Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tiny Tom

മി​മി​ക്രി ആ​ർ​ട്ടി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റാ​യി നാ​ദി​ർ​ഷാ, ടി​നി ടോം ​വൈ​സ് പ്ര​സി​ഡ​ന്‍റ്  

മ​ല​യാ​ള​ത്തി​ലെ മി​മി​ക്രി ആ​ർ​ട്ടി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. നാ​ദി​ർ​ഷ​യാ​ണ് പ്ര​സി​ഡ​ന്‍റ്. ന​ട​ൻ ടി​നി ടോം ​എ​തി​രി​ല്ലാ​തെ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ര​മേ​ഷ് പി​ഷാ​ര​ടി​യാ​ണ് മ​റ്റൊ​രു വൈ​സ് പ്ര​സി​ഡ​ന്‍റ്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ. 

ട്ര​ഷ​റ​ർ ഗി​ന്ന​സ് പ​ക്രു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ക​ലാ​ഭ​വ​ൻ പ്ര​ജോ​ദ്, സു​നീ​ഷ് വാ​ര​നാ​ട്. എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി മെ​മ്പേ​ഴ്സ്: അ​ജീ​ഷ് കോ​ട്ട​യം, അ​ലെ​ക്സ് കോ​ട്ട​യം, അ​ജ​യ് ക​ല്ലൈ, കെ.​എ​സ്. പ്ര​സാ​ദ്, ദേ​വി ച​ന്ദ​ന, ലാ​ൽ ബാ​ബു, റെ​ജി രാ​മ​പു​രം, ഏ​ലൂ​ർ ജോ​ർ​ജ്, തെ​സ്നി ഖാ​ൻ, നി​ർ​മ​ൽ പാ​ലാ​ഴി, അ​ഡ്വ. ജോ​യ് ജോ​ൺ, സാ​ജു ന​വോ​ദ​യ, ഷാ​ജു ശ്രീ​ധ​ർ. പി​ആ​ർ​ഓ: എ​ബി ആ​ലു​വ.

സു​രേ​ഷ് ഗോ​പി, ദി​ലീ​പ്, ലാ​ൽ എ​ന്നി​വ​രാ​ണ് സം​ഘ​ട​ന​യു​ടെ ​ര​ക്ഷാ​ധി​കാ​രി​ക​ൾ.

Kerala

ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതി: പോലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും

കൊച്ചി: ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതിയില്‍ എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കടവന്ത്ര പോലീസ് ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തനിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് കടവന്ത്ര പോലീസ് കേസ് എടുത്തത്.

കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് പോലീസ്. എഫ്‌ഐആര്‍ പോലും ഇടാതെ പോലീസ് കേസ് അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്‍സിബയുടെ ഹര്‍ജി. തനിക്കെതിരേ നിരന്തരം സൈബര്‍ അധിക്ഷേപങ്ങള്‍ നടത്തുന്നുവെന്നും "ജിഹാദി' എന്ന് വിളിച്ച് വര്‍ഗീയമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ടിനി ടോമിനെതിരെയുള്ള പരാതി.

അതേസമയം, അന്‍സിബയുടെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നടി നീന കുറുപ്പിന്‍റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ടിനി ടോം തന്നെക്കുറിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നു എന്നുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് പലരും കേട്ടിട്ടുണ്ടെന്നും നീന കുറുപ്പ് അടക്കം അതിന് സാക്ഷിയാണെന്നുമായിരുന്നു അന്‍സിബ പറഞ്ഞത്. എന്നാല്‍ ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു അമ്മ പ്രസിഡന്‍റ് ശ്വേതാ മേനാന്‍ വ്യക്തമാക്കിയത്.

Movies

ആ ​കാ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ഞാ​ൻ ടാ​ർ​ഗ​റ്റ് ചെ​യ്യ​പ്പെ​ട്ടു: തു​റ​ന്ന ക​ത്തു​മാ​യി ടി​നി ടോം  

അ​മ്മ​യി​ലെ കൂ​ട്ട​രാ​ജി​ക്ക് പി​ന്നാ​ലെ തു​റ​ന്ന ക​ത്തു​മാ​യി ന​ട​ൻ ടി​നി ടോം ​രം​ഗ​ത്ത്. ഇ​നി സം​ഘ​ട​ന​യി​ൽ സാ​ധാ​ര​ണ വ്യ​ക്തി​യാ​യി മാ​ത്ര​മേ തു​ട​രു​ക​യു​ള്ളൂ​വെ​ന്നും അ​നീ​തി​ക​ള്‍​ക്കെ​തി​രെ ശ​ബ്ദി​ച്ച​തി​ന്‍റെ പേ​രി​ല്‍ ചി​ല​ര്‍ ത​ന്നെ ല​ക്ഷ്യം വെ​ച്ചു​വെ​ന്നും ടി​നി ആ​രോ​പി​ക്കു​ന്നു.

