x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​വി​ടെ ന​ട​ക്കു​ന്ന യ​ഥാ​ർ​ഥ വ​സ്തു​ത ആ​ർ​ക്കും അ​റി​യി​ല്ല, പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി: ശ്വേ​ത മേ​നോ​ൻ


Published: June 4, 2026 10:47 AM IST | Updated: June 4, 2026 10:47 AM IST

മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്തി​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് വി​ശ​ദ്ദീ​ക​ര​ണ ക​ത്ത് ന​ൽ​കു​മെ​ന്ന് താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ൻ.

നി​യ​മ​പ​ര​മാ​യ ആ​ദ്യ​പ​ടി​യാ​യാ​ണ് നോ​ട്ടീ​സ് ന​ൽ​കു​ന്ന​തെ​ന്നും ക​ത്ത് ല​ഭി​ച്ച് മൂ​ന്നു മു​ത​ൽ അ​ഞ്ച് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​വ​ർ മ​റു​പ​ടി ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും ശ്വേ​ത പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന​ത് ഏ​ക​പ​ക്ഷീ​യ​മാ​യ വാ​ർ​ത്ത​ക​ളാ​ണെ​ന്നും യ​ഥാ​ർ​ത്ഥ വ​സ്തു​ത പ​ല​ർ​ക്കും അ​റി​യി​ല്ലെ​ന്നും ശ്വേ​ത വ്യ​ക്ത​മാ​ക്കി.

''ഞ​ങ്ങ​ളു​ടെ ജ​ന​റ​ൽ ബോ​ഡി വ​രാ​ൻ ഇ​നി 18 ദി​വ​സ​മേ ഉ​ള്ളൂ. അ​പ്പൊ അ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ട് പ​രി​പാ​ടി​ക​ളാ​യാ​ലും ഭ​ക്ഷ​ണ​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ൾ​ക്കും വേ​ണ്ടി​യു​ള്ള ഒ​രു യോ​ഗ​മാ​യി​രു​ന്നു ഇ​ന്ന്, ഏ​ക​ദേ​ശം ഒ​രു ഉ​ച്ച​വ​രെ ആ ​ച​ർ​ച്ച ഉ​ണ്ടാ​യി​രു​ന്നു.

പി​ന്നെ ഇ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ച​ർ​ച്ച വ​രു​ന്ന​ത് ന​മ്മു​ടെ അ​ൻ​സി​ബ, ടി​നി ടോം, ​നീ​ന കു​റു​പ്പ്, ല​ക്ഷ്മി​പ്രി​യ എ​ന്നി​വ​രു​ടെ കാ​ര്യ​മാ​ണ്. അ​വ​രു​ടെ പ​രാ​തി കേ​ൾ​ക്കാ​ൻ ന​മ്മ​ൾ ബാ​ധ്യ​സ്ഥ​രാ​ണ്, കാ​ര​ണം അ​വ​ർ ന​മ്മു​ടെ അം​ഗ​ങ്ങ​ളാ​ണ​ല്ലോ. അ​തു​കൊ​ണ്ട് അ​വ​രു​ടെ കാ​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ ഒ​രു സ​മി​തി ഉ​ണ്ടാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

പ്ര​സി​ഡ​ന്‍റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഇ​ല്ലാ​ത്ത ഒ​രു സ​മി​തി എ​ന്താ​യാ​ലും ഉ​ണ്ടാ​വി​ല്ല. അ​തു​കൂ​ടാ​തെ പു​റ​ത്തു​നി​ന്ന് ന​മ്മു​ടെ അ​മ്മ അം​ഗ​ങ്ങ​ളി​ൽ ത​ന്നെ​യു​ള്ള മൂ​ന്ന് പേ​രും കൂ​ടി ഉ​ൾ​പ്പെ​ടെ ആ​കെ അ​ഞ്ച് പേ​രു​ള്ള ഒ​രു നി​ഷ്പ​ക്ഷ സ​മി​തി​യാ​യി​രി​ക്കും ഇ​ത്.

ആ​രാ​ണ്, എ​ന്താ​ണ് എ​ന്നു​ള്ള കാ​ര്യ​ങ്ങ​ൾ ന​മ്മ​ൾ ഇ​മെ​യി​ൽ വ​ഴി അ​വ​ർ​ക്ക് പ​റ​ഞ്ഞു കൊ​ടു​ക്കും. ഇ​തൊ​രു ചാ​രി​റ്റി സം​ഘ​ട​ന​യാ​ണ്, ഓ​രോ അം​ഗ​ങ്ങ​ളും ഇ​ങ്ങ​ന​ത്തെ കാ​ര്യ​ങ്ങ​ൾ ചോ​ദി​ക്കാ​ൻ തു​ട​ങ്ങി​യാ​ൽ ന​മു​ക്ക് മു​ന്നോ​ട്ട് പോ​കാ​ൻ പ​റ്റി​ല്ല, എ​ങ്കി​ലും അ​വ​രു​ടെ അ​ഭ്യ​ർ​ത്ഥ​ന ന​മ്മ​ൾ കേ​ൾ​ക്കു​ന്നു​ണ്ട്.

