴിഞ്ഞ ശേഷം കേസ് പരിഗണിക്കാമെന്ന് ജസ്റ്റീസ് ഹണി എം. വർഗീസ് അറിയിക്കുകയായിരുന്നു.
പ്രതികൾക്ക് ശിക്ഷയെക്കുറിച്ചു പറയാനുള്ളതു കോടതി കേൾക്കും. തുടർന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ശിക്ഷ വിധിക്കും.
ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിക്കും. എന്നാൽ പ്രതികൾ ഏഴര വർഷം വരെ തടവുശിക്ഷ അനുഭവിച്ചതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നാണ് പ്രതിഭാഗം നിലപാട്.
ശിക്ഷാവിധി ഇന്ന് തന്നെ പ്രഖ്യാപിച്ചാൽ കേസിൽ ദിലീപിനെ വെറുതെ വിട്ട വിധി പകർപ്പും ഇന്നുതന്നെ പുറത്ത് വന്നേക്കും. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റത്തിൽ കോടതിയുടെ നിഗമനം വിധിയിൽ വ്യക്തമാകും.
Movies
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതി വിധിയിൽ പ്രതികരണം നടത്താൻ അമ്മ സംഘടനയുടെ നേതൃത്വത്തിന് ബാധ്യതയുണ്ടെന്ന് നടൻ ബാബുരാജ്. അമ്മയുടെ തലപ്പത്തിരിക്കുന്നത് സ്ത്രീകളാണെന്നും എന്നാൽ പ്രതികരിക്കാൻ ബാധ്യതയുണ്ടായിട്ടും അവർ എസ്കേപ്പ് ചെയ്യുകയാണെന്നും ബാബുരാജ് പറയുന്നു.
പൊങ്കാല സിനിമയുടെ പത്രസമ്മേളനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു താരം.
'ഞാനൊരു നിയമം പഠിച്ച ആളായതുകൊണ്ടും വക്കീലായതു കൊണ്ടും കോടതി വിധിയെ ബഹുമാനിക്കണം. മേൽകോടതികളുണ്ടല്ലോ, അത് അതിന്റെ വഴിയെ വരട്ടെ. അതിജീവിതയ്ക്ക് നീതി ലഭിച്ചോ എന്നു പറയാൻ ഞാൻ ആളല്ല. ഈ വിധി തെറ്റ് ആണെന്നു പറയാൻ മേൽകോടതി ഉണ്ട്. കോടതിയാണ് തെറ്റും ശരിയും തീരുമാനിക്കേണ്ടത്. ഇതിൽ ഒരു മറുപടി പറയാൻ നമുക്ക് അവകാശമില്ല.
‘അമ്മ’യിൽ ഞാനിപ്പോൾ ഒരംഗം മാത്രമാണ്. ദിലീപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്, അമ്മയെ നയിക്കുന്നവരാണ്. ഇപ്പോൾ ഭരണം നന്നായി പോകുന്നുണ്ട്. അവർ അത് നല്ലപോലെ കൈകാര്യം ചെയ്യും. അതിജീവിതയ്ക്കായി ഇവർ സംസാരിച്ചോ എന്ന നിങ്ങളുടെ ചോദ്യം കേൾക്കുമ്പോൾ ലാലേട്ടനെയാണ് എനിക്ക് ഓർമ വരുന്നത്. അദ്ദേഹമാണ് ഇപ്പോൾ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കിൽ എന്തൊക്കെ സംഭവിച്ചേനെ.
ഇവരായതുകൊണ്ട്, ഇവര്ക്കതിൽ നിന്നും രക്ഷപ്പെട്ട് പോകാൻ പറ്റും. ലാലേട്ടനായിരുന്നു ആ സ്ഥാനത്തെങ്കിൽ നിങ്ങളെല്ലാവരും കൂടി അദ്ദേഹത്തെ വീർപ്പുമുട്ടിച്ചേനെ. ലാലേട്ടൻ മാറിയത് നന്നായി എന്ന് ഞാനിപ്പോൾ ചിന്തിക്കുകയാണ്. സമയം ഇനിയുമുണ്ടല്ലോ. സ്ത്രീകൾ തലപ്പത്തുള്ളവർ അതിനു തീർച്ചയായും മറുപടി പറയും. അത് ഇന്നല്ലെങ്കിൽ നാളെ, എന്തായാലും ഉത്തരം പറയാൻ അവർ ബാധ്യസ്ഥരാണ്.
ആ കുട്ടിയോടുള്ള അനുകമ്പയും സ്നേഹവും എന്നും നിലനിൽക്കും. പക്ഷേ കോടതി വിധിയെ ബഹുമാനിക്കുന്നു. ഒരു നാണയത്തിന് രണ്ട് വശമുണ്ടെന്നു പറഞ്ഞപോലെ, അതിൽ ഏത് വശമാണ് സത്യമെന്നാണ് അറിയേണ്ടത്. ബാബുരാജിന്റെ വാക്കുകൾ.
നടിയെ ആക്രമിച്ച കേസിലെ വിധിയിൽ മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Movies
നടിയെ അക്രമിച്ച കേസിൽ വിധി കേട്ടശേഷം അതിജീവിത കടന്നുപോയ സാഹചര്യങ്ങളെക്കുറിച്ച് വിശദ്ദീകരിച്ച് ഭാഗ്യലക്ഷ്മി. വിധി കേട്ട് ഷോക്കടിച്ചിരുന്ന അവൾ ഭക്ഷണം പോലും കഴിച്ചില്ലെന്നും ഭർത്താവിന്റെ വാക്കുകളായിരുന്നു ആ ദിവസം അവളുടെ ആശ്വാസമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
വിധി വന്ന ദിവസം ഞാൻ അവൾക്കൊപ്പം ഉണ്ടായിരുന്നു. ഒരു മണിക്കു ശേഷം നമുക്ക് ടിവി ഒക്കെ കണ്ടാൽ മതി നീ മുകളിൽ എവിടെയെങ്കിലും പോയി ഇരിക്കണം എന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ അവൾ വല്ലാതെ റെസ്റ്റ്ലെസ്സ് ആയിരുന്നു. ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും ഒക്കെ അവൾ മുകളിൽ അവളുടെ മുറിയിൽ തന്നെയായിരുന്നു. ടിവി കാണാൻ ഒന്നും വന്നില്ല.
ഞാനും അവളുടെ കുറച്ച് വളരെ അടുത്ത് സുഹൃത്തുക്കൾ ശിൽപ, മൃദുല എന്നൊക്കെ പറയുന്ന കുട്ടികൾ പിന്നെ അവളുടെ ബ്രദേഴ്സ് രണ്ടുപേരും ഉണ്ടായിരുന്നു. അമ്മയും ഞങ്ങളും മാത്രം ടിവിയുടെ മുമ്പിൽ ഇരുന്ന് കണ്ടുകൊണ്ടിരുന്നു. ഏഴാം പ്രതിയെ വെറുതെ വിട്ടു എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞു, സ്വിച്ച് ഓഫ് ചെയ്തോളൂ ഇനി അവിടുന്ന് അങ്ങോട്ട് ആർക്കും ശിക്ഷ ഉണ്ടാവാൻ വഴിയില്ലെന്ന്. അപ്പോൾ തന്നെ സ്വിച്ച് ഓഫ് ചെയ്തു.
താഴെ വച്ചിരിക്കുന്ന ടിവിയുടെ ശബ്ദം മുകളിൽ അവൾ കേൾക്കുന്നുണ്ടല്ലോ. ഞങ്ങൾ അവളുടെ അടുത്തേക്ക് പോയപ്പോൾ അവളിങ്ങനെ ഷോക്ക് അടിച്ചതുപോലെ ഇരിക്കുന്നുണ്ടായിരുന്നു. ‘ഞാനിനി എന്താണ് ചെയ്യേണ്ടത്’ എന്ന് ചോദിച്ചു. ഞങ്ങൾ ആരും ഒന്നും മിണ്ടിയില്ല, ആരും ഭക്ഷണം കഴിച്ചില്ല. എല്ലാവരും വൈകുന്നേരം വരെ അങ്ങനെ സൈലന്റ് ആയിട്ട് തന്നെ ഇരുന്നു. അപ്പീലിന് പോകുന്നതിനെക്കുറിച്ച് ഒന്നും സംസാരിക്കാൻ പറ്റുന്ന ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നു. അവളെ ഒന്ന് ആ സമയത്ത് ഒന്ന് സമാധാനിപ്പിക്കുക എന്ന് മാത്രമേ ചിന്തിച്ചുള്ളൂ.