‌ഔ​ദ്യോ​ഗി​ക ഭാ​ര​വാ​ഹി​ത്വ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞെ​ങ്കി​ലും അ​മ്മ​യി​ലെ അം​ഗ​ങ്ങ​ളു​ടെ വി​ളി​ക​ള്‍ താ​ൻ അ​വ​ഗ​ണി​ക്കി​ല്ലെ​ന്നും, ത​നി​ക്കാ​വു​ന്ന വി​ധ​ത്തി​ല്‍ എ​പ്പോ​ഴും ഒ​രു സ​ഹോ​ദ​ര​നെ​പ്പോ​ലെ കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും ടി​നി പ​റ​ഞ്ഞു.

'ആ​ദ്യം നി​ങ്ങ​ള്‍ എ​ല്ലാ​വ​രോ​ടും ഞാ​ന്‍ ന​ന്ദി അ​റി​യി​ക്ക​ട്ടേ, അ​മ്മ​യി​ല്‍ ന​ട​ന്നി​ട്ടു​ള്ള എ​ല്ലാ തെ​രെ​ഞ്ഞെ​ടു​പ്പു​ക​ളി​ലും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ എ​ന്നെ വി​ജ​യി​പ്പി​ച്ച​തി​നു 2018 മു​ത​ല്‍ ഇ​ന്ന​ല​വ​രെ അ​മ്മ​യു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വി​ല്‍ ലാ​ലേ​ട്ട​ന്‍റെ കീ​ഴി​ലും ഇ​പ്പോ​ള്‍ ശ്വേ​ത മേ​നോ​ന്‍റെ കീ​ഴി​ലും സ​ത്യ​സ​ന്ധ​മാ​യി എ​നി​ക്ക് ക​ഴി​യും വി​ധം നി​ങ്ങ​ള്‍​ക്ക് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സാ​ധി​ച്ചു. അ​നീ​തി​ക​ള്‍​ക്കെ​തി​രെ ഞാ​ന്‍ ശ​ബ്ദി​ച്ച​തി​ന്‍റെ പേ​രി​ല്‍ ഞാ​ന്‍ ടാ​ര്‍​ഗ​റ്റ് ചെ​യ്യ​പ്പെ​ട്ടി​രി​ന്നു. 

ആ​രോ​പ​ണ​ങ്ങ​ള്‍ പോ​ലീ​സ് എ​ഫ്ഐ​ആ​ർ എ​ടു​ക്കാ​തെ നി​രു​പാ​ധി​കം ത​ള്ളി ക​ള​യു​ക​യും എ​നി​ക്ക് ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കു​ക​യും ചെ​യ്തു. ഇ​തൊ​ന്നും ഞാ​ന്‍ ഒ​രു ചാ​ന​ലി​ലും വി​ള​മ്പാ​ന്‍ പോ​യി​ട്ടി​ല്ല. എ​ല്ലാം ദൈ​വ​ത്തി​നും നീ​തി​ക്കും മാ​ത്രം വി​ട്ടു കൊ​ടു​ത്തു. സ​ത്യ​മേ ജ​യി​ക്കൂ അ​താ​ണ് തെ​ളി​ഞ്ഞ​ത്. 

ഇ​നി നി​ങ്ങ​ളോ​ട് ക്ഷ​മ ചോ​ദി​ക്കു​ക​യാ​ണ് ആ​രോ​ടും പ​റ​യാ​തെ ഇ​റ​ങ്ങി പോ​കു​ന്ന​തി​ല്‍, എ​ന്ന് ക​രു​തി നി​ങ്ങ​ളു​ടെ വി​ളി​ക​ള്‍ ഞാ​ന്‍ അ​വ​ഗ​ണി​ക്കി​ല്ല, എ​നി​ക്ക് പ​റ്റു​ന്ന വി​ധ​ത്തി​ല്‍ ഞാ​ന്‍ നി​ങ്ങ​ളോ​ടൊ​പ്പം ഉ​ണ്ടാ​കും. എ​ന്ന് നി​ങ്ങ​ളു​ടെ സ്വ​ന്തം സ​ഹോ​ദ​ര​ന്‍ ടി​നി ടോം'. ​ക​ത്തി​ൽ കു​റി​ച്ച​ത് ഇ​ങ്ങ​നെ​യാ​യി​രു​ന്നു.

കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​കാ​ന്‍ ര​ണ്ട് വ​ര്‍​ഷം ബാ​ക്കി നി​ല്‍​ക്കെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​മ്മ​യു​ടെ 17 അം​ഗ ഭ​ര​ണ​സ​മി​തി​യും ഒ​ന്നി​ച്ച് രാ​ജി​വെ​ച്ച​ത്. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യ അ​ന്‍​സി​ബ ഹ​സ​ന്‍ നേ​ര​ത്തെ ത​ന്നെ രാ​ജി​വെ​ച്ചി​രു​ന്നു. അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ നേ​രി​ടാ​തെ​യാ​ണ് മു​ഴു​വ​ന്‍ അം​ഗ​ങ്ങ​ളും ഒ​ഴി​ഞ്ഞ​ത്.

 

Kerala

ടി​നി ടോ​മി​നെ​തി​രാ​യ പ​രാ​തി; അ​ൻ​സി​ബ ഹ​സ​ൻ ഇന്ന് മൊഴി നൽകും

കൊ​ച്ചി: ന​ട​ൻ ടി​നി ടോ​മി​ന് എ​തി​രാ​യ പരാതിയിൽ ന​ടി അ​ൻ​സി​ബ ഇ​ന്ന് മൊ​ഴി ന​ൽ​കും. എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യാ​ണ് മൊ​ഴി ന​ൽ​കു​ക.

