മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികൾ
മലയാളത്തിലെ മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നാദിർഷയാണ് പ്രസിഡന്റ്. നടൻ ടിനി ടോം എതിരില്ലാതെ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. രമേഷ് പിഷാരടിയാണ് മറ്റൊരു വൈസ് പ്രസിഡന്റ്. ജനറൽ സെക്രട്ടറി കലാഭവൻ ഷാജോൺ.
ട്രഷറർ ഗിന്നസ് പക്രു. ജോയിന്റ് സെക്രട്ടറി കലാഭവൻ പ്രജോദ്, സുനീഷ് വാരനാട്. എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്പേഴ്സ്: അജീഷ് കോട്ടയം, അലെക്സ് കോട്ടയം, അജയ് കല്ലൈ, കെ.എസ്. പ്രസാദ്, ദേവി ചന്ദന, ലാൽ ബാബു, റെജി രാമപുരം, ഏലൂർ ജോർജ്, തെസ്നി ഖാൻ, നിർമൽ പാലാഴി, അഡ്വ. ജോയ് ജോൺ, സാജു നവോദയ, ഷാജു ശ്രീധർ. പിആർഓ: എബി ആലുവ.
സുരേഷ് ഗോപി, ദിലീപ്, ലാൽ എന്നിവരാണ് സംഘടനയുടെ രക്ഷാധികാരികൾ.
Tags : Nadirshah Mimicry Artists Association Tiny Tom president vice president