National
ലക്നോ: ഉത്തർപ്രദേശിൽ സലൂൺ മാനേജർ ജീവനൊടുക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. രത്ന സിംഗ് (31) ആണ് മരിച്ചത്.
മേയ് 12ന് ലക്നോവിലെ ഗോമ്തിനഗർ വിസ്താരിലെ ഫ്ലാറ്റിൽ വച്ചാണ് രത്ന സിംഗ് ജീവനൊടുക്കിയത്. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് ഇവർ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം മൊബൈൽ ഫോണിൽ റിക്കാർഡ് ചെയ്തിരുന്നു.
തന്റെ മരണത്തിന് കാരണം വ്യവസായി ശരദ് സിംഗും ഭാര്യയും കൂട്ടാളികളുമാണെന്നായിരുന്നു രത്ന സിംഗ് പറഞ്ഞത്. ഇവർ തനിക്കെതിരെ നടത്തിയ മാനസിക പീഡനങ്ങളെക്കുറിച്ച് രത്ന സിംഗ് തുറന്നു പറഞ്ഞു.
ഇതേത്തുടർന്ന് ശരദ് സിംഗിന്റെ ഹോട്ടലും സലൂണും പോലീസ് സീൽ ചെയ്തു. കേസിൽ ശരദ് സിംഗിന്റെ ഹോട്ടൽ ജീവനക്കാരനായ മംഗൽ യാദവ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും, പ്രധാന പ്രതികളായ ശരദ് സിംഗും ഭാര്യ പല്ലവി ജോഷിയും നിലവിൽ ഒളിവിലാണ്.
രത്ന സിംഗിന്റെ പിതാവ് സുധീർ കുമാർ സിംഗ് നൽകിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശരദ് സിംഗ് തന്റെ മകളെ നിരന്തരം ചൂഷണം ചെയ്തിരുന്നതായും, ഇതിനെ എതിർത്തപ്പോഴൊക്കെ കൊലപ്പെടുത്തുമെന്നും സഹോദരിമാരുടെ മാനം കെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും പിതാവ് പരാതിയിൽ ആരോപിക്കുന്നു.
കൂടാതെ, ചില ഉന്നത പോലീസ് ഉദ്യോഗസ്ഥർ പ്രതിയുടെ സുഹൃത്തുക്കളാണെന്നും ഇവർ പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു.
National
ബംഗളൂരു: ബംഗളൂരുവിൽ വ്യാപാരിയുടെ വീട്ടിൽ കവർച്ച നടത്തിയ ദന്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ബനശങ്കരി സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന മണികണ്ഠ (26), ഭാര്യ ഐശ്വര്യ (21) എന്നിവരാണ് പിടിയിലായത്. സ്വർണം, വെള്ളി ആഭരണങ്ങളും 25 ലക്ഷം രൂപയുമാണ് ഇരുവരും കവർച്ച നടത്തിയത്.
അഞ്ച് മാസമായി മണികണ്ഠ വ്യാപാരിയുടെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഐശ്വര്യയും മണികണ്ഠന്റെ അമ്മയും വ്യാപാരിയുടെ വീട്ടുജോലികളിൽ സഹായിച്ചിരുന്നു. കഴിഞ്ഞ മാസമായിരുന്നു വീട്ടുടമ 25 ലക്ഷം രൂപ ലോക്കറിൽ വച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ഐശ്വര്യ പിന്നീട് ലോക്കറിൽ നിന്ന് പണം എടുക്കുകയായിരുന്നു. പലപ്പോഴായി ആഭരണങ്ങളും വീട്ടിൽ നിന്ന് മോഷ്ടിച്ചിട്ടുണ്ട്.
സംഭവത്തിൽ സംശയം തോന്നിയ വീട്ടുടമ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് മണികണ്ഠയെയും ഐശ്വര്യയെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു.
ബനശങ്കരിയിലുള്ള വീട്ടിൽ നിന്ന് പോലീസ് പണവും ആഭരണങ്ങളും കണ്ടെടുത്തു. സംഭവത്തിൽ കേസെടുത്ത പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.
