x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ക് ഗൂ​ഢാ​ലോ​ച​ന; പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ല​ഷ്ക​ർ ത​ല​വ​നെ​തി​രെ കു​റ്റ​പ​ത്രം

വെബ് ഡെസ്ക്
Published: July 6, 2026 07:08 PM IST | Updated: July 6, 2026 07:17 PM IST

ല​ഷ്ക​ർ ഇ ​തൊ​യ്ബ ത​ല​വ​ൻ ഹാ​ഫി​സ് സ​യീ​ദ്

ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ കേ​സി​ൽ ല​ഷ്ക​ർ ഇ ​തൊ​യ്ബ ത​ല​വ​ൻ ഹാ​ഫി​സ് സ​യീ​ദി​നെ മു​ഖ്യ​പ്ര​തി​യാ​ക്കി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ജ​മ്മു​വി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് നി​ർ​ണാ​യ​ക​മാ​യ ഈ ​കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്.

26 പേ​രു​ടെ ജീ​വ​നെ​ടു​ത്ത ഭീ​ക​രാ​ക്ര​മ​ണം ഹാ​ഫി​സ് സ​യീ​ദ് പാ​ക്കി​സ്ഥാ​നി​ലി​രു​ന്ന് നേ​രി​ട്ട് ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണെ​ന്ന് എ​ൻ​ഐ​എ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​നെ​തി​രെ യു​ദ്ധം പ്ര​ഖ്യാ​പി​ക്ക​ൽ, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ കു​റ്റ​ങ്ങ​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

2025 ഏ​പ്രി​ൽ 22ന് ​ഭീ​ക​ര​ർ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ 25 വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ഒ​രു പ്രാ​ദേ​ശി​ക ഗൈ​ഡും ഉ​ൾ​പ്പെ​ടെ 26 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഈ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പാ​ക്കി​സ്ഥാ​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്ന ഡി​ജി​റ്റ​ൽ വി​വ​ര​ങ്ങ​ളും ശാ​സ്ത്രീ​യ, ഫോ​റ​ൻ​സി​ക് തെ​ളി​വു​ക​ളും എ​ൻ​ഐ​എ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു.

1,597 പേ​ജു​ള്ള വി​പു​ല​മാ​യ കു​റ്റ​പ​ത്ര​മാ​ണ് ഇ​പ്പോ​ൾ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ 2025 ഡി​സം​ബ​റി​ൽ സ​മ​ർ​പ്പി​ച്ച ആ​ദ്യ കു​റ്റ​പ​ത്ര​ത്തി​ൽ പാ​ക്കി​സ്ഥാ​നി​ലെ മ​റ്റൊ​രു സൂ​ത്ര​ധാ​ര​നാ​യ സാ​ജി​ദ് ജാ​ട്ടി​നെ പ്ര​തി ചേ​ർ​ത്തി​രു​ന്നു. കൂ​ടാ​തെ ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ന​ട​ന്ന ഓ​പ്പ​റേ​ഷ​ൻ മ​ഹാ​ദേ​വി​ൽ സൈ​ന്യം വ​ധി​ച്ച മൂ​ന്ന് ഭീ​ക​ര​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും പു​തി​യ കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്.

Tags : Pahalgam terror attack Chargesheet Lashkar chief

Recent News

Corehub Up