വിപ്രോ ബ്രാഹ്മിൻസ് മില്ലറ്റ് ഉത്പന്നങ്ങൾ
കൊച്ചി: വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗിന്റെ വിപ്രോ ബ്രാഹ്മിൻസ് ആറുതരം മില്ലറ്റ് ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചു.
മില്ലറ്റുകളുടെ പോഷകഗുണങ്ങൾക്കൊപ്പം സ്വാദിഷ്ടമായ ഭക്ഷണാനുഭവം ഉറപ്പാക്കുന്നതിനായി വികസിപ്പിച്ചെടുത്ത പ്രത്യേക റോസ്റ്റിംഗ് പ്രക്രിയയാണ് ഉത്പന്നങ്ങളുടെ പ്രത്യേകത.
ഫോക്സ്ടെയിൽ, ലിറ്റിൽ, ബ്രൗൺടോപ്പ്, ബാർൺയാർഡ്, കോഡോ, പ്രോസോ എന്നീ ആറിനം മില്ലറ്റുകളാണ് വിപണിയിലെത്തിച്ചത്. ഗ്ലൂട്ടൻ രഹിതവും നാരുകളും പ്രോട്ടീനും അടങ്ങിയ ഇവ ബിരിയാണി, അപ്പം, പായസം തുടങ്ങി നിത്യേനയുള്ള വിഭവങ്ങൾ തയാറാക്കാൻ അനുയോജ്യമാണെന്ന് അധികൃതർ പറഞ്ഞു. 500 ഗ്രാം പാക്കറ്റിന് 149 രൂപയാണു വില.
Tags : Wipro Brahmins new millet products