x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ. ​​​ഭാ​​​ഗ്യ​​​രാ​​​ജ് അദ്ഭുതങ്ങ​​​ൾ സൃ​​​ഷ്ടി​​​ച്ച ച​​​ല​​​ച്ചി​​​ത്ര​​​കാ​ര​ന്‍

വെബ്ഡെസ്ക്
Published: June 28, 2026 01:11 AM IST | Updated: June 28, 2026 01:11 AM IST

ഭാ​​​ഗ്യ​​​രാ​​​ജ്

ത​​​മി​​​ഴി​​​ൽ കെ. ​​​ഭാ​​​ഗ്യ​​​രാ​​​ജും മ​​​ല​​​യാ​​​ള​​​ത്തി​​​ൽ ബാ​​​ല​​​ച​​​ന്ദ്ര​​​മേ​​​നോ​​​നും ഒ​​​രേ പന്ഥാ​​​വി​​​ലൂ​​​ടെ തി​​​ര​​​ശീ​​​ല​​​യി​​​ൽ അദ്ഭുത​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ച്ച ച​​​ല​​​ച്ചി​​​ത്ര​​​കാ​​​രന്‍മാരാണ്. ക​​​ഥ, തി​​​ര​​​ക്ക​​​ഥ, സം​​​ഭാ​​​ഷ​​​ണം, സം​​​വി​​​ധാ​​​നം ഒ​​​പ്പം നാ​​​യ​​​കവേ​​​ഷ​​​വും ചെ​​​യ്ത് ഇവര്‍ സി​​​നി​​​മ​​​യി​​​ൽ തി​​​ള​​​ങ്ങി​​​.

മെ​​​യി​​​ൻ​​​ സ്ട്രീം സി​​​നി​​​മ​​​ക​​​ളി​​​ലെ താ​​​ര​​​സ​​​മ​​​വാ​​​ക്യ​​​ങ്ങ​​​ളും ഫോ​​​ർ​​​മു​​​ല​​​ക​​​ളും പ്ര​​​ബ​​​ല​​​മാ​​​യി നി​​​ല​​​നി​​​ൽ​​​ക്കെ അ​​​തി​​​ൽനി​​​ന്നൊ​​​ക്കെ വ്യ​​​ത്യ​​​സ്ത​​​മാ​​​യി ത​​​ങ്ങ​​​ളു​​​ടെ വ​​​ഴി​​​വെ​​​ട്ടി​​​യ​​​വ​​​രാ​​​യി​​​രു​​​ന്നു ഇ​​​രു​​​വ​​​രും.

ഭാ​​​ഗ്യ​​​രാ​​​ജ് വി​​​ട​​​പ​​​റ​​​യു​​​ന്പോ​​​ൾ ത​​​മി​​​ഴ് സി​​​നി​​​മ​​​യു​​​ടെ വ​​​സ​​​ന്ത​​​കാ​​​ല​​​മാ​​​ണ് ഓ​​​ർ​​​മ​​​യാ​​​കു​​​ന്ന​​​ത്. ര​​​ജ​​​നീ​​​കാ​​​ന്ത്, ക​​​മ​​​ല​​​ഹാ​​​സ​​​ൻ, വി​​​ജ​​​യ​​​കാ​​​ന്ത് തു​​​ട​​​ങ്ങി​​​യ ജ​​​ന​​​പ്രി​​​യ നാ​​​യ​​​ക​​​ന്മാ​​​ർ അ​​​ര​​​ങ്ങു​​​ത​​​ക​​​ർ​​​ത്ത ഒ​​​രുകാ​​​ല​​​ത്ത് അ​​​വ​​​രു​​​ടെ സി​​​നി​​​മ​​​ക​​​ളെ അ​​​ന്പ​​​ര​​​പ്പി​​​ക്കു​​​ന്ന വാ​​​ണി​​​ജ്യ​​​വി​​​ജ​​​യ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു ഭാ​​​ഗ്യ​​​രാ​​​ജി​​​ന്‍റെ മി​​​ക്ക സി​​​നി​​​മ​​​ക​​​ളും.

