x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഫ്സിആർഎ ഭേദഗതി ദോഷകരം: കെസിസി

വെബ്ഡെസ്ക്
Published: June 28, 2026 12:51 AM IST | Updated: June 28, 2026 12:51 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ല്ല: വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​മ​​​ത്തി​​​ല്‍ (എ​​​ഫ്സി​​​ആ​​​ര്‍എ) കാ​​​ലാ​​​നു​​​സ​​​ര​​​ണ​​​മാ​​​യ ഭേ​​​ദ​​​ഗ​​​തി​​​ക​​​ള്‍ ആ​​​കാ​​​മെ​​​ങ്കി​​​ലും സു​​​താ​​​ര്യ​​​വും നി​​​സ്വാ​​​ർ​​​ഥ​​​വു​​​മാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളെപ്പോലും ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ രാ​​​ഷ്്ട്ര​​​പു​​​രോ​​​ഗ​​​തി​​​ക്കും താ​​​ഴേ​​​ത്ത​​​ട്ടി​​​ലു​​​ള്ള ജ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ന്ന​​​തി​​​ക്കും ദോ​​​ഷ​​​മാ​​​കു​​​മെ​​​ന്ന് കേ​​​ര​​​ളാ കൗ​​​ണ്‍സി​​​ല്‍ ഓ​​​ഫ് ച​​​ര്‍ച്ച​​​സ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

എ​​​ഫ്സി​​​ആ​​​ര്‍എ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ പു​​​തു​​​ക്കാ​​​ന്‍ ര​​​ണ്ട് സാ​​​മ്പ​​​ത്തി​​​കവ​​​ര്‍ഷ​​​ങ്ങ​​​ളി​​​ല്‍ കു​​​റ​​​ഞ്ഞ​​​ത് 10 ല​​​ക്ഷം രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ചി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ ചെ​​​റി​​​യ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ക്ക് തി​​​രി​​​ച്ച​​​ടി​​​യാ​​​കും.

ചെ​​​റി​​​യ വി​​​ദേ​​​ശസം​​​ഭാ​​​വ​​​നകൂ​​​ടി ഉ​​​ള്‍പ്പെ​​​ട്ട കെ​​​ട്ടി​​​ട​​​ങ്ങ​​​ള്‍ പോ​​​ലും ഉ​​​പ​​​യോ​​​ഗി​​​ച്ച പ​​​ണ​​​ത്തി​​​ന്‍റെ അ​​​ള​​​വ് പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ പി​​​ടി​​​ച്ചെ​​​ടു​​​ക്ക​​​ത്ത​​​ക്ക നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി നി​​​ര്‍ദേശം സാ​​​മാ​​​ന്യനീ​​​തി​​​ക്കു​​​പോ​​​ലും നി​​​ര​​​ക്കു​​​ന്ന​​​ത​​​ല്ല.

വി​​​ഷ​​​യ​​​ത്തി​​​ല്‍ ഇ​​​ന്ന് രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന പ്രാ​​​ർ​​​ഥ​​​ന​​​യ്ക്ക് കെ​​​സി​​​സി പി​​​ന്തു​​​ണ ന​​​ൽ​​​കു​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ല​​​ക്‌​​​സി​​​യോ​​​സ് മാ​​​ര്‍ യൗ​​​സേ​​​ബി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​പ്ര​​​കാ​​​ശ് പി. ​​​തോ​​​മ​​​സ് എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു.

Tags : FCRA amendment harmful KCC

Recent News

Corehub Up