Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Memorial

Thiruvananthapuram

ധ​ന​പാ​ല​ൻ അ​നു​സ്മ​ര​ണ​വും മെ​മ്പ​ർ​ഷി​പ്പ് വി​ത​ര​ണ​വും


ആ​റ്റി​ങ്ങ​ൽ: കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡ്‌ എം​പ്ലോ​യീ​സ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ആ​റ്റി​ങ്ങ​ൽ ഡി​വി​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​നു​മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച കെ.​പി. ധ​ന​പാ​ല​ൻ അ​നു​സ്മ​ര​ണം ഐ​എ​ൻ​ടി​യു​സി ദേ​ശീ​യ വ​ർ​ക്കിം​ഗ്‌ ക​മ്മി​റ്റി അം​ഗം ഡോ.​വി.​എ​സ്. അ​ജി​ത് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​തി​യ​താ​യി മെ​മ്പ​ർ​ഷി​പ്പ് എ​ടു​ത്ത ഇ​രു​പ​തോ​ളം പേ​ർ​ക്ക് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റ് സി​ബി​ക്കു​ട്ടി ഫ്രാ​ൻ​സി​സ് യൂ​ണി​യ​ൻ അം​ഗ​ത്വം ന​ൽ​കി. ഡി​വി​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് എ​സ്. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​സു​രേ​ഷ് കു​മാ​ർ, ജി​ല്ലാ വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ജു, ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. രാ​ജേ​ഷ്, ജി​ല്ലാ ട്ര​ഷ​റ​ർ ആ​ർ.​രാ​ജി, ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​സ്. ശ്രീ​രം​ഗ​ൻ, ശാ​സ്ത​വ​ട്ടം രാ​ജേ​ന്ദ്ര​ൻ, തോ​മ​സ് ജോ​സ​ഫ്, ര​ത്ന​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

NRI

ഡോ. ​ഏ​ഴം​കു​ളം സാം​കു​ട്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഡാ​ള​സി​ൽ സം​ഘ​ടി​പ്പി​ച്ചു

ഡാ​ള​സ്: സാ​ഹി​ത്യ​രം​ഗ​ത്തും ആ​ത്മീ​യ ശു​ശ്രൂ​ഷാ​രം​ഗ​ത്തും ഒ​രു​പോ​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന പ​രേ​ത​നാ​യ ഡോ. ​ഏ​ഴം​കു​ളം സാം​കു​ട്ടി​യു​ടെ സ്മ​ര​ണാ​ർ​ഥം കേ​ര​ള പെ​ന്ത​ക്കോ​സ്ത​ൽ റൈ​റ്റേ​ഴ്സ് ഫോ​റം നോ​ർ​ത്ത് അ​മേ​രി​ക്ക - ഡാ​ള​സ് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​പു​ല​മാ​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം ആറിന് മൗ​ണ്ട് സി​നാ​യ് ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് ആ​രാ​ധ​നാ​ല​യ​ത്തി​ൽ വ​ച്ചാ​യി​രു​ന്നു പ്ര​ത്യേ​ക യോ​ഗം ന​ട​ന്ന​ത്. ച​ട​ങ്ങി​ൽ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷാ​ജി മ​ണി​യാ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള പെ​ന്ത​ക്കോ​സ്ത​ൽ റൈ​റ്റേ​ഴ്സ് ഫോ​റം (കെ​പിഡ​ബ്ല്യുഎ​ഫ്) ഡാ​ള​സ് ചാ​പ്റ്റ​റി​ന്‍റെ 2011-ൽ ​ന​ട​ന്ന പ്രാ​രം​ഭ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ൻ ഷാ​ജി മ​ണി​യാ​റ്റ് ഡോ. ​ഏ​ഴം​കു​ളം സാം​കു​ട്ടി​യെ കു​റി​ച്ചു​ള്ള സു​പ്ര​ധാ​ന ഓ​ർ​മക​ൾ ത​ന്‍റെ ആ​മു​ഖ സ​ന്ദേ​ശ​ത്തി​ൽ വൈ​കാ​രി​ക​മാ​യി അ​നു​സ്മ​രി​ച്ചു.

തു​ട​ർ​ന്ന് ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി എ​സ്.​പി. ജെ​യിം​സ് യോ​ഗ​ത്തി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഡാ​ള​സി​ലെ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളോ​ടും ഇ​വി​ടു​ത്തെ എ​ഴു​ത്തു​കാ​രോ​ടും ഡോ. ​സാം​കു​ട്ടി​ക്കു​ണ്ടാ​യി​രു​ന്ന ആ​ഴ​മേ​റി​യ​തും ഹൃ​ദ്യ​വു​മാ​യ ഇ​ഴ​യ​ടു​പ്പ​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ എ​ടു​ത്തു​പ​റ​ഞ്ഞു.

ഡോ. ​ഏ​ഴം​കു​ളം സാം​കു​ട്ടി​യു​ടെ മാ​തൃ​കാ​പ​ര​മാ​യ വ്യ​ക്തി​ജീ​വി​ത​ത്തെ​യും സാ​ഹി​ത്യ -​ സു​വി​ശേ​ഷ മേ​ഖ​ല​ക​ളി​ൽ അ​ദ്ദേ​ഹം ന​ൽ​കി​യ വി​ല​മ​തി​ക്കാ​നാ​വാ​ത്ത സം​ഭാ​വ​ന​ക​ളെ​യും കു​റി​ച്ചു​ള്ള ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഓ​ർ​മക​ളും ചി​ന്ത​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ​ങ്കു​വ​ച്ചു.

 

District News

കെ.​ജെ. യെ​ൽ​ദോ അ​നു​സ്മ​ര​ണം: സെ​മി​നാ​ർ ന​ട​ത്തി

ക​ൽ​പ്പ​റ്റ: സി​പി​ഐ (എം​എ​ൽ) റെ​ഡ് ഫ്ളാ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ.​ജെ. യെ​ൽ​ദോ​യു​ടെ ച​ര​മ വാ​ർ​ഷി​കം അ​നു​സ്മ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു. 2017ലാ​യി​രു​ന്നു യെ​ൽ​ദോ​യു​ടെ വി​യോ​ഗം.

അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് "ഫാ​സി​സ്റ്റ് കാ​ല​ത്തെ ഇ​ട​തു​പ​ക്ഷം’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി. കേ​ര​ള ക​ൾ​ച്ച​റ​ൽ ഫോ​റം ക​ണ്‍​വീ​ന​ർ വേ​ണു​ഗോ​പാ​ൽ കു​നി​യി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. സു​ലോ​ച​ന രാ​മ​കൃ​ഷ്ണ​ൻ (പ്ര​സി​ഡ​ന്‍റ്, വി​മ​ൻ​സ് വോ​യ്സ്), എ​ൻ. ബാ​ദു​ഷ (പ്ര​സി​ഡ​ന്‍റ്, വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി), ഡോ. ​പി.​ജി. ഹ​രി (ആ​രോ​ഗ്യ-​മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ), പി.​ജി. മോ​ഹ​ൻ​ദാ​സ് (പ്ര​സി​ഡ​ന്‍റ്, പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി), ഷാ​ന്‍റോ ലാ​ൽ (പോ​രാ​ട്ടം സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ), എം.​ആ​ർ. രാ​മ​കൃ​ഷ്ണ​ൻ (ആ​ർ​എം​പി​ഐ), വി.​എ. ബാ​ല​കൃ​ഷ്ണ​ൻ (സി​പി​ഐ (എം​എ​ൽ) റെ​ഡ് സ്റ്റാ​ർ സം​സ്ഥാ​ന സ​മി​തി​യം​ഗം), പി.​കെ. ഭ​ഗ​ത് (എ​സ്‌​യു​സി​ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം), അ​ഡ്വ. സു​നി​ൽ ജോ​സ​ഫ് (ജി​ല്ലാ സെ​ക്ര​ട്ട​റി, ടി​യു​സി​ഐ) തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

എ​കെ​ജി സ്മാ​ര​ക​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ. ​ര​ഞ്ജി​ത്ത്

ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് എ​കെ​ജി​യു​ടെ സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി ബി​ജെ​പി സ്ഥാ​നാ​ർ​ഥി. ധ​ർ​മ​ടം മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യും ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ കെ. ​ര​ഞ്ജി​ത്താ​ണ് പെ​ര​ള​ശേ​രി​യി​ലെ എ​കെ​ജി സ്മാ​ര​കം സ​ന്ദ​ർ​ശി​ച്ച് പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ത്.

ഇ​ന്ന​ലെ ന​ട​ത്തി​യ ജ​ന​സ​ന്പ​ർ​ക്ക വാ​ഹ​ന യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു എ​കെ​ജി​ക്ക് ആ​ദ​രം അ​ർ​പ്പി​ച്ച​ത്. പാ​വ​ങ്ങ​ളു​ടെ പ​ട​ത്ത​ല​വ​ൻ എ​ന്ന അ​റി​യ​പ്പെ​ടു​ന്ന ക​മ്യൂ​ണി​സ്റ്റ് നേ​താ​വി​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യും സാ​മൂ​ഹി​ക നേ​താ​വെ​ന്ന നി​ല​യി​ലു​മാ​ണ് എ​കെ​ജി​ക്ക് ആ​ദ​ര​വ് അ​ർ​പ്പി​ച്ച​തെ​ന്ന് കെ. ​ര​ഞ്ജി​ത്ത് പ​റ​ഞ്ഞു. അ​തേസ​മ​യം എ​കെ​ജി​ക്ക് ആ​ദ​ര​വ് അ​ർ​പ്പി​ച്ച സ്ഥാ​നാ​ർ​ഥി​യു​ടെ നി​ല​പാ​ട് ബി​ജെ​പി​ക്കു​ള്ളി​ലും പു​റ​ത്തും ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

District News

കൂ​രാ​ച്ചു​ണ്ടി​ൽ അ​നു​സ്മ​ര​ണ യോ​ഗം ചേ​ർ​ന്നു

കൂ​രാ​ച്ചു​ണ്ട്: 2001ൽ ​പൂ​ക്കി​പ്പ​റ​മ്പ് ബ​സ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ജീ​സ​സ് യൂ​ത്ത് പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി റോ​യി ജോ​സ​ഫ്, ചെ​മ്പ​നോ​ട സ്വ​ദേ​ശി​നി​ക​ളാ​യ ര​ജ​നി മാ​ത്യു, റീ​ന ബാ​സ്റ്റി​ൻ പാ​ല​റ, ഷി​ജി തോ​മ​സ്, ബി​ന്ദു ദേ​വ​സ്യ എ​ന്നി​വ​രു​ടെ 25 -ാം വാ​ർ​ഷി​ക അ​നു​സ്മ​ര​ണ യോ​ഗം കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ലും ചെ​മ്പ​നോ​ട സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ലും ആ​ച​രി​ച്ചു.

താ​മ​ര​ശേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഏ​ബ്ര​ഹാം വ​യ​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​പ്പീ​സ് എ​ന്നീ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ന​ട​ന്നു. ഫാ. ​സ​ന്തോ​ഷ് ചു​വ​പ്പു​ങ്ക​ൽ, ഫാ. ​രാ​ജേ​ഷ് വ​യ​ലു​ങ്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗം കേ​ര​ള ജീ​സ​സ് യൂ​ത്ത് കോ​ഡി​നേ​റ്റ​ർ ഗോ​ഡ്വി​ൻ ഇ​ഗ്നേ​ഷ്യ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​സി​ബി​സി ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് ത​റ​യി​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​മി​ഥു​ൻ പോ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​രാ​ജേ​ഷ് വ​യ​ലു​ങ്ക​ൽ എം​സി​ബി​എ​സ്, സി​സ്റ്റ​ർ ഡാ​ഫ്നി, റെ​ജി ക​രോ​ട്ട്, അ​മ​ൽ ജോ​യ്, ജോ​ഷി ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു.

