x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെനസ്വേലയിൽ മരണം ഉയരുന്നു ; ഇ​​​​​​​​​​തു​​​​​​​​​​വ​​​​​​​​​​രെ സ്ഥി​​​​​​​​​​രീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ച്ച​​​​​​​​​​ത് 920 മ​​​​​​​​​​ര​​​​​​​​​​ണം

വെബ്ഡെസ്ക്
Published: June 27, 2026 04:36 AM IST | Updated: June 27, 2026 04:36 AM IST

ഇ​​​​​​​​​​ര​​​​​​​​​​ട്ട ഭൂ​​​​​​​​​​ക​​​​​​​​​​ന്പം ത​​​​​​​​​​ക​​​​​​​​​​ർ​​​​​​​​​​ത്ത വെ​​​​​​​​​​ന​​​​​​​​​​സ്വേ​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​ൽനിന്നുള്ള ദൃശ്യം

കാ​​​​​​​​​​ര​​​​​​​​​​ക്ക​​​​​​​​​​സ്: ഇ​​​​​​​​​​ര​​​​​​​​​​ട്ട ഭൂ​​​​​​​​​​ക​​​​​​​​​​ന്പം ത​​​​​​​​​​ക​​​​​​​​​​ർ​​​​​​​​​​ത്ത വെ​​​​​​​​​​ന​​​​​​​​​​സ്വേ​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​ൽ ക​​​​ടു​​​​ത്ത ആ​​​​ശ​​​​ങ്ക​​​​യാ​​​​യി മ​​​​​​​​​​ര​​​​​​​​​​ണ​​​സം​​​ഖ്യ ഉ​​​​​​​​​​യ​​​​​​​​​​രു​​​​​​​​​​ന്നു. 920 മ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​മാ​​​​​​​​​​ണ് ഇ​​​​​​​​​​തു​​​​​​​​​​വ​​​​​​​​​​രെ സ്ഥി​​​​​​​​​​രീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ച്ച​​​​​​​​​​ത്. മൂ​​​​​​​​​വാ​​​​​​​​​യി​​​​​​​​​ര​​​​​​​​​ത്തി​​​​​​ലേ​​​​​​​​​റെ പേ​​​​​​​​​​ർ​​​​​​​​​​ക്കു പ​​​​​​​​​​രി​​​​​​​​​​ക്കേ​​​​​​​​​​റ്റു. പ​​​​​​​​​​തി​​​​​​​​​​നാ​​​​​​​​​​യി​​​​​​​​​​ര​​​​​​​​​​ത്തി​​​​​​​​​​ലേ​​​​​​​​​​റെ പേ​​​​​​​​​​രെ ഇ​​​​​​​​​​നി​​​​​​​​​​യും ക​​​​​​​​​​ണ്ടെ​​​​​​​​​​ത്താ​​​​​​​​​​നു​​​​​​​​​​ണ്ട്. മ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​സം​​​​​​​​​​ഖ്യ ഇ​​​​​​​​​​നി​​​​​​​​​​യും ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്നേ​​​​​​​​​​ക്കു​​​​​​​​​​മെ​​​​​​​​​​ന്നാ​​​​​​​​​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. വെ​​​​​​​​​​ന​​​​​​​​​​സ്വേ​​​​​​​​​​ല​​​​​​​​​​യ്ക്കു കൈ​​​​​​​​​​ത്താ​​​​​​​​​​ങ്ങാ​​​​​​​​​​യി ലോ​​​​​​​​​​ക​​​​​​​​​​രാ​​​​​​​​​​ജ്യ​​​​​​​​​​ങ്ങ​​​​​​​​​​ളെ​​​​​​​​​​ല്ലാം രം​​​​​​​​​​ഗ​​​​​​​​​​ത്തു​​​​​​​​​​ണ്ട്.