നൂറ് ശതമാനം നീതി കിട്ടിയില്ല എന്നുള്ള ഒരു വികാരമായിരുന്നു അവൾക്ക് ഉണ്ടായിരുന്നത്. കോടതിമുറിക്കുള്ളിൽ അവൾ ഒരുപാട് അനുഭവിച്ചല്ലോ. രണ്ടു മണിക്കൂർ ആ തെരുവിൽ അനുഭവിച്ചതിന്റെ നൂറിരട്ടി 15 ദിവസം കോടതി മുറിക്കുള്ളിൽ അവൾ അനുഭവിച്ചു. അത് അവൾ പറയുമ്പോഴേ നിങ്ങൾക്ക് മനസിലാവുകയുള്ളൂ.
ഞാൻ പറയുമ്പോൾ അത്രയ്ക്ക് അങ്ങോട്ട് കിട്ടണമെന്ന് ഇല്ല. ആ സംഭവത്തെക്കുറിച്ച് എന്നോട് പറയുമ്പോൾ അത് കേൾക്കുക എന്ന് പറയുന്ന ഒരു വലിയ ശിക്ഷയാണത്. അതേപോലെ തന്നെ അവളുടെ ഓരോ വിചാരണ കഴിഞ്ഞതിനുശേഷം വീട്ടിൽ ചെന്നു കണ്ടിട്ടുണ്ട്. ‘എനിക്കു വയ്യ’ ചേച്ചി എന്നു പറയും.
മീഡിയയുടെ മുമ്പിൽ കാണുമ്പോൾ അവൾ ഭയങ്കരമായി ചിരിച്ചൊക്കെയാണ് നമ്മൾ കാണുന്നത്. അവൾക്ക് സർവൈവ് ചെയ്തേ പറ്റൂ. എപ്പോഴും കരഞ്ഞിരിക്കണം എന്ന് കരുതുന്നത് ഒരു വേട്ടക്കാരനാണ്. അവളുടെ ജീവിതം ഇല്ലാതെയാകണം, അവള് കരയണം എന്നതാണ് അവരുടെ ലക്ഷ്യം.
ഞങ്ങളാണ് അവളോട് പറയുന്നത്, ഒരിക്കലും നീ കരയരുത്. ഹസ്ബൻഡ് പോലും അവളെ എല്ലാ നിമിഷവും വിളിച്ചുകൊണ്ടിരിക്കുകയാണ്. പനിയായിട്ടാണ് അദ്ദേഹത്തിന് വരാൻ പറ്റാതെ പോയത്. ഞാനുണ്ടല്ലോ നിന്നോടൊപ്പം! നീ എന്തിനാണ് ഇങ്ങനെ അപ്സെറ്റ് ആകുന്നത് എന്ന് പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. അതൊക്കെയാണ് ഏറ്റവും വലിയ ആശ്വാസം.
മാനസികമായ ധൈര്യം കൊടുത്ത് അവളെ മുൻപോട്ട് കൊണ്ടുപോവുക എന്നുള്ളത് നമ്മൾ ഓരോരുത്തരുടെയും ആവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. അവസാനം വരെ ഞാൻ ഇങ്ങനെ തന്നെ ആയിരിക്കും.
വിധി വന്ന ദിവസം രാത്രി മുഴുവനും അവളും ഉറങ്ങിയില്ല, ഞാനും ഉറങ്ങിയില്ല. രാത്രി മുഴുവൻ എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിച്ചു. രാവിലെ ഞാൻ വിചാരിച്ചു ഫെഫ്കയിലേക്ക് ഒരു മെയിൽ അയയ്ക്കാം. പക്ഷേ, ഈ മെയിൽ അയച്ചാൽ അത് ആരും അറിയാതെ അവിടെ കിടക്കുകയേ ഉള്ളൂ.
പക്ഷേ, ഇത് എല്ലാവരും അറിയണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്റെ പ്രതിഷേധം എല്ലാവരും അറിയണം. ഈയൊരു അതിജീവിതയ്ക്ക് വേണ്ടി മാത്രമല്ല, ഏതൊരു വ്യക്തിക്ക് പ്രശ്നം വന്നാലും, പ്രശ്നം അനുഭവിക്കുന്നവർക്കുവേണ്ടി നിൽക്കുക. എനിക്ക് അതിൽ എന്ത് നഷ്ടം സംഭവിക്കുന്നു എന്നൊന്നും ഞാൻ നോക്കുന്നില്ല. എനിക്ക് പ്രത്യേകിച്ച് ലാഭവും നേട്ടവും ഒന്നും നോക്കേണ്ട ആവശ്യമില്ല. അത് എന്റെ ചെറുപ്പകാലത്തും ഞാൻ നോക്കിയിട്ടില്ല.
Movies
നടിയെ ആക്രമിച്ച കേസില് ഇപ്പോള് വന്നത് അന്തിമവിധി അല്ലെന്നും ഇനിയും കോടതികളുണ്ടെന്നും നടിയും ഡബ്ബിംഗ് ആര്ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. പാലക്കാട്ട് പത്രസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അവർ.
ദിലീപ് നിരപരാധിയെന്നു സുപ്രീംകോടതി പറയണം. നിലവില് വിധിപറഞ്ഞതു കീഴ്ക്കോടതി മാത്രമാണ്. വിധി ഇങ്ങനെയാകാന് കാരണം എന്താണെന്നു പഠിച്ചുകൊണ്ടിരിക്കുകയാണ്. കേസിലെ പ്രധാന തെളിവായ മെമ്മറി കാര്ഡ് രാത്രിയിരുന്നു കണ്ടിട്ടുള്ളതായി സ്ഥിരീകരിച്ചിട്ടുള്ളതാണ്. ഹാഷ് വാല്യൂ മാറിയിട്ടുണ്ട്. കൂറുമാറിയിട്ടുണ്ട്. അങ്ങനെ ഒരുപാടു കാര്യങ്ങള് കേസിലുണ്ടായിട്ടുണ്ട്.
ദിലീപ് ഇപ്പോഴും കുറ്റാരോപിതനാണ്. എതിരാളി ശക്തനും സമ്പന്നനും സ്വാധീനമുള്ളവനുമാണ്. വിധിക്കുശേഷം അയാള്ക്കു വേണ്ടിയൊരുക്കിയ സ്വീകരണങ്ങളും വാക്കുകളുമെല്ലാം വേദനിപ്പിച്ചു.
മഞ്ജുവിന്റെ പേര് ഇന്നലെ പറഞ്ഞതിനുപിന്നില് ഭയമുണ്ട്. മഞ്ജുവിനോട് എതിരാളി ശക്തനെന്നും കരുതിയിരിക്കണമെന്നും ഞാന് പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയക്കാരും സംഘടനകളും എല്ലാം അയാള്ക്കൊപ്പമാണ്. സൂപ്പര് സ്റ്റാറുകളൊന്നും അവള്ക്കൊപ്പമായിരുന്നില്ല.
ഫെഫ്കയില്നിന്ന് താന് ഔദ്യോഗികമായി രാജിവച്ചു. ഇതല്ലാതെ മറ്റൊന്നും ചെയ്യാനില്ല. നടന് ദിലീപിനെ സംഘടനകളിലേക്കു തിരിച്ചെടുക്കാനുള്ള നീക്കത്തില് പ്രതിഷേധിച്ചാണ് ഫെഫ്കയില്നിന്നു രാജിവച്ചത്. ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ല. അമ്മ സംഘടനയ്ക്കെതിരേയും ഭാഗ്യലക്ഷ്മി രൂക്ഷ ആരോപണങ്ങൾ ഉയര്ത്തി. അന്ന് അവള്ക്കുവേണ്ടി യോഗം ചേര്ന്നില്ലെന്നും, എന്നാല് കഴിഞ്ഞദിവസം അടിയന്തരയോഗം ചേര്ന്നെന്നും അവർ പറഞ്ഞു.
ശരിയോടൊപ്പവും തെറ്റിനോടൊപ്പവും എങ്ങനെ ഒരുമിച്ചുനില്ക്കാനാവുമെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. സംഘടനയില്നിന്ന് എന്നെ ആരും വിളിച്ചില്ല. ഞങ്ങളുണ്ട് നിന്റെകൂടെ എന്നുപോലും അവളോട് സംഘടനയിലെ ആരും പറഞ്ഞില്ല. അമ്മയില് സ്ത്രീകള് തലപ്പത്തിരുന്നതുകൊണ്ട് കാര്യമില്ലെന്നും മനസിലായി. അയാള്ക്കൊപ്പംതന്നെയെന്നു പറയാതെ പറയുന്നു.