National
ഇൻഡോർ: അന്വേഷണത്തിന്റെ പേരിൽ വ്യവസായിയുടെ വീട്ടിൽ അതിക്രമിച്ച് കയറി 30 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച അഞ്ച് പോലീസുകാരെ സസ്പെൻഡ് ചെയ്തു.
മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. വ്യവസായിയായ ഗൗരവ് ജെയിൻ എന്നയാളുടെ വീട്ടിലാണ് പോലീസുകാർ മോഷണം നടത്തിയത്. ഏപ്രിൽ ഒന്നിന് രാത്രിയാണ് സംഭവം.
റിട്ട. എസിപി രാകേഷ് ഗുപ്തയുമായുള്ള സാമ്പത്തിക തർക്കത്തിൽ ഗൗരവ് ജെയിൻ ഉൾപ്പെട്ട ഒരു ചെക്ക് ബൗൺസ് കേസ് നില നിന്നിരുന്നു. ഈ കേസിൽ വാറണ്ട് നടപ്പിലാക്കാനാണ് പോലീസ് വ്യവസായിയുടെ വീട്ടിലെത്തിയത്.
വീട്ടിൽ അതിക്രമിച്ച് കയറിയ പോലീസുകാർ വീട്ടുകാരോട് മോശമായി പെരുമാറിയെന്നാണ് പരാതി. പോലീസുകാർ വാതിൽ തകർത്ത് ബലപ്രയോഗത്തിലൂടെ വീട്ടിൽ കയറിയെന്നാണ് വ്യവസായിയുടെ പരാതിയിൽ പറയുന്നത്.
പിന്നീട് അന്വേഷണത്തിന്റെ പേരിൽ വീടാകെ പരിശോധന നടത്തി. ഇതിനിടയിൽ വീട്ടിൽ നിന്നും 30 പവനോളം വരുന്ന സ്വർണാഭരണങ്ങൾ ഇവർ കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതോടെ പോലീസുകാരെ സസ്പെൻഡ് ചെയ്തതായും ഇവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കുമാർ പ്രതീക് പ്രതികരിച്ചു.
കേസ് നിലവിൽ വിജയനഗർ എസിപി അന്വേഷിക്കുന്നുണ്ടെന്നും, വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
District News
പള്ളിക്കുന്ന്: ഷെയർ ബ്രോക്കിംഗ് ബിസിനസുകാരനായ യുവാവിനെ ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തി.
പള്ളിക്കുളം ചെറുശേരി നഗറിലെ പത്മം ഹൗസിൽ വയലിൽ രാജേഷിനെയാണ് (49) വ്യാഴാഴ്ച രാവിലെ 7.10 ഓടെ ചിറക്കൽ റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
പരേതരായ നാരായണൻ നായർ-പദ്മാവതി ദന്പതികളുടെ മകനാണ്. ഭാര്യ: ജയ്ഷ ജയരാജ്. മക്കൾ: ശിവശങ്കർ, ഋഷികേശ്, ബ്രഹ്മദത്ത്.
National
മുംബൈ: മഹാരാഷ്ട്രയിലെ കല്യാണിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് വ്യവസായി മരിച്ചു. കല്യാണിലെ നിരവധി വസ്ത്രശാലകളുടെ ഉടമ ശ്രീനിവാസ് തണ്ഡലെ (42) ആണ് മരിച്ചത്.
അമിതവേഗത്തിൽ വന്ന കാർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന ശ്രീനിവാസനെ ഇടിക്കുകയായിരുന്നു. ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യായാമത്തിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സൈക്കിൾ സവാരി ആരംഭിച്ച ദിവസം തന്നെയാണ് അപകടമുണ്ടായത്.
അശ്രദ്ധമായി വാഹനമോടിച്ചതിന് കർശന നടപടിയെടുക്കണമെന്ന് ശ്രീനിവാസന്റെ സഹോദരൻ ഗണേഷ് ആവശ്യപ്പെട്ടതിനെ തുടർന്ന് വാഹനമോടിച്ച കുട്ടിക്കും വഹനത്തിന്റെ ഉടമയായ കുട്ടിയുടെ അമ്മക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
National
റാഞ്ചി: ആറുനിലക്കെട്ടിടത്തിനു മുകളിൽനിന്നു ചാടി വ്യവസായി ജീവനൊടുക്കി. റാഞ്ചിയിലെ ഹിന്ദ്പിരി മേഖലയിൽ സ്വന്തം അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന അനുരാഗ് സാരൗഗിയാണ് മരിച്ചത്.