Kerala

വേ​വ് ഓ​ഫ് ലൈ​ഫ്; അ​​​​വ​​​​യ​​​​വ​​​​ദാ​​​​താ​​​​ക്ക​​​​ള്‍​ക്കാ​​​​യി സ്മാ​​​​ര​​​​കം

കൊ​​​​ച്ചി: മ​​​​ര​​​​ണാ​​​​ന​​​​ന്ത​​​​ര അ​​​​വ​​​​യ​​​​വ​​​​ദാ​​​​താ​​​​ക്ക​​​​ളെ ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി കൊ​​​​ച്ചി​​​​യി​​​​ല്‍ സ്മാ​​​​ര​​​​കം ഉ​​​​യ​​​​രു​​​​ന്നു. കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ഓ​​​​ര്‍​ഗ​​​​ന്‍ ആ​​​​ന്‍​ഡ് ടി​​​​ഷ്യൂ ട്രാ​​​​ന്‍​സ്പ്ലാ​​​​ന്‍റ് ഓ​​​​ര്‍​ഗ​​​​നൈ​​​​സേ​​​​ഷ​​​​ന്‍ (കെ-​​​​സോ​​​​ട്ടോ), ഹാ​​​​ര്‍​ട്ട് കെ​​​​യ​​​​ര്‍ ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍, ജി​​​​സി​​​​ഡി​​​​എ എ​​​​ന്നി​​​​വ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് ക​​​​ലൂ​​​​ര്‍ ജ​​​​വ​​​​ഹ​​​​ര്‍​ലാ​​​​ല്‍ നെ​​​​ഹ്‌​​​​റു സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ല്‍ വേ​​​​വ് ഓ​​​​ഫ് ലൈ​​​​ഫ് എ​​​​ന്ന​​​പേ​​​​രി​​​​ൽ സ്മാ​​​​ര​​​​കം നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത്.

മൃ​​​​ത​​​​സ​​​​ഞ്ജീ​​​​വ​​​​നി പ​​​​ദ്ധ​​​​തി​​​വ​​​​ഴി ഇ​​​​തു​​​​വ​​​​രെ അ​​​​വ​​​​യ​​​​വ​​​​ദാ​​​​നം ന​​​​ട​​​​ത്തി​​​​യ എ​​​​ല്ലാ​​​​വ​​​​രു​​​​ടെ​​​​യും പേ​​​​രു​​​​ക​​​​ള്‍ ഈ ​​​​സ്മാ​​​​ര​​​​ക​​​​ത്തി​​​​ല്‍ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തും. അ​​​​വ​​​​യ​​​​വ​​​​മാ​​​​റ്റ​​​​ത്തി​​​​ലൂ​​​​ടെ ര​​​​ണ്ടാം ജ​​​​ന്മം ല​​​​ഭി​​​​ച്ച​​​​വ​​​​രു​​​​ടെ ജീ​​​​വി​​​​ത​​​​ക​​​​ഥ​​​​ക​​​​ള്‍, അ​​​​വ​​​​യ​​​​വ​​​​ദാ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും അ​​​​വ​​​​യ​​​​വ​​​​മാ​​​​റ്റ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​മു​​​​ള്ള ശാ​​​​സ്ത്രീ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍, അ​​​​വ​​​​യ​​​​വ​​​​ദാ​​​​ന​​​​ത്തി​​​​നു​​​​ള്ള സ​​​​മ്മ​​​​ത​​​​പ​​​​ത്രം ന​​​​ല്‍​കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം ഈ ​​​​സ്മാ​​​​ര​​​​ക​​​​ത്തി​​​​ല്‍ ഉ​​​​ണ്ടാ​​​​കും.

കൂ​​​​ടു​​​​ത​​​​ല്‍ ആ​​​​ളു​​​​ക​​​​ളെ അ​​​​വ​​​​യ​​​​വ​​​​ദാ​​​​ന​​​​ത്തി​​​​നു പ്രേ​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ നി​​​​ര്‍​മി​​​​ക്കു​​​​ന്ന സ്മാ​​​​ര​​​​കം, പ്ര​​​​തീ​​​​ക്ഷ​​​​യു​​​​ടെ​​​​യും ക​​​​രു​​​​ണ​​​​യു​​​​ടെ​​​​യും അ​​​​വ​​​​യ​​​​വ​​​​ദാ​​​​താ​​​​ക്ക​​​​ളു​​​​ടെ അ​​​​സാ​​​​ധാ​​​​ര​​​​ണ ധൈ​​​​ര്യ​​​​ത്തി​​​​ന്‍റെ​​​​യും പ്ര​​​​തീ​​​​ക​​​​മാ​​​​യാ​​​​ണു രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. നാ​​​​ലു മാ​​​​സം കൂ​​​​ടു​​​​ന്പോ​​​​ൾ കെ-​​​​സോ​​​​ട്ടോ ന​​​​ല്‍​കു​​​​ന്ന അ​​​​വ​​​​യ​​​​വ​​​​ദാ​​​​താ​​​​ക്ക​​​​ളു​​​​ടെ പേ​​​​രു​​​​ക​​​​ള്‍ സ്മാ​​​​ര​​​​ക​​​​ത്തി​​​​ല്‍ ആ​​​​ലേ​​​​ഖ​​​​നം ചെ​​​​യ്യും.

നാ​​​​ളെ ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​ന്നി​​​​ന് ക​​​​ലൂ​​​​ര്‍ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ര്‍​ജ് സ്മാ​​​​ര​​​​ക​​​​ത്തി​​​​ന് ത​​​​റ​​​​ക്ക​​​​ല്ലി​​​​ടും. മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ്, ജി​​​​സി​​​​ഡി​​​​എ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ കെ. ​​​​ച​​​​ന്ദ്ര​​​​ന്‍ പി​​​​ള്ള, കെ-​​​​സോ​​​​ട്ടോ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഡോ. ​​​​നോ​​​​ബി​​​​ള്‍ ഗ്രേ​​​​ഷ്യ​​​​സ്, ഹാ​​​​ര്‍​ട്ട് കെ​​​​യ​​​​ര്‍ ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഡോ. ​​​​ജോ​​​​സ് ചാ​​​​ക്കോ പെ​​​​രി​​​​യ​​​​പ്പു​​​​റം എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.

