x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​നി​യും ക​ടി​ച്ചു തൂ​ങ്ങാ​നാ​ണ് ശ്വേ​ത​യു​ടെ ഉ​ദ്ദേ​ശ്യ​മെ​ങ്കി​ൽ സ​ത്യാ​ഗ്ര​ഹം ഇ​രി​ക്കും: ഉ​ഷ

എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ഡെ​സ്ക്
Published: July 3, 2026 11:41 AM IST | Updated: July 3, 2026 11:45 AM IST

ഉഷ ഹസീന, ശ്വേത മേനോൻ

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ൽ തു​ട​രു​മെ​ന്നും രാ​ജി വ​യ്ക്കി​ല്ലെ​ന്നു​മു​ള്ള ശ്വേ​ത മേ​നോ​ൻ വ്യ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി ഉ​ഷ ഹ​സീ​ന രം​ഗ​ത്ത്.

ഇ​നി​യും സം​ഘ​ട​ന​യി​ൽ ക​ടി​ച്ചു തൂ​ങ്ങാ​നാ​ണ് ശ്വേ​ത​യു​ടെ ഉ​ദ്ദേ​ശ്യ​മെ​ങ്കി​ൽ ത​ങ്ങ​ൾ സ്ത്രീ​ക​ൾ സം​ഘ​ടി​ച്ച് അ​മ്മ​യു​ടെ ഓ​ഫി​സി​നു മു​ന്നി​ൽ സ​ത്യാ​ഗ്ര​ഹ സ​മ​രം ചെ​യ്യു​മെ​ന്ന് ഉ​ഷ വ്യ​ക്ത​മാ​ക്കി.

‘‘ശ​രി​യാ​യ ക​ണ​ക്കും റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ക്കാ​ൻ ഭ​ര​ണ​സ​മി​തി​ക്ക് സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​റ​ൽ​ബോ​ഡി ഭ​ര​ണ​സ​മി​തി​യു​ടെ രാ​ജി​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ര​ണ്ടു​പ്രാ​വ​ശ്യം ജ​ന​റ​ൽ​ബോ​ഡി​യി​ൽ ഈ ​ഭ​ര​ണ​സ​മി​തി തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ കൈ​പൊ​ക്കു​ക എ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ ആ​കെ പൊ​ക്കി​യ​ത് 17, 18 പേ​രാ​ണ്. തു​ട​രേ​ണ്ട എ​ന്നു​ള്ള​വ​ർ കൈ ​പൊ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഭൂ​രി​പ​ക്ഷം ആ​ൾ​ക്കാ​രും കൈ​പൊ​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തൊ​ന്ന​ല്ല ര​ണ്ട് വ​ട്ടം. 

തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റ് ഞാ​നും എ​ന്‍റെ ടീ​മും രാ​ജി​വ​യ്ക്കു​ന്നു എ​ന്ന് ര​ണ്ട് പ്രാ​വ​ശ്യം പ​റ​ഞ്ഞു. തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റി​നെ കു​റി​ച്ച് ഒ​രു ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​പ്പോ​ൾ ജ​ന​റ​ൽ ബോ​ഡി​ക്ക് മു​മ്പാ​കെ അ​ത് തി​രു​ത്താ​ൻ നി​ൽ​ക്കാ​തെ അ​ടു​ത്ത നി​മി​ഷം ഞാ​ൻ ‘അ​മ്മ’​യി​ൽ നി​ന്നു​ള്ള പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് കൂ​ടെ രാ​ജി​വ​യ്ക്കു​ക​യാ​ണ്, ഇ​നി കോ​ട​തി​യി​ൽ കാ​ണാം മീ​ഡി​യ​യി​ലും എ​ന്നു പ​റ​ഞ്ഞാ​ണ് പ്ര​സി​ഡ​ന്‍റ് ഇ​റ​ങ്ങി​പ്പോ​യ​ത്.  

