x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പ്: 16 സം​സ്ഥാ​ന​ങ്ങ​ളി​ൽ റെ​യ്ഡ്

വെബ്ഡെസ്ക്
Published: June 27, 2026 02:45 AM IST | Updated: June 27, 2026 02:45 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റ് ത​​​​ട്ടി​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് 16 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ 80ഓ​​​​ളം കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രേ​​​​സ​​​​മ​​​​യം സി​​​​ബി​​​​ഐ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി.

സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​നോ​​​​ടു സാ​​​​മ്യ​​​​മു​​​​ള്ള വ്യാ​​​​ജ വെ​​​​ബ്‌​​​​സൈ​​​​റ്റ് നി​​​​ർ​​​​മി​​​​ച്ച് ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് രൂ​​​​പ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത​​​​തി​​​​ന് കോ​​​​ട​​​​തി​​​​യു​​​​ടെ ര​​​​ജി​​​​സ്ട്രി ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു റെ​​​​യ്ഡ്.

പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ൾ, ഡി​​​​ജി​​​​റ്റ​​​​ൽ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ, ബാ​​​​ങ്ക് രേ​​​​ഖ​​​​ക​​​​ൾ എ​​​​ന്നി​​​​വ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. ത​​​​ട്ടി​​​​പ്പി​​​​നെ​​​​തി​​​​രേ സു​​​​പ്രീം​​​​കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ഉ​​​​ൾ​​​​പ്പെ​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ൽ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റ് പോ​​​​ലു​​​​ള്ള ത​​​​ട്ടി​​​​പ്പ് അ​​​​ന്വേ​​​​ഷ​​​​ണം സി​​​​ബി​​​​ഐ ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​ത്.

സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ യ​​​​ഥാ​​​​ർ​​​​ഥ വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ന്‍റെ യു​​​​ആ​​​​ർ​​​​എ​​​​ല്ലിനോ​​​​ട് തി​​​​ക​​​​ച്ചും സാ​​​​മ്യ​​​​മു​​​​ള്ള വ്യാ​​​​ജ ഡൊ​​​​മെ​​​​യ്ൻ ഉ​​​​ണ്ടാ​​​​ക്കി​​​​യാ​​​​യി​​​​രു​​​​ന്നു ത​​​​ട്ടി​​​​പ്പ്.

പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രോ കേ​​​​ന്ദ്ര അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രോ ജു​​​​ഡീ​​​​ഷ​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രോ ച​​​​മ​​​​ഞ്ഞ് ഇ​​​​ര​​​​ക​​​​ളെ ഫോ​​​​ണി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ക​​​​യും അ​​​​വ​​​​ർ ക്രി​​​​മി​​​​ന​​​​ൽ കേ​​​​സു​​​​ക​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യു​​​​മാ​​​​ണ് ത​​​​ട്ടി​​​​പ്പു​​​​കാ​​​​രു​​​​ടെ രീ​​​​തി.

കേ​​​​സി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​കാ​​​​നും അ​​​​റ​​​​സ്റ്റ് ത​​​​ട​​​​യാ​​​​നു​​​​മാ​​​​യി വ​​​​ലി​​​​യ തു​​​​ക ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്യും. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ത​​​​ട്ടി​​​​പ്പി​​​​ൽ അ​​​​ക​​​​പ്പെ​​​​ട്ട നി​​​​ര​​​​വ​​​​ധി​​​​പ്പേ​​​​ർ​​​​ക്ക് കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു രൂ​​​​പ​​​​യാ​​​​ണ് ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ട്ട​​​​ത്.

ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഇ​​​​രു​​​​നൂ​​​​റി​​​​ല​​​​ധി​​​​കം കേ​​​​സു​​​​ക​​​​ളി​​​​ൽ പ​​​​ങ്കു​​​​ള്ള ശൃം​​​​ഖ​​​​ല​​​​യി​​​​ലെ പ്ര​​​​ധാ​​​​നി​​​​ക​​​​ളാ​​​​യ ര​​​​ണ്ടു​​​​പേ​​​​രെ സി​​​​ബി​​​​ഐ ഇ​​​​തി​​​​നോ​​​​ട​​​​കം അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. വ്യാ​​​​ജക​​​​മ്പ​​​​നി​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​ക്കാ​​​​നും ത​​​​ട്ടി​​​​പ്പി​​​​ലൂ​​​​ടെ ല​​​​ഭി​​​​ക്കു​​​​ന്ന പ​​​​ണം കൈ​​​​മാ​​​​റാ​​​​നു​​​മാ​​​​യി മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​ടെ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കാ​​​​നും സ​​​​ഹാ​​​​യി​​​​ച്ച​​​​ത് ഇ​​​​വ​​​​രാ​​​​ണെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം ക​​​​ണ്ടെ​​​​ത്തി.

ഈ ​​​​അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ വ​​​​ഴി ഏ​​​​ക​​​​ദേ​​​​ശം ര​​​​ണ്ടു കോ​​​​ടി​​​​യോ​​​​ളം രൂ​​​​പ​​​​യു​​​​ടെ ക​​​​ള്ള​​​​പ്പ​​​​ണം വെ​​​​ളു​​​​പ്പി​​​​ച്ച​​​​താ​​​​യാ​​​​ണു വി​​​​വ​​​​രം. ത​​​​ട്ടി​​​​പ്പി​​​​ന്‍റെ സാ​​​​ങ്കേ​​​​തി​​​​ക അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ചി​​​​ല​​​​ത് രാ​​​​ജ്യ​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​നി​​​​ന്ന് പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​താ​​​​യാ​​​​ണ് സി​​​​ബി​​​​ഐ​​​​യു​​​​ടെ ക​​​​ണ്ടെ​​​​ത്ത​​​​ൽ.

Tags : Digital arrest scam Raids

Recent News

Corehub Up