ആ​​​​ദ്യ സ്മാ​​​​ര​​​​കം രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ

കൊ​​​ച്ചി​​​യി​​​ൽ ഉ​​​യ​​​രു​​​ന്ന അ​​​​വ​​​​യ​​​​വ​​​ദാ​​​​താ​​​​ക്ക​​​​ൾ​​​​ക്കു​​​​ള്ള സ്മാ​​​​ര​​​​കം കേ​​​​ര​​​​ള​​​​ത്തി​​​​ലെ ആ​​​​ദ്യ​​​​ത്തേ​​​​തും രാ​​​​ജ്യ​​​​ത്തെ ര​​​​ണ്ടാ​​​​മ​​​​ത്തേ​​​​തു​​​​മാ​​​​ണ്. രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ അ​​​​വ​​​​യ​​​​വ​​​​ദാ​​​​ന സ്മാ​​​​ര​​​​ക​​​​മാ​​​​ണി​​​​ത്.

2020ൽ ​​​​രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ നി​​​​ർ​​​​മി​​​​ച്ച അ​​​​ങ്ക് ദാ​​​​താ ആ​​​​ണ് അ​​​​വ​​​​യ​​​​വ​​​​ദാ​​​​താ​​​​ക്ക​​​​ൾ​​​​ക്കാ​​​​യു​​​​ള്ള രാ​​​​ജ്യ​​​​ത്തെ ആ​​​​ദ്യ​​​സ്മാ​​​​ര​​​​കം.

സ്മാ​​​​ര​​​​കം അ​​​​വ​​​​യ​​​​വ​​​​ദാ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ളം അ​​​​വ​​​​ബോ​​​​ധ​​​​ത്തി​​​​ന്‍റെ ഒ​​​​രു ത​​​​രം​​​​ഗം ഉ​​​​ണ​​​​ര്‍​ത്തു​​​​ക​​​​യും ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ളെ ദാ​​​​താ​​​​ക്ക​​​​ളാ​​​​കാ​​​​ന്‍ പ്ര​​​​ചോ​​​​ദി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​മെ​​​​ന്ന് പ്ര​​​​ത്യാ​​​​ശി​​​​ക്കു​​​​ന്ന​​​​താ​​​​യി ഡോ. ​​​​ജോ​​​​സ് ചാ​​​​ക്കോ പെ​​​​രി​​​​യ​​​​പ്പു​​​​റം പ​​​​റ​​​​ഞ്ഞു.

Kerala

ജ​സ്റ്റീ​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​രു​ടെ വീ​ട് സ്മാ​ര​ക​മാ​ക്കും

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ജ​​​​​സ്റ്റീസ് വി.​​​​​ആ​​​​​ർ. കൃ​​​​​ഷ​​​​​ണ​​​​​യ്യ​​​​​​​​​​രു​​​​​ടെ സ്മ​​​​​ര​​​​​ണാ​​​​​ർ​​​​​ഥം സ്മാ​​​​​ര​​​​​കം നി​​​​​ർ​​​​​മിക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ കൊ​​​​​ച്ചി​​​​​യി​​​​​ലെ വ​​​​​സ​​​​​തി​​​​​യാ​​​​​യ’​​​​​സ​​​​​ദ്ഗ​​​​​മ​​​​​യ’ ഏ​​​​​റ്റെ​​​​​ടു​​​​​ക്കാ​​​​​ൻ മ​​​​​ന്ത്രി​​​​​സ​​​​​ഭ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു.

ഇ​​​​​വി​​​​​ടെ ലോ ​​​​​ആ​​​​​ൻ​​​​​ഡ് ജ​​​​​സ്റ്റി​​​​​സി​​​​​ൽ ഗ​​​​​വേ​​​​​ഷ​​​​​ണ പ​​​​​ഠ​​​​​ന​​​​​കേ​​​​​ന്ദ്രം ആ​​​​​രം​​​​​ഭി​​​​​ക്കും.

District News

ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​കം: വീ​ഴ്ച മ​റ​യ്ക്കാ​ൻ എം​എ​ൽ​എ സ​ർ​ക്കാ​രി​നെ പ​ഴി​ചാ​രു​ന്നു

ചാ​ല​ക്കു​ടി: ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​കനി​ർ​മാ​ണം ന​ട​ക്കാ​ത്ത​തി​ന്‍റെ വീ​ഴ്ച മ​റ​യ്ക്കാ​ൻ എം​എ​ൽ​എ കു​റ്റം സ​ർ​ക്കാ​രി​ന്‍റെ ത​ല​യി​ൽ വ​ച്ചു​കെ​ട്ടു​ക​യാ​ണെ​ന്ന് ഇ​ട​തു​മു​ന്ന​ണി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. സ​ർ​ക്കാ​രി​നെ​ക്കൊ​ണ്ട് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം എം​എ​ൽ​എ​യ്ക്കാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ​യും ന​ഗ​ര​സ​ഭാ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യും മ​റ്റ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ​ന്ന​പോ​ലെ ഇ​ട​തു സ​ഹ​യാ​ത്രി​ക​നാ​യ മ​ണിസ്മാ​ര​ക​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും മ​ന​ഃപൂ​ർ​വം വീ​ഴ്ചവ​രു​ത്തു​ക​യാ​യി​രു​ന്നു. നാ​ലേ​ക്ക​ർ സ്ഥ​ല​ത്ത് നാ​ലു​കോ​ടി​യി​ലേ​റെ തു​ക ചെ​ല​വ​ഴി​ച്ച് പാ​ർ​ക്ക് നി​ർ​മി​ച്ച് അ​തി​ന് മ​ണി​യു​ടെ പേ​രു​ന​ൽ​കി​യ​തും അ​നു​സ്മ​ര​ണ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​തും യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ ചു​മ​ത​ല​യി​ൽ എ​ല്ലാ​വ​ർ​ഷ​വും സം​സ്ഥാ​ന നാ​ട​ൻ​പാ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​തും ഇ​ട​തു​മു​ന്ന​ണി​യാ​യി​രു​ന്നു.