യുഡിഎഫ് വേട്ടക്കാര്ക്കൊപ്പമാണു നില്ക്കുന്നതെന്ന് കണ്വീനര് അടൂര് പ്രകാശിന്റെ വാക്കില്നിന്നു മനസിലായെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. യുഡിഎഫ് കണ്വീനര് പറഞ്ഞതില് വലിയ അദ്ഭുതമില്ല. യുഡിഎഫ് അധികാരത്തില്വന്നാല് ഇങ്ങനെയാകുമോ പെരുമാറുക. ഇതാണ് ദിലീപിന്റെ ധൈര്യം. രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരമുള്ളവര് അയാളുടെ ഒപ്പമാണ്. രാഹുല് മാങ്കൂട്ടത്തില് വിഷയത്തില്പോലും യുഡിഎഫ് നടപടിയെടുത്തത് എങ്ങനെയാണെന്നു കണ്ടതാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
Kerala
തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അടൂർ പ്രകാശിന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയെന്ന് സണ്ണി ജോസഫ് പറഞ്ഞു.
പാർട്ടി നിലപാട് താൻ വിശദീകരിച്ചതാണെന്നും കോൺഗ്രസ് അതിജീവിതയ്ക്കൊപ്പമാണെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. വോട്ടെടുപ്പ് ദിനത്തിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വെറുതെ വിട്ട ദിലീപിനെ പിന്തുണച്ച് അടൂർ പ്രകാശ് രംഗത്തെത്തിയത്.
ഇതേ തുടർന്ന് അടൂർ പ്രകാശിനെ തള്ളി കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിരുന്നു. അന്തരിച്ച കോണ്ഗ്രസ് നേതാവ് പി.ടി. തോമസ് കേസില് സ്വീകരിച്ച നിലപാട് ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു ടി. സിദ്ദിഖ് എംഎൽഎ വിഷയത്തിൽ പ്രതികരിച്ചത്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില് തന്നെ പ്രതിചേർത്തതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ഇതിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് നിയമനടപടിക്കൊരുങ്ങുന്നതായി സൂചന. തനിക്കെതിരേ നടന്ന ഉന്നത പോലീസ് ഗൂഢാലോചന അന്വേഷിക്കണമെന്നാണു ദിലീപിന്റെ പ്രധാന ആവശ്യം.
കേസിൽ ഗൂഢാലോചനക്കുറ്റത്തിന് തെളിവില്ലെന്നു ചൂണ്ടിക്കാട്ടി എട്ടാം പ്രതിയായിരുന്ന ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ, തനിക്കെതിരേ ചിലർ ഗൂഢാലോചന നടത്തിയതെന്ന ആരോപണവുമായി ദിലീപ് രംഗത്തെത്തുകയുണ്ടായി.
മുൻ ഭാര്യ മഞ്ജു വാര്യരാണു കേസിൽ ക്രിമിനൽ ഗൂഢാലോചനയെന്ന് ആദ്യം പറഞ്ഞതെന്ന് ദിലീപ് കോടതിക്കു പുറത്ത് തുറന്നടിക്കുകയും ചെയ്തിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥയും അന്വേഷണസംഘവും തന്നെ തകർക്കാൻ ഗൂഢാലോചന നടത്തിയെന്നും ആരോപണമുയർത്തിയ ദിലീപ് മാധ്യമങ്ങൾക്കെതിരേയും കടുത്ത ഭാഷയിലാണു വിമർശനമുന്നയിച്ചത്.
12ന് കേസിന്റെ ശിക്ഷാവിധി സംബന്ധിച്ചു വാദം നടക്കും. കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ ആറു പ്രതികൾക്കുള്ള ശിക്ഷ, കുറ്റമുക്തരാക്കിയ ദിലീപ് ഉൾപ്പെടെ നാലു പേർക്കെതിരേയുള്ള സെഷൻസ് കോടതിയുടെ നിരീക്ഷണങ്ങൾ എന്നിവ സംബന്ധിച്ച് ശിക്ഷയുടെ വിധിപ്പകർപ്പിലൂടെയാകും അറിയാനാകുക.
ഇതു ലഭിച്ചശേഷമാകും പോലീസിനെതിരേയുള്ള നിയമനടപടികളിലേക്ക് ദിലീപ് കടക്കുകയെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
Kerala
കടുത്തുരുത്തി: നടിയെ ആക്രമിച്ച കേസില് ദിലീപ് വേട്ടയാടപ്പെട്ടിട്ടുണ്ടെങ്കില് അദ്ദേഹം അത് തെളിയിക്കട്ടെയെന്നും ദിലീപ് കുറ്റക്കാരനാണെന്ന് ഒരു ഘട്ടത്തിലും തനിക്ക് തോന്നിയിട്ടില്ലെന്നും അല്ലാതെ അത് തെളിയിക്കാന് തന്റെ കൈയില് തെളിവുകളൊന്നുമില്ലെന്നും രമേഷ് പിഷാരടി.
കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിര് സ്കൂളില് വോട്ട് ചെയ്യാനെത്തിയപ്പോള് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. ചിലപ്പോഴൊക്കെ എല്ലാവര്ക്കും സ്വാഗതാര്ഹമായ, ഏല്ലാവരും അംഗീകരിക്കുന്ന വിധികള് ഉണ്ടാകാറില്ലെന്നും പിഷാരടി പറഞ്ഞു.
മുളക്കുളം പഞ്ചായത്തിലെ 18-ാം വാര്ഡിലാണ് പിഷാരടിയും ഭാര്യ സൗമ്യയും മകനൊപ്പം വോട്ട് ചെയ്യാനെത്തിയത്. കോണ്ഗ്രസ് നേതാക്കളായ സുബിന് മാത്യുവും സുരേഷ് വട്ടക്കാടനും ഒപ്പമുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: ഫെഫ്കയിൽ നിന്നും രാജിവച്ചതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിന്റെ കോടതി വിധിയിൽ പ്രതികരണവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.
അതിജീവിത ഈ ദിവസങ്ങളിൽ വലിയ പ്രയാസത്തിലായിരുന്നുവെന്നും അയാൾക്കു വേണ്ടിയൊരുക്കിയ സ്വീകരണങ്ങളും വാക്കുകളുമെല്ലാം അതിജീവിതയെ വേദനിപ്പിച്ചുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രമാണ്. ചുരുക്കം ചില ആളുകൾ മാത്രം അയാൾക്കൊപ്പം നിന്നു. ഇപ്പോൾ വന്നത് അന്തിമ വിധി അല്ല. ഇനിയിയും കോടതികളുണ്ട്. ദിലീപ് ഇപ്പോഴും കുറ്റാരോപിതനാണ്.
എതിരാളി ശക്തനും സമ്പന്നനും സ്വാധീനമുള്ളവനുമാണ്. ഫെഫ്കയിൽ നിന്ന് താന് ഔദ്യോഗികമായി രാജിവച്ചു. ഇതെല്ലാതെ മറ്റൊന്നും ചെയ്യാനില്ല. നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് ഫെഫ്കയിൽ രാജിവയ്ക്കുന്നത്.
കുറ്റാരോപിതൻ എന്ന് പറയാൻ തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു ബന്ധു തിരിച്ചു വരുന്നത് പോലെയാണ് സിനിമ മേഖലയിലെ ആളുകൾ പെരുമാറിയത്. വിധി വന്നതിന് ശേഷം അവളുറങ്ങിയില്ല, ഞാനും ഉറങ്ങിയില്ല. എന്ത് ചെയ്യുമെന്ന് ഓർത്തിരുന്നു.
അവൾക്ക് വേണ്ടി ആരും യോഗം ചേർന്നില്ല. എന്നാല് ഇന്നലെ അടിയന്തര യോഗം ചേർന്നു. ശരിയോടൊപ്പവും തെറ്റിനോടൊപ്പവും എങ്ങനെ ഒരുമിച്ച് നിൽക്കാനാവും?. സംഘടനയിൽ നിന്ന് എന്നെ ആരും വിളിച്ചില്ല. വിധി ഇങ്ങനെ ആകാൻ കാരണം എന്താണെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്.
മെമ്മറി കാർഡ് രാത്രി ഇരുന്ന് കണ്ടിട്ടുണ്ട്. ഹാഷ് വാല്യൂ മാറിയിട്ടുണ്ട്. കൂറ് മാറിയിട്ടുണ്ട്. അങ്ങനെ ഒരുപാട് കാര്യങ്ങൾ ഇതിൽ ഉണ്ടായിട്ടുണ്ട്. ഞങ്ങൾ ഉണ്ട് നിന്റെ കൂടെ എന്ന് പോലും സംഘടനയിലെ ആരും പറഞ്ഞില്ല.
