ഭ്രമയുഗത്തിൽ മമ്മൂട്ടി
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന് നടക്കും. 2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്. വ്യാഴാഴ്ചയോടെ 11-അംഗ ജൂറി വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ അവാർഡ് നിർണയം പൂർത്തിയാക്കി.
മലയാളത്തിൽ നിന്നും സംവിധായകൻ ജയരാജ് ജൂറിയിലുണ്ട്. ഇക്കുറി മലയാളത്തില്‍ നിന്ന് ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്സ്, കിഷ്കിന്ധ കാണ്ഡം എന്നീ ചിത്രങ്ങളാണ് മത്സരത്തിനുള്ളത്.
കഴിഞ്ഞ തവണ മികച്ച സഹനടന്‍, സഹനടി പുരസ്കാരങ്ങള്‍ മലയാളസിനിമയ്ക്ക് ലഭിച്ചിരുന്നു. പൂക്കാലം എന്ന ചിത്രത്തിലൂടെ വിജയരാഘവന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടിയപ്പോള്‍ മികച്ച സഹനടിക്കുള്ള പുരസ്കാരം ഉള്ളൊഴുക്കിലൂടെ ഉർവശിയും നേടി.
Tags : National Film Awards bhramayugam manjummel boys