x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി സീ​റ്റി​ലി​രു​ന്ന​ശേ​ഷം പ​റ​ഞ്ഞ​ത് ഓ​ഫ് ദ ​റെ​ക്കോ​ർ​ഡ്: സ്പീ​ക്ക​ർ

വെബ്ഡെസ്ക്
Published: June 27, 2026 03:53 AM IST | Updated: June 27, 2026 03:53 AM IST

തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ

തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ: ച​​​​മ്പ​​​​ക്കു​​​​ളം മൂ​​​​ലം വ​​​​ള്ളം​​​​ക​​​​ളി​​​​ക്ക് അ​​​​വ​​​​ധി അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന റെ​​​​ജി ചെ​​​​റി​​​​യാ​​​​ൻ എം​​​​എ​​​​ൽ​​​​എ​​​​യു​​​​ടെ ആ​​​​വ​​​​ശ്യ​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി.​ സ​​​​തീ​​​​ശ​​​​ൻ സീ​​​​റ്റി​​​​ലി​​​​രു​​​​ന്ന​​​ശേ​​​​ഷം അ​​​​വ​​​​ധി അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് അ​​​​ടു​​​​ത്തി​​​​രു​​​​ന്ന​​​​യാ​​​​ളോ​​​​ടു പ​​​​റ​​​​ഞ്ഞ​​​​ത് നി​​​​യ​​​​മ​​​​സ​​​​ഭാ രേ​​​​ഖ​​​​ക​​​​ളി​​​​ലു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്ന് സ്പീ​​​​ക്ക​​​​ർ തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ. അ​​​​തൊ​​​​ക്കെ ഓ​​​​ഫ് ദ ​​​​റെ​​​​ക്കോ​​​​ർ​​​​ഡാ​​​​ണ്.

അ​​​​തൊ​​​​ന്നും റെ​​​​ക്കോ​​​​ർ​​​​ഡി​​​​ന​​​​ക​​​​ത്തേ ഉ​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നും സ്പീ​​​​ക്ക​​​​ർ പ​​​​റ​​​​ഞ്ഞു. നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ എ​​​​ഴു​​​​ന്നേ​​​​റ്റു നി​​​​ന്ന് പ​​​​റ​​​​യു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മേ സ​​​​ഭാ​​​​ രേ​​​​ഖ​​​​ക​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തൂ.
വി​​​​ഷ​​​​യ​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്തി ഇ​​​​പ്ര​​​​കാ​​​​രം സീ​​​​റ്റി​​​​ലി​​​​രു​​​​ന്ന് പ​​​​റ​​​​ഞ്ഞ​​​​ത് ഏ​​​​തു സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​ലാ​​​ണെ​​​ന്ന് എ​​​നി​​​​ക്ക​​​​റി​​​​യി​​​​ല്ല. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സാ​​​​ധാ​​​​ര​​​​ണ സ്വ​​​​ഭാ​​​​വ​​​​ത്തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് ഒ​​​​രു​​​കാ​​​​ര​​​​ണ​​​​വ​​​​ശാ​​​​ലും ഒ​​​​രു നെ​​​​ഗ​​​​റ്റീ​​​​വ് ആ​​​​റ്റി​​​​റ്റ്യൂ​​​​ഡ് എ​​​​ടു​​​​ക്കു​​​മെ​​​ന്ന് തോ​​​​ന്നു​​​​ന്നി​​​​ല്ല-​​​തി​​​രു​​​വ​​​ഞ്ചൂ​​​ർ പ​​​റ​​​ഞ്ഞു.

ദീ​​​​പ​​​​ക് ജോ​​​​യി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ത്തി​​​​നെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ മാ​​​​ധ്യ​​​​മ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യാ​​​​ണ് സ്പീ​​​​ക്ക​​​​ർ ഇ​​​​പ്ര​​​​കാ​​​​രം പ​​​​റ​​​​ഞ്ഞ​​​​ത്.

Tags : Chief Minister Speaker Speaker Thiruvanchoor Radhakrishnan VD Satheesan

Recent News

Corehub Up