ഇ​തു​കൂ​ടാ​തെ സം​സ്ഥാ​ന സാം​സ്കാ​രി​ക​വ​കു​പ്പി​ന് കീ​ഴി​ൽ മ​ണി​യു​ടെ പേ​രി​ൽ ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി ഉ​പ​കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​തി​ന് മൂ​ന്നു​കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തും 20 സെ​ന്‍റ് സ്ഥ​ലം അ​നു​വ​ദി​ച്ച​തും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണെ​ന്ന് അ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു. സി​പി​എം ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​എ​സ്. അ​ശോ​ക​ൻ, എം.​വി. ഗം​ഗാ​ധ​ര​ൻ, പോ​ളി ഡേ​വി​സ്, സി.​എ​സ്. സു​രേ​ഷ്, പോ​ൾ പു​ല്ല​ൻ, പി.​ഡി. നാ​രാ​യ​ണ​ൻ, ടി.​പി. ജോ​ണി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

District News

ടി. ​ന​സ​്റു​ദീ​ൻ സ്മാ​ര​ക സ്നേ​ഹ​വീ​ട് സ​മ​ർ​പ്പി​ച്ചു

കീ​ഴാ​റ്റൂ​ർ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ച ടി. ​ന​സ്റു​ദീ​ന്‍റെ സ്മ​ര​ണാ​ർ​ഥം പെ​രി​ന്ത​ൽ​മ​ണ്ണ മാ​ർ​ക്ക​റ്റി​ലെ നി​ർ​ധ​ന വ്യാ​പാ​രി​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ട് സ​മ​ർ​പ്പി​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള ര​ണ്ടാ​മ​ത്തെ വീ​ടാ​ണി​ത്.

സ്നേ​ഹ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞാ​വു​ഹാ​ജി നി​ർ​വ​ഹി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ന​ജ്മ ത​ബ്ഷീ​റ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​ടി.​എ​സ്. മൂ​സു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ മു​തി​ർ​ന്ന വ്യാ​പാ​രി​ക​ൾ​ക്കു​ള്ള പെ​ൻ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ൽ ന​ട​ത്തി.

കീ​ഴാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് അം​ഗം ഇ​ർ​ഫാ​ന ഷെ​റി​ൻ, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, ട്ര​ഷ​റ​ർ ല​ത്തീ​ഫ് ടാ​ല​ന്‍റ്, ച​മ​യം ബാ​പ്പു, ഷാ​ലി​മാ​ർ ഷൗ​ക്ക​ത്ത്, യൂ​സ​ഫ് രാ​മ​പു​രം, ലി​യാ​ക്ക​ത്ത​ലി​ഖാ​ൻ, കെ.​പി. ഉ​മ്മ​ർ, പി.​പി. സൈ​ത​ല​വി, വാ​ര്യ​ർ​ദാ​സ്, ഗ​ഫൂ​ർ വ​ള്ളൂ​രാ​ൻ, ഹാ​രി​സ് ഇ​ന്ത്യ​ൻ, ഒ​മ​ർ, ഇ​ല​ക്ട്രോ റ​ഷീ​ദ്, കാ​ജാ​മൂ​ഹി​യു​ദീ​ൻ, ഇ​ബ്രാ​ഹിം കാ​ര​യി​ൽ, ജ​മീ​ല ഇ​സു​ദീ​ൻ, റ​ഷീ​ദ ഡാ​ലി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

District News

ഓ​ര്‍​മക്കൂ​ടാ​രം തീ​ര്‍​ത്ത് അവർ ഒത്തുകൂടി

പാ​ലാ: സെന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ള്‍ 1975 -76 ബാ​ച്ച് അ​ന്പതു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ഓ​ര്‍​മക്കൂടാ​രം തീ​ര്‍​ത്ത് പാ​ലാ മി​ല്‍​ക്ക് ബാ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഒ​ത്തു​കൂ​ടി. പ​ഠ​ന​കാ​ല​ത്തെ ഓ​ര്‍​മ​ക​ള്‍ അ​യ​വി​റ​ക്കി​യും പ​രി​ച​യം പു​തു​ക്കി​യും സ​മ്മേ​ള​നം ന​വ്യ​നു​ഭ​വ​മാ​യി.
പ​രി​പാ​ടി​ക​ള്‍​ക്ക് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥികൂ​ടി​യാ​യ മു​ന്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് പീ​റ്റ​ര്‍, കെ.​സി. അ​ല​ക്‌​സ്, തോ​മ​സു​കു​ട്ടി ചെ​റു​വ​ള്ളി​ല്‍, മ​നോ​ജ് കാ​ട​ന്‍​കാ​വി​ല്‍, ലാ​ലി​ച്ച​ന്‍ ന​ട​യ​ത്ത്, പ്ര​ദീ​പ്കു​മാ​ര്‍, അ​ജി​ത് കു​മാ​ര്‍, ജോ​സ് ബോ​ബ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

National

മാ​വോ​യി​സ്റ്റ് ഭീ​ക​ര​ത​യ്ക്കെ​തി​രെ ഛത്തീ​സ്ഗ​ഡി​ൽ സൈ​നി​ക ന​ട​പ​ടി, ര​മ​ണ്ണ​യു​ടെ സ്മാ​ര​കം ത​ക​ർ​ത്ത് സി​ആ​ർ​പി​എ​ഫ്

സു​ക്മ: മാ​വോ​യി​സ്റ്റ് ഭീ​ക​ര​ത​യു​ടെ നി​ഴ​ലി​ലാ​യി​രു​ന്ന ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ ജി​ല്ല​യി​ൽ വ​രും​ത​ല​മു​റ​യ്ക്ക് ഭ​യ​ര​ഹി​ത​മാ​യ ഭാ​വി ഉ​റ​പ്പാ​ക്കാ​ൻ സു​പ്ര​ധാ​ന നീ​ക്ക​വു​മാ​യി സി​ആ​ർ​പി​എ​ഫ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മാ​വോ​യി​സ്റ്റ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന രാ​വു​ല ശ്രീ​നി​വാ​സ് എ​ന്ന ര​മ​ണ്ണ​യു​ടെ സ്മാ​ര​കം സി​ആ​ർ​പി​എ​ഫ് ത​ക​ർ​ത്തു. സു​ക്മ​യി​ലെ ഗോ​ഗു​ണ്ട ഗ്രാ​മ​ത്തി​ൽ ഇ​ന്നാ​യി​രു​ന്നു സൈ​നി​ക ന​ട​പ​ടി.

