x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ക്ക​ന്‍ സ​ജീ​വി​ന് വെ​ട്ടേ​റ്റു; ത​ക്കു​ടു അ​രു​ണും സം​ഘ​വും ഒ​ളി​വി​ൽ

വെബ് ഡെസ്ക്
Published: July 6, 2026 08:02 PM IST | Updated: July 6, 2026 08:02 PM IST

തി​രു​വ​ന​ന്ത​പു​രം: ഗു​ണ്ടാ സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​ന് വെ​ട്ടേ​റ്റു. തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യ​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മൂ​ക്ക​ൻ സ​ജീ​വ് എ​ന്ന് വി​ളി​ക്കു​ന്ന സ​ജീ​വി​നാ​ണ് വെ​ട്ടേ​റ്റ​ത്. ക​രി​മ്പു​കോ​ണ​ത്തു​ള്ള സ​ജീ​വി​ന്‍റെ പ​ച്ച​ക്ക​റി ക​ട​യി​ൽ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​ണ്ടാ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട മ​ട​ത്തു​ന​ട സു​മേ​ഷ്, വി​ഘ്നേ​ഷ് വി​ക്കി, ത​ക്കു​ടു അ​രു​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മു​ൻ​വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ സ​ജീ​വി​ന്‍റെ കൈ​യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്. പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Tags : hacked police case thiruvananthapuram

Recent News

Corehub Up