ജ​ന​റ​ൽ​ബോ​ഡി​യെ ത​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ നി​ൽ​ക്കാ​തെ​യാ​ണ് പ്രാ​ഥ​മി​ക അം​ഗ​ത്വം കൂ​ടെ രാ​ജി​വ​യ്ക്കു​ന്നു എ​ന്ന് പ​റ​ഞ്ഞ് ഇ​റ​ങ്ങി​യ​ത്. പു​റ​ത്തു​വ​ന്ന മീ​ഡി​യ​യു​ടെ മു​മ്പി​ലും അ​ങ്ങ​നെ ത​ന്നെ​യാ​ണ് പ​റ​ഞ്ഞ​ത്.  അ​തി​നു​ശേ​ഷം ജ​ന​റ​ൽ​ബോ​ഡി​യാ​ണ് ഒ​രു ക​മ്മ​റ്റി​യെ നി​യോ​ഗി​ച്ച​ത്. അ​തി​ന്റെ നേ​തൃ​ത്വ​ത്തി​നാ​യി എം​എ​ൽ​എ പി​ഷാ​ര​ടി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു. എ​ന്നി​ട്ട് ഇ​പ്പോ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ പ​റ​ഞ്ഞാ​ൽ എ​ന്താ ചെ​യ്യു​ക.

ലാ​ലേ​ട്ട​ൻ രാ​ജി​വ​ച്ച സാ​ഹ​ച​ര്യം ഇ​ത​ല്ലാ​യി​രു​ന്നു. ഇ​ത്‌ ഒ​രു ഭ​ര​ണ​സ​മി​തി​മു​ഴു​വ​ൻ ജ​ന​റ​ൽ ബോ​ഡി​യു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം മു​ട്ടി നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ദ​യ​വു​ചെ​യ്ത് ഇ​നി​യും വു​മ​ൺ കാ​ർ​ഡ് എ​ന്ന് പ​റ​ഞ്ഞ് തു​ട​രാ​ൻ നി​ൽ​ക്ക​രു​ത്, ഒ​രു പാ​വം പെ​ൺ​കു​ട്ടി​യെ കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ച്ച ക​മ്മി​റ്റി​യാ​ണി​ത്. വു​മ​ൺ കാ​ർ​ഡ് പ​റ​യാ​ൻ ഒ​രു യോ​ഗ്യ​ത​യും ആ ​ക​മ്മി​റ്റി​ക്കി​ല്ല. ക​ടി​ച്ചു തൂ​ങ്ങാ​ൻ ആ​ണ് ഉ​ദ്ദേ​ശ​മെ​ങ്കി​ൽ ഞ​ങ്ങ​ൾ സ്ത്രീ​ക​ൾ സം​ഘ​ടി​ച്ച് ‘അ​മ്മ’​യു​ടെ ഓ​ഫി​സി​ലേ​ക്ക് വ​രും സ​ത്യാ​ഗ്ര​ഹ സ​മ​രം ചെ​യ്യും10 മാ​സം കൊ​ണ്ടു​ത​ന്നെ ഞ​ങ്ങ​ൾ ഇ​ത്ര​യും നാ​ണം കെ​ട്ടു.

അ​ത്ര​യ്ക്ക് നാ​റി​യ ക​ഥ​ക​ൾ ആ​ണ് ആ ​ഓ​ഫി​സി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് വ​ന്ന​ത്. ഇ​നി​യും വ​യ്യ. ഞ​ങ്ങ​ൾ​ക്ക് ഞ​ങ്ങ​ളു​ടെ സം​ഘ​ട​ന​യു​ടെ നി​ല​നി​ൽ​പ്പാ​ണ് ആ​വ​ശ്യം...​അ​തു ത​ക​ർ​ക്കാ​ൻ ഞ​ങ്ങ​ൾ ആ​രെ​യും സ​മ്മ​തി​ക്കി​ല്ല.’’​ഉ​ഷ​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ.

Tags : Usha haseena swetha menon amma

Recent News

Corehub Up