74-ാം ബ​റ്റാ​ലി​യ​ൻ സി​ആ​ർ​പി​എ​ഫ് സം​യു​ക്ത ഓ​പ്പ​റേ​ഷ​നി​ലൂ​ടെ​യാ​ണ് മാ​വോ​യി​സ്റ്റ് നേ​താ​വി​ന്‍റെ സ്മാ​ര​കം ത​ക​ർ​ത്ത​തെ​ന്ന് അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റ് വി​ദേ​ഖോ കി​യെ പ​റ​ഞ്ഞു.

ഗോ​ഗു​ണ്ട മേ​ഖ​ല ദീ​ർ​ഘ​കാ​ല​മാ​യി മാ​വോ​യി​സ്റ്റു​ക​ളു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ 2025 ന​വം​ബ​ർ 20ന് ​സി​ആ​ർ​പി​എ​ഫ് ഇ​വി​ടെ ഒ​രു ഫോ​ർ​വേ​ഡ് ഓ​പ്പ​റേ​റ്റിം​ഗ് ബേ​സ് സ്ഥാ​പി​ച്ച​തോ​ടെ മേ​ഖ​ല​യി​ൽ സൈ​ന്യ​ത്തി​ന് മേ​ൽ​ക്കൈ ല​ഭി​ച്ചു. പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി, കു​ടി​വെ​ള്ളം എ​ന്നി​വ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഹെ​ലി​പ്പാ​ഡ്, സ്കൂ​ൾ കെ​ട്ടി​ടം എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​വും അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.

രാ​ജ്യ​ത്തു​നി​ന്ന് ഇ​ട​ത് തീ​വ്ര​വാ​ദം പൂ​ർ​ണ​മാ​യും തു​ട​ച്ചു​നീ​ക്കു​ക എ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വ​യ്‌​പ്പാ​ണി​തെ​ന്ന് ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. 76 സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​രു​ടെ വീ​ര​മൃ​ത്യു​വി​നി​ട​യാ​ക്കി​യ മാ​വോ​യി​സ്റ്റ് ഭീ​ക​ര​നാ​ണ് ര​മ​ണ്ണ.

District News

ശ്രീ​നി​വാ​സ​ൻ അ​നു​സ്മ​ര​ണം

പാ​രി​പ്പ​ള്ളി: പാ​രി​പ്പ​ളി ഫി​ലിം സൊ​സൈ​റ്റി ഗ​ണേ​ശ് മെ​മ്മോ​റി​യ​ൽ ഗ്ര​ന്ഥ​ശാ​ല​യി​ൽ ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യി​രു​ന്ന ശ്രീ​നി​വാ​സ െ ന്‍റ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. സ​മ്മേ​ള​നം സി​നി​മാ - നാ​ട​ക പ്ര​വ​ർ​ത്ത​ക​നാ​യ ബി​ജു നെ​ട്ട​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫി​ലിം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഡി. ​അ​ഷ​റ​ഫു​ദ്ദീ​ൻ അ​ധ്യ​ക്ഷ​നാ​യി.

ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ.​എ​സ്.​ആ​ർ. അ​നി​ൽ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​സ്. റി​തി​ൻ, ഫി​ലിം സൊ​സൈ​റ്റീ​സ് റീ​ജി​യ​ണ​ൽ ക​ൺ​വീ​ന​ർ എ​ൻ.​സ​തീ​ശ​ൻ, ഡോ: ​പ്രി​യാ​സു​നി​ൽ, പു​ഷ്കി​ൻ ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ഞാ​ൻ പ്ര​കാ​ശ​ൻ എ​ന്ന സി​നി​മ പ്ര​ദ​ർ​ശി​പ്പി​ച്ചു.

 

Kerala

കെ.​എം. മാ​ണി സ്മാ​ര​ക​ത്തി​ന് സ്ഥ​ലം അ​നു​വ​ദി​ച്ച​ത് ന​ല്ല തീ​രു​മാ​നം, യു​ഡി​എ​ഫ് നി​മി​ത്ത​മാ​യ​തി​ൽ സ​ന്തോ​ഷം: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: മുൻമന്ത്രിയും കേരള കോൺഗ്രസ് എം നേതാവുമായിരുന്ന കെ.​എം. മാ​ണി​ക്ക് സ്മാ​ര​കം പ​ണി​യാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥ​ലം അ​നു​വ​ദി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി ന​ല്ല തീ​രു​മാ​ന​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ആ ​സ്ഥ​ലം കി​ട്ടാ​ൻ യു​ഡി​എ​ഫ് നി​മി​ത്ത​മാ​യ​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​രാ​നി​രി​ക്കു​ന്ന ത​ല​മു​റ കെ.​എം മാ​ണി​സാ​ർ ആ​രാ​യി​രു​ന്നു എ​ന്ന് തി​രി​ച്ച​റി​യാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ഒ​രു സ്മാ​ര​കം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

10 കൊ​ല്ല​മാ​യി കൊ​ടു​ക്കാ​ത്ത സ്ഥ​ലം ഇ​പ്പോ​ൾ എ​ങ്ങ​നെ വ​ന്നു. ഇ​ക്കാ​ര്യം ഇ​ട​തു​പ​ക്ഷം​ത​ന്നെ ചെ​യ്യ​ണം. കാ​ര​ണം അ​ദ്ദേ​ഹ​ത്തെ അ​ങ്ങ​നെ​യെ​ല്ലാം അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച ആ​ളു​ക​ളാ​ണ് ഇ​പ്പോ​ൾ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​ത്.