1953 ജ​​​​​നു​​​​​വ​​​​​രി ഏ​​​​​ഴി​​​​​ന് ഇ റോ​​​​​ഡി​​​​​ലെ ഗോ​​​​​പി​​​​​ച്ചെ​​​​​ട്ടി​​​​​ പാ​​​​​ള​​​​​യ​​​​​ത്തി​​​​​നു സ​​​​​മീ​​​​​പം വെ​​​​​ള്ള​​​​​ക്കോ​​​​​വി​​​​​ലി​​​​​ലാ​​​​​ണു ജ​​​​​ന​​​​​നം. കെ.​​​​​ ഭാ​​​​​ര​​​​​തി​​​​​രാ​​​​​ജ​​​​​യു​​​​​ടെ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ആ​​​​​യാ​​​​​ണ് സി​​​നി​​​മ​​​യി​​​ൽ തു​​​ട​​​ക്കം കു​​​റി​​​ക്കു​​​ന്ന​​​ത്. ഗു​​​​​രു​​​​​വി​​​ന്‍റെ പ്ര​​​ശ​​​സ്ത​​​മാ​​​യ ‘16 വ​​​​​യ​​​​​തി​​​​​നി​​​​​’ലേ​​​​​യി​​​​​ല്‍ ചെ​​​​​റി​​​​​യ വേ​​​​​ഷം ചെ​​​​​യ്ത് അ​​​ഭി​​​ന​​​യ​​​ജീ​​​വി​​​ത​​​ത്തി​​​നും തു​​​ട​​​ക്ക​​​മി​​​ട്ടു. ഭാ​​​ര​​​തി​​​രാ​​​ജ ചി​​​ത്രം ‘സി​​​​​ഗ​​​​​പ്പു റോ​​​​​ജാ​​​​​ക്ക​​​ളി’​​​ലൂ​​​ടെ തി​​​ര​​​ക്ക​​​ഥാ​​​ ജീ​​​വി​​​ത​​​വും തു​​​ട​​​ങ്ങി.​​

1979ല്‍ ​​​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ സു​​​​​വ​​​​​രി​​​​​ല്ലാ​​​​​ത ചി​​​​​ത്ര​​​​​ങ്ക​​​​​ളി​​​ലൂ​​​ടെ സ്വ​​​ത​​​ന്ത്ര​​​ സം​​​വി​​​ധാ​​​യ​​​ക​​​നാ​​​യി. മൗ​​​​​ന ഗീ​​​​​ത​​​​​ങ്ങ​​​​​ള്‍, ഡാ​​​​​ര്‍ലിം​​​​​ഗ് ഡാ​​​​​ര്‍ലിം​​​​​ഗ്, മു​​​​​ന്താ​​​​​ണൈ മു​​​​​ടി​​​​​ച്ച്, ചി​​​​​ന്നവീ​​​​​ട്, എ​​​​​ങ്ക ചി​​​​​ന്ന രാ​​​​​സ തു​​​​​ട​​​​​ങ്ങി​​​​​യ ചി​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ പ്രേ​​​​​ക്ഷ​​​​​ക​​​​​മ​​​​​ന​​​​​സി​​​​​ൽ ചി​​​​​ര​​​​​പ്ര​​​​​തി​​​​​ഷ്ഠ നേ​​​​​ടിയ ഈ ​​​പ്ര​​​തി​​​ഭ ഇ​​​വ​​​യി​​​ൽ പ​​​ല​​​തി​​​ലും നാ​​​യ​​​ക​​​വേ​​​ഷ​​​ത്തി​​​ലും തി​​​ള​​​ങ്ങി.​​ പ്ര​​​​ശ​​​​സ്ത ന​​​​ടി പൂ​​​​ർ​​​​ണി​​​​മ​​​​യാ​​​​ണു ഭാ​​​​ര്യ.