ഈ ​മാ​സം ഒ​ന്നാം തി​യ​തി​യാ​ണ് ടി​നി ടോ​മി​നെ​തി​രെ അ​ൻ​സി​ബ പ​രാ​തി ന​ൽ​കി​യ​ത്. മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലെ ത​ർ​ക്ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ടി​നി​ക്കെ​തി​രെ അ​ൻ​സി​ബ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ത​നി​ക്കെ​തി​രെ തു​ട​ർ​ച്ച​യാ​യി ടി​നി സൈ​ബ​ർ അ​ധി​ക്ഷേ​പം ന​ട​ത്തു​ന്നു​വെ​ന്നും വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്നു​വെ​ന്നും അ​ൻ​സി​ബ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ത​ന്‍റെ കു​ടും​ബ​ത്തെ​യും ടി​നി വേ​ട്ട​യാ​ടു​ന്നു. ടി​നി​യു​ടെ​ത് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന പെ​രു​മാ​റ്റ​മാ​ണെ​ന്നും അ​ൻ​സി​ബ​യു​ടെ പ​രാ​തി​യി​ലു​ണ്ട്.

Kerala

ടി​നി ടോ​മി​നെ​തി​രായ പ​രാ​തി; അ​ൻ​സി​ബ ഹ​സ​നെ മൊ​ഴി​യെ​ടു​ക്കാ​ൻ വി​ളി​പ്പി​ച്ച് പോലീസ്

കൊ​ച്ചി: ന​ട​ൻ ടി​നി ടോ​മി​ന് എ​തി​രാ​യ പ​രാ​തി​യി​ല്‍ ന​ടി അ​ന്‍​സി​ബ ഹ​സ​നെ മൊ​ഴി​യെ​ടു​ക്കാ​ന്‍ വി​ളി​പ്പി​ച്ച് പോ​ലീ​സ്. ക​ട​വ​ന്ത്ര സ്റ്റേ​ഷ​നി​ൽ ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം.

ഈ ​മാ​സം ഒ​ന്നാം തി​യ​തി​യാ​ണ് ടി​നി ടോ​മി​നെ​തി​രെ അ​ൻ​സി​ബ പ​രാ​തി ന​ൽ​കി​യ​ത്. മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലെ ത​ർ​ക്ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ടി​നി​ക്കെ​തി​രെ അ​ൻ​സി​ബ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ത​നി​ക്കെ​തി​രെ തു​ട​ർ​ച്ച​യാ​യി ടി​നി സൈ​ബ​ർ അ​ധി​ക്ഷേ​പം ന​ട​ത്തു​ന്നു​വെ​ന്നും വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്നു​വെ​ന്നും അ​ൻ​സി​ബ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ത​ന്‍റെ കു​ടും​ബ​ത്തെ​യും ടി​നി വേ​ട്ട​യാ​ടു​ന്നു. ടി​നി​യു​ടെ​ത് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന പെ​രു​മാ​റ്റ​മാ​ണെ​ന്നും അ​ൻ​സി​ബ​യു​ടെ പ​രാ​തി​യി​ലു​ണ്ട്.

Kerala

ടി​നി ടോ​മി​നെ​തി​രെ​യു​ള്ള പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം; തി​ങ്ക​ളാ​ഴ്ച അ​ന്‍​സി​ബ​യു​ടെ മൊ​ഴി എ​ടു​ക്കും

കൊച്ചി: ന​ട​ന്‍ ടി​നി ടോ​മി​നെ​തി​രെ ന​ടി അ​ന്‍​സി​ബ ഹ​സ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ്ര​ഥാ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്. തി​ങ്ക​ളാ​ഴ്ച അ​ന്‍​സി​ബ​യു​ടെ മൊ​ഴി എ​ടു​ക്കും. ത​ന്നെ മ​ത​തീ​വ്ര​വാ​ദി​യാ​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച് ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സി​ലാ​ണ് അ​ന്‍​സി​ബ ടി​നി ടോ​മി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്.

പ​രാ​തി ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് ക​ട​വ​ന്ത്ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റി​യി​രു​ന്നു. ക​ട​വ​ന്ത്ര പോ​ലീ​സ് തി​ങ്ക​ളാ​ഴ്ച അ​ന്‍​സി​ബ​യു​ടെ മൊ​ഴി​യെ​ടു​ക്കും. അ​ന്‍​സി​ബ​യു​ടെ മൊ​ഴി​യും തെ​ളി​വു​ക​ളും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​കും ടി​നി ടോ​മി​നെ ചോ​ദ്യം ചെ​യ്യ​ലി​നാ​യി വി​ളി​ക്കു​ക.

