പ്രതീകാത്മക ചിത്രം
തലശേരി: സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ ബൈക്ക് യാത്രികൻ വ്യാപാരിയെ കബളിപ്പിച്ച് പണം കവർന്നു. പാനൂർ താഴെ ചമ്പാട്-മനേക്കര റോഡ് ബസ്സ്റ്റോപ്പിന് സമീപത്തെ വ്യാപാരിയായ സജീവന്റെ കീർത്തി സ്റ്റോറിലാണ് സംഭവം. മാസ്ക് ധരിച്ചെത്തിയ യുവാവ് രണ്ടുകിലോ വെല്ലവും മൂന്നുകിലോ സവാളയും ആവശ്യപ്പെടുകയായിരുന്നു.
കടക്കാരൻ സാധനങ്ങളെടുക്കാനായി മാറിയപ്പോൾ മേശവലിപ്പിന് പുറത്തുണ്ടായിരുന്ന 2500 രൂപ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. കടയുടമ പാനൂർ പോലീസിൽ പരാതി നൽകി.
Tags : Local News Nattuvishesham Businessman robbed of money