മന്ത്രി രമേശ് ചെന്നിത്തല ബിഷപ് മാര്‍ ജോസ് പുളിക്കലിനെ ബാഡ്ജ് അണിയിച്ച് തൂഫാന് വാരിയ
കോട്ടയം: മദ്യലഹരി മാഫിയായുടെ വേരറക്കുന്നതിനു വേണ്ടി പോലീസ് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ആരംഭിച്ച ഓപ്പറേഷന് തൂഫാന്റെ വാരിയറായി കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍.
ദീപിക ഐക്കണ്‍സ് ഓഫ് സക്സസിന്റെ പ്രകാശനം നിര്‍വഹിക്കാനെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ബിഷപ് മാര്‍ ജോസ് പുളിക്കലിനെ ബാഡ്ജ് അണിയിച്ച് തൂഫാന് വാരിയറാക്കിയത്.
കേരളം കാത്തിരുന്ന ഓപ്പറേഷനാണ് ആഭ്യന്തര മന്ത്രി തുടക്കമിട്ടിരിക്കുന്നതെന്നും സമകാലിക കേരളത്തിനുള്ള ഉത്തരമാണ് ഓപ്പറേഷന് തൂഫാനെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. നമ്മുടെ യുവ തലമുറ മദ്യ ലഹരി മാഫിയകളുടെ ചതിക്കുഴിയില്‍ വീണിരിക്കുകയായിരുന്നു.
ഒരുപാട് മാതാപിതാക്കളും അമ്മമാരും മക്കളെയോര്‍ത്ത് വിലപിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന ഓപ്പറേഷന് തൂഫാന് ആരംഭിച്ച ആഭ്യന്തരമന്ത്രിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നതായും മാര്‍ പുളിക്കല്‍ പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും അഭ്യന്തരമന്ത്രിയോട് മാര്‍ ജോസ് പുളിക്കല്‍ ആവശ്യപ്പെട്ടു. ഭാവനാത്മകമായ ബജറ്റാണ് സർക്കാര്‍ അവതരിപ്പിച്ചത്.
എന്നാല്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്ന ബജറ്റിലെ പരാമാര്‍ശം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ബജറ്റിന്റെ ശോഭ കെടുത്തുമെന്നും ബിഷപ് പറഞ്ഞു.
Tags : Mar Jose Pulikkal decision toofan warriors Remesh Chennithala storm warrior