അമ്മയിൽ സ്ത്രീകൾ തലപ്പത്തിരുന്നത് കൊണ്ട് കാര്യമില്ലെന്ന് ഇന്ന് മനസിലായി. അയാൾക്കൊപ്പം തന്നെയെന്ന് പറയാതെ പറയുന്നു. മഞ്ജുവിന്റെ പേര് ഇന്നലെ പറഞ്ഞതിന് പിന്നിൽ ഭയമുണ്ട്. മഞ്ജുവിനോട് എതിരാളി ശക്തനെന്നും കരുതിയിരിക്കണമെന്നും ഞാൻ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയക്കാരും സംഘടനകളും എല്ലാം അയാൾക്കൊപ്പമാണ്. സൂപ്പർ സ്റ്റാറുകളൊന്നും അവൾക്കൊപ്പമായിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
Kerala
ആലപ്പുഴ: ദിലീപ് നല്ല നടനാണെന്നും അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ല. സിനിമ കാണാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ത്രിതല പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ഉപരിയാണ്. വ്യക്തിബന്ധങ്ങളുമൊക്കെ ഘടകമാണ്. മൂന്നു മുന്നണികളും വാശിയോടെ പ്രവർത്തിച്ചു. അതാണ് പോളിംഗ് ഉയർന്നത്.
സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല. ശബരിമലയിൽ സ്ത്രീകളെ കയറ്റിയെന്ന ആരോപണം ഉയർന്നിരുന്നു. എന്നിട്ടും എൽഡിഎഫ് തൂത്ത് വാരി. സർക്കാർ ഒരുപാട് നൻമകൾ ചെയ്തു. അതുപക്ഷേ വേണ്ട രീതിയിൽ പ്രചരിപ്പിക്കാനായില്ല. സംസ്ഥാനത്ത് ത്രികോണ മത്സരമാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Movies
തദ്ദേശതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ദിലീപും കാവ്യ മാധവനും. ആലുവ നഗരസഭയിലെ സെന്റ് ഫ്രാൻസീസ് സ്കൂളിലാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്. സഹോദരനും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പമാണ് ദിലീപ് വോട്ട് ചെയ്യാനെത്തിയത്.
കോടതി വിധിക്ക് ശേഷം കാവ്യയും ദിലീപും ആദ്യമായാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. അതേസമയം മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇരുവരും തയാറായില്ല.
തിങ്കളാഴ്ച രാവിലെയാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിധി വന്നത്. എട്ടു വർഷത്തിനു ശേഷമാണ് കാത്തിരുന്ന വിധി എത്തിയത്.
ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി താരത്തെ കുറ്റവിമുക്തനാക്കിയത്. കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും ജഡ്ജി ഹണി എം.വർഗീസ് വിധിന്യായത്തിൽ പറഞ്ഞു.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ എറണാകുളം ജില്ലയിൽ മികച്ച പോളിംഗ്. ഉച്ചയ്ക്ക് 12.30വരെയുള്ള കണക്കുകള് പ്രകാരം എറണാകുളത്ത് 42.6 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി. നടൻ ദിലീപും ഭാര്യ കാവ്യാ മാധവനും ആലുവ സെന്റ് ഫ്രാൻസിസ് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.
നടിയുമായി ബന്ധപ്പെട്ട കേസില് നടന് ദിലീപിന് നീതി കിട്ടിയെന്ന് അടൂർ പ്രകാശ് പറഞ്ഞത് വിവാദമായിരുന്നു. രാവിലെ അടൂരില് വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചത്. നടിക്കൊപ്പമാണ് ഞങ്ങള് എല്ലാവരുമെന്നു പറയാമെങ്കിലും നീതി എല്ലാവര്ക്കും വേണം.
ദിലീപിനെ വ്യക്തിപരമായ അറിയാം. അദ്ദേഹത്തിനു കോടതിയില് നിന്ന് നീതി കിട്ടിയെന്നതു തന്നെയാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അടൂര് പ്രകാശ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ഫെഫ്കയിൽ നിന്ന് രാജിവെച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി.
ദിലീപിനെതിരെയുള്ളത് അന്തിമ വിധിയെന്ന നിലയിൽ സംഘടനകൾ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു.
അതിജീവിതയെ വിളിക്കാനോ അവരോടൊന്ന് സംസാരിക്കാനോ സംഘടന ശ്രമിച്ചില്ല. കമ്മിറ്റിയിലുള്ളവരോട് പോലും തീരുമാനിക്കാതെയാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ദിലീപിന്റെ അംഗത്വത്തെ സംബന്ധിച്ചുള്ള തുടർനടപടികൾ ഡയറക്ടേഴ്സ് യൂണിയനോട് ആലോചിക്കാൻ ആവശ്യപ്പെടുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വിധി വന്നതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ രാജി.
Movies
ഫിലിം എംപ്ലോയിസ് ഫെഡറേഷ(ഫെഫ്ക)നിൽ നിന്നും രാജിവച്ച് നടിയും ഡബ്ബിംഗ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നടി അക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ നടനെ ഫെഫ്കയിലേയ്ക്ക് തിരിച്ചെടുക്കാൻ നീക്കം നടക്കുന്നതിനിടെയാണ് ഭാഗ്യലക്ഷ്മിയുടെ രാജി.
അതിജീവിതയെ വിളിക്കാനോ അവരോടൊന്ന് സംസാരിക്കാനോ സംഘടന ശ്രമിച്ചില്ലെന്നും കമ്മിറ്റിയിലുള്ളവരോട് പോലും തീരുമാനിക്കാതെയാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ദിലീപിന്റെ അംഗത്വത്തെ സംബന്ധിച്ചുള്ള തുടർനടപടികൾ ഡയറക്ടേഴ്സ് യൂണിയനോട് ആലോചിക്കാൻ ആവശ്യപ്പെടുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വിധി വന്നതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ രാജി.
Movies
ആക്രമണത്തിന് പിന്നാലെ അതിജീവിത വീട്ടിലെത്തിയപ്പോൾ ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റയെ വിളിച്ചത് താനാണെന്നും പി.ടി. തോമസ് അല്ലായിരുന്നുവെന്നും നടനും സംവിധായകനുമായ ലാൽ.
നടി ആക്രമിക്കപ്പെട്ട വിഷയത്തിലെ കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടിയെ ആക്രമിച്ചവർക്ക് പരമാവധി ശിക്ഷ ലഭിച്ചു. അതിൽ സന്തോഷമുണ്ട്. ആ പെൺകുട്ടി വീട്ടിലേക്ക് ഓടി വന്ന ദിവസം പ്രതികളെ കൊന്നുകളയണമെന്നാണ് താൻ ആഗ്രഹിച്ചത്.
കുറ്റക്കാരായ പ്രതികൾക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കണം. ഈ വിധിയിൽ സന്തോഷമുണ്ട്. ഗൂഢാലോചന സംബന്ധിച്ച് പരിമിതമായ അറിവാണ് തനിക്ക് ഉള്ളത്. പൂർണമായി അറിയാത്ത ഒരു കാര്യത്തെ കുറിച്ച് അഭിപ്രായം പറയുന്നില്ല.
പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ലോക്നാഥ് ബഹ്റയെ വിളിച്ചത് താനാണ്. പി.ടി. തോമസ് അല്ല. അതിനുശേഷമാണ് പി.ടി. തോമസ് വരുന്നത്. മാർട്ടിനെ സംശയം ഉണ്ടെന്ന് ആദ്യം പറഞ്ഞത് താനാണെന്നും ലാൽ പറഞ്ഞു.
കേസിൽ കോടതിവിധിക്കെതിരെ മേൽക്കോടതിയിലേക്ക് പോവുകയാണെങ്കിൽ തനിക്ക് അറിയാവുന്ന എന്തെങ്കിലും പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയാൻ തയാറാണ്. വിധി ശരിയാണോ തെറ്റാണോ എന്ന് പറയാൻ താൻ ആളല്ല.
വിധി എന്തുകൊണ്ട് ഇങ്ങനെയായി എന്നും തനിക്കറിയില്ല. വിധി പകർപ്പ് പുറത്തുവരാതെ കൂടുതൽ പറയാൻ കഴിയില്ല. കുറ്റക്കാരൻ അല്ല എന്നാണോ മതിയായ തെളിവ് ഇല്ല എന്നാണോ കോടതി പറഞ്ഞതെന്ന കാര്യം അറിയില്ല. താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്. അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്നും ലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
Kerala
പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ ദിലീപിനെ പിന്തുണച്ച അടൂർ പ്രകാശ് നിലപാട് മാറ്റി. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് തന്നെയാണ് താന് പറഞ്ഞതെന്ന് അടൂര് പ്രകാശ് പറഞ്ഞു. തന്റെ പ്രസ്താവന വളച്ചൊടിച്ചു.