ലോ​​​​​​​​​​ക​​​​​​​​​​മെ​​​​​​​​​​ങ്ങും നി​​​​​​​​​​ന്നു​​​​​ള്ള നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​നു ര​​​​​​​​​​ക്ഷാ​​​​​​​​​​പ്ര​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ത്ത​​​​​​​​​​ക​​​​​​​​​​ർ വെ​​​​​​​​​​ന​​​​​​​​​​സ്വേ​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​ലെ​​​​​​​​​​ത്തി ര​​​​​​ക്ഷാ​​​​​​ദൗ​​​​​​ത്യ​​​​​​ത്തി​​​​​​ൽ പ​​​​​​ങ്കു​​​​​​ചേ​​​​​​ർ​​​​​​ന്നു. ത​​​​​​​​​​ക​​​​​​​​​​ർ​​​​​​​​​​ന്ന​​​​​​​​​​ടി​​​​​​​​​​ഞ്ഞ നൂ​​​​​റു​​​​​ക​​​​​​​​​​ണ​​​​​​​​​​ക്കി​​​​​​​​​​നു കെ​​​​​​​​​​ട്ടി​​​​​​​​​​ട​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ അ​​​​​​​​​​വ​​​​​​​​​​ശി​​​​​​​​​​ഷ്ട​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ൽ ര​​​​​​​​​​ക്ഷാ​​​​​​​​​​പ്ര​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ത്ത​​​​​​​​​​ക​​​​​​​​​​ർ രാ​​​​​​പ​​​​​​ക​​​​​​ൽ വ്യ​​​​​​ത്യാ​​​​​​സ​​​​​​മി​​​​​​ല്ലാ​​​​​​തെ തെ​​​​​​​​​​ര​​​​​​​​​​ച്ചി​​​​​​​​​​ൽ ന​​​​​​​​​​ട​​​​​​​​​​ത്തി​​​​​​​​​​വ​​​​​​​​​​രി​​​​​​ക​​​​​​യാ​​​​​​ണ്. ഇ​​​​​​​​​​ന്ന​​​​​​​​​​ലെ​​​​​​​​​​യും ഒ​​​​​​​​​​ട്ടേ​​​​​​​​​​റെപ്പേ​​​​​​​​​​രെ കെ​​​​​​​​​​ട്ടി​​​​​​​​​​ടാ​​​​​​​​​​വ​​​​​​​​​​ശി​​​​​​​​​​ഷ്ട​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ൽ​​​​​​​​​​നി​​​​​​​​​​ന്നു ജീ​​​​​​​​​വ​​​​​​​​​നോ​​​​​​​​​ടെ ര​​​​​​​​​​ക്ഷ​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തി​​​​​​​​​യെ​​​​​​​​​ന്ന് ആ​​​​​​​​​ക്ടിം​​​​​​​​​ഗ് പ്ര​​​​​​​​​സി​​​​​​​​​ഡ​​​​​​​​​ന്‍റ് ഡെ​​​​​​​​​ൽ​​​​​​​​​സി റോ​​​​​​​​​ഡ്രി​​​​​​​​​ഗ​​​​​​​​​സ് പ​​​​​​​​​റ​​​​​​​​​ഞ്ഞു.

