x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ർ​മ​നി​യി​ലും ഗ്രൂ​മിം​ഗ് ഗാം​ഗ്; നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

വെബ്ഡെസ്ക്
Published: June 28, 2026 12:46 AM IST | Updated: June 28, 2026 12:46 AM IST

പ്രതീകാത്മക ചിത്രം

ബ​​ർ​​ലി​​ൻ: ബ്രി​​ട്ട​​നു പി​​ന്നാ​​ലെ ജ​​ർ​​മ​​നി​​യി​​ലും പെ​​ൺ​​കു​​ട്ടി​​ക​​ളെ കേ​​ന്ദ്രീ​​ക​​രി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന വ​​ലി​​യ ​​രീ​​തി​​യി​​ലു​​ള്ള ‘ഗ്രൂ​​മിം​​ഗ് ഗാം​​ഗു​​ക​​ൾ’ സ​​ജീ​​വ​​മാ​​കു​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ട്.

ന്യൂ​​റം​​ബ​​ർ​​ഗ് സെ​​ൻ​​ട്ര​​ൽ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നും സ​​മീ​​പ​​ത്തെ നെ​​ൽ​​സ​​ൺ മ​​ണ്ടേ​​ല പ്ലാ​​സയും കേ​​ന്ദ്രീ​​ക​​രി​​ച്ച് പെ​​ൺ​​കു​​ട്ടി​​ക​​ളെ വ​​ല​​യി​​ലാ​​ക്കു​​ന്ന സം​​ഘ​​ത്തി​​ലെ നാ​​ലു​​പേ​​രെ അ​​റ​​സ്റ്റ് ചെ​​യ്ത​​തോ​​ടെ​​യാ​​ണ് ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​യ​​ത്.

പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ൺ​​കു​​ട്ടി​​ക​​ളെ മ​​യ​​ക്കു​​മ​​രു​​ന്നി​​ന് അ​​ടി​​മ​​ക​​ളാ​​ക്കി​​യും ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യും ക്രൂ​​ര​​മാ​​യ ലൈം​​ഗി​​ക ചൂ​​ഷ​​ണ​​ത്തി​​ന് ഇ​​ര​​യാ​​ക്കി​​യ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ണു നാ​​ലു​​പേ​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​വ​​രെ​​ല്ലാം പാ​​ക് വം​​ശ​​ജ​​രാ​​ണെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്.

13നും 18​​നും ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള പെ​​ൺ​​കു​​ട്ടി​​ക​​ളെ​​യാ​​ണ് ഈ ​​ക്രി​​മി​​ന​​ൽ​ സം​​ഘം പ്ര​​ധാ​​ന​​മാ​​യും ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​ൻ പ​​രി​​സ​​ര​​ങ്ങ​​ളി​​ൽ വ​​ച്ച് പെ​​ൺ​​കു​​ട്ടി​​ക​​ളു​​മാ​​യി സൗ​​ഹൃ​​ദം സ്ഥാ​​പി​​ക്കു​​ന്ന സം​​ഘാം​​ഗ​​ങ്ങ​​ൾ ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ ഇ​​വ​​ർ​​ക്കു സൗ​​ജ​​ന്യ​​മാ​​യി മ​​യ​​ക്കു​​മ​​രു​​ന്നു​​ക​​ൾ ന​​ൽ​​കി ഇ​​തി​​ന് അ​​ടി​​മ​​ക​​ളാ​​ക്കു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​തെ​​ന്ന് ജ​​ർ​​മ​​ൻ മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.