താൻ പറഞ്ഞ കാര്യങ്ങൾ മുഴുവൻ മാധ്യമങ്ങൾ സംപ്രേഷണം ചെയ്തിട്ടില്ല. നീതിന്യായ കോടതിയില് നിന്ന് വിധി വരുമ്പോള് തള്ളിപ്പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിജീവിതയ്ക്ക് നീതി കിട്ടിയില്ല, നീതി കിട്ടാനുള്ള കാര്യങ്ങള് നടക്കണം.
പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയ്ക്ക് സര്ക്കാര് ഉരുണ്ട് കളിക്കേണ്ട കാര്യമില്ല. അതിജീവിതയ്ക്ക് ഒപ്പമാണ്. കോണ്ഗ്രസ് അത് വ്യക്തമാക്കിയിട്ടുണ്ടെന്നും അടൂര് പ്രകാശ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി കിട്ടിയെന്നും കേസിൽ സർക്കാർ അപ്പീൽ പോകുന്നത് ദിലീപിനെ ദ്രോഹിക്കാൻവേണ്ടിയാണെന്നും അടൂർ പ്രകാശ് പറഞ്ഞത് വിവാദമായിരുന്നു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമ നടപടിക്കൊരുങ്ങി നടന് ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം.
അന്വേഷണസംഘം മുഖ്യമന്ത്രിയെ ഉള്പ്പെടെ തെറ്റിധരിപ്പിച്ചുവെന്നാണ് ദിലീപിന്റെ വാദം. ഉദ്യോഗസ്ഥര് അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നുമാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തില് വിധി പകര്പ്പ് ലഭിച്ചശേഷം തുടര്നടപടി സ്വീകരിക്കാനാണ് ദിലീപിന്റെ നീക്കം.
കുടുംബ പ്രേക്ഷകരെ തന്റെ സിനിമയില് നിന്ന് അകറ്റാന് ശ്രമിച്ചു. ഗൂഢാലോചനക്കാര്ക്കെതിരെ നിയമനടപടി ആലോചിക്കുകയാണ്. കോടതി ഉത്തരവ് ലഭിച്ച ശേഷം തീരുമാനമെടുക്കും. മാധ്യമങ്ങളില് തെറ്റായ വാര്ത്ത വരുത്തി സമൂഹത്തിന്റെ ശത്രുത തനിക്ക് നേരെ സൃഷ്ടിച്ചു. എസ്ഐടി സര്ക്കാരിനെ തെറ്റിധരിപ്പിച്ചു.
ആറു പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം കേസില് ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. ഇതിന് ശേഷം മുഖ്യമന്ത്രിയെ ചില ഉദ്യോഗസ്ഥര് തെറ്റിദ്ധരിപ്പിച്ചു. ഈ കാര്യങ്ങളെല്ലാം സര്ക്കാര് അന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില് എട്ടാം പ്രതിയായിരുന്ന നടന് ദിലീപിനെ തിങ്കളാഴ്ചയാണ് കോടതി വെറുതെ വിട്ടത്. പള്സര് സുനി അടക്കം ആറ് പ്രതികള് കുറ്റക്കാരാണെന്നും എറണാകുളം സെഷന്സ് കോടതി കണ്ടെത്തി.
ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന, തെളിവ് നശിപ്പിക്കല് എന്നീ രണ്ട് കുറ്റങ്ങളും തെളിയിക്കാന് പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനെ വെറുതെ വിടുന്നതായി ജഡ്ജി ഹണി എം. വര്ഗീസ് ഉത്തരവിടുകയായിരുന്നു.
ആദ്യ ആറു പ്രതികള് വിയ്യൂര് സെന്ട്രല് ജയിലില്
ഒന്നാം പ്രതി സുനില് കുമാര് എന്ന പള്സര് സുനി, രണ്ടാം പ്രതി മാര്ട്ടിന് ആന്റണി, മൂന്നാം പ്രതി മണികണ്ഠന്, നാലാം പ്രതി വിജീഷ് , അഞ്ചാം പ്രതി സലിം എന്ന വടിവാള് സലിം, ആറാം പ്രതി പ്രദീപ് എന്നിവര് ആണ് കുറ്റക്കാരെന്ന് തെളിഞ്ഞത്.
കൂട്ട ബലാല്സംഗം അടക്കം ഇവര്ക്കെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങള് എല്ലാം തെളിഞ്ഞു. തുടര്ന്ന് ഇവരുടെ ജാമ്യം റദ്ദാക്കി. പിന്നീടാണ് ഈ പ്രതികളെ വിയ്യൂര് സെന്ട്രല് ജയിലിലേക്ക് എത്തിച്ചത്. പ്രതികള്ക്കുള്ള ശിക്ഷ 12 ന് വിധിക്കും. 2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറില് നടി ആക്രമിക്കപ്പെട്ടത്.
സംഘടനയില് തിരിച്ചെടുക്കും: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
കൊച്ചി: കുറ്റവിമുക്തനാക്കിയ സാഹചര്യത്തില് ദിലീപിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്ക് തിരിച്ചെടുക്കുമെന്നു അസോസിയേഷന് പ്രസിഡന്റ് ബി.രാകേഷ്. എല്ലാ സംഘടനകളും പുറത്താക്കിയ കൂട്ടത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പുറത്താക്കാന് നടപടി സ്വീകരിച്ചത്.
കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തില് മറ്റൊന്ന് ആലോചിക്കാന് ഇല്ലല്ലോ. സംഘടന യോഗത്തിനുശേഷം നടപടികള് വേഗത്തില് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Movies
നടിയെ അക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതിവിധിയിൽ പ്രതികരിച്ച് രഞ്ജി പണിക്കർ. വിഷയത്തിൽ മേൽക്കോടതി മറ്റ് നിലപാടുകൾ സ്വീകരിച്ചാൽ അപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാമെന്നും കുറ്റവാളിയാകാതെ ശിക്ഷിക്കപ്പെട്ടു എന്നൊരു വികാരം ദിലീപിൽ ഉണ്ടായതിൽ എന്താണ് തെറ്റെന്നും രഞ്ജി പണിക്കർ ചോദിച്ചു.
തദ്ദേശതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രൺജി പണിക്കർ നിലപാട് വ്യക്തമാക്കിയത്.
ഏത് കേസിലും വിധി വരുമ്പോൾ പ്രതീക്ഷിക്കുന്നത് കിട്ടാത്തവർക്ക് പ്രതിഷേധവും ആക്ഷേപവുമുണ്ടാകും. ഡബ്ല്യുസിസിയുടെ പ്രതിഷേധം സ്വാഭാവികമാണ്. ഗൂഢാലോചന തനിക്കെതിരെ നടന്നു എന്ന് ദിലീപും പറയുന്നുണ്ട്. ഗൂഢാലോചന വ്യക്തമാക്കേണ്ടത് അവരാണ്, ഞാനല്ല. ഗൂഢാലോചന തെളിയിക്കപ്പെട്ടില്ല എന്നാണ് കോടതി പറയുന്നത്. അതിലും വലിയ വിവരങ്ങൾ എനിക്ക് കിട്ടിയിട്ടില്ല.
ഞാൻ ഈ കേസിൽ കോടതിയുടെ നിലപാടാണ് ശരി എന്ന് വിശ്വസിക്കുന്നയാളാണ്. ഇനി മേൽക്കോടതി ഇത് സംബന്ധിച്ച് വേറെയെന്തെങ്കിലും ഒരു നിലപാട് സ്വീകരിക്കുകയാണെങ്കിൽ അപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാം. അല്ലാതെ ഞാനിത് മുഴുവൻ ഇഴകീറി പരിശോധിച്ചയാളല്ല. അതുകൊണ്ട് കോടതി പറയുന്നതിനോടാണ് എനിക്ക് വിശ്വാസ്യത.
ദിലീപ് വേട്ടയാടപ്പെട്ടു എന്നാണ് അയാളുടെ വികാരം. ഞാനിതിൽ കാഴ്ചക്കാരൻ മാത്രമാണ്, ഏതെങ്കിലും പക്ഷത്തുള്ള ആളല്ല. ദിലീപ് കുറ്റവാളിയല്ല എന്ന് കോടതി പറയുമ്പോൾ, അയാൾ കുറ്റവാളിയാകാതെ ശിക്ഷിക്കപ്പെട്ടു എന്നൊരു വികാരം അയാളിൽ ഉണ്ടായതിൽ എന്താണ് തെറ്റ്?
കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നാണ് എനിക്ക് തോന്നുന്നത്. ദിലീപിനെതിരെ പോലീസുദ്യോഗസ്ഥരടക്കം ഗൂഢാലോചന നടത്തി എന്നാണ് അയാൾ പറയുന്നത്. നമ്മുടെ രാജ്യത്ത് പോലീസുദ്യോഗസ്ഥർ കള്ളത്തെളിവുകൾ ഉണ്ടാക്കിയ കേസുകൾ ഉണ്ടായിട്ടില്ലേ? എനിക്കെതിരെ കള്ളത്തെളിവുകൾ ഉണ്ടാക്കി എന്ന് ഒരാൾ പറയുമ്പോൾ ഞാനല്ലല്ലോ അത് പരിശോധിക്കേണ്ടത്,’ രൺജി പണിക്കർ പറഞ്ഞു.
Movies
നടി അക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് നടൻ ആസിഫ് അലി. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി തൊടുപുഴയിലെത്തിയപ്പോഴാണ് ആസിഫ് അലിയുടെ പ്രതികരണം.
അതിജീവിതക്ക് നീതി ലഭിക്കണം എന്നായിരുന്നു തന്റെ നിലപാട്. അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല. വിധിയെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ കോടതി നിന്ദ ആകും.
ഏത് സമയത്തും അതിജീവിതക്കൊപ്പമാണ്. പിന്തുണയുമുണ്ട്. വിധിയെ കുറിച്ച് അഭിപ്രായം പറയാനുള്ളയാളല്ല ഞാൻ. അതിജീവിതയോട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. ആരും പ്രതികരിച്ചിട്ടില്ല. അതിജീവിതയുടെ പ്രതികരണം നേരിട്ട് അറിയിക്കുമായിരിക്കും. എല്ലാവരും വളരെ കരുതലോടെ പ്രതികരിക്കേണ്ട വിഷയം കൂടിയാണിത്. പല തരത്തിലും വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുള്ള ഒരു ടോപ്പിക്കാണിത്. പറയുന്നത് കൃത്യതയോടെ പറയണം.
പല അഭിപ്രായങ്ങളും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അതെല്ലാം സോഷ്യൽ മീഡിയ ആക്രമണത്തിലേക്കെല്ലാം പോയിട്ടുണ്ട്. പറയാനുള്ളത് കൃത്യമായി മനസിലാക്കി സംസാരിക്കണമെന്നും ആസിഫ് അലി പറഞ്ഞു.
സർക്കാർ അപ്പീൽ പോവുന്നത് പൂർണമായി നീതി ലഭിച്ചില്ലെന്ന് കരുതുന്നത് കൊണ്ട് തന്നെയായിരിക്കാം. ദിലീപ് ആരോപണ വിധേയനായപ്പോൾ നടപടിയെടുത്ത സംഘടനകൾ അങ്ങനെയല്ലെന്ന് വിധി വരുമ്പോൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്യണം. ഏകപക്ഷീയമായ നിലപാട് ആരുമെടുത്തിട്ടില്ല. അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നാണ്. ആര് ശിക്ഷിക്കപ്പെടണം എന്നല്ല. സംഭവിച്ചതിന് നീതി ലഭിക്കണമെന്നാണ് തന്റെ ആഗ്രഹം. കോടതിവിധിയിൽ അഭിപ്രായം പറയുന്നത് നിന്ദയാണ്.
കോടതിക്ക് ശരിയെന്ന് തോന്നുന്നതാണ് കോടതി വിധിച്ചത്. അതിനെതിരെ അപ്പീലും പോവുന്നുണ്ട്. ദിലീപിന്റെ അധികാര കേന്ദ്രങ്ങളിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് അഭിപ്രായം പറയാനുള്ള ആളല്ല താനെന്നും ആസിഫ് അലി പറഞ്ഞു.
Kerala
കൊച്ചി: ജനപ്രിയ നടനില്നിന്നും പ്രതിസ്ഥാനത്തേക്ക് എത്തപ്പെട്ട ദിലീപിലേക്കായിരുന്നു വിധിദിനം ഏവരുടെയും ശ്രദ്ധ. രാവിലെ ശാന്തനായി വീട്ടില്നിന്നു കോടതിയിലേക്ക്. കോടതി നടപടികള്ക്കുശേഷം ചെറുചിരിയോടെ മടക്കം.
ഇക്കുറി പതിവില്നിന്നു വിപരീതമായി മാധ്യമങ്ങളോട് പ്രതികരിച്ചു. കുറ്റവിമുക്തനാക്കപ്പെട്ട സന്തോഷവും ആശ്വാസവും ചെറുചിരിയില് ഒതുക്കിയായിരുന്നു സംസാരം. രാവിലെ 11 വരെ പ്രതിനായകനായിരുന്ന ദിലീപ് കോടതിനടപടികള് പൂര്ത്തിയായതോടെ വീണ്ടും നായകനിലേക്ക് എത്തുന്നതിനാണ് ഇന്നലെ എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി പരിസരം സാക്ഷ്യം വഹിച്ചത്.
പതിവ് പ്രാര്ഥനകള്ക്കുശേഷം, ആലുവ പത്മസരോവരം വീടിന്റെ ഗേറ്റിനു മുന്നില് കാത്തുനിന്ന കാമറക്കണ്ണുകള്ക്ക് നടുവിലൂടെ രാവിലെ 9.30നാണ് ദിലീപ് കോടതിയിലേക്കു തിരിച്ചത്. സഹോദരന് അനൂപിനൊപ്പമായിരുന്നു യാത്ര.
കേസിലെ പത്താം പ്രതി ശരത്തും ദിലീപിനെ അനുഗമിച്ചു. കോടതിയിലേക്ക് എത്തും മുമ്പ് അഭിഭാഷകന് ബി. രാമന്പിള്ളയുടെ ഓഫീസിലെത്തി കൂടിക്കാഴ്ച . തുടര്ന്ന് 10.27 ഓടെ കോടതിയിലെത്തി. ഈ സമയം ആരാധകരുടെ ഒരു വലിയ കൂട്ടം കോടതി വളപ്പില് ഉണ്ടായിരുന്നു. കാമറകള്ക്കു പിടികൊടുക്കാതെ തലതാഴ്ത്തി ശാന്തനായി വേഗം കോടതിമുറിയിലേക്കു കയറി.
നടപടികള് പൂര്ത്തിയാക്കി 11.45 ഓടെ കോടതിക്കു പുറത്തേക്കുള്ള വരവ് സിനിമാ രംഗങ്ങള്ക്ക് സമാനമായിരുന്നു. ആരാധകരുടെ ആര്പ്പുവിളിയും കൈയടികളും കോടതിയുടെ പടിക്കെട്ട് ഇറങ്ങിവന്ന ദിലീപിനെ എതിരേറ്റപ്പോള് കറുത്ത ഗൗണിട്ട അഭിഭാഷകരുടെ നടുവില്നിന്നും വെളുത്ത ഷര്ട്ടണിഞ്ഞ നടന് കൈകള് വീശി നന്ദി അറിയിച്ചു.
തടിച്ചുകൂടിയ മാധ്യമങ്ങളോട് ചുരുക്ക വാചകങ്ങളില് പ്രതികരിച്ച് ഉടന്തന്നെ വാഹനത്തിലേക്കു കയറി കോടതി പരിസരം വിട്ടു. ഈ സമയം ചുറ്റും കൂടിനിന്നവര്ക്ക് ദിലീപ് ആരാധകരുടെ വക മധുരമെത്തി.
കോടതി വിധിക്കുശേഷം ആദ്യം പോയത് എളമക്കരയിലെ അഡ്വ. രാമന്പിള്ളയുടെ വസതിയിലേക്ക്. കാലിനു പരിക്കേറ്റ് വിശ്രമിക്കുന്ന അദ്ദേഹത്തെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ചശേഷം അഭിഭാഷകന്റെ കൈ ചേര്ത്തുപിടിച്ച് നന്ദി അറിയിച്ചു.
ഉച്ചയോടെ ദിലീപ് ആലുവയിലെ വീട്ടില് എത്തുമ്പോഴേക്കും പത്മസരോവരത്തിനു മുന്നില് ആരാധകര് തിങ്ങിനിറഞ്ഞിരുന്നു. അവരെ അഭിവാദ്യം ചെയ്തു ഗേറ്റ് കടന്ന് അകത്തെത്തിയ ദിലീപിനെ ഫാന്സ് അസോസിയേഷന് ഭാരവാഹികളായ വനിതകള് കൈ കൊടുത്ത് സന്തോഷം പങ്കിട്ടു. ഓടിയെത്തിയ മകള് മഹാലക്ഷ്മിയെ എടുത്തുയര്ത്തി ഉമ്മ നല്കി. കാവ്യയും ദിലീപിനെ വാരിപ്പുണര്ന്നു. നിലവിളക്ക് തെളിച്ചാണ് ദിലീപിനെ വീട്ടിലേക്ക് ആനയിച്ചത്.
