x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാമക്ഷേത്ര സംഭാവനക്കൊള്ള; ക്ഷേ​​​ത്രം ട്ര​​​സ്റ്റി​​​ന്‍റെ നി​​​ർ​​​ണാ​​​യ​​​ക യോ​​​ഗം ജൂ​​​ലൈ ഏ​​​ഴി​​​ന്

വെബ്ഡെസ്ക്
Published: June 28, 2026 01:22 AM IST | Updated: June 28, 2026 01:23 AM IST

രാ​​​മ​​​ക്ഷേ​​​ത്രം

അ​​​യോ​​​ധ്യ: അ​​​യോ​​​ധ്യ​​​യി​​​ലെ രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തി​​​ൽ ല​​​ഭി​​​ച്ച കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യു​​​ടെ സം​​​ഭാ​​​വ​​​ന​​​യി​​​ൽ തി​​​രി​​​മ​​​റി ന​​​ട​​​ത്തി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ പ്ര​​​ത്യേ​​​ക​​​സം​​​ഘം അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​ന്നു. കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​തി​​​നു പി​​​ന്നാ​​​ലെ എ​​​ട്ടു​​​പേ​​​രെ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.

ക്ഷേ​​​ത്ര​​​ത്തി​​​ൽ സം​​​ഭാ​​​വ​​​ന​​​യാ​​​യി ല​​​ഭി​​​ച്ച​​​തി​​​ൽ​​​നി​​​ന്ന് എ​​​ത്ര​​​തു​​​ക ന​​​ഷ്ട​​​മാ​​​യി എ​​​ന്ന​​​തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന് ഇ​​​തു​​​വ​​​രെ വ്യ​​​ക്ത​​​ത കൈ​​​വ​​​ന്നി​​​ട്ടി​​​ല്ല. പ​​​ണം എ​​​ണ്ണി​​​ത്തി​​​ട്ട​​​പ്പെ​​​ടു​​​ത്തു​​​ന്ന കേ​​​ന്ദ്ര​​​ത്തി​​​ല്‍ സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ മ​​​റ്റ് നി​​​രീ​​​ക്ഷ​​​ണ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ ഇ​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ്ര​​​ത്യേ​​​ക​​​സം​​​ഘ​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്. ഇ​​​തു​​​ൾ​​​പ്പെ​​​ടെ ഒ​​​ട്ടേ​​​റെ വീ​​​ഴ്ച​​​ക​​​ൾ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​ണ്ടെ​​​ത്തി​​​യെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

അ​​​തി​​​നി​​​ടെ രാ​​​മ​​​ക്ഷേ​​​ത്രം ട്ര​​​സ്റ്റ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ത്ത് നി​​​ന്ന് ച​​​​ന്പ​​​​ത് റാ​​​​യി ഉ​​​​ൾ​​​​പ്പെ​​​​ടെ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​ൾ രാ​​​ജി​​​വ​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഭാ​​​​വി പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​തി​​​​ന് ജൂ​​​​ലൈ ഏ​​​​ഴി​​​​ന് യോ​​​​ഗം ട്ര​​​​സ്റ്റി​​​​ന്‍റെ യോ​​​​ഗം ചേ​​​​രും.

ക്ഷേ​​​​ത്ര​​​​ത്തി​​​​ന്‍റെ ദൈ​​​​നം​​​​ദി​​​​ന ചു​​​​മ​​​​ത​​​​ല​​​​ക​​​​ൾ നി​​​​ർ​​​​വ​​​​ഹി​​​​ക്കു​​​​ന്ന​​​​തി​​​​ന് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​റെ നി​​​​യ​​​​മി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തെ​​​ന്ന് വി​​​​ശ്വ​​​​ഹി​​​​ന്ദു പ​​​​രി​​​​ഷ​​​​ത് അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​ലോ​​​​ക് കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു. സം​​​​ഭാ​​​​വ​​​​ന​​​​ക്കൊ​​​​ള്ള വ​​​​ലി​​​​യ വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തോ​​​​ടെ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സ​​​​മാ​​​​ണ് ട്രെ​​​​സ്റ്റ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യും വി​​​​എ​​​​ച്ച്പി അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യ ച​​​​ന്പ​​​​ത് റാ​​​​യി​​​​യും ട്രെ​​​​സ്റ്റി അ​​​​നി​​​​ൽ മി​​​​ശ്ര​​​​യും രാ​​​​ജി​​​​വ​​​​ച്ച​​​​ത്.

Tags : Ram temple donation Temple Trust decision

Recent News

Corehub Up