ഈ ഫ്ലാറ്റിലെ ഒന്നാംനിലയിൽ സാരൗഗിയുടെ മാതാപിതാക്കളും താമസിക്കുന്നുണ്ട്. ഈസമയം ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും വീട്ടിലില്ലായിരുന്നുവെന്നും സംഭവത്തെപ്പറ്റി അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
Kerala
കോഴിക്കോട്: ഹൈദരാബാദിൽ മലയാളി വ്യാപാരിയെ വെടിവച്ച് വീഴ്ത്തിയശേഷം കൊള്ളയടിച്ചു. കോഴിക്കോട് സ്വദേശി വി.പി. റിൻഷദിനെയാണ് കൊള്ളയടിച്ചത്. കാലിൽ വെടിവച്ചു വീഴ്ത്തിയശേഷമായിരുന്നു സംഭവം.
റിൻഷദിന്റെ കൈവശമുണ്ടായിരുന്ന ആറുലക്ഷം രൂപയും അക്രമികൾ കവർന്നു. വ്യാപാര ഇടപാട് നടക്കാത്തതിനെത്തുടർന്ന് പണം സിഡിഎം കൗണ്ടർ വഴി ബാങ്കിൽ നിക്ഷേപിക്കാനെത്തിയതായിരുന്നു റിൻഷദ്. ഈ സമയത്താണ് രണ്ടംഗസംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്.
എതിർത്തപ്പോൾ അക്രമികൾ റിൻഷദിന്റെ കാലിൽ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പണം അടങ്ങിയ ബാഗും ബൈക്കിന്റെ താക്കോലും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ റിൻഷദിന്റെ ബന്ധുവിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
International
ഒട്ടാവ: കാനഡയിലെ സറേയിൽ പഞ്ചാബി വ്യാവസായി വെടിയേറ്റു കൊല്ലപ്പെട്ടു. ബൈൻഡർ ഗാർച്ച (48) ആണ് മരിച്ചത്.
പഞ്ചാബിലെ നവാൻഷഹറിനടുത്തുള്ള മല്ലൻ ബേഡിയൻ സ്വദേശിയാണ് ഇയാൾ. സ്റ്റുഡിയോയും ബാങ്ക്വറ്റ് ഹാളും സ്വന്തമായുണ്ടായിരുന്ന ബൈൻഡർ പ്രശസ്തനായ ഫോട്ടോഗ്രാഫറാണ്. സറേയിലെ ഗുമാൻ ഫാമുകൾക്ക് സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു വാഹനം കത്തി നശിച്ച നിലയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കാനഡയിൽ പഞ്ചാബി വ്യവസായികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമം വർധിക്കുകയാണ്. അടുത്തിടെയുണ്ടായ സംഭവങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും രണ്ടുപേർ മരിക്കുകയും ചെയ്തു.
Kerala
പാലക്കാട്: പ്രവാസി വ്യവസായി മുഹമ്മദാലിയെ തോക്ക്ചൂണ്ടി തട്ടികൊണ്ടുപോയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം. കൃത്യം നിർവഹിച്ചത് കഴിഞ്ഞ മാസം ആറിന് നാല് ക്വട്ടേഷൻ ഗ്രൂപ്പുകൾ ചേർന്നാണെന്നും ഇവർക്ക് ക്വട്ടേഷൻ നൽകിയത് കാസർഗോഡ് സ്വദേശിയായ ഖത്തർ പ്രവാസി റഫീഖ് ആണെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ.