മാ​ണി​സാ​ർ ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ ന​ര​ക​ത്തീ​യി​ൽ വെ​ന്തു​മ​രി​ക്ക​ണ​മെ​ന്ന് പ്ര​സം​ഗി​ച്ച ആ​ളു​ക​ളാ​ണ് സി​പി​എം നേ​താ​ക്ക​ൾ. അ​ങ്ങ​നെ ന​ര​ക​ത്തീ​യി​ൽ വെ​ന്തു​മ​രി​ക്ക​ണ​മെ​ന്ന ശാ​പ​വാ​ക്കു​ക​ൾ ചൊ​രി​ഞ്ഞ കെ.​എം. മാ​ണി​സാ​റി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് സ്മാ​ര​കം പ​ണി​യാ​ൻ അ​തേ ആ​ളു​ക​ൾ​ത്ത​ന്നെ സ്ഥ​ലം അ​നു​വ​ദി​ച്ച​തി​ലെ സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കു​ന്നെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ കേ​സി​ലെ അ​തി​ജീ​വി​ത​യു​മാ​യു​ള്ള ചാ​റ്റ് പു​റ​ത്തു​വി​ട്ട ഫെ​ന്നി നൈ​നാ​ന്‍റെ ന​ട​പ​ടി ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ, സ്ത്രീ​ക​ളെ ആ​ര് അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചാ​ലും അ​ത് അ​നു​വ​ദി​ക്കി​ല്ല. അ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക് പാ​ർ​ട്ടി താ​ക്കീ​ത് കൊ​ടു​ക്കും. ആ​വ​ർ​ത്തി​ച്ചാ​ൽ അ​വ​ർ പാ​ർ​ട്ടി​യി​ലു​ണ്ടാ​കി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ഐ​ഷ പോ​റ്റി കോ​ൺ​ഗ്ര​സി​ലേ​ക്ക് വ​ന്ന​പ്പോ​ൾ സി​പി​എം നേ​താ​ക്ക​ൾ​ക്ക് എ​ന്തൊ​രു സ​ങ്ക​ട​മാ​ണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. എ​ത്ര സി​പി​എം നേ​താ​ക്ക​ൻ​മാ​ർ ബി​ജെ​പി​യി​ലേ​ക്ക് പോ​യി. അ​പ്പോ​ഴൊ​ന്നും സ​ങ്ക​ട​മി​ല്ല. ഐ​ഷ പോ​റ്റി കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​പ്പോ​ഴാ​ണ് വി​ഷ​മം.

എ​കെ​ജി സെ​ന്‍റ​റി​ലി​രു​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ നി​യ​ന്ത്രി​ക്കു​ന്ന​വ​ർ എ​ന്തൊ​ക്കെ​യാ​ണ് ചെ​യ്യു​ന്ന​ത്. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ സി​പി​എ​മ്മി​ൽ ചേ​രു​മെ​ന്ന് വാ​ർ​ത്ത കൊ​ടു​ത്തു. ത​ന്നെ​ക്കു​റി​ച്ച് ഒ​രു 10 കാ​ർ​ഡു​ക​ൾ എ​ല്ലാ ദി​വ​സ​വും ഇ​ടു​ന്നു​ണ്ട്.

ലോ​കം​ക​ണ്ട ഏ​റ്റ​വും​വ​ലി​യ കൊ​ള്ള​ക്കാ​ര​നാ​ണ് താ​നെ​ന്നാ​ണ് പ്ര​ച​ര​ണം. അ​തി​ലൊ​ന്നും ഒ​രു വി​രോ​ധ​വു​മി​ല്ല. അ​തു​വ​ഴി ന​ല്ല പ​ബ്ലി​സി​റ്റി​യാ​ണ് അ​വ​ർ ത​നി​ക്കു ന​ൽ​കു​ന്ന​ത്. അ​വി​ടെ​യി​രു​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ നി​യ​ന്ത്രി​ക്കു​ന്ന​യാ​ളെ ന​മ്മ​ൾ​ക്ക​റി​യാ​മെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

District News

സി.​എം. ജോ​ർ​ജ് അ​നു​സ്മ​ര​ണം

തൃ​ശൂ​ർ: കേ​ര​ള വ്യാ​പാ​രി​വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് സി.​എം. ജോ​ർ​ജ് അ​നു​സ്മ​ര​ണം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ൾ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞാ​വു ഹാ​ജി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി, സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​സ്. ദേ​വ​രാ​ജ​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​ജെ. ഷാ​ജ​ഹാ​ൻ, കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ്, സ​ണ്ണി പൈ​ന്പി​ള്ളി​ൽ, ബാ​പ്പു ഹാ​ജി, എ​ൻ.​ആ​ർ. വി​നോ​ദ് കു​മാ​ർ, വി.​ടി. ജോ​ർ​ജ്, ബി​ജു എ​ട​ക്ക​ള​ത്തൂ​ർ, സീ​ജോ ചി​റ​ക്കേ​ക്കാ​ര​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

District News

ക​ലൂ​ര്‍ ഐ​പ്പ് മെ​മ്മോ​റി​യ​ല്‍ ഹൈ​സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി


ക​ല്ലൂ​ർ​ക്കാ​ട്: ക​ലൂ​ര്‍ ഐ​പ്പ് മെ​മ്മോ​റി​യ​ല്‍ ഹൈ​സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഇ​ന്നു മു​ത​ൽ പ​ത്തു​വ​രെ ന​ട​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​ളം​ബ​ര റാ​ലി ഇ​ന്ന് മൂ​ന്നി​ന് ആ​രം​ഭി​ക്കും. എ​ട്ടി​ന് രാ​വി​ലെ 10ന് ​സ്കൂ​ള്‍ മാ​നേ​ജ​ര്‍ ഐ​പ്പ് വ​ര്‍​ഗീ​സ് കൊ​ച്ചു​കു​ടി പ​താ​ക ഉ​യ​ര്‍​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളാ​യ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മൂ​ഹ​ബ​ലി. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ള്‍ മാ​നേ​ജ​ര്‍ ഐ​പ്പ് വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
10ന് ​വൈ​കു​ന്നേ​രം പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ള്‍ മാ​നേ​ജ​ര്‍ ഐ​പ്പ് വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജൂ​ബി​ലി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം ഉ​ദ്ഘാ​ട​നം കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി നി​ര്‍​വ​ഹി​ക്കും. എം​എ​ല്‍​എ​മാ​രാ​യ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍, പി.​ജെ. ജോ​സ​ഫ്, ആ​ന്‍റ​ണി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ര്‍​ന്ന് സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​യ 75 ക​ലാ​പ്ര​തി​ഭ​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ല​യ​ര​ങ്ങ്, വോ​യി​സ് ഓ​ഫ് കൊ​ച്ചി​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ സ്റ്റേ​ജ് ഷോ ​എ​ന്നി​വ അ​ര​ങ്ങേ​റും.

District News

കെ. കരുണാകരൻ അ​നു​സ്മ​ര​ണം

വൈ​ക്കം: വൈ​ക്കം ടൗ​ൺ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ന്‍റെ 15-ാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു. വൈ​ക്കം സ്വ​കാ​ര്യ ബ​സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്ത് ടൗ​ൺ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സോ​ണി സ​ണ്ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മു​ൻ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി. സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​സ​നീ​ഷ്കു​മാ​ർ, അ​യ്യേ​രി സോ​മ​ൻ, എം.​ടി. അ​നി​ൽ​കു​മാ​ർ, ജോ​ർ​ജ് വ​ർ​ഗീ​സ്, പ്രീ​ത രാ​ജേ​ഷ്, വി. ​അ​നൂ​പ് ,സൗ​ദാ​മി​നി അ​ഭി​ലാ​ഷ്, ഗീ​താ പു​രു​ഷ​ൻ, എ​ൻ.​ആ​ർ.​ര​തി​മോ​ൾ, കെ.​കെ. ഷാ​ജി, കെ.​എ​ൻ. രാ​ജ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


വൈ​ക്കം: വൈ​ക്കം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ന്‍റെ 15-ാം ച​ര​മ​വാ​ർ​ഷി​ക​ദി​നം ആ​ച​രി​ച്ചു. പ്ര​സി​ഡ​ന്‍റ് പി.​ഡി. ഉ​ണ്ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കെ​പി​സി​സി​അം​ഗം മോ​ഹ​ൻ ഡി. ​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ൽ സ​ലാം​റാ​വു​ത്ത​ർ, ജ​യ്ജോ​ൺ, ഷാ​ജി വ​ല്ലൂ​ത്ത​റ, ഷ​ഡാ​ന​ന​ൻ നാ​യ​ർ, ബി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, കെ. ​ബി​നി​മോ​ൻ, പി. ​ടി. സു​ഭാ​ഷ്, കെ.​കെ. സ​ചി​വോ​ത്ത​മ​ൻ, സ​ന്തോ​ഷ് ച​ക്ക​നാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

ഇ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണം

പാ​ല​ക്കാ​ട്: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ 41 ാം ര​ക്ത​സാ​ക്ഷി​ത്വ​ദി​നത്തിൽ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​യോ​ഗ​വും ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽസെ​ക്ര​ട്ട​റി​മാ​രാ​യ വി. ​രാ​മ​ച​ന്ദ്ര​ൻ, സി. ​ബാ​ല​ൻ, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ പി. ​ബാ​ല​ഗോ​പാ​ൽ, ഐ​എ​ൻ​ടി​യു​സി നേ​താ​വ് ചി​ങ്ങ​ന്നൂ​ർ മ​നോ​ജ്, പി.​എ​ച്ച്. മു​സ്ത​ഫ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​വി. സ​തീ​ശ​ൻ, സു​ധാ​ക​ര​ൻ പ്ലാ​ക്കാ​ട്, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​സ്.​ സേവി​യ​ർ, എ​സ്.​എം. താ​ഹ, അ​നി​ൽ ബാ​ല​ൻ, എ. ​ര​മേ​ശ്, ന​ഗ​ര​സ​ഭാ അം​ഗ​ങ്ങ​ളാ​യ എ. ​കൃ​ഷ്ണ​ൻ, മി​നി ബാ​ബു, അ​നു​പ​മ പ്ര​ശോ​ഭ്, സാ​ജോ ജോ​ണ്‍, നേ​താ​ക്ക​ളാ​യ വി. ​മോ​ഹ​ൻ, സി. ​കി​ദ​ർ മു​ഹ​മ്മ​ദ്, എ​ച്ച്.​എ. സ​ത്താ​ർ, മോ​ഹ​ൻ ബാ​ബു, ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ, രാ​ജീ​വ് രാ​മ​നാ​ഥ്, ഫ്രി​ന്‍റോ ഫ്രാ​ൻ​സി​സ്, ക​ണ്ണ​ൻ നാ​യ​ർ, എം. ​വ​ത്സ​കു​മാ​ർ, സെ​ൽ​വ​ൻ, പി.​എം. വ​ത്സ​ൻ, പു​ഷ്പ​വ​ല്ലി ന​ന്പ്യാ​ർ, ബി.​ആ​ർ. കു​ട്ട​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പെ​രു​വെ​മ്പ്: പെ​രു​വെ​മ്പ് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണം ന​ട​ത്തി. പെ​രു​വെ​മ്പ് സ​ർ​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​ബാ​ബു, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​സു​രേ​ഷ് ബാ​ബു, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. വ​ത്സ​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്‌ സെ​ക്ര​ട്ട​റി​മാ​രാ​യ ച​ന