അ​ന്‍​സി​ബ ന​ല്‍​കി​യ ര​ണ്ടാ​മ​ത്തെ പ​രാ​തി​യാ​ണി​ത്. ന​ടി ല​ക്ഷ്മി​പ്രി​യ​ക്കെ​തി​രെ​യാ​ണ് അ​ന്‍​സി​ബ ആ​ദ്യം പ​രാ​തി ന​ല്‍​കി​യ​ത്. ല​ക്ഷ്മി​പ്രി​യ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ തൃ​പ്പൂ​ണി​ത്തു​റ സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു വ​രു​ത്തി മൂ​ന്ന് മ​ണി​ക്കൂ​റോ​ളം സ്റ്റേ​ഷ​നി​ലി​രു​ത്തി വ​നി​ത എ​സ്‌​ഐ രേ​ഷ്മ​യും ന​ടി​യും ത​ന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് അ​ന്‍​സി​ബ​യു​ടെ പ​രാ​തി.

പ​രാ​തി​യി​ല്‍ തൃ​ക്കാ​ക്ക​ര അ​സി​സ്റ്റന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ലെ​ത്തി ല​ക്ഷ്മി​പ്രി​യ​യും എ​സ്‌​ഐ​യും മൊ​ഴി ന​ല്‍​കി​യി​രു​ന്നു. അ​തേ​സ​മ​യം, അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ല്‍ ഒ​രു പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

Movies

ടി​നി ടോ​മി​നെ​തി​രെ​യു​ള്ള പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം; തി​ങ്ക​ളാ​ഴ്ച അ​ന്‍​സി​ബ​യു​ടെ മൊ​ഴി എ​ടു​ക്കും

ന​ട​ന്‍ ടി​നി ടോ​മി​നെ​തി​രെ ന​ടി അ​ന്‍​സി​ബ ഹ​സ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ്ര​ഥാ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്. തി​ങ്ക​ളാ​ഴ്ച അ​ന്‍​സി​ബ​യു​ടെ മൊ​ഴി എ​ടു​ക്കും. ത​ന്നെ മ​ത​തീ​വ്ര​വാ​ദി​യാ​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച് ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സി​ലാ​ണ് അ​ന്‍​സി​ബ ടി​നി ടോ​മി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്.

പ​രാ​തി ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് ക​ട​വ​ന്ത്ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റി​യി​രു​ന്നു. ക​ട​വ​ന്ത്ര പോ​ലീ​സ് തി​ങ്ക​ളാ​ഴ്ച അ​ന്‍​സി​ബ​യു​ടെ മൊ​ഴി​യെ​ടു​ക്കും. അ​ന്‍​സി​ബ​യു​ടെ മൊ​ഴി​യും തെ​ളി​വു​ക​ളും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​കും ടി​നി ടോ​മി​നെ ചോ​ദ്യം ചെ​യ്യ​ലി​നാ​യി വി​ളി​ക്കു​ക.

അ​ന്‍​സി​ബ ന​ല്‍​കി​യ ര​ണ്ടാ​മ​ത്തെ പ​രാ​തി​യാ​ണി​ത്. ന​ടി ല​ക്ഷ്മി​പ്രി​യ​ക്കെ​തി​രെ​യാ​ണ് അ​ന്‍​സി​ബ ആ​ദ്യം പ​രാ​തി ന​ല്‍​കി​യ​ത്. ല​ക്ഷ്മി​പ്രി​യ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ തൃ​പ്പൂ​ണി​ത്തു​റ സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു വ​രു​ത്തി മൂ​ന്ന് മ​ണി​ക്കൂ​റോ​ളം സ്റ്റേ​ഷ​നി​ലി​രു​ത്തി വ​നി​ത എ​സ്‌​ഐ രേ​ഷ്മ​യും ന​ടി​യും ത​ന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് അ​ന്‍​സി​ബ​യു​ടെ പ​രാ​തി.

പ​രാ​തി​യി​ല്‍ തൃ​ക്കാ​ക്ക​ര അ​സി​സ്റ്റന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ലെ​ത്തി ല​ക്ഷ്മി​പ്രി​യ​യും എ​സ്‌​ഐ​യും മൊ​ഴി ന​ല്‍​കി​യി​രു​ന്നു. അ​തേ​സ​മ​യം, അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ല്‍ ഒ​രു പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

Kerala

വ്യക്തിഹത്യ; ടിനി ടോമിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അന്‍സിബ

കൊ​​​ച്ചി: വ്യ​​​ക്തി​​​ഹ​​​ത്യ​​​യി​​​ല്‍ ടി​​​നി ടോ​​​മി​​​നെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​മെ​​​ന്ന് താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ‘അ​​​മ്മ’മു​​​ന്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗം അ​​​ന്‍സി​​​ബ ഹ​​​സ​​​ന്‍.

പോ​​​ലീ​​​സി​​​നും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​ക്കും പ​​​രാ​​​തി ന​​​ല്‍കു​​​മെ​​​ന്നും ഇ​​​നി ‘അ​​​മ്മ’​​​യി​​​ല്‍ പ​​​റ​​​ഞ്ഞി​​​ട്ടു കാ​​​ര്യ​​​മി​​​ല്ലെ​​​ന്നും സ്വ​​​കാ​​​ര്യ ചാ​​​ന​​​ലി​​​നു ന​​​ല്‍കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ല്‍ അ​​​ന്‍സി​​​ബ പ​​​റ​​​ഞ്ഞു. നാ​​​ട്ടി​​​ല്‍ നി​​​യ​​​മ​​​വും കോ​​​ട​​​തി​​​യു​​​മൊ​​​ക്കെ ഉ​​​ണ്ട​​​ല്ലോ​​​യെ​​​ന്നും അ​​​വ​​​ര്‍ പ്ര​​​തി​​​ക​​​രി​​​ച്ചു.

പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി മാ​​​ന​​​സി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ചെന്നാരോപിച്ച് തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ഹി​​​ല്‍പാ​​​ല​​​സ് വ​​​നി​​​താ സെ​​​ല്‍ സി​​​ഐ​​​ക്കെ​​​തി​​​രേ​​​യും പ​​​രാ​​​തി ന​​​ല്‍കു​​​മെ​​​ന്നും അ​​​ന്‍സി​​​ബ വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി​​​യി​​​ല്‍നി​​​ന്ന് രാ​​​ജി​​​വ​​​ച്ച​​​തി​​​നു​​​പി​​​ന്നാ​​​ലെ ടി​​​നി ടോ​​​മി​​​നെ​​​തി​​​രേ അ​​​ന്‍സി​​​ബ രം​​​ഗ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു. ടി​​​നി ടോം ​​​ത​​​ന്നെ ജി​​​ഹാ​​​ദി​​​യെ​​​ന്നു വി​​​ളി​​​ച്ചെ​​​ന്നും ത​​​നി​​​ക്ക് എ​​​ല്ലാ​​​വ​​​രു​​​മാ​​​യും അ​​​വി​​​ഹി​​​ത​​​മാ​​​ണെ​​​ന്നു പ്ര​​​ച​​​രി​​​പ്പി​​​ച്ചു​​​വെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ല്‍. എ​​​ന്നാ​​​ല്‍ അ​​​ന്‍സി​​​ബ ത​​​നി​​​ക്കു സ​​​ഹോ​​​ദ​​​രി​​​യെ പോ​​​ലെ​​​യാ​​​ണെ​​​ന്ന് ടി​​​നി ടോം ​​​പ്ര​​​തി​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

Kerala

ടി​നി ടോം ​എ​ന്തെ​ല്ലാം ചെ​യ്തെന്ന്‌് പ​റ​യു​ന്ന ഓ​ഡി​യോ ക്ലിപ്പുണ്ടെ​ന്ന് നീ​നാ കു​റു​പ്പ്

കൊ​​​​ച്ചി: താ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ‘അ​​​​മ്മ’യി​​​​ലെ ത​​​​ര്‍​ക്ക​​​​ത്തി​​​​ല്‍ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി ന​​​​ടി നീ​​​​നാ കു​​​​റു​​​​പ്പ്. ന​​​​ട​​​​ന്‍ ടി​​​​നി ടോം ​​​​കു​​​​ടും​​​​ബ​​​സം​​​​ഗ​​​​മ​​​​ത്തി​​​​ന്‍റെ ത​​​​ലേ​​​​ദി​​​​വ​​​​സം എ​​​​ന്തെ​​​​ല്ലാം ചെ​​​​യ്തു​​​​വെ​​​​ന്ന് ല​​​​ക്ഷ്മി​​​​പ്രി​​​​യ പ​​​​റ​​​​യു​​​​ന്ന ഓ​​​​ഡി​​​​യോ ക്ലി​​​​പ് ത​​​​ന്‍റെ കൈ​​​​യി​​​​ലു​​​​ണ്ടെ​​​​ന്നാ​​​​ണ് നീ​​​​നാ കു​​​​റു​​​​പ്പ് സ്വ​​​​കാ​​​​ര്യ​​​ചാ​​​​ന​​​​ലി​​​​നു ന​​​​ല്‍​കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ല്‍ പ​​​​റ​​​​യു​​​​ന്ന​​​​ത്.

ഇ​​​​പ്പോ​​​​ള്‍ ല​​​​ക്ഷ്മി​​​​പ്രി​​​​യ എ​​​​ല്ലാം നി​​​​ഷേ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​ണ്. ല​​​​ക്ഷ്മി​​​​പ്രി​​​​യ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ല്‍ ആ ​​​​വോ​​​​യ്‌​​​​സ് ക്ലി​​​​പ്പ് താ​​​​ന്‍ത​​​​ന്നെ പു​​​​റ​​​​ത്തു​​​വി​​​​ടാ​​​​മെ​​​​ന്നും നീ​​​​നാ കു​​​​റു​​​​പ്പ് പ​​​​റ​​​​യു​​​​ന്നു.