Kerala
കൊച്ചി: സ്ത്രീകൾക്കു നേരേ നടന്ന അതിക്രമക്കേസുകളിൽ കൂട്ടബലാത്സംഗത്തിനു ക്വട്ടേഷൻ നൽകിയെന്ന അപൂർവമായ കുറ്റം ആരോപിക്കപ്പെട്ട നടി ആക്രമണക്കേസിൽ, കാലങ്ങളായി കാത്തിരുന്ന കോടതിവിധിക്കുശേഷവും നിയമവൃത്തങ്ങളിൽ ചോദ്യങ്ങൾ ബാക്കി.
ബലാത്സംഗത്തിനു പിന്നിലെ ഗൂഢാലോചന തെളിയിക്കപ്പെടാതെ പോയതും നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയതുമുൾപ്പെടെ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നതും ഇത് ഒന്നാംപ്രതി പൾസർ സുനി നടൻ ദിലീപിനു കൈമാറിയെന്നുമുള്ള പോലീസിന്റെ കണ്ടെത്തൽ കേസിലെ ഗൂഢാലോചനയ്ക്കുള്ള കൃത്യമായ തെളിവായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
പൾസറിന്റെ അഭിഭാഷകൻ പ്രതീഷ് ചാക്കോ വഴിയാണ് ദൃശ്യങ്ങൾ ദിലീപിനു നൽകിയതെന്ന് പോലീസിന്റെ അന്വേഷണറിപ്പോർട്ടിലുമുണ്ട്. ഇതിന് ഒന്നരക്കോടി രൂപയാണു പ്രതിഫലം നിശ്ചയിച്ചത്. കൃത്യത്തിനുശേഷം കേസായാൽ നിയമനടപടികൾക്കായി മൂന്നര കോടിയും നൽകാമെന്ന ഉറപ്പും ഉണ്ടായിരുന്നെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
2015ൽ പൾസർ സുനിക്ക് 1.10 ലക്ഷം രൂപയും കേസിലെ പ്രധാന സാക്ഷികളിലൊരാളായ നടൻ നാദിർഷാ വഴി 30,000 രൂപയും ദിലീപ് കൈമാറിയതിന്റെ തെളിവുകൾ കിട്ടിയതാണ്. ഇതു ക്വട്ടേഷൻ പണമിടപാടുകളുടെ അഡ്വാൻസ് ആണെന്നായിരുന്നു പോലീസിന്റെ നിഗമനം.
ഇത്തരം കാര്യങ്ങളുടെ ഡിജിറ്റൽ തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചിട്ടും ഇതു കേസിന്റെ വിധിയിൽ പരിഗണിക്കപ്പെടാതെ പോയത് അപ്പീൽ ഘട്ടത്തിൽ ഉയർന്നുവന്നേക്കും.
പ്രതികൾ നടത്തിയ ആക്രമണം അവർതന്നെ വീഡിയോയിൽ പകർത്തിയത് തങ്ങളെ അതിനു നിയോഗിച്ചവർക്ക് കൈമാറാനാണെന്ന പ്രസക്തമായ വാദം പ്രോസിക്യൂഷൻ ശക്തമായി ഉന്നയിച്ചിരുന്നു. ആക്രമണദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിക്കപ്പെട്ടതിലെ ജില്ലാ ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ടിൽ തുടർനടപടികൾ ഉണ്ടായിട്ടില്ല. ഇക്കാര്യവും കോടതിവിധിയിൽ പരിഗണിക്കപ്പെട്ടിട്ടില്ലെന്നു നിയമരംഗത്തുള്ളവർ പറയുന്നു.
നടി ആക്രമണക്കേസിൽ 2017 ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപ് 84 ദിവസം ജയിൽശിക്ഷ അനുഭവിച്ചു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ആ വർഷം ഒക്ടോബര് മൂന്നിനാണ് പുറത്തിറങ്ങിയത്.
ഏഴര വർഷത്തോളം വിചാരണത്തടവിലായിരുന്ന ഒന്നാം പ്രതി പൾസർ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നാണു പുറത്തിറങ്ങാനായത്. വിചാരണ വൈകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു സുനിയുടെ ജാമ്യം.
നടിയെ ആക്രമിച്ച കേസിൽ നാലുപേരെ വെറുതെ വിട്ടതു ശാശ്വതമായ വിധിയായി കാണേണ്ടതില്ല. സ്വാഭാവികമായും ഇതു മേൽക്കോടതിയിൽ ചോദ്യംചെയ്യപ്പെടും. ക്രിമിനൽ ഗൂഢാലോചനയ്ക്കു നേരിട്ട് തെളിവുകളുള്ള കേസാണിത്. രേഖാപരവും ഡിജിറ്റലും ശാസ്ത്രീയവുമായ തെളിവുകൾ ഇതിലുണ്ട്.
എന്തിനാണു നടിയെ ആക്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രതികൾ ദിലീപിന്റെ വീട്ടിലെത്തിച്ചത്? ഇതു തെളിഞ്ഞതല്ലേ. നിങ്ങളെ ആക്രമിക്കാൻ ക്വട്ടേഷൻ കിട്ടിയിട്ടുണ്ടെന്ന് പ്രതികൾ ഇരയോടു പറഞ്ഞതിനും തെളിവുണ്ട്. എട്ടു വർഷമായി അന്വേഷണസംഘം ശേഖരിച്ച തെളിവുകൾ നിയമലോകത്തിന് അറിവുള്ളതാണ്.
Kerala
കൊച്ചി: ഇന്നലെ രാവിലെ മുതല് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയിലേക്കായിരുന്നു കേരളത്തിന്റെ കണ്ണും കാതും. പ്രമാദമായ കേസിന്റെ ക്ലൈമാക്സിലെ വിധി അറിയാന് രാവിലെതന്നെ കോടതിവളപ്പിനു പുറത്ത് ജനം നിറഞ്ഞു.
അഭിഭാഷകര്ക്കും മാധ്യമപ്രവര്ത്തകര്ക്കും പുറമേ പ്രതിപ്പട്ടികയിലുള്ള നടന് ദിലീപിന്റെ ആരാധകരും കോടതി വ്യവഹാരങ്ങള്ക്കായി വന്നവരുമൊക്കെയായി നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. ഒപ്പം, കനത്ത സുരക്ഷയൊരുക്കി പോലീസും.
വിധിക്കു മുമ്പ്
ജഡ്ജിമാരെയും അഭിഭാഷകരെയും കോടതി വ്യവഹാരങ്ങള്ക്കായി എത്തിയവരെയും മാത്രമാണു കോടതി ഗേറ്റ് കടക്കാന് പോലീസ് അനുവദിച്ചത്. മാധ്യമപ്രവര്ത്തകരെ കര്ശന പരിശോധനകളോടെ പ്രവേശിക്കാന് അനുവദിച്ചു. 10.15ന് ഇരയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി എത്തി. പിന്നാലെ പബ്ലിക് പ്രോസിക്യൂട്ടറും.
പ്രതികരിക്കാതെ ദിലീപ്
10.20ന് കേസിലെ എട്ടാം പ്രതിയായ ദിലീപ് അഭിഭാഷകര്ക്കൊപ്പം വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ കാറില് എത്തി. മാധ്യമപ്പടയാകെ കാറിനു സമീപത്തേക്ക് ഓടിയടുത്തെങ്കിലും ഒന്നും പ്രതികരിക്കാതെ ദിലീപും അഭിഭാഷകരും വാഹനത്തില്നിന്നിറങ്ങി കോടതയിലേക്കു കയറിപ്പോയി.
ദാ പൾസർ, സോറി മാറിപ്പോയി
ഇതിനിടെ, പള്സര് സുനിയുടെ രൂപസാദൃശ്യം തോന്നിക്കുന്ന ഒരാള് കോടതി വളപ്പിലേക്കു പ്രവേശിക്കുന്നത് കണ്ടതോടെ ദാ പള്സര് സുനി എന്നു വിളിച്ച് മാധ്യമങ്ങള് അങ്ങോട്ടോടി. മറ്റേതോ കേസിലെ പ്രതിയാണെന്നു തിരിച്ചറിഞ്ഞ് മടങ്ങിയ ചാനൽ പ്രവര്ത്തകര്ക്കിടയിലൂടെ 10.40ന് യാതൊരു കൂസലുമില്ലാതെ പള്സര് സുനി കോടതിയിലേക്കു കയറിപ്പോയി. പിന്നാലെ മറ്റു പ്രതികളും.