ബു​​​​​​​​​​ധ​​​​​​​​​​നാ​​​​​​​​​​ഴ്ച പ്രാ​​​​​​​​​​ദേ​​​​​​​​​​ശി​​​​​​​​​​ക​​​​സ​​​​​​​​​​മ​​​​​​​​​​യം വൈ​​​​​​​​​​കു​​​​​​​​​​ന്നേ​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​ണു വെ​​​​​​​​​​ന​​​​​​​​​​സ്വേ​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​ൽ ഇ​​​​​​​​​​ര​​​​​​​​​​ട്ട ഭൂ​​​​​​​​​​ക​​​​​​​​​​ന്പം നാ​​ശം വി​​ത​​ച്ച​​ത്. റി​​​​​​​​​​ക്ട​​​​​​​​​​ർ സ്കെ​​​​​​​​​​യി​​​​​​​​​​ലി​​​​​​​​​​ൽ 7.2 രേ​​​​​​​​​​ഖ​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തി​​​​​​​​​​യ ഭൂ​​​​​​​​​​ക​​​​​​​​​​ന്പ​​​​​​​​​​മു​​​​​​​​​​ണ്ടാ​​​​​​​​​​യി 39 സെ​​​​​​​​​​ക്ക​​​​​​​​​​ൻ​​​​​​​​​​ഡി​​​​​​​​​​ന​​​​​​​​​​കം 7.5 രേ​​​​​​​​​​ഖ​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തി​​​​​​​​​​യ ര​​​​​​​​​​ണ്ടാ​​​​​​​​​​മ​​​​​​​​​​ത്തെ ഭൂ​​​​​​​​​​ക​​​​​​​​​​ന്പ​​​​വു​​​​​​​​​​മു​​​​​​​​​​ണ്ടാ​​​​​​​​​​യി. പി​​​​​​​​​ന്നീ​​​​​​​​​ട് 214 തു​​​​​​​​​ട​​​​​​​​​ർ​​​​​​​​​ച​​​​​​​​​ല​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ണ്ടാ​​​​​​​​​യി. ത​​​​​​​​​​ല​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​യ കാ​​​​​​​​​​ര​​​​​​​​​​ക്ക​​​​​​​​​​സി​​​​​​​​​​ലും ലാ ​​​​​​​​​​ഗ്വാ​​​​​​​​​​യ സം​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​ത്തു​​​​​​​​​​മാ​​​​​​​​​​ണ് ഏ​​​​​​​​​​റ്റ​​​​​​​​​​വുമധി​​​​​​​​​​കം നാ​​​​​​​​​​ശ​​​​​​​​​​ന​​​​​​​​​​ഷ്ട​​​​​​​​​​മു​​​​​​​​​​ണ്ടാ​​​​​​​​​​യ​​​​​​​​​​ത്. ലാ ​​​​​​​​​ഗ്വാ​​​​​​​​​യ​​​​​​​​​ നഗരത്തിലെ ര​​​​​​​​​ണ്ടു പ്ര​​​​​​​​​ധാ​​​​​​​​​ന ആ​​​​​​​​​ശു​​​​​​​​​പ​​​​​​​​​ത്രി​​​​​​​​​ക​​​​​​​​​ളും പ​​​​​​​​​രി​​​​​​​​​ക്കേ​​​​​​​​​റ്റ​​​​​​​​​വ​​​​​​​​​രെ​​​​​​​​​ക്കൊ​​​​​​​​​ണ്ടു നി​​​​​​​​​റ​​​​​​​​​ഞ്ഞി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യാ​​​​​​​​​ണ്.

വോ​​​​ള​​​​ന്‍റി​​​​യ​​​​ർ​​​​മാ​​​​ർ താ​​​​ത്കാ​​​​ലി​​​​ക ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ച് പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​ർ​​​​ക്ക് ചി​​​​കി​​​​ത്സ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്നു​​​​ണ്ട്. ഭൂ​​​​​​​​ക​​​​​​​​ന്പ​​​​​​​​ത്തി​​​​​​​​ൽ മ​​​​​​​​രി​​​​​​​​ച്ച​​​​​​​​വ​​​​​​​​രി​​​​​ൽ വി​​​​​​​​ദേ​​​​​​​​ശ​​​​​​​​പൗ​​​​​​​​ര​​​​​​​​ന്മാ​​​​​​​​രും ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്നു. ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ മൂ​​​​​​ന്നു പൗ​​​​​​ര​​​​​​ന്മാ​​​​​​ർ മ​​​​​​രി​​​​​​ച്ചു​​​​​​വെ​​​​​​ന്നും 99 പേ​​​​​​രെ കാ​​​​​​ണാ​​​​​​താ​​​​​​യെ​​​​​​ന്നും സ്പാ​​​​​​നി​​​​​​ഷ് വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ​​​​​​മ​​​​​​ന്ത്രി ഹോ​​​​​​സെ മാ​​​​​​നു​​​​​​വ​​​​​​ൽ അ​​​​​​ൽ​​​​​​ബാ​​​​​​രെ​​​​​​സ് അ​​​​റി​​​​യി​​​​ച്ചു. ഒ​​​​​​ന്പ​​​​​​തു പോ​​​​​​ർ​​​​​​ച്ചു​​​​​​ഗീ​​​​​​സ് പൗ​​​​​​ര​​​​​​ന്മാ​​​​​​രും ബ്ര​​​​​​സീ​​​​​​ൽ, ചൈ​​​​​​ന എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള ര​​​​​​ണ്ടു വീ​​​​​​തം പൗ​​​​​​ര​​​​​​ന്മാ​​​​​​രും മ​​​​​​രി​​​​​​ച്ചു.

