x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​​സ്ര​​​യേ​​​ൽ-​​​ ലബന​​​ൻ സ​​​മാ​​​ധാ​​​ന​​​രേ​​​ഖ ഒ​​​പ്പു​​​വച്ചു

വെബ്ഡെസ്ക്
Published: June 28, 2026 12:12 AM IST | Updated: June 28, 2026 12:12 AM IST

ത്രി​​​​ക​​​​ക്ഷി സ​​​​മാ​​​​ധാ​​​​ന രൂ​​​​പ​​​​രേ​​​​ഖ​​​​യി​​​​ൽ ഇ​​​​സ്രയേ​​​​ലും ലബ​​​​ന​​​​നും ഒ​​​​പ്പു​​​​വെ​​​​ച്ചു

വാ​​​​ഷിം​​​​ഗ്ട​​​​ൺ: സൈ​​​​നി​​​​ക​​​​സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന് വി​​​​രാ​​​​മ​​​​മി​​​​ടാ​​​​ൻ ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​​​ള്ള സു​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ ത്രി​​​​ക​​​​ക്ഷി സ​​​​മാ​​​​ധാ​​​​ന രൂ​​​​പ​​​​രേ​​​​ഖ​​​​യി​​​​ൽ ഇ​​​​സ്രയേ​​​​ലും ലബ​​​​ന​​​​നും ഒ​​​​പ്പു​​​​വെ​​​​ച്ചു.

അ​​​​മേ​​​​രി​​​​ക്ക​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ർ​​​​ക്കോ റൂ​​​​ബി​​​​യോ​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ വാ​​​​ഷിം​​​​ഗ്ട​​​​ണി​​​​ലെ സ്‌​​​​റ്റേ​​​​റ്റ് ഡി​​​​പ്പാ​​​​ർ​​​​ട്ട്‌​​​​മെ​​​​ന്‍റി​​​ലാ​​​യി​​​രു​​​ന്നു ച​​​​ട​​​​ങ്ങു​​​​ന​​​​ട​​​​ന്ന​​​​ത്. ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ശാ​​​​ശ്വ​​​​ത​​​​മാ​​​​യ സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള ആ​​​​ദ്യ​​​​പ​​​​ടി​​​​യാ​​​​ണി​​​​തെ​​​​ന്ന് മാ​​​​ർ​​​​ക്കോ റൂ​​​​ബി​​​​യോ പ്ര​​​തി​​​ക​​​രി​​​ച്ചു.

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഇ​​​​സ്ര​​​​യേ​​​​ൽ അം​​​​ബാ​​​​സ​​​​ഡ​​​​ർ യെ​​​​ഹി​​​​യേ​​​​ൽ ലെ​​​​റ്റ​​​​ർ, ലബ​​​​ന​​​​ൻ അം​​​​ബാ​​​​സ​​​​ഡ​​​​ർ നാ​​​​ദ ഹ​​​​മ​​​​ദ മൊ​​​​വാ​​​​ദ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളെ​​​​യും പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് ക​​​​രാ​​​​റി​​​​ൽ ഒ​​​​പ്പു​​​​വെ​​​​ച്ച​​​​ത്.

ലബ​​​​ന​​​​നി​​​​ൽ നി​​​​ന്ന് ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യം പൂ​​​​ർ​​​​ണ​​​​മാ​​​​യി ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​നും നി​​​​ല​​​​വി​​​​ൽ ഇ​​​​സ്രയേ​​​​ൽ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത ലബ​​​​ന​​​​നി​​​​ലെ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ തി​​​​രി​​​​കെ ലെ​​​​ബ​​​​ന​​​ൻ ഔ​​​​ദ്യോ​​​​ഗി​​​​ക ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​നു കൈ​​​​മാ​​​​റാ​​​​നു​​​​മു​​​​ള്ള കൃ​​​​ത്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് ഈ ​​​​ക​​​​രാ​​​​ർ രൂ​​​​പം ന​​​​ൽ​​​​കു​​​​ന്നു.

ക​​​​രാ​​​ർ​​​വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ പാ​​​​ലി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​ൻ യു​​​​എ​​​​സ് നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഒ​​​​രു മി​​​​ലി​​​​ട്ട​​​​റി കോ​​​​ഓർ​​​​ഡി​​​​നേ​​​​ഷ​​​​ൻ ഗ്രൂ​​​​പ്പ് രൂ​​​​പീ​​​​ക​​​​രി​​​​ക്കും. ഇ​​​​തി​​​​നു​​​​പു​​​​റ​​​​മേ ലെ​​​​ബ​​​​ന​​​​ന് 100 മി​​​​ല്യ​​​​ൺ ഡോ​​​​ള​​​​റി​​​​ന്‍റ് സ​​​​ഹാ​​​​യ​​​​വും യു​​​​എ​​​​സ് പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

അതേസമയം,ലെ​​​​ബ​​​​ന​​​​നി​​​​ലെ ശ​​​​ക്ത​​​​മാ​​​​യ സാ​​​​യു​​​​ധ​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഹി​​​​സ്ബു​​​​ള്ള​​​​യെ ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ നി​​​​ന്നും ക​​​​രാ​​​​റി​​​​ൽ നി​​​​ന്നും പൂ​​​​ർ​​​​ണ​​​​മാ​​​​യി ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ൽ ഈ ​​​​നീ​​​​ക്കം ലെ​​​​ബ​​​​ന​​​​നി​​​​ൽ മ​​​​റ്റൊ​​​​രു ആ​​​​ഭ്യ​​​​ന്ത​​​​ര​​​​യു​​​​ദ്ധ​​​​ത്തി​​​​ന് കാ​​​​ര​​​​ണ​​​​മാ​​​​യേ​​​​ക്കു​​​​മെ​​​​ന്ന് ഹി​​​​സ്ബു​​​​ള്ള​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള കേ​​​ന്ദ്ര​​​ങ്ങ​​​ൾ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കു​​​​ന്നു.

Tags : Israel Lebanon peace signed peace line

Recent News

Corehub Up