മണിപ്പുരിലെ ഉഖ്രുലിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ തെരച്ചിൽ നടത്തുന്ന സൈനികർ.
ഇംഫാൽ: മണിപ്പുരിലെ ഉഖ്രുലിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു. അസം റൈഫിൾസ് ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനത്തിന് ശേഷമാണ് അക്രമികൾ സൈന്യത്തിന് നേരെ വെടിയുതിർത്തത്. നാഗാ ഭൂരിപക്ഷ ജില്ലയായ ഉഖ്രുലിൽ നടന്ന ഈ ആക്രമണത്തിന് പിന്നിൽ നാഗാ വിഘടനവാദി സംഘങ്ങളാണെന്നാണ് സംശയിക്കുന്നത്.
സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ മണിപ്പുർ ഗവർണറും സംസ്ഥാന സർക്കാരും അപലപിച്ചു. ആക്രമണം നടന്ന പ്രദേശത്ത് കരസേനയും അസം റൈഫിൾസും ചേർന്ന് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു.
Tags : attack Assam Rifles Manipur