കു​​​​ടും​​​​ബ​​​​മേ​​​​ള​​​​യ്ക്കി​​​​ടെ ത​​​​ന്നെ കൈ​​​​യേ​​​​റ്റം ചെ​​​​യ്തു​​​​വെ​​​​ന്നും ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നും കേ​​​​ട്ടാ​​​​ല്‍ അ​​​​റ​​​​യ്ക്കു​​​​ന്ന തെ​​​​റി പ​​​​റ​​​​ഞ്ഞു​​​​വെ​​​​ന്നു​​​​മാ​​​​ണ് ടി​​​​നി ടോ​​​​മി​​​​നെ​​​​തി​​​​രാ​​​​യ നീ​​​​ന കു​​​​റു​​​​പ്പി​​​​ന്‍റെ പ​​​​രാ​​​​തി. ഇ​​​​ത് ഒ​​​​റ്റ​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​മ​​​​ല്ലെ​​​​ന്നും ടി​​​​നി മ​​​​റ്റു പ​​​​ല​​​​രോ​​​​ടും ഇ​​​​ങ്ങ​​​​നെ പെ​​​​രു​​​​മാ​​​​റി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും നീ​​​​ന പ​​​​റ​​​​ഞ്ഞു.

Kerala

ജി​ഹാ​ദി ആ​രോ​പ​ണം എ​ന്താ​ണെ​ന്ന് അ​റി​യി​ല്ല, അ​ന്‍​സി​ബ സ​ഹോ​ദ​രി​യെ പോ​ലെ: ടി​നി ടോം

​കൊ​ച്ചി: ന​ടി അ​ന്‍​സി​ബ​യു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ച്ച് ടി​നി ടോം. ​ത​നി​ക്കെ​തി​രേ ഇ​ത്ത​രം ആ​രോ​പ​ണം ആ​ദ്യ​മാ​യാ​ണ്. പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രെ ത​ക​ര്‍​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. താ​ന്‍ ഷോ​മാ​ന്‍ അ​ല്ല. പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ളാ​ണ്.

അ​ന്‍​സി​ബ സ​ഹോ​ദ​രി​യെ​പ്പോ​ലെ​യാ​ണ്. ജി​ഹാ​ദി ആ​രോ​പ​ണം എ​ന്താ​ണെ​ന്ന് ത​നി​ക്ക് അ​റി​യി​ല്ല. മ​ത​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ഒ​രി​ട​ത്തും സം​സാ​രി​ക്കാ​റി​ല്ല. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വാ​ര്‍​ത്ത​ക​ള്‍ അ​റി​യു​ന്ന​ത്. തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് ‘അ​മ്മ’​യാ​ണ്. ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത് പ​ര​ദൂ​ഷ​ണ​മാ​ണെ​ന്നും ടി​നി ടോം ​കൊ​ച്ചി​യി​ൽ പ്ര​തി​ക​രി​ച്ചു.

 

Kerala

‘അ​മ്മ​’യി​ല്‍​നി​ന്നു രാ​ജി​വ​ച്ച​തി​നു​ കാ​ര​ണം ടി​നി ടോം: അ​​​​ന്‍​സി​​​​ബ

കൊ​​​​ച്ചി: താ​​​​ര​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ‘അ​​​​മ്മ​’യു​​​​ടെ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ക​​​​മ്മി​​​​റ്റി​​​​യി​​​​ൽ​​​നി​​​​ന്നു താ​​​​ന്‍ രാ​​​​ജി​​​വ​​​​യ്ക്കാ​​​​ന്‍ കാ​​​​ര​​​​ണം ടി​​​​നി ടോം ​​​​ആ​​​​ണെ​​​​ന്നു ന​​​​ടി അ​​​​ന്‍​സി​​​​ബ ഹ​​​​സ​​​​ന്‍. ത​​​​നി​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​ന്‍ അ​​​​പ​​​​വാ​​​​ദ​​​​ങ്ങ​​​​ള്‍ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും അ​​​​ന്‍​സി​​​​ബ ആ​​​​രോ​​​​പി​​​​ച്ചു. താ​​​​ന്‍ ആ​​​​രോ​​​​ടു സം​​​​സാ​​​​രി​​​​ച്ചാ​​​​ലും അ​​​​വ​​​​രെ ചേ​​​​ര്‍​ത്ത് ടി​​​​നി ടോം ​​​​അ​​​​വി​​​​ഹി​​​​ത​​​​ക്ക​​​​ഥ​​​​ക​​​​ള്‍ സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്നു.

ത​​​​ന്നെ മ​​​​ത​​​തീ​​​​വ്ര​​​​വാ​​​​ദി​​​​യാ​​​​ക്കാ​​​​ന്‍ നി​​​​ര​​​​ന്ത​​​​ര ശ്ര​​​​മം ന​​​​ട​​​​ത്തി. താ​​​​ന്‍ ആ​​​​ളു​​​​ക​​​​ളെ മ​​​​തം മാ​​​​റ്റാ​​​​ന്‍ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​യി പ​​​​റ​​​​ഞ്ഞു​​​​പ​​​​ര​​​​ത്തി. ജി​​​​ഹാ​​​​ദി​​​​യെ​​​​ന്നു വി​​​​ളി​​​​ച്ച് അ​​​​ധി​​​​ക്ഷേ​​​​പി​​​​ച്ചു​​​​വെ​​​​ന്നും അ​​​​ന്‍​സി​​​​ബ പ​​​​റ​​​​ഞ്ഞു. താ​​​​ന്‍ മാ​​​​ന​​​​സി​​​​ക​​​​മാ​​​​യി ആ​​​​കെ ത​​​​ക​​​​ര്‍​ന്നു​​​​വെ​​​​ന്നും ഇ​​​​ത്ര​​​​യും കാ​​​​ലം ഒ​​​​ന്നും പ​​​​റ​​​​യാ​​​​തി​​​​രു​​​​ന്ന​​​​ത് സി​​​​നി​​​​മ​​​​യി​​​​ല്‍​നി​​​​ന്നു പു​​​​റ​​​​ത്താ​​​​കു​​​​മെ​​​​ന്ന് ഭ​​​​യ​​​​ന്നാ​​​​ണെ​​​​ന്നും ന​​​​ടി പ​​​​റ​​​​യു​​​​ന്നു.

