x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​നി​സ്വേ​ല ഭൂ​ക​മ്പ​ത്തി​ൽ മ​ര​ണ​സം​ഖ്യ 960 ആ​യി ഉ​യ​ർ​ന്നു

വെബ് ഡെസ്ക്
Published: June 27, 2026 06:47 AM IST | Updated: June 27, 2026 06:47 AM IST

പ്രതീകാത്മക ചിത്രം

കാ​ര​ക്കാ​സ്: വെ​നി​സ്വേ​ല​യി​ലെ ഭൂ​ക​മ്പ​ത്തി​ൽ മ​ര​ണ​സം​ഖ്യ 960 ആ​യി ഉ​യ​ർ​ന്നു. പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 3000 ക​ട​ന്നു. അ​ര ല​ക്ഷ​ത്തോ​ളം പേ​രെ​യാ​ണ് കാ​ണാ​താ​യി​ട്ടു​ള്ള​ത്. നൂ​റു​ക​ണ​ക്കി​ന് പേ​ർ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​പ്പോ​ഴും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ബു​ധ​നാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ഭൂ​ച​ല​ന​ങ്ങ​ളി​ൽ ത​ക​ർ​ന്നു​വീ​ണ കെ​ട്ടി​ട​ങ്ങ​ൾ​ക്കി​ട​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ തെ​ര​ച്ചി​ൽ തു​ട​രു​ന്ന​തി​നാ​ലും ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് അ​ടി​യ​ന്ത​ര ര​ക്ഷാ​സേ​ന​യ്ക്ക് എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ച്ചി​ല്ലാ​ത്ത​തി​നാ​ലും മ​ര​ണ​സം​ഖ്യ ഇ​പ്പോ​ഴും ഉ​യ​രു​ക​യാ​ണ്. ഏ​ക​ദേ​ശം ഒ​രു മി​നി​റ്റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ൽ ര​ണ്ട് ശ​ക്ത​മാ​യ ഭൂ​ച​ല​ന​ങ്ങ​ളാ​ണ് സം​ഭ​വി​ച്ച​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 7.1, 7.5 എ​ന്നി​ങ്ങ​നെ തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഈ ​അ​പൂ​ർ​വ​മാ​യ ഭൂ​ച​ല​ന​ങ്ങ​ൾ, ഒ​രു നൂ​റ്റാ​ണ്ടി​നി​ട​യി​ൽ രാ​ജ്യ​ത്തു​ണ്ടാ​യ ഏ​റ്റ​വും ശ​ക്ത​മാ​യ ഭൂ​ക​മ്പ​ങ്ങ​ളി​ലൊ​ന്നാ​ണ്.

ക​രീ​ബി​യ​ൻ തീ​ര​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ര​ണ്ട് വ​ലി​യ ഭൂ​ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. ത​ല​സ്ഥാ​ന​മാ​യ കാ​ര​ക്കാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​രു​ക​യും വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

Tags : Death Venezuela earthquake

Recent News

Corehub Up