ര​ണ്ടാ​മ​ത്തെ കാ​ര്യം, ന​മ്മു​ടെ സം​ഘ​ട​നാ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ന​മ്മ​ളോ​ട് ഒ​ന്നും ചോ​ദി​ക്കാ​തെ മാ​ധ്യ​മ​ങ്ങ​ൾ മു​മ്പാ​കെ കു​റെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​തി​ന് ന​മ്മു​ടെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കു​റ​ച്ച് ആ​ൾ​ക്കാ​ർ​ക്ക് ന​മ്മ​ൾ ക​ർ​ശ​ന​മാ​യി​ട്ട് വി​ശ​ദീ​ക​ര​ണ​ക്ക​ത്ത് കൊ​ടു​ക്കു​ന്നു​ണ്ട്.

നി​യ​മ​പ​ര​മാ​യി അ​താ​ണ് ന​മ്മു​ടെ ആ​ദ്യ​ത്തെ പ​ടി. കാ​ര​ണം മാ​ധ്യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളെ​ല്ലാം ഏ​ക​പ​ക്ഷീ​യ​മാ​ണ്, സ​ത്യ​മാ​യി​ട്ട് ആ​ർ​ക്കും ഇ​തി​ന്‍റെ യ​ഥാ​ർ​ഥ ക​ഥ അ​റി​യി​ല്ല. അ​ടു​ത്ത ര​ണ്ട് മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ എ​ല്ലാ​വ​ർ​ക്കും നോ​ട്ടീ​സ് അ​യ​ക്കും, മൂ​ന്നു മു​ത​ൽ അ​ഞ്ച് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​വ​ർ അ​തി​ന് മ​റു​പ​ടി ത​ര​ണം.

ന​മ്മ​ളെ സം​ബ​ന്ധി​ച്ച് ഇ​വ​രെ​ല്ലാ​വ​രും ന​മ്മു​ടെ അം​ഗ​ങ്ങ​ളാ​ണ്, ന​മ്മ​ൾ ഇ​വി​ടു​ന്ന് ആ​ർ​ക്കും ശി​ക്ഷ കൊ​ടു​ക്കാ​ൻ ഇ​ത് കോ​ട​തി​യ​ല്ല. ഈ ​പ്ര​ശ്ന​ങ്ങ​ളെ​ല്ലാം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​നാ​ണ് ന​മ്മ​ൾ നോ​ക്കു​ന്ന​ത്. ടി​നി ടോം ​ഇ​വി​ടെ എ​ല്ലാ ദി​വ​സ​വും വ​രു​ന്നു​ണ്ട്, പ​ക്ഷേ ചി​ല​രു​ടെ വി​ശ​ദീ​ക​ര​ണം വ​ന്നി​ട്ടി​ല്ല, അ​വ​ർ​ക്ക് ക​മ്മി​റ്റി​യി​ൽ അ​ത്ര വി​ശ്വാ​സ​മി​ല്ല എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. അ​തി​ൽ ന​മു​ക്കൊ​ന്നും ചെ​യ്യാ​ൻ പ​റ്റി​ല്ല. ഈ ​തീ​രു​മാ​ന​ങ്ങ​ളെ​ല്ലാം പി​ന്നീ​ട് ജ​ന​റ​ൽ ബോ​ഡി​ക്ക് മു​ൻ​പാ​കെ​യാ​ണ് എ​ടു​ക്കാ​ൻ പോ​കു​ന്ന​ത്.

പി​ന്നെ മ​റ്റൊ​ന്ന് സെ​ക്യൂ​രി​റ്റി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സം​സാ​രി​ച്ച ഒ​രു ഓ​ഡി​യോ പു​റ​ത്തു​വ​ന്ന സം​ഭ​വ​മാ​ണ്. അ​ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ സ്വ​കാ​ര്യ ഫോ​ണി​ൽ നി​ന്നാ​ണ് ചോ​ർ​ന്ന​ത്. അ​ത് ആ​രാ​ണ് എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ന​മ്മു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​ന്നെ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ക​യും, ഞാ​നാ​ണ് ആ ​ശ​ബ്ദ​സ​ന്ദേ​ശം മാ​ലാ പാ​ർ​വ​തി ചേ​ച്ചി​ക്ക് കൊ​ടു​ത്ത​തെ​ന്ന് ന​മ്മ​ളു​ടെ എ​ല്ലാ​വ​രു​ടെ​യും മു​ൻ​പി​ൽ സ​മ്മ​തി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