ടി​​​​നി​​​​ക്കെ​​​​തി​​​​രേ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന കാ​​​​ര്യം ഇ​​​​പ്പോ​​​​ള്‍ ആ​​​​ലോ​​​​ചി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും ന​​​​ടി വ്യ​​​​ക്ത​​​​മാ​​​​ക്കി. രാ​​​​ജി​​​​വ​​​​ച്ച​​​​തി​​​​ന്‍റെ യ​​​​ഥാ​​​​ര്‍​ഥ കാ​​​​ര​​​​ണം ആ​​​​ളു​​​​ക​​​​ള്‍ അ​​​​റി​​​​യ​​​​ണം എ​​​​ന്ന​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലെ​​​​ന്നും ന​​​​ടി വാ​​​ർ​​​ത്താ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു.

അ​​​​ന്‍​സി​​​​ബ ഹ​​​​സ​​​​ന്‍റെ ന​​​​ട​​​​ൻ ടി​​​​നി ടോ​​​​മി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള പ​​​​രാ​​​​തി അ​​​​റി​​​​ഞ്ഞ​​​​ത് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണെ​​​ന്ന് ‘അ​​​​മ്മ’ പ്ര​​​​സി​​​​ഡ​​​​ന്‍റ് ശ്വേ​​​​ത മേ​​​​നോ​​​​ന്‍ പറഞ്ഞു. ആ​​​​ദ്യം സം​​​​ഘ​​​​ട​​​​ന​​​​യി​​​​ല്‍ പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നി​​​​ല്ല.

മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ഇ​​​​ത് അ​​​​റി​​​​ഞ്ഞ​​​ശേ​​​​ഷം ഉ​​​​ച്ച​​​​ക​​​ഴി​​​ഞ്ഞു ര​​​​ണ്ടോ​​​​ടെ മെ​​​​യി​​​​ല്‍ അ​​​​യ​​​​ച്ചി​​​​രു​​​​ന്നു. അ​​​​ന്‍​സി​​​​ബ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു പ​​​​റ​​​​ഞ്ഞ കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് മെ​​​​യി​​​​ലി​​​​ലും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. പ​​​​രാ​​​​തി ല​​​​ഭി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ വി​​​​ഷ​​​​യം സം​​​​ഘ​​​​ട​​​​ന​​​​യി​​​​ല്‍ ച​​​​ര്‍​ച്ച ചെ​​​​യ്യു​​​​മെ​​​​ന്നും ശ്വേ​​​​ത പ​​​​റ​​​​ഞ്ഞു.

ജ​​​​നു​​​​വ​​​​രി​​​​യി​​​​ല്‍ അ​​​​ന്‍​സി​​​​ബ ത​​​​ന്നെ ഫോ​​​​ണി​​​​ല്‍ ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പ​​​​രാ​​​​തി പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. അ​​​​ത് വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ കാ​​​​ര്യ​​​​മാ​​​​യി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ല്‍ സം​​​​ഘ​​​​ട​​​​ന​​​​യ്ക്ക് ഇ​​​​ട​​​​പെ​​​​ടു​​​​ന്ന​​​​തി​​​​ല്‍ പ​​​​രി​​​​മ​​​​തി​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു ശ്വേ​​​​ത പ​​​​റ​​​​ഞ്ഞു.

അ​​​​ന്‍​സി​​​​ബ​​​​യു​​​​ടെ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ള്‍ ടി​​​​നി ടോം നി​​​​ഷേ​​​​ധി​​​​ച്ചു. ​​​​പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​വ​​​​രെ ത​​​​ക​​​​ര്‍​ക്കാ​​​​നു​​​​ള്ള ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ള്‍ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ജി​​​​ഹാ​​​​ദി ആ​​​​രോ​​​​പ​​​​ണം എ​​​​ന്താ​​​​ണെ​​​​ന്ന് ത​​​​നി​​​​ക്ക് അ​​​​റി​​​​യി​​​​ല്ലെന്നും അദ്ദേഹം പറഞ്ഞു.

