x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പാ​യി​ൽ അ​തി​ക്ര​മം; ഗു​ണ്ടാ​നേ​താ​വ് മ​ര​ട് അ​നീ​ഷ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 6, 2026 07:29 PM IST | Updated: July 6, 2026 07:29 PM IST

ഗു​ണ്ടാ​നേ​താ​വ് മ​ര​ട് അ​നീ​ഷ്

കൊ​ച്ചി: സ്പാ​യി​ൽ ക​യ​റി അ​തി​ക്ര​മം കാ​ണി​ക്കു​ക​യും സ്ത്രീ ​ജീ​വ​ന​ക്കാ​രെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഗു​ണ്ടാ​നേ​താ​വ് മ​ര​ട് അ​നീ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​തി​ക്ര​മ​ത്തി​ന് ശേ​ഷം മൈ​സൂ​രി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്പാ ​കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു മ​ര​ട് അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​തി​ക്ര​മം കാ​ണി​ച്ച​ത്. സ്ഥാ​പ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഇ​യാ​ൾ ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വ​ൻ തു​ക ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​തോ​ടെ മ​ര​ട് അ​നീ​ഷ് ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ കേ​ര​ളം വി​ടാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്.

Tags : arrest police case Maradu Aneesh

Recent News

Corehub Up