x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​റു​പ​ടി​യാ​യി ല​ഭി​ച്ച​ത് മൗ​നം മാ​ത്രം; രേ​വ​തി​യും പ​ത്മ​പ്രി​യ​യും അ​മ്മ​യി​ൽ നി​ന്ന് പ​ടി​യി​റ​ങ്ങി

വെബ് ഡെസ്ക്
Published: July 6, 2026 09:51 PM IST | Updated: July 6, 2026 09:51 PM IST

രേ​വ​തി​യും പ​ത്മ​പ്രി​യ​യും

കൊ​ച്ചി: ന​ടി​മാ​രാ​യ രേ​വ​തി​യും പ​ത്മ​പ്രി​യ​യും താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ൽ നി​ന്ന് രാ​ജി​വെ​ച്ചു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് താ​ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ തീ​രു​മാ​നം അ​റി​യി​ച്ച​ത്. നി​ല​വി​ൽ അ​മ്മ​യി​ൽ ന​ട​ക്കു​ന്ന പു​തി​യ വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല​ല്ല രാ​ജി​യെ​ന്ന് ഇ​രു​വ​രും വ്യ​ക്ത​മാ​ക്കി.

ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ പോ​രാ​ടി. എ​ന്നാ​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നും മൗ​ന​വും അ​ക​ൽ​ച്ച​യും മാ​ത്ര​മാ​ണ് ത​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി ല​ഭി​ച്ച​തെ​ന്നും ഇ​രു​വ​രും കു​റി​ച്ചു.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​പ്പോ​ൾ സം​ഘ​ട​ന​യി​ലു​ണ്ടാ​യ കൂ​ട്ട​രാ​ജി​ക​ൾ കേ​വ​ലം ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നു​ള്ള ശ്ര​മ​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന് രേ​വ​തി തു​റ​ന്ന​ടി​ച്ചു. പൊ​തു​ശ്ര​ദ്ധ മാ​റി​യ​തോ​ടെ പ​ഴ​യ രീ​തി​ക​ളും അ​ധി​കാ​ര ക്ര​മ​ങ്ങ​ളും വീ​ണ്ടും തി​രി​കെ​വ​ന്നു.

ത​ങ്ങ​ളു​ടെ ഈ ​പ​ടി​യി​റ​ങ്ങ​ൽ ഒ​രു പി​ന്മാ​റ്റ​മ​ല്ല. മ​റി​ച്ച് ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​മാ​ണെ​ന്നും ഇ​രു​വ​രും വ്യ​ക്ത​മാ​ക്കി. ഒ​രു സം​ഘ​ട​ന​യു​ടെ നി​ല​നി​ൽ​പ്പി​ന് ആ​ധാ​രം വ്യ​ക്തി​ക​ള​ല്ല മ​റി​ച്ച് അ​തി​ന്‍റെ വി​ശ്വാ​സ​യോ​ഗ്യ​ത​യാ​ണെ​ന്നും രേ​വ​തി​യു​ടെ കു​റി​പ്പി​ൽ പ​റ​യു​ന്നു.

Tags : amma revathy padmapriya resign

Recent News

Corehub Up