Kerala

വി​വാ​ദ പ്ര​സ്താ​വ​നയില്‍ മാ​പ്പു പ​റ​ഞ്ഞ് ടി​നി ടോം

കൊ​​​​ച്ചി: ന​​​​ട​​​​ന്‍ പ്രേം​​ന​​​​സീ​​​​റി​​​​നെ​​​​ക്കു​​​​റി​​​​ച്ചു ന​​​​ട​​​​ത്തി​​​​യ പ​​​​രാ​​​​മ​​​​ര്‍​ശ​​​​ത്തി​​​​ല്‍ മാ​​​​പ്പു പ​​​​റ​​​​ഞ്ഞ് ന​​​​ട​​​​നും മി​​​​മി​​​​ക്രി താ​​​​ര​​​​വു​​​​മാ​​​​യ ടി​​​​നി ടോം. ​​​​ത​​​​ന്‍റെ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ല്‍നി​​​​ന്നു​​​​ള്ള ഒ​​​​രു​​​​ഭാ​​​​ഗം ചു​​​​ര​​​​ണ്ടി​​​​യെ​​​​ടു​​​​ത്ത് തെ​​​​റ്റാ​​​​യി​​ വ്യാ​​​​ഖ്യാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​ണ്. പ്രേം​​​​ന​​​​സീ​​​​റി​​​​നെ ഒ​​​​രു രീ​​​​തി​​​​യി​​​​ലും അ​​​​പ​​​​കീ​​​​ര്‍​ത്തി​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ ശ്ര​​​​മി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും ഫേ​​​​സ്ബു​​​​ക്കി​​​​ല്‍ പ​​​​ങ്കു​​​​വ​​​​ച്ച വീ​​​​ഡി​​​​യോ​​​​യി​​​​ല്‍ ടി​​​​നി ടോം ​​​​പ​​​​റ​​​​ഞ്ഞു.

“ന​​​​സീ​​​​ര്‍ സാ​​​​റി​​​​നെ ഞാ​​​​ന്‍ നേ​​​​രി​​​​ട്ട് ക​​​​ണ്ടി​​​​ട്ടു​​​​പോ​​​​ലു​​​​മി​​​​ല്ല. ഒ​​​​രു സീ​​​​നി​​​​യ​​​​ര്‍ പ​​​​റ​​​​ഞ്ഞ കാ​​​​ര്യ​​​​മാ​​​​ണ് പ​​​​ങ്കു​​​​വ​​​​ച്ച​​​​ത്. ഇ​​​​പ്പോ​​​​ള്‍ അ​​​​ദ്ദേ​​​​ഹം കൈ ​​​​മ​​​​ല​​​​ര്‍​ത്തു​​​​ന്നു​​​​ണ്ട്. കേ​​​​ട്ട വി​​​​വ​​​​രം വ​​​​ച്ചി​​​​ട്ട് പ​​​​റ​​​​ഞ്ഞ ഒ​​​​രു കാ​​​​ര്യ​​​​മാ​​​​ണ്. ഞാ​​​​ന്‍ തെ​​​​റ്റ് ചെ​​​​യ്തി​​​​ട്ടുണ്ടെങ്കി​​​​ല്‍ അ​​​​തി​​​​ല്‍ നി​​​​രു​​​​പാ​​​​ധി​​​​കം മാ​​​​പ്പ് ചോ​​​​ദി​​​​ക്കാ​​​​ന്‍ ത​​​​യാ​​​​റാ​​​​ണ്. ഇ​​​​ത്ര​​​​യും വ​​​​ലി​​​​യൊ​​​​രു ലെ​​​​ജന്‍ഡി​​​​ന്‍റെ കാ​​​​ല്‍​ക്ക​​​​ല്‍ വീ​​​​ഴാ​​​​നും ത​​​​യാ​​​​റാ​​​​ണ്’’-​​​​ വീ​​​​ഡി​​​​യോ​​​​യി​​​​ല്‍ ടി​​​​നി പ​​​​റ​​​​ഞ്ഞു.

സി​​​​നി​​​​മ​​​​ക​​​​ള്‍ ഇ​​​​ല്ലാ​​​​താ​​​​യ​​​​തോ​​​​ടെ പ്രേം​​​​ന​​​​സീ​​​​ര്‍ എ​​​​ല്ലാ ദി​​​​വ​​​​സ​​​​വും മേ​​​​ക്ക​​​​പ്പി​​​​ട്ട് വീ​​​​ട്ടി​​​​ല്‍ നി​​​​ന്നി​​​​റ​​​​ങ്ങി അ​​​​ടൂ​​​​ര്‍ ഭാ​​​​സി​​​​യു​​​​ടെ​​​​യും ബ​​​​ഹ​​​​ദൂ​​​​റി​​​​ന്‍റെ​​​​യും വീ​​​​ട്ടി​​​​ല്‍ പോ​​​​യി ക​​​​ര​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു എ​​​​ന്നാ​​​​യി​​​​രു​​​​ന്നു ടി​​​​നി ടോ​​​​മി​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന. പ​​​​രാ​​​​മ​​​​ര്‍​ശം വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തോ​​​​ടെ നി​​​​ര​​​​വ​​​​ധി​​​​പേ​​​​ര്‍ ടി​​​​നി ടോ​​​​മി​​​​നെ​​​​തി​​​​രേ രം​​​​ഗ​​​​ത്തെ​​​​ത്തി. ഇ​​​​തോ​​​​ടെ​​​​യാ​​​​ണ് താ​​​​ര​​​​ത്തി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

Latest News

Corehub Up