ദിപിന് ദാമോദരന്‍
കൊച്ചി: സൊലൂഷന്‍സ് ജേര്‍ണലിസം രംഗത്തെ ലോകത്തിലെ ഏറ്റവും ശ്രദ്ധേയ പുരസ്കാരമായ സൊലൂഷന്‍സ് ജേര്‍ണലിസം നെറ്റ്വര്‍ക്ക് (എസ്ജെഎന്‍) അവാര്‍ഡ് മലയാളി മാധ്യമ പ്രവര്ത്തകന് ദിപിന് ദാമോദരന്‍.
ബെസ്റ്റ് ഓഫ് സൊലൂഷന്‍സ് ജേര്‍ണലിസം ഇന്‍ ന്യൂസ് ആര്‍ട്ടിക്കിള്‍സ് വിഭാഗത്തിലാണു ദിപിന് അംഗീകാരം ലഭിച്ചത്. ആഗോള സയന്‍സ്, ക്ലൈമറ്റ് ന്യൂസ് പ്ലാറ്റ്ഫോമായ എഡ് പബ്ലിക്ക സഹസ്ഥാപകനും എഡിറ്ററുമായ ദിപിന് മലപ്പുറം തിരൂര്‍ സ്വദേശിയാണ്.
കേരളത്തിലെ പ്രശസ്ത സൗരോര്‍ജ ഗ്രാമമായ പെരിഞ്ഞനത്തെ മാതൃകകള്‍ മറ്റിടങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ സാധിക്കാത്തതിന്റെ കാരണങ്ങള്‍ അന്വേഷിച്ചു എഡ് പബ്ലിക്കയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനാണ് പുരസ്കാരം.
Tags : Dipin Damodaran SJN award