x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘അ​മ്മ​’യി​ല്‍​നി​ന്നു രാ​ജി​വ​ച്ച​തി​നു​ കാ​ര​ണം ടി​നി ടോം: അ​​​​ന്‍​സി​​​​ബ


Published: May 24, 2026 02:13 AM IST | Updated: May 24, 2026 02:13 AM IST

കൊ​​​​ച്ചി: താ​​​​ര​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ‘അ​​​​മ്മ​’യു​​​​ടെ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ക​​​​മ്മി​​​​റ്റി​​​​യി​​​​ൽ​​​നി​​​​ന്നു താ​​​​ന്‍ രാ​​​​ജി​​​വ​​​​യ്ക്കാ​​​​ന്‍ കാ​​​​ര​​​​ണം ടി​​​​നി ടോം ​​​​ആ​​​​ണെ​​​​ന്നു ന​​​​ടി അ​​​​ന്‍​സി​​​​ബ ഹ​​​​സ​​​​ന്‍. ത​​​​നി​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​ന്‍ അ​​​​പ​​​​വാ​​​​ദ​​​​ങ്ങ​​​​ള്‍ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും അ​​​​ന്‍​സി​​​​ബ ആ​​​​രോ​​​​പി​​​​ച്ചു. താ​​​​ന്‍ ആ​​​​രോ​​​​ടു സം​​​​സാ​​​​രി​​​​ച്ചാ​​​​ലും അ​​​​വ​​​​രെ ചേ​​​​ര്‍​ത്ത് ടി​​​​നി ടോം ​​​​അ​​​​വി​​​​ഹി​​​​ത​​​​ക്ക​​​​ഥ​​​​ക​​​​ള്‍ സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്നു.

ത​​​​ന്നെ മ​​​​ത​​​തീ​​​​വ്ര​​​​വാ​​​​ദി​​​​യാ​​​​ക്കാ​​​​ന്‍ നി​​​​ര​​​​ന്ത​​​​ര ശ്ര​​​​മം ന​​​​ട​​​​ത്തി. താ​​​​ന്‍ ആ​​​​ളു​​​​ക​​​​ളെ മ​​​​തം മാ​​​​റ്റാ​​​​ന്‍ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​യി പ​​​​റ​​​​ഞ്ഞു​​​​പ​​​​ര​​​​ത്തി. ജി​​​​ഹാ​​​​ദി​​​​യെ​​​​ന്നു വി​​​​ളി​​​​ച്ച് അ​​​​ധി​​​​ക്ഷേ​​​​പി​​​​ച്ചു​​​​വെ​​​​ന്നും അ​​​​ന്‍​സി​​​​ബ പ​​​​റ​​​​ഞ്ഞു. താ​​​​ന്‍ മാ​​​​ന​​​​സി​​​​ക​​​​മാ​​​​യി ആ​​​​കെ ത​​​​ക​​​​ര്‍​ന്നു​​​​വെ​​​​ന്നും ഇ​​​​ത്ര​​​​യും കാ​​​​ലം ഒ​​​​ന്നും പ​​​​റ​​​​യാ​​​​തി​​​​രു​​​​ന്ന​​​​ത് സി​​​​നി​​​​മ​​​​യി​​​​ല്‍​നി​​​​ന്നു പു​​​​റ​​​​ത്താ​​​​കു​​​​മെ​​​​ന്ന് ഭ​​​​യ​​​​ന്നാ​​​​ണെ​​​​ന്നും ന​​​​ടി പ​​​​റ​​​​യു​​​​ന്നു.

ടി​​​​നി​​​​ക്കെ​​​​തി​​​​രേ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന കാ​​​​ര്യം ഇ​​​​പ്പോ​​​​ള്‍ ആ​​​​ലോ​​​​ചി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും ന​​​​ടി വ്യ​​​​ക്ത​​​​മാ​​​​ക്കി. രാ​​​​ജി​​​​വ​​​​ച്ച​​​​തി​​​​ന്‍റെ യ​​​​ഥാ​​​​ര്‍​ഥ കാ​​​​ര​​​​ണം ആ​​​​ളു​​​​ക​​​​ള്‍ അ​​​​റി​​​​യ​​​​ണം എ​​​​ന്ന​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലെ​​​​ന്നും ന​​​​ടി വാ​​​ർ​​​ത്താ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു.

അ​​​​ന്‍​സി​​​​ബ ഹ​​​​സ​​​​ന്‍റെ ന​​​​ട​​​​ൻ ടി​​​​നി ടോ​​​​മി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള പ​​​​രാ​​​​തി അ​​​​റി​​​​ഞ്ഞ​​​​ത് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണെ​​​ന്ന് ‘അ​​​​മ്മ’ പ്ര​​​​സി​​​​ഡ​​​​ന്‍റ് ശ്വേ​​​​ത മേ​​​​നോ​​​​ന്‍ പറഞ്ഞു. ആ​​​​ദ്യം സം​​​​ഘ​​​​ട​​​​ന​​​​യി​​​​ല്‍ പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നി​​​​ല്ല.

മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ഇ​​​​ത് അ​​​​റി​​​​ഞ്ഞ​​​ശേ​​​​ഷം ഉ​​​​ച്ച​​​​ക​​​ഴി​​​ഞ്ഞു ര​​​​ണ്ടോ​​​​ടെ മെ​​​​യി​​​​ല്‍ അ​​​​യ​​​​ച്ചി​​​​രു​​​​ന്നു. അ​​​​ന്‍​സി​​​​ബ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു പ​​​​റ​​​​ഞ്ഞ കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് മെ​​​​യി​​​​ലി​​​​ലും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. പ​​​​രാ​​​​തി ല​​​​ഭി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ വി​​​​ഷ​​​​യം സം​​​​ഘ​​​​ട​​​​ന​​​​യി​​​​ല്‍ ച​​​​ര്‍​ച്ച ചെ​​​​യ്യു​​​​മെ​​​​ന്നും ശ്വേ​​​​ത പ​​​​റ​​​​ഞ്ഞു.

ജ​​​​നു​​​​വ​​​​രി​​​​യി​​​​ല്‍ അ​​​​ന്‍​സി​​​​ബ ത​​​​ന്നെ ഫോ​​​​ണി​​​​ല്‍ ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പ​​​​രാ​​​​തി പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. അ​​​​ത് വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ കാ​​​​ര്യ​​​​മാ​​​​യി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ല്‍ സം​​​​ഘ​​​​ട​​​​ന​​​​യ്ക്ക് ഇ​​​​ട​​​​പെ​​​​ടു​​​​ന്ന​​​​തി​​​​ല്‍ പ​​​​രി​​​​മ​​​​തി​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു ശ്വേ​​​​ത പ​​​​റ​​​​ഞ്ഞു.

അ​​​​ന്‍​സി​​​​ബ​​​​യു​​​​ടെ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ള്‍ ടി​​​​നി ടോം നി​​​​ഷേ​​​​ധി​​​​ച്ചു. ​​​​പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​വ​​​​രെ ത​​​​ക​​​​ര്‍​ക്കാ​​​​നു​​​​ള്ള ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ള്‍ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ജി​​​​ഹാ​​​​ദി ആ​​​​രോ​​​​പ​​​​ണം എ​​​​ന്താ​​​​ണെ​​​​ന്ന് ത​​​​നി​​​​ക്ക് അ​​​​റി​​​​യി​​​​ല്ലെന്നും അദ്ദേഹം പറഞ്ഞു.

Tags : Actress Ansiba Tiny Tom Amma resigning

Recent News

Corehub Up