പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ അന്വേഷണസംഘം.
നിലവിൽ കേസിൽ പിടിയിലായ പ്രതികളുടെ ഫോണ് കോളുകൾ പരിശോധിച്ചതിൽ അസ്വാഭാവികയൊന്നും കണ്ടെത്താനായിട്ടില്ല. 26 പേരുടെ ഫോണുകൾ പരിശോധിച്ചതിൽനിന്ന് ആക്രമണത്തിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ആക്രമണം നടത്താൻ ആഹ്വാനം നടത്തുന്ന തരത്തിലുള്ള ഒരു സന്ദേശവും കണ്ടെത്താനായില്ല.
പ്രതിഷേധ പരിപാടിക്കായി എത്താനുള്ള സന്ദേശങ്ങൾ മാത്രമാണ് നൽകപ്പെട്ടിട്ടുള്ളതെന്നാണ് കണ്ടെത്തൽ. ഇക്കാര്യം ചോദ്യംചെയ്യലിൽ പ്രതികളും സമ്മതിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫോണുകൾ സൈബർ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്.
ഇതിനു പുറമെ കേസിൽ പിടിയിലാകാനുള്ള 20 പേരുടെകൂടി ഫോണ് കോളുകൾ പരിശോധിച്ചാലേ ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ നിഗമനത്തിലെത്താൻ കഴിയുകയുള്ളൂ വെന്ന് പോലീസ് വ്യക്തമാക്കി.
Tags : ED Attacked Representatives phones scientific examination