x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​ന്യ​ന്‍ മാ​ര്‍ ഈ​വാ​നി​യോ​സ് ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍ ജൂ​ലൈ ഒ​ന്നു മു​ത​ല്‍ 15 വ​രെ

വെബ്ഡെസ്ക്
Published: June 27, 2026 02:12 AM IST | Updated: June 27, 2026 02:12 AM IST

ധ​ന്യ​ന്‍ മാ​ര്‍ ഈ​വാ​നി​യോ​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​ങ്ക​​​ര പു​​​ന​​​രൈ​​​ക്യ പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ശി​​​ല്‍​പി​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​താ പ്ര​​​ഥ​​​മ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യും ബ​​​ഥ​​​നി സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ ധ​​​ന്യ​​​ന്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ഈ​​​വാ​​​നി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യു​​​ടെ 73-ാമ​​​ത് ഓ​​​ര്‍​മ​​​പ്പെ​​​രു​​​ന്നാ​​​ള്‍ ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ല്‍ 15 വ​​​രെ ക​​​ബ​​​റി​​​ടം സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് മേ​​​ജ​​​ര്‍ ആ​​​ര്‍​ക്കി എ​​​പ്പാ​​​ര്‍​ക്കി​​​യ​​​ല്‍ ക​​​ത്തീ​​​ഡ്ര​​​ല്‍ ദേ​​​വാ​​​ല​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കും.

15ന് ​​​ന​​​ട​​​ക്കു​​​ന്ന ഓ​​​ര്‍​മ​​​പ്പെ​​​രു​​​ന്നാ​​​ളി​​​ല്‍ സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റും ഹൈ​​​ദ​​​രാ​​​ബാ​​​ദ് ആ​​​ര്‍​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ ക​​​ര്‍​ദി​​​നാ​​​ള്‍ ഡോ.​​​ ആ​​​ന്‍റണി പൂ​​ല മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും.

14ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള തീ​​​ര്‍​ഥാ​​​ട​​​ന പ​​​ദ​​​യാ​​​ത്ര സം​​​ഘ​​​ങ്ങ​​​ള്‍ ക​​​ബ​​​റി​​​ട​​​ത്തി​​​ല്‍ എ​​​ത്തി​​​ച്ചേ​​​രും. ഓ​​​ര്‍​മ​​​പ്പെ​​​രു​​​ന്നാ​​​ള്‍ ദി​​​വ​​​സ​​​മാ​​​യ 15ന് ​​​രാ​​​വി​​​ലെ എ​​​ട്ടി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ആ​​​ഘോ​​​ഷ​​​മാ​​​യ വി​​​ശു​​​ദ്ധ കു​​​ര്‍​ബാ​​​ന​​​യ്ക്ക് മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭാ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ മു​​​ഖ്യ​​​കാ​​​ര്‍​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍​ദി​​​നാ​​​ള്‍ ഡോ.​​​ആ​​​ന്‍റ​​​ണി പൂ​​​ല വ​​​ച​​​നസ​​​ന്ദേ​​​ശം ന​​​ല്‍​കും. തു​​​ട​​​ര്‍​ന്ന് ക​​​ബ​​​റി​​​ട​​​ത്തി​​​ല്‍ ധൂ​​​പപ്രാ​​​ര്‍​ഥ​​​ന​​​യും ശ്രാ​​​ദ്ധ സ​​​ദ്യ​​​യും ന​​​ട​​​ക്കും.

ഓ​​​ര്‍​മ​​​പ്പെ​​​രു​​​ന്നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ജൂ​​​ലൈ 10ന് ​​​മ​​​ല​​​ങ്ക​​​ര കാ​​​ത്ത​​​ലി​​​ക് യൂ​​​ത്ത് മൂ​​​വ്‌​​​മെ​​​ന്‍റ് സ​​​ഭാ​​​ത​​​ല സ​​​മി​​​തി നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന പ്ര​​​ധാ​​​ന തീ​​​ര്‍​ഥാ​​​ട​​​ന പ​​​ദ​​​യാ​​​ത്ര റാ​​​ന്നി പെ​​​രു​​​നാ​​​ട്ടി​​​ല്‍നി​​​ന്ന് ആ​​​രം​​​ഭി​​​ക്കും.

ധ​​​ന്യ​​​ന്‍ മാ​​​ര്‍ ഈ​​​വാ​​​നി​​​യോ​​​സി​​​ന്‍റെ ജ​​​ന്മ​​​സ്ഥ​​​ല​​​മാ​​​യ മാ​​​വേ​​​ലി​​​ക്ക​​​ര​​​യി​​​ല്‍നി​​​ന്നു​​​ള്ള പ​​​ദ​​​യാ​​​ത്ര ജൂ​​​ലൈ ഒ​​​ന്‍​പ​​​തി​​​ന് ആ​​​രം​​​ഭി​​​ക്കും. മാ​​​ര്‍​ത്താ​​​ണ്ഡ​​​ത്തു​​​നി​​​ന്നു​​​ള്ള പ​​​ദ​​​യാ​​​ത്ര​​​യും പാ​​​റ​​​ശാ​​​ല​​​യി​​​ല്‍നി​​​ന്നു​​​ള്ള പ​​​ദ​​​യാ​​​ത്ര​​​യും ജൂ​​​ലൈ 13 നും ​​​ആ​​​രം​​​ഭി​​​ക്കും.

തി​​​രു​​​വ​​​ല്ല, മൂ​​​വാ​​​റ്റു​​​പു​​​ഴ, പു​​​ത്തൂ​​​ര്‍, ഒ​​​ഡീ​​​ഷ, ഡ​​​ല്‍​ഹി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള പ​​​ദ​​​യാ​​​ത്രാ സം​​​ഘ​​​ങ്ങ​​​ള്‍ വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ധാ​​​ന പ​​​ദ​​​യാ​​​ത്ര​​​യോ​​​ട് ചേ​​​രും. ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ല്‍ 14 വ​​​രെ എ​​​ല്ലാ ദി​​​വ​​​സ​​​വും രാ​​​വി​​​ലെ ഒ​​​ന്‍​പ​​​തു മു​​​ത​​​ല്‍ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ ക​​​ബ​​​റി​​​ട​​​ത്തി​​​ല്‍ അ​​​ഖ​​​ണ്ഡ പ്രാ​​​ര്‍​ഥ​​​ന ന​​​ട​​​ക്കും.

Tags : memorial Blessed Mar Ivanios

Recent News

Corehub Up