x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​മ്പി​വ​ടി​കൊ​ണ്ട് അ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മരിച്ചു

വെബ് ഡെസ്ക്
Published: July 6, 2026 08:19 PM IST | Updated: July 6, 2026 08:19 PM IST

പി.​എം.​ബി​നീ​ഷ്

കോ‌​ട്ട​യം: ക​മ്പി​വ​ടി കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മേ​യ് 18ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മു​റി​ഞ്ഞ​പു​ഴ പ​റാ​യി​പ​റ​മ്പി​ൽ പി.​എം.​ബി​നീ​ഷ് (47) ആ​ണ് മ​രി​ച്ച​ത്.

ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​ക​ളാ​യ ബി​ജു, ബി​ന്ദു എ​ന്നി​വ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. ഇ​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വൈ​ക്കം ചെ​മ്പ് മു​റി​ഞ്ഞ​പു​ഴ കൂ​മ്പേ​ൽ ഭാ​ഗ​ത്താ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്.

ബി​നീ​ഷ് ഉ​റ​ക്കെ പാ​ട്ടു​പാ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബി​നീ​ഷി​നെ ഉ​ട​ൻ ത​ന്നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളാ​യ ബി​ജു​വി​നെ​യും ബി​ന്ദു​വി​നെ​യും വൈ​ക്കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. യു​വാ​വ് മ​രി​ച്ച​തോ​ടെ പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Tags : murder case arrest kottayam

Recent News

Corehub Up