ഫിഫ ലോകകപ്പ് ഫുട്ബോളിൽ ജപ്പാന്റെ യുകിനാരി സുഗവാരയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന സ്വീഡന്റെ എലിയറ്റ് സ്ട്രോഡ്
ഫിഫ 2026 ലോകകപ്പ് ഫുട്ബോൾ അത്യാവേശപ്പോരാട്ടത്തിലേക്കു കടക്കുന്നു. ഇന്ത്യൻ സമയം നാളെ രാവിലെ 7.30നു നടക്കുന്ന അർജന്റീന x ജോർദാൻ, അൾജീരിയ x ഓസ്ട്രിയ മത്സരങ്ങളോടെ ഗ്രൂപ്പ് പോരാട്ടങ്ങൾ സമാപിക്കും. തുടർന്ന് തിങ്കൾ പുലർച്ചെ 12.30ന് ദക്ഷിണാഫ്രിക്കയും സഹ ആതിഥേയരായ കാനഡയും ഏറ്റുമുട്ടുന്നതോടെ നോക്കൗട്ട് തുടങ്ങും.
ബ്രസീലും ജപ്പാനും തമ്മിലാണ് നോക്കൗട്ടിലെ ആദ്യ സൂപ്പർ പോരാട്ടം. നെതർലൻഡ്സിനെ 2-2നു സമനിലയിൽ തളച്ചവരാണ് സമുറായികൾ. അതുകൊണ്ടുതന്നെ കാർലോ ആഞ്ചെലോട്ടി പരിശീലിപ്പിക്കുന്ന ബ്രസീൽ കരുതിയിരിക്കേണ്ടിവരും.
2025 ഒക്ടോബറിൽ നടന്ന രാജ്യാന്തര സൗഹൃദ മത്സരത്തിൽ 3-2ന് ബ്രസീലിനെ കീഴടക്കിയ ചരിത്രവും ജപ്പാനുണ്ട്. മാത്രമല്ല, 2022 ലോകകപ്പിൽ ജർമനിയെയും സ്പെയിനിനെയും കീഴടക്കിയവരാണ് ഈ ഏഷ്യൻ കരുത്തർ.
നെതർലൻഡ്സും മൊറോക്കോയും തമ്മിലാണ് മറ്റൊരു വന്പൻ റൗണ്ട് ഓഫ് 32 കൊന്പുകോർക്കൽ. നാളെ രാവിലെ 7.30നു നടക്കുന്ന മത്സരങ്ങളും അവസാനിക്കുന്നതോടെ മാത്രമേ റൗണ്ട് ഓഫ് 32 ഫിക്സ്ചർ പൂർണമാകൂ. പിന്നീട് ജയിക്കുന്നവരുടെ മാത്രം പോരാട്ടമായി ലോകകപ്പ് മാറും.
Tags :