x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​യു.​പി. രാ​ജീ​വ് വി​എ​സ്എ​സ്‌​സി ഡ​യ​റ​ക്‌ട​ർ

വെബ്ഡെസ്ക്
Published: June 27, 2026 02:05 AM IST | Updated: June 27, 2026 02:05 AM IST

ഡോ. ​​​യു.​​​പി. രാ​​​ജീ​​​വ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ക്രം സാ​​​രാ​​​ഭാ​​​യ് ബ​​​ഹി​​​രാ​​​കാ​​​ശ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പു​​​തി​​​യ ഡ​​​യ​​​റ​​​ക്‌ട​​​റാ​​​യി പ്ര​​​മു​​​ഖ ശാ​​​സ്ത്ര​​​ജ്ഞ​​​ൻ ഡോ. ​​​യു.​​​പി. രാ​​​ജീ​​​വി​​​നെ നി​​​യ​​​മി​​​ച്ചു. നി​​​ല​​​വി​​​ൽ വി​​​എ​​​സ്എ​​​സ്‌​​​സി​​​യി​​​ലെ അ​​​സോ​​​സി​​​യേ​​​റ്റ് ഡ​​​യ​​​റ​​​ക്‌ട​​​റാണ്.

റോ​​​ക്ക​​​റ്റ് ക​​​ണ്‍​ട്രോ​​​ൾ ആ​​​ൻ​​​ഡ് ഗൈ​​​ഡ​​​ൻ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ല​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​നപ​​​രി​​​ച​​​യ​​​മു​​​ള്ള ഡോ. ​​​രാ​​​ജീ​​​വ് ഐ​​​എ​​​സ്ആ​​​ർ​​​ഒ​​​യു​​​ടെ ച​​​രി​​​ത്ര​​​പ്ര​​​ധാ​​​ന​​​മാ​​​യ ഒ​​​ട്ടു​​​മി​​​ക്ക വി​​​ക്ഷേ​​​പ​​​ണ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും മി​​​ഷ​​​ൻ ഡി​​​സൈ​​​നി​​​ലും സി​​​മു​​​ലേ​​​ഷ​​​നു​​​ക​​​ൾ​​​ക്കും നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

കൊ​​​ല്ലം പ​​​ത്ത​​​നാ​​​പു​​​രം സ്വ​​​ദേ​​​ശി​​​യാ​​​യ ഡോ. ​​​രാ​​​ജീ​​​വ്, ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ നാ​​​യ​​​രു​​​ടെ​​​യും പ​​​ത്മാ​​​ക്ഷി​​​യ​​​മ്മ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. വി​​​എ​​​സ്എ​​​സ്‌​​​സി​​​യി​​​ലെ മു​​​തി​​​ർ​​​ന്ന ശാ​​​സ്ത്ര​​​ജ്ഞ​​​യാ​​​യ ഡോ. ​​​ആ​​​ശ പി. ​​​നാ​​​യ​​​രാ​​​ണ് ഭാ​​​ര്യ. മ​​​ക​​​ൾ പാ​​​ർ​​​വ​​​തി നാ​​​യ​​​ർ ബി​​​ടെ​​​ക് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ്.

Tags : Dr. U.P. Rajeev VSSC Director

Recent News

Corehub Up