അ​ത് ഗൗ​ര​വ​മാ​യി​ട്ട് ത​ന്നെ​യാ​ണ് കാ​ണു​ന്ന​ത്, അ​തി​നു​ള്ള ബാ​ക്കി തീ​രു​മാ​ന​ങ്ങ​ൾ ന​മ്മു​ടെ ഭ​ര​ണ​സ​മി​തി​ക്ക് ഉ​ള്ളി​ൽ ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കും. ഇ​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും എ​ല്ലാം വ്യ​ക്ത​മാ​ണ്, മാ​ധ്യ​മ​ങ്ങ​ൾ മു​മ്പാ​കെ​യു​ള്ള കാ​ര്യ​മ​ല്ല സ​ത്യം.

മാ​ധ്യ​മ​ങ്ങ​ൾ​ക്ക് എ​പ്പോ​ഴും വാ​ർ​ത്ത​ക​ൾ ഉ​ണ്ടാ​ക്ക​ണം, അ​തി​പ്പോ ഏ​ക​പ​ക്ഷീ​യ​മാ​ണെ​ങ്കി​ലും അ​വ​രെ​ല്ലാ വ​ശ​ങ്ങ​ളു​ടെ​യും സ്റ്റോ​റി ചെ​യ്യാ​റി​ല്ല. വി​വാ​ദ വാ​ർ​ത്ത​ക​ൾ​ക്കാ​ണ​ല്ലോ കു​റ​ച്ചു​കൂ​ടി കാ​ഴ്ച​ക്കാ​രെ കി​ട്ടു​ന്ന​ത്.

പ​ക്ഷേ 502 ആ​ൾ​ക്കാ​രു​ള്ള ഈ ​ചെ​റി​യ കു​ടും​ബ​ത്തി​ൽ, ന​മ്മ​ൾ സ്ത്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ല​പ്പ​ത്ത് വ​ന്നു ക​ഴി​ഞ്ഞി​ട്ട് അം​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി പി​ങ്ക് മ​ന്തി​ൽ കാ​ൻ​സ​ർ കെ​യ​റും, ഐ ​കെ​യ​റും, മെ​ഡി​ക്ക​ൽ കി​റ്റു​ക​ളും ഒ​ക്കെ​യാ​യി ഒ​രു​പാ​ട് ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്. ഇ​തൊ​ന്നും ആ​രും സം​സാ​രി​ക്കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യ വാ​ർ​ത്ത മാ​ത്രം കൊ​ടു​ത്ത് ദ​യ​വാ​യി അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​രു​ത് എ​ന്ന് മാ​ത്ര​മേ എ​നി​ക്ക് മാ​ധ്യ​മ​ങ്ങ​ളോ​ട് അ​ഭ്യ​ർ​ത്ഥി​ക്കാ​നു​ള്ളൂ. നി​ങ്ങ​ൾ എ​പ്പോ​ഴും ന​മ്മ​ളെ സ​പ്പോ​ർ​ട്ട് ചെ​യ്ത​തു​പോ​ലെ ഈ ​ജ​ന​റ​ൽ ബോ​ഡി​ക്കും സ​പ്പോ​ർ​ട്ട് ചെ​യ്യ​ണം.

പി​ന്നെ ഓ​ഫി​സ് സ്റ്റാ​ഫ് പ​രാ​തി ന​ൽ​കി​യ​തി​നെ​ക്കു​റി​ച്ച് ക​ഴി​ഞ്ഞ ത​വ​ണ ന​മ്മ​ൾ സം​സാ​രി​ച്ച​താ​ണ്, ഇ​നി അ​തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത കി​ട്ടു​മ്പോ​ൾ ഞാ​ൻ പ​റ​യാം. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മു​ഹ​മ്മ​ദ് ഓ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​നു ശേ​ഷം ലീ​വി​ന് പോ​വു​ക​യാ​ണ് എ​ന്നാ​ണ് പ​റ​ഞ്ഞ​ത്, അ​ത്ര​യേ ന​മു​ക്ക​റി​യൂ. അ​പ്പൊ തീ​ർ​ച്ച​യാ​യും സെ​ക്യൂ​രി​റ്റി സ്ഥാ​പ​നം പു​തി​യൊ​രാ​ളെ നി​യ​മി​ച്ചു ത​രും. മു​ഹ​മ്മ​ദ് ഇ​പ്പോ​ഴും ആ ​സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്''. ശ്വേ​താ മേ​നോ​ൻ പ​റ​ഞ്ഞു.

Tags : Shweta Menon amma issue meeting

Recent News

Corehub Up