റഫീഖിനു പിന്നിൽ വ്യവസായി മുഹമ്മദാലിയുമായി ഏറ്റവും അടുപ്പമുള്ളവരാണെന്നാണ് സൂചന. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റഫീഖ് നിലവിൽ ഖത്തറിലാണ്. അതേസമയം തട്ടികൊണ്ടുപോയതിൽ പങ്കാളികളായ 10 പേരാണ് നിലവിൽ പിടിയിലായത്. ആറ് പ്രധാന പ്രതികൾ ഒളിവിലാണ്. പാലക്കാട് ചാലിശേരിയിലായിരുന്നു സംഭവം.
ഷൊർണ്ണൂർ ഡിവൈഎസ്പി മുരളിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയി വീട്ടിൽ ബന്ധിയാക്കി മർദിച്ചെങ്കിലും സാഹസികമായി രക്ഷപ്പെട്ടതോടെയാണ് നടുക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളകേസിലെ പ്രതികള്‍ക്ക് അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്തുസംഘവുമായി ബന്ധമെന്ന് വിദേശ വ്യവസായിയുടെ മൊഴി. സ്വര്‍ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലെത്തിയാണ് വിദേശ വ്യവസായി വിശദമായ മൊഴി നല്‍കിയത്. 500 കോടിയില്‍പരം രൂപയുടെ ഇടപാടാണ് സ്വര്‍ണപ്പാളി കടത്തില്‍ നടന്നതെന്നാണ് വ്യവസായി മൊഴി നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം.
ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ കടത്തിയതില്‍ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എസ്ഐടിക്ക് രേഖാമൂലം കത്ത് നല്‍കുകയും നേരിട്ട് മൊഴി നല്‍കുകയും ചെയ്തിരുന്നു.
തന്നോട് വിദേശത്തുള്ള ഒരു വ്യവസായിയാണ് ഈ കാര്യം പറഞ്ഞതെന്നും 500 കോടി രൂപയുടെ ഇടപാട് നടന്നുവെന്നുമാണ് ചെന്നിത്തല എസ്ഐടിക്ക് മുന്‍പാകെ മൊഴി നല്‍കിയത്. ഇതേ തുടര്‍ന്നാണ് എസ്ഐടി വിദേശ വ്യവസായിയില്‍ നിന്നു മൊഴി രേഖപ്പെടുത്തിയത്. ചെന്നിത്തല പറഞ്ഞ കാര്യങ്ങള്‍ സ്ഥിരീകരിക്കുന്ന മൊഴിയാണ് വ്യവസായിയും നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം.
ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നയാളാണ് വ്യവസായി. ഇദ്ദേഹം അതീവ രഹസ്യമായാണ് തിരുവനന്തപുരത്തെ എസ്ഐടിയുടെ ക്യാമ്പ് ഓഫീസിലെത്തി മൊഴി നല്‍കിയത്.
ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ വിദേശത്തേക്കു കടത്തി 500 കോടിയില്‍പ്പരം രൂപയുടെ ഇടപാട് അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘവുമായി ഉണ്ടാക്കിയെന്നാണ് വ്യവസായിയുടെ മൊഴിയിലുള്ളതെന്നാണ് ലഭിക്കുന്ന സൂചന.
Kerala
കോട്ടയം: വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പൈകയിലാണ് സംഭവം. പൈക സ്വദേശി വിനോദ് ജേക്കബ് കൊട്ടാരത്തിൽ ആണ് മരിച്ചത്.
ഇന്നലെ വീട്ടിൽ നിന്ന് പോയ വിനോദ് രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്ന് രാവിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിനോദിന്റെ വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലേക്ക് പോകുന്ന വഴിയിൽ കാലു തെറ്റി കുളത്തിൽ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അസ്വഭാവിക മരണത്തിന് കേസെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
പാലക്കാട്: വാഹനം തടഞ്ഞ് തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ പോലീസ് കണ്ടെത്തി. ജിദ്ദയിലെ അൽ റയാൻ, ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഗ്രൂപ് ചെയർമാനും മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശിയുമായി വി.പി. മുഹമ്മദലിയെ കോതകുറിശിയിൽ നിന്നാണ് കണ്ടെത്തിയത്.
മുഹമ്മദാലിയെ കോതകുറിശിയിൽ ഒരു വീട്ടിൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അക്രമികൾ ഉറങ്ങിയ സമയം വീട്ടിൽനിന്ന് ഇറങ്ങിയോടിയ മുഹമ്മദാലി പോലീസിനെ വിളിക്കുകയായിരുന്നു.
