ഗോൾഡ്
കൊച്ചി: ആഗോള രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വം, പലിശനിരക്കുകളിലെ മാറ്റങ്ങൾ, നിക്ഷേപകരുടെ നിലപാടുകൾ എന്നിവ ഈ വർഷം രണ്ടാം പകുതിയിൽ സ്വർണവിലയെ നിർണായകമായി സ്വാധീനിക്കുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ.
വർഷാരംഭത്തിൽ റിക്കാർഡ് ഉയരത്തിലെത്തിയ വില പിന്നീട് ഇടിഞ്ഞെങ്കിലും കഴിഞ്ഞ ഒരു വർഷത്തിനിടെ മികച്ച നേട്ടം കൈവരിച്ച ആസ്തികളിലൊന്നായി സ്വർണം തുടരുകയാണ്.
ആഗോളസംഘർഷങ്ങൾ രൂക്ഷമാകുകയോ സാമ്പത്തിക സാഹചര്യം മോശമാകുകയോ ചെയ്താൽ സ്വർണവില വീണ്ടും ഉയരാൻ സാധ്യതയുണ്ട്.
അതേസമയം ഡോളറിന്റെ ശക്തിയും പ്രതീക്ഷിച്ചതിലേറെ പലിശനിരക്ക് വർധനയും വിലവ്യത്യാസത്തിൽ നിർണായകമാകുമെന്നും വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഗോൾഡ് മിഡ്-ഇയർ ഔട്ട്ലുക്ക് 2026 റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
Tags : World Gold Council Economic uncertainty gold prices