പരസ്പരം നോക്കാതെ ദിലീപും സുനിയും
കോടതിമുറിയില് പ്രതികളുടെ നിരയില് രണ്ടറ്റത്തായാണ് പള്സര് സുനിയും ദിലീപും നിന്നത്. കോടതി നടപടികളില് ഒരുഘട്ടത്തില്പ്പോലും ഇരുവരും പരസ്പരം നോക്കിയിരുന്നില്ല. വിധിയെന്താകുമെന്ന ആശങ്ക ദിലീപിന്റെ മുഖത്ത് ഉണ്ടായിരുന്നെങ്കിലും നിര്വികാരനായിരുന്നു പള്സര് സുനി. താന് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചപ്പോഴും ഭാവമാറ്റമില്ലായിരുന്നു.
ദിലീപിനെതിരേ ഒന്നും മിണ്ടാതെ പ്രതികള്
കുറ്റക്കാരെന്നു കോടതി വിധിച്ച ആറു പ്രതികളെയുമായി ഉച്ചയ്ക്ക് 1.45ഓടെ പോലീസ് കോടതിക്കു പുറത്തേക്ക് വന്നു. ഇവരെ കൊണ്ടുപോകാനായി എത്തിച്ച വാഹനത്തിനു സമീപത്തേക്ക് കൊണ്ടുവരുന്നതിനിടെ ദിലീപ് പറഞ്ഞിട്ടാണോ കുറ്റകൃത്യം ചെയ്തത് എന്ന ചോദ്യങ്ങളുമായി മാധ്യമപ്രവര്ത്തകര് പ്രതികള്ക്കു നേരേ മൈക്ക് നീട്ടി. പക്ഷേ ഒന്നും പ്രതികരിക്കാന് അനുവദിക്കാതെ പോലീസ് പ്രതികളെ വാഹനത്തിലുള്ളിലേക്ക് കയറ്റി വിയ്യൂര് സെന്ട്രല് ജയിലിലേക്ക് കൊണ്ടുപോയി.
Kerala
നടി ആക്രമണക്കേസിന്റെ നിർണായകമായ കോടതിവിധി പുറത്തുവന്നപ്പോൾ വർഷങ്ങൾക്കുമുമ്പ് നടന്ന രണ്ടു പ്രസംഗങ്ങൾ വീണ്ടും ചർച്ചയാകുന്നു.
ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാർഢ്യമറിയിക്കാൻ സംഭവം നടന്ന് രണ്ടു ദിവസത്തിനുശേഷം 2019 ഫെബ്രുവരി 19ന് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ സിനിമാപ്രവർത്തകർ നടത്തിയ സംഗമത്തിൽ മഞ്ജു വാര്യരും ദിലീപും നടത്തിയ പ്രസംഗങ്ങളാണു കോടതിവിധിയുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാകുന്നത്.
നടി ആക്രമിക്കപ്പെട്ടതിനുപിന്നിൽ ക്രിമിനൽ ഗൂഢാലോചനയെന്ന ആരോപണം ആദ്യമായി ഉന്നയിക്കുന്നത് അന്നത്തെ പ്രസംഗത്തിൽ മഞ്ജു വാര്യരാണ്. അന്ന് അതിനെ അനുകൂലിച്ച പലരും പിന്നീട് നിലപാട് മാറ്റിയപ്പോഴും മഞ്ജു അതിജീവിതയ്ക്കൊപ്പം ശക്തമായി നിന്നു. അതേസമയം നടിക്കു പിന്തുണയറിയിക്കുന്നതായിരുന്നു ദിലീപിന്റെയും പ്രസംഗം. ഇരുവരുടെയും പ്രസംഗങ്ങളിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ:
ഇവിടെ ഇരിക്കുന്ന പലരെയും, ഞാനടക്കമുള്ള പലരെയും പല അര്ധരാത്രികളിലും അസമയങ്ങളിലും ഞങ്ങളുടെ വീടുകളില് സുരക്ഷിതരായി കൊണ്ടാക്കിയ ഡ്രൈവര്മാരുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവര്ത്തകരെയും അങ്ങനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പക്ഷേ, ഇതിനുപിന്നില് നടന്നിരിക്കുന്നത് ക്രിമിനല് ഗൂഢാലോചനയാണ്.
ഈ ഗൂഢാലോചനയ്ക്കു പിന്നില് പ്രവര്ത്തിച്ചവരെ നിയമത്തിനു മുന്നില് കൊണ്ടുവരാനുള്ള പ്രവര്ത്തനങ്ങള്ക്ക് അങ്ങേയറ്റം പൂര്ണമായ പിന്തുണ നല്കുക എന്നതാണ് നമുക്കിവിടെ ചെയ്യാന് സാധിക്കുക. അതു മാത്രമല്ല, ഒരു സ്ത്രീക്ക് വീടിനകത്തും പുറത്തും അവള് പുരുഷന് നല്കുന്ന ബഹുമാനം അതേ അളവില് തിരിച്ചുകിട്ടാനുള്ള അര്ഹതയുണ്ട്.
ആ ഒരു സന്ദേശമാണ് ഞാനിവിടെ എല്ലാവരെയും അറിയിക്കാന് ആഗ്രഹിക്കുന്നത്. നമ്മുടെ സമൂഹത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടേയെന്ന് എല്ലാവരോടും അഭ്യര്ഥിക്കുന്നു.
എന്റെ കൂടെ ഏറ്റവും കൂടുതൽ സിനിമ ചെയ്തിട്ടുള്ള കുട്ടികൂടിയാണ് ആക്രമിക്കപ്പെട്ടത്. ശരിക്കു പറഞ്ഞാല് നമ്മള് ഉടനെ നമ്മുടെ വീടിന്റെ അകത്തേക്കുതന്നെയാണ് നോക്കിപ്പോകുന്നത്. വളരെ ഭയക്കുന്നത്, ഇതു സിനിമയില് സംഭവിച്ചു എന്നതിനെക്കാളേറെ നമ്മുടെ നാട്ടില് സംഭവിച്ചു എന്നതാണ്.
സത്യസന്ധമായ രീതിയിലാണ് പോലീസ് അതിന്റെ അന്വേഷണമെല്ലാം മുന്നോട്ടു കൊണ്ടുപോകുന്നത്. എല്ലാവരും വളരെ സജീവമായി ഇതിന്റെ പിന്നിലുള്ള ആളുകളുടെ പിന്നാലെതന്നെയുണ്ട്. മീഡിയക്കാരോട് പ്രത്യേകിച്ചു പറയാനുള്ളത്, വാര്ത്തകള് വളച്ചൊടിക്കാനല്ല ശ്രമിക്കേണ്ടത്. ഇത് സിനിമയില് സംഭവിച്ചുവെന്ന് പറയുമ്പോള് അതില് ഇത്രയും കൂട്ടായ്മയുണ്ടായി.
പക്ഷേ, നമ്മുടെ ഒരു സാധാരണക്കാരന്റെ വീട്ടില് നടക്കുന്ന സംഭവമായി എടുത്ത് ഇനി ഈ നാട്ടില് ഇതു സംഭവിക്കാതിരിക്കാന് നമുക്ക് ഒരുമിച്ചു നില്ക്കാം. അതിന്റെ ഭാഗത്ത് ഞാനുമുണ്ടാകും.
Kerala
പൊൻകുന്നം: നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നടന് ദിലീപ് കുടുംബത്തോടൊപ്പം അടുത്തയാഴ്ച ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവന് കോവിലില് പൂജ നടത്താന് എത്തുമെന്ന് സൂചന.
2019 മാര്ച്ച് എട്ടിനു രാത്രി ദിലീപും സഹോദരന് അനൂപും ഇവിടെ കരിക്ക് അഭിഷേകവും അട വഴിപാടും നടത്തിയിരുന്നു. കേസില് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ച ദിവസവും സഹോദരന് അനൂപ് ജഡ്ജിയമ്മാവന് കോവിലിലെത്തിയിരുന്നു.
ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ദിലീപും അനൂപും ചെറുവള്ളിയിലെത്തിയത്. ശ്രീശാന്ത്, ശാലു മേനോന്, സരിത എസ്. നായര്, പ്രയാര് ഗോപാലകൃഷ്ണന്, ആര്. ബാലകൃഷ്ണപിള്ള തുടങ്ങിയവരൊക്കെ മുന്പ് ഇവിടെ പൂജ നടത്തിയവരാണ്. അണ്ണാ ഡിംഎംകെ നേതാവ് ശശികല നടരാജന് ജയിലിലായപ്പോൾ പാര്ട്ടി പ്രവര്ത്തകര് ചെറുവള്ളിയില് വഴിപാട് നടത്തിയിരുന്നു.
ക്ഷേത്രത്തിലെ അത്താഴപൂജകള്ക്കുശേഷം രാത്രി എട്ടരയ്ക്കാണ് ജഡ്ജിയമ്മാവന്റെ കോവിൽനട തുറക്കുക.