ടോമിൻ തച്ചങ്കരിയുടെ സ്വകാര്യ കാറിൽ ഡിജിപിയുടെ ഔദ്യോഗിക ചിഹ്നം പതിപ്പിച്ച നിലയിൽ
കൊച്ചി: സർവീസിൽ നിന്ന് വിരമിച്ച ശേഷവും സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക ചിഹ്നം പതിപ്പിച്ച സംഭവത്തിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസയച്ചു. താമരശേരി സ്വദേശി നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചാണ് ഹൈക്കോടതിയുടെ ഇടപെടൽ.
വിഷയത്തിൽ 31 നകം മറുപടി നൽകാനാണ് ടോമിൻ തച്ചങ്കരിക്ക് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴായിരുന്നു ഔദ്യോഗിക ചിഹ്നം പ്രദർശിപ്പിച്ച കാർ ഉപയോഗിച്ചത്. ഇത് വിവാദമായതോടെ മോട്ടോർ വാഹന വകുപ്പ് ഇദ്ദേഹത്തിൽ നിന്ന് 250 രൂപ പിഴ ഈടാക്കിയിരുന്നു.
എന്നാൽ നിയമലംഘനത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് നൽകിയ പരാതി പോലീസ് തള്ളിയിരുന്നു. തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
Tags : high court notice tomin thachankary