കു​​ട്ടി​​ക​​ൾ പൂ​​ർ​​ണ​​മാ​​യും ത​​ങ്ങ​​ളു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​യെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്തി​​യ​​ശേ​​ഷം ക്രൂ​​ര​​മാ​​യ ലൈം​​ഗി​​കപീ​​ഡ​​ന​​ങ്ങ​​ൾ​​ക്കും ബ​​ലാ​​ത്സം​​ഗ​​ങ്ങ​​ൾ​​ക്കും ഇ​​വ​​രെ ഇ​​ര​​യാ​​ക്കു​​ന്നു. പെ​​ൺ​​കു​​ട്ടി​​ക​​ളെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി നി​​ർ​​ബ​​ന്ധി​​ത വേ​​ശ്യാ​​വൃ​​ത്തി​​ക്കു​​വ​​രെ ഉ​​പ​​യോ​​ഗി​​ച്ച​​താ​​യാ​​ണു ജ​​ർ​​മ​​ൻ പോ​​ലീ​​സി​​ന്‍റെ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നു​​ക​​ളി​​ലും പൊ​​തു​​സ്ഥ​​ല​​ങ്ങ​​ളി​​ലും നി​​രീ​​ക്ഷ​​ണം ശ​​ക്ത​​മാ​​ക്കി​​യ​​താ​​യി ​അ​റി​യി​ച്ച പോ​ലീ​സ്‌ മാ​​താ​​പി​​താ​​ക്ക​​ളും സ്കൂ​​ൾ അ​​ധി​​കൃ​​ത​​രും കു​​ട്ടി​​ക​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ അ​​തീ​​വ ജാ​​ഗ്ര​​ത പു​​ല​​ർ​​ത്ത​​ണ​​മെ​​ന്നു മു​​ന്ന​​റി​​യി​​പ്പും ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

ബ്രി​​ട്ട​​നി​​ലെ ഗ്രൂ​​മിം​​ഗ് ഗാം​​ഗു​​ക​​ളെ​​ക്കു​​റി​​ച്ച് പ​​ഠി​​ക്കാ​​ൻ നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ട പ്ര​​ത്യേ​​ക സ​​മി​​തി​​ക​​ളു​​ടെ​​യും സ്വ​​ത​​ന്ത്ര അ​​ന്വേ​​ഷ​​ണ​​ങ്ങ​​ളു​​ടെ​​യും ഏ​​റ്റ​​വും പു​​തി​​യ റി​​പ്പോ​​ർ​​ട്ടു​​ക​​ൾ പ്ര​​കാ​​രം 1990ക​​ൾ​​ക്കു​​ ശേ​​ഷം രാ​​ജ്യ​​ത്തെ വി​​വി​​ധ പ്രാ​​ദേ​​ശി​​ക ഭ​​ര​​ണ​​കൂ​​ട പ​​രി​​ധി​​ക​​ൾ​​ക്കു കീ​​ഴി​​ലാ​​യി കു​​റ​​ഞ്ഞ​​ത് 2,50,000 പെ​​ൺ​​കു​​ട്ടി​​ക​​ളെ​​ങ്കി​​ലും സം​​ഘ​​ടി​​ത ലൈം​​ഗി​​ക അ​​തി​​ക്ര​​മ​​ങ്ങ​​ൾ​​ക്ക് ഇ​​ര​​യാ​​യി​​ട്ടു​​ണ്ടാ​​കാ​​മെ​​ന്നാ​​ണ് ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്ന​​ത്. ഇ​​തി​​ൽ 11 മു​​ത​​ൽ 16 വ​​യ​​സ് വ​​രെ​​യു​​ള്ള പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത കു​​ട്ടി​​ക​​ളാ​​യി​​രു​​ന്നു ഭൂ​​രി​​ഭാ​​ഗ​​വും.

പ​​രാ​​തി​​ക​​ൾ വ്യാ​​പ​​ക​​മാ​​യ​​തോ​​ടെ യു​​കെ സ​​ർ​​ക്കാ​​ർ ഇ​​ത്ത​​രം കു​​റ്റ​​വാ​​ളി​​ക​​ൾ​​ക്കാ​​യി രാ​​ജ്യ​​വ്യാ​​പ​​ക പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണ്. ഇ​​തി​​നോ​​ട​​കം നി​​ര​​വ​​ധി പേ​​ർ അ​​റ​​സ്റ്റി​​ലാ​​യി. കു​​റ്റ​​കൃ​​ത്യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​റ​​സ്റ്റി​​ലാ​​യ​​വ​​രി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും പാ​​ക് വം​​ശ​​ജ​​രാ​​യി​​രു​​ന്നു.

Tags : Grooming gang busted Germany arrested

Recent News

Corehub Up