ന​​​​ട​​​​ൻ ശ​​​​ന്ത​​​​നു​​​​വും ശ​​​​ര​​​​ണ്യ​​​​യു​​​​മാ​​​​ണ് മ​​​​ക്ക​​​​ൾ. ‘മു​​ന്താ​​ണെ മു​​ടി​​ച്ചു’വി​​ലൂ​​ടെ ഉ​​ർ​​വ​​ശി​​യെ ത​​മി​​ഴി​​ൽ നാ​​യി​​ക​​യാ​​ക്കി​​യ​​തും ഭാ​​ഗ്യ​​രാ​​ജാ​​യി​​രു​​ന്നു. ചി​​ന്ന​​വീ​​ട് എ​​ന്ന ചി​​ത്ര​​ത്തി​​ലൂ​​ടെ ക​​ൽ​​പ​​ന​​യ്ക്കും ത​​മി​​ഴി​​ൽ വി​​ലാ​​സം നേ​​ടി​​ക്കൊ​​ടു​​ത്ത​​ത് അ​​ദ്ദേ​​ഹ​​മാ​​യി​​രു​​ന്നു.

തി​​​​ര​​​​ക്കി​​​​ട്ട ച​​​​ല​​​​ച്ചി​​​​ത്ര​​​​ ജീ​​​​വി​​​​ത​​​​ത്തി​​​​നി​​​​ടെ ഭാ​​​​ഗ്യ എ​​​​ന്ന പേ​​​​രി​​​​ലു​​​​ള്ള ത​​​​മി​​​​ഴ്‌​​​​ വാ​​​​രി​​​​ക​​​​യു​​​​ടെ എ​​​​ഡി​​​​റ്റ​​​​റാ​​​​യും അ​​​​ദ്ദേ​​​​ഹം പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു.

ഒ​​​​ട്ടേ​​​​റെ നോ​​​​വ​​​​ലു​​​​ക​​​​ളും ര​​​​ചി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഭാ​​​​ഗ്യ​​​​രാ​​​​ജി​​​​ന്‍റെ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത വി​​​​യോ​​​​ഗ​​​​ത്തി​​​​ൽ സി​​​​നി​​​​മാ, സാ​​​​മൂ​​​​ഹ്യ, സാം​​​​സ്കാ​​​​രി​​​​ക മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ പ്ര​​​​മു​​​​ഖ​​​​ർ അ​​​​നു​​​​ശോ​​​​ച​​​​നം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

സി​​​​നി​​​​മ​​​​ലോ​​​​ക​​​​ത്തി​​​​നു വ​​​​ലി​​​​യ ന​​​​ഷ്ട​​​​മാ​​​​ണ് ഭാ​​​​ഗ്യ​​​​രാ​​​​ജി​​​​ന്‍റെ മ​​​​ര​​​​ണ​​​​മെ​​​​ന്ന് ത​​​​മി​​​​ഴ്നാ​​​​ട് ഗ​​​​വ​​​​ർ​​​​ണ​​​​ർ രാ​​​​ജേ​​​​ന്ദ്ര വി​​​​ശ്വ​​​​നാ​​​​ഥ് അ​​​​ർ​​​​ലേ​​​​ക്ക​​​​ർ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. മു​​​​ഖ്യ​​​​മ​​​​ന്ത്രി ജോ​​​​സ​​​​ഫ് വി​​​​ജ​​​​യ് ഉ​​​​ൾ​​​​പ്പെ​​​​ടെ പ്ര​​​​മു​​​​ഖ​​​​ർ വ​​​​സ​​​​തി​​​​യി​​​​ലെത്തി ഭാ​​​​ഗ്യ​​​​രാ​​​​ജി​​​​ന് അ​​​​ന്ത്യോ​​​​പ​​​​ചാ​​​​രം അ​​​​ർ​​​​പ്പി​​​​ച്ചു.

Tags : K. Bhagyaraj filmmaker wonders

Recent News

Corehub Up