പുന: പൂനയിൽ പ്രതിശ്രുത വരനെ കൊക്കയിലേക്കു തള്ളിയിട്ടുകൊന്ന കേസിൽ യുവതിക്കും കാമുകനുമെതിരേ കൂടുതൽ തെളിവുകൾ കണ്ടെത്തിയതായി പോലീസ്.
ശതകോടിശ്വരനായ കേതന് വിശാല്‍ അഗര്‍വാളിനെ (26) കൊലപ്പെടുത്തിയ കേസിലാണ് ഇയാളുമായി വിവാഹം നിശ്ചയിച്ചിരുന്ന സിയ ഗോയലും കാമുകൻ ചേതൻ ബാബുലാൽ ചൗധരിയും അറസ്റ്റിലായത്.
കുറ്റകൃത്യത്തിനു മുന്‍പും ഇതിനുശേഷവും ടെലിഫോൺ ചാറ്റുകൾ ഇരുവരും ഫോണിൽ നിന്ന് നീക്കംചെയ്തതായി പോലീസ് കണ്ടെത്തി.
അതിനിടെ, കേതൻ വിശാലിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം കേസിന്റെ വിചാരണയ്ക്ക് അതിവേഗ കോടതി അനുവദിക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. പ്രമുഖ അഭിഭാഷകൻ ഉജ്ജ്വൽ നിഗമിനെ സ്പെഷൽ പ്രോസിക്യൂട്ടറായും നിയമിച്ചു.
കേതൻ വിഗ് ഉപയോഗിച്ചിരുന്നതും വിക്കുള്ളതും ഉൾപ്പെടെയുള്ള കാരണങ്ങളാൽ വിവാഹത്തിൽ താത്പര്യമില്ലായിരുന്നുവെന്ന് ചോദ്യംചെയ്യലിൽ സിയ സമ്മതിച്ചതായി പോലീസ് അറിയിച്ചു.
Tags : Murder businessman Trial fast track court Siya Goyal Chetan Babulal Chaudhary Ketan Vishal Agarwal