ബിസിനസ് വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്നാണ് വിവരം. ചാലിശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ആറങ്ങോട്ടുകര കോഴിക്കാട്ടിരി പാലത്തിന് സമീപത്തുനിന്ന് ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് വ്യവസായിയെ തട്ടിക്കൊണ്ടുപോയത്. കൂറ്റനാട് ഭാഗത്തുനിന്ന് ആറങ്ങോട്ടുകരയിലേക്ക് പോകുകയായിരുന്നു മുഹമ്മദലി.
ഇദ്ദേഹത്തിന്റെ വാഹനം പിന്തുടര്ന്ന് ഇന്നോവ കാറില്‍ എത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് തോക്കുചൂണ്ടി മുഹമ്മദലിയെ കാറില്‍നിന്ന് ഇറക്കി തങ്ങളുടെ വാഹനത്തിൽ ബലമായി കയറ്റി കൊണ്ടുപോകുകയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴു സംഘങ്ങളായാണ് തിരച്ചിൽ നടത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്
Kerala
കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയ സംഭവത്തിൽ വ്യവസായി അറസ്റ്റിൽ. കോട്ടയം സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ കിഴുന്നയിലെ സജിത്തിനെയാണ് (52) എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
2015നും 2020നും ഇടയിൽ ദുബായിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബായിലെ ഉന്നത ഉദ്യോഗസ്ഥയായ മുപ്പത്തിയഞ്ചുകാരിയുമായി സജിത്ത് ബന്ധം സ്ഥാപിക്കുകയും സജിത്തിന്റെ കന്പനിയിൽ യുവതിയെ കൊണ്ട് 16 കോടി നിക്ഷേപിപ്പിക്കുകയും ചെയ്തു.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. ഇതിനിടെ യുവതി ഗർഭിണിയാകുകയും ചെയ്തു. ഗർഭിണിയായ യുവതി തന്നെ വിവാഹം കഴിക്കണമെന്ന് സജിത്തിനോട് ആവശ്യപ്പെട്ടു. എന്നാൽ, ഇയാൾ ഗർഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സജിത്തിന്റെ നിർദേശപ്രകാരം ഗർഭഛിദ്രം നടത്തിയെങ്കിലും വിവാഹം കഴിക്കാതെയും തന്റെ പണം നൽകാതെയും ദുബായിൽ നിന്ന് ഇയാൾ കടന്നുകളയുകയായിരുന്നുവെന്നാണു പരാതി. എടക്കാട് പോലീസ് അറസ്റ്റ് ചെയ്ത സജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയ സംഭവത്തിൽ ബിസിനസുകാരൻ അറസ്റ്റിൽ. കോട്ടയം സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ കിഴുന്നയിലെ സജിത്തിനെയാണ് (52) എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
2015നും 2020നും ഇടയിൽ ദുബായിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബായിയിലെ ഉന്നത ഉദ്യോഗസ്ഥയായ 35കാരിയുമായി സജിത്ത് ബന്ധം സ്ഥാപിക്കുകയും തന്റെ കമ്പനിയിൽ യുവതിയെ കൊണ്ട് 16 കോടി നിക്ഷേപിപ്പിക്കുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.
ഇതിനിടെ യുവതി ഗർഭിണിയാകുകയും ചെയ്തു. ഗർഭിണിയായ യുവതി തന്നെ വിവാഹം കഴിക്കണമെന്ന് സജിത്തിനോട് ആവശ്യപ്പെട്ടു. എന്നാൽ, ഇയാൾ ഗർഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സജിത്തിന്റെ നിർദേശപ്രകാരം ഗർഭഛിദ്രം നടത്തിയെങ്കിലും വിവാഹം കഴിക്കാതെയും തന്റെ പണം നൽകാതെയും ദുബായിയിൽ നിന്ന് ഇയാൾ കടന്നുകളയുകയായിരുന്നുവെന്നാണു പരാതി. എടക്കാട് പോലീസ് അറസ്റ്റ് ചെയ്ത സജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.