x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെറുതോണിയിൽ വ്യാ​പാ​രി​ക്ക് വെ​ട്ടേ​റ്റു


Published: June 8, 2026 05:49 AM IST | Updated: June 8, 2026 05:49 AM IST

ചെ​റു​തോ​ണി: ല​ഹ​രിമാ​ഫി​യ സം​ഘ​ത്തക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് കൈ​മാ​റി​യെ​ന്നാ​രോ​പി​ച്ച് ചെ​റു​തോ​ണി​യി​ൽ വ്യാ​പാ​രി​ക്കു നേരേ ആ​ക്ര​മ​ണം. മാം​സവ്യാ​പാ​രം ന​ട​ത്തു​ന്ന ചെ​റു​തോ​ണി സ്വ​ദേ​ശി ജി​ൻ​സ് ജോ​ണി​നാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ചെ​റു​തോ​ണി​യി​ലെ വ്യാ​പാ​രസ്ഥാ​പ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ചുക​യ​റി​യ സം​ഘ​മാ​ണ് ജി​ൻ​സ് ജോ​ണി​നെ വെ​ട്ടി​യ​ത്. കാ​ലി​ന് വെ​ട്ടേ​റ്റ ജി​ൻ​സി​നെ ഉ​ട​ൻത​ന്നെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ളെക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ജി​ൻ​സ് ജോ​ൺ പോ​ലീ​സി​ന് കൈ​മാ​റി​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നാ​ണ് ആ​ക്ര​മ​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ഴി​ഞ്ഞദി​വ​സ​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്തെ ല​ഹ​രി-​ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളെ സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

ചെ​റു​തോ​ണി മേ​ഖ​ല​യി​ൽ ല​ഹ​രി വ്യാ​പ​ന​വും വി​വി​ധ ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​വ​രു​ന്ന​താ​യി ആ​രോ​പ​ണം നേ​രി​ടു​ന്ന സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഇ​ടു​ക്കി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അക്രമികളെ ക​ണ്ടെ​ത്തു​ന്ന​തി​നും സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​തി​നു​മാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.


ല​ഹ​രി മാ​ഫി​യ​യ്ക്കെ​തി​രേ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും ഭ​യ​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണ​മാ​ണോ​യെ​ന്നും പ​രി​ശോ​ധി​ച്ചുവ​രി​ക​യാ​ണ്.

Tags : nattu vishesham Businessman hacked to death

Recent News

Corehub Up