x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ ടി20 ​ലോ​ക​ക​പ്പ്: സ്കോ​ട്‌​ല​ൻ​ഡി​നെ​തി​രെ ശ്രീ​ല​ങ്ക​യ്ക്ക് ജ​യം

വെബ് ഡെസ്ക്
Published: June 27, 2026 03:30 AM IST | Updated: June 27, 2026 03:34 AM IST

വനിതാ ടി20 ലോകകപ്പ് മത്സരത്തിൽ സ്കോ‌ട്ലൻഡ് താരത്തിന്‍റെ വിക്കറ്റ് ആഘോഷിക്കുന്ന ശ്രീലങ്കൻ താരങ്ങൾ

മാ​ഞ്ച​സ്റ്റ​ർ: വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ സ്കോ​ട്‌​ല​ൻ​ഡി​നെ​തി​രെ ശ്രീ​ല​ങ്ക​യ്ക്ക് ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മൂ​ന്ന് വി​ക്ക​റ്റി​നാ​ണ് ശ്രീ​ല​ങ്ക വി​ജ​യി​ച്ച​ത്.

സ്കോ​ട്‌​ല​ൻ‌​ഡ് ഉ​യ​ർ​ത്തി​യ 152 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ശ്രീ​ല​ങ്ക ഒ​രു പ​ന്ത് ബാ​ക്കി നി​ൽ​ക്കെ ല​ക്ഷ്യം മ​റി​ക​ട​ന്നു. 33 റ​ൺ‌​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ച​മാ​രി അ​ത്ത​പ​ത്തു​വി​ന്‍റെ​യും 27 റ​ൺ​സെ​ടു​ത്ത ഹ​ർ​ഷി​ത സ​മ​ര​വി​ക്ര​മ​യു​ടെ​യും 23 റ​ൺ​സെ​ടു​ത്ത ഹ​സി​നി പെ​രേ​ര​യു​ടെ​യും 21 റ​ൺ‌​സെ​ടു​ത്ത നി​ലാ​ക്ഷി​ക സി​ൽ​വ​യു​ടെ​യും മി​ക​വി​ലാ​ണ് ശ്രീ​ല​ങ്ക ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

സ്കോ​ട്‌​ല​ൻ​ഡി​ന് വേ​ണ്ടി ക്യാ​പ്റ്റ​ൻ കാ​ത​റി​ൻ ബ്രൈ​സും റാ​ഷെ​ൽ സ്ലാ​റ്റ​റും കാ​ത​റി​ൻ ഫ്രെ​യ്സ​റും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. കി​ർ​സ്റ്റി ഗോ​ർ​ഡ​ൻ ഒ​രു വി​ക്ക​റ്റെ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത സ്കോ​ട്‌​ല​ൻ​ഡ് 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 151 റ​ൺ​സെ​ടു​ത്ത​ത്. 47 റ​ൺ​സെ​ടു​ത്ത സാ​റാ ബ്രൈ​സി​ന്‍റെ​യും 34 റ​ൺ​സെ​ടു​ത്ത ഡാ​ർ​സി കാ​ർ​ട്ട​റു​ടെ​യും 26 റ​ൺ​സെ​ടു​ത്ത എ​യ്ൽ​സ ലി​സ്റ്റ​റു​ടെ​യും 23 റ​ൺ​സ് നേ​ടി​യ ക്യാ​പ്റ്റ​ൻ കാ​ത​റി​ൻ ബ്രൈ​സി​ന്‍റെ​യും മി​ക​വി​ലാ​ണ് സ്കോ​ട്‌​ല​ൻ‌​ഡ് ഭേ​ദ​പ്പെ​ട്ട സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി മി​താ​ലി അ​യോ​ധ്യ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. സു​ഗ​ന്ധി​ക കു​മാ​രി​യും ക​വി​ഷ ദി​ൽ​ഹ​രി​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

വി​ജ​യ​ത്തോ​ടെ ആ​റ് പോ​യി​ന്‍റാ​യ ശ്രീ​ല​ങ്ക സെ​മി പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി. ഗ്രൂ​പ്പ് ബി​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ശ്രീ​ല​ങ്ക.

Tags : icc women's t20 world cup match sri lanka beats scotland

Recent News

Corehub Up