ജോസഫ് വിജയ്
ചെന്നൈ: തമിഴ്നാട് സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി സിനിമാ നിര്‍മാതാവ് വെങ്കിട്ട് കെ.നാരായണയെ നിയമിച്ചു. മുഖ്യമന്ത്രി വിജയ് മുഖ്യവേഷത്തില്‍ എത്തിയ ജനനായകൻ സിനിമയുടെ നിർമാതാവാണ്.
ഒരു വര്‍ഷത്തേക്കുള്ള താത്കാലിക നിയമനമാണെന്നും നിയമനത്തിന്റെ നിബന്ധനകൾ പിന്നീട് വ്യക്തമാക്കുമെന്നും കഴിഞ്ഞ 23 ന് ചീഫ് സെക്രട്ടറി എം. സായികുമാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.
തുടക്കത്തിൽ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവര്‍ണറെ സന്ദര്‍ശിക്കുമ്പോള്‍ വെങ്കിട്ട് നാരായണയ്ക്കൊപ്പമാണ് വിജയ് എത്തിയത്.
അധികാരത്തിലെത്തിയ ഉടന്‍ സ്വകാര്യ ജോത്സ്യൻ രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെ സ്പെഷല്‍ ഡ്യൂട്ടി ഓഫീസറായി വിജയ് നിയമിച്ചിരുന്നു. സഖ്യകക്ഷികളും പ്രതിപക്ഷവും ശക്തമായ എതിര്‍ത്തതോടെ ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു. പുതിയ നിയമനവും ഡിഎംകെ ഉൾപ്പെടെ കക്ഷികളുടെ രൂക്ഷവിമർശനം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്.
Tags : Joseph Vijay Jananayakan producer special representative Delhi