വെ​​​​​​​​​​ന​​​​​​​​​​സ്വേ​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​ലെ 67.6 ല​​​​​​​​​​ക്ഷം ജ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ ഭൂ​​​​​​​​​​ക​​​​​​​​​​ന്പ​​​​​​​​​​ത്തി​​​​​​​​​​ന്‍റെ കെ​​​​​​​​​​ടു​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​ൾ അ​​​​​​​​​​നു​​​​​​​​​​ഭ​​​​​​​​​​വി​​​​​​​​​​ക്കു​​​​​​​​​​ന്നു​​​​​​​​​​വെ​​​​​​​​​​ന്ന് ഇ​​​​​​​​​​ന്‍റ​​​​​​​​​​ർ​​​​​​​​​​നാ​​​​​​​​​​ഷ​​​​​​​​​​ണ​​​​​​​​​​ൽ ഓ​​​​​​​​​​ർ​​​​​​​​​​ഗൈ​​​​​​​​​​നേ​​​​​​​​​​ഷ​​​​​​​​​​ൻ ഫോ​​​​​​​​​​ർ മൈ​​​​​​​​​​ഗ്രേ​​​​​​​​​​ഷ​​​​​​​​​​ൻ അ​​​​​​​​​​റി​​​​​​​​​​യി​​​​​​​​​​ച്ചു. തു​​​​​​ട​​​​​​ർ​​​​​​ച​​​​​​ല​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ണ്ടാ​​​​​​കാ​​​​​​മെ​​​​​​ന്ന ഭ​​​​​​യ​​​​​​ത്താ​​​​​​ൽ കാ​​​​​​ര​​​​​​ക്ക​​​​​​സി​​​​​​ൽ വീ​​​​​​ടു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കു മ​​​​​​ട​​​​​​ങ്ങാ​​​​​​തെ നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​നു പേ​​​​​​ർ ക​​​​​ഴി​​​​​ഞ്ഞ രാ​​​​​ത്രി ​തെ​​​​​​രു​​​​​​വു​​​​​​ക​​​​​​ളി​​​​​ലാ​​​​​ണു ക​​​​​ഴി​​​​​ഞ്ഞ​​​​​ത്. വാ​​​​​ർ​​​​​ത്താ​​​​​വി​​​​​നി​​​​​മ​​​​​യ സം​​​​​വി​​​​​ധാ​​​​​നം ത​​​​​ക​​​​രാ​​​​റി​​​​​ലാ​​​​​യ​​​​​ത് ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​​​​​​ത്ത​​​​​നത്തെ ബാ​​​​​ധി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. 1900നു​​​​​ ശേ​​​​​ഷ​​​​​മു​​​​​ണ്ടാ​​​​​യ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ഭൂ​​​​​ക​​​​​ന്പ​​​​​മാ​​​​​ണ് വെ​​​​​ന​​​​​സ്വേ​​​​​ല​​​​​യെ ത​​​​​ക​​​​​ർ​​​​​ത്തെ​​​​​റി​​​​​ഞ്ഞ​​​​​ത്.

Tags : Death toll rises Venezuela confirmed

Recent News

Corehub Up