x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​നി ടോ​മി​നെ​തി​രെ കേ​സ് എ​ടു​ക്ക​ണം; അ​ന്‍​സി​ബ​യു​ടെ ഹ​ര്‍​ജി ഇ​ന്ന് കോ​ട​തി​യി​ല്‍

എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ഡെ​സ്ക്
Published: June 27, 2026 11:15 AM IST | Updated: June 27, 2026 11:15 AM IST

ടിനി ടോം, അൻസിബ ഹസൻ

ന​ട​ന്‍ ടി​നി ടോ​മി​നെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ന്‍​സി​ബ ഹ​സ​ന്‍ ന​ല്‍​കി​യ പ​രാ​തി എ​റ​ണാ​കു​ളം ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. താ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ പോ​ലും ഇ​ടാ​തെ പോ​ലീ​സ് അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു അ​ന്‍​സി​ബ​യു​ടെ ഹ​ര്‍​ജി.

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്നും ത​നി​ക്കെ​തി​രെ വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശം ന​ട​ത്തു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ന്‍​സി​ബ ടി​നി ടോ​മി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സ്.

കേ​ട്ടു​കേ​ള്‍​വി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്രം കേ​സെ​ടു​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ല്‍ ആ​യി​രു​ന്നു പോ​ലീ​സ്. ഇ​തോ​ടെ​യാ​ണ് അ​ന്‍​സി​ബ കോ​ട​തി​യി​ല്‍ നേ​രി​ട്ട് പ​രാ​തി ന​ല്‍​കി​യ​ത്.

അ​തേ​സ​മ​യം, ന​ടി​മാ​രാ​യ ല​ക്ഷ്മി​പ്രി​യ​ക്കും ശ്വേ​ത മേ​നോ​നു​മെ​തി​രെ അ​ന്‍​സി​ബ ഇ​ന്ന​ലെ പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. കാ​ന്‍ ചാ​ന​ല്‍ മീ​ഡി​യ എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ ല​ക്ഷ്മി​പ്രി​യ അ​പ​കീ​ര്‍​ത്തി​ക​ര​വും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തു​മാ​യ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു. ത​ന്നെ മോ​ശ​ക്കാ​രി​യാ​ക്കാ​ന്‍ ശ്ര​മി​ച്ച ല​ക്ഷ്മി​പ്രി​യ, അ​തി​ന് ഒ​ത്താ​ശ ചെ​യ്ത ചാ​ന​ല്‍ ഉ​ട​മ സു​കു​മാ​ര്‍, ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ ശ്വേ​ത മേ​നോ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ന്‍​സി​ബ പ​രാ​തി ന​ല്‍​കി​യ​ത്.

അ​മ്മ സം​ഘ​ട​ന ഭ​ര​ണ​സ​മി​തി ഒ​ന്ന​ട​ങ്കം രാ​ജി വ​ച്ചൊ​ഴി​ഞ്ഞ​തി​ല്‍ ല​ക്ഷ്മി​പ്രി​യ​ക്കും മു​ന്‍ പ്ര​സി​ഡ​ന്റ് ആ​യ ശ്വേ​ത മേ​നോ​നും ത​ന്നോ​ട് വ്യ​ക്തി​വൈ​രാ​ഗ്യ​മു​ണ്ടെ​ന്നും അ​തി​നാ​ല്‍ ത​നി​ക്കെ​തി​രെ പി​ആ​ര്‍ വ​ര്‍​ക്കു​ക​ളും അ​ശ്ലീ​ല പ​രാ​മ​ര്‍​ശ​ങ്ങ​ളും ന​ട​ത്തു​ക​യാ​ണ് എ​ന്ന് അ​ന്‍​സി​ബ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഈ ​പ​രാ​തി​യി​ല്‍ പോ​ലീ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Tags : Tiny Tom Ansiba hassan

Recent News

Corehub Up