പള്ളിക്കുന്ന്: പള്ളിക്കുന്നിൽ കാറിൽ നിന്നിറങ്ങിയ വ്യവസായി ലോറിയിടിച്ച് മരിച്ചു. പന്നേൻപാറ റോഡിലെ മലബാർ മെറ്റീരിയൽ ഉടമ ചിറക്കൽ കുന്നാവ് ക്ഷേത്രത്തിന് സമീപത്തെ ഷാജി കുന്നത്താണ് (54) മരിച്ചത്. ബുധനാഴ്ച രാത്രി 11.30 ഓടെ പള്ളിക്കുന്ന് ജ്യോതിസ് കണ്ണാശുപത്രിക്ക് സമീപമായിരുന്നു അപകടം.
കാർ നിർത്തി സമീപത്തുള്ള തട്ടുകടയിലേക്ക് ഭക്ഷണം വാങ്ങുവാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിക്കുകയായിരുന്നു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ ശേഖരൻ-നളിനി ദന്പതികളുടെ മകനാണ്.
ഭാര്യ: ഹേമ. മക്കൾ: അമിത് (വിദ്യാർഥി, ബംഗളൂരു), നമിത (ബംഗളൂരു). സഹോദരങ്ങൾ: ഗിരീശൻ, രമാവതി, ശ്രീശൻ, ശ്രീജിത്ത്, പരേതനായ ഹരിദാസൻ. വൈസ്മെൻസ് ഇന്റർനാഷണൽ കണ്ണൂർ മെട്രോയുടെ മുൻ പ്രസിഡന്റായിരുന്നു പരേതൻ. നിലവിൽ ബിഎൻഐ ഹോൾമാർക്ക് ചാപ്റ്റർ കണ്ണൂരിന്റെ സെക്രട്ടറിയും ട്രഷററുമാണ്.