Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bhramayugam

ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം ഇ​ന്ന്; മ​മ്മൂ​ട്ടി​യാ​കു​മോ മി​ക​ച്ച ന​ട​ൻ? ആ​കാം​ഷ​യോ​ടെ ആ​രാ​ധ​ക​ർ

72-ാമ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം ഇ​ന്ന് ന​ട​ക്കും.  2024-​ൽ സെ​ൻ​സ​ർ ചെ​യ്ത ചി​ത്ര​ങ്ങ​ളാ​ണ് പ​രി​ഗ​ണി​ച്ചി​രി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച​യോ​ടെ 11-അം​ഗ ജൂ​റി വി​വി​ധ ഇ​ന്ത്യ​ൻ ഭാ​ഷാ ചി​ത്ര​ങ്ങ​ളു​ടെ അ​വാ​ർ​ഡ് നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി. 

മ​ല​യാ​ള​ത്തി​ൽ നി​ന്നും സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ് ജൂ​റി​യി​ലു​ണ്ട്. ​ഇ​ക്കു​റി മ​ല​യാ​ള​ത്തി​ല്‍ നി​ന്ന് ഭ്ര​മ​യു​ഗം, മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ്, കി​ഷ്‌​കി​ന്ധ കാ​ണ്ഡം എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​നു​ള്ള​ത്. 

ക​ഴി​ഞ്ഞ ത​വ​ണ മി​ക​ച്ച സ​ഹ​ന​ട​ന്‍, സ​ഹ​ന​ടി പു​ര​സ്‌​കാ​ര​ങ്ങ​ള്‍ മ​ല​യാ​ള​സി​നി​മ​യ്ക്ക് ല​ഭി​ച്ചി​രു​ന്നു.  പൂ​ക്കാ​ലം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വി​ജ​യ​രാ​ഘ​വ​ന്‍ മി​ക​ച്ച സ​ഹ​ന​ട​നു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​രം നേ​ടി​യ​പ്പോ​ള്‍ മി​ക​ച്ച സ​ഹ​ന​ടി​ക്കു​ള്ള പു​ര​സ്‌​കാ​രം ഉ​ള്ളൊ​ഴു​ക്കി​ലൂ​ടെ ഉ​ർ​വ​ശി​യും നേ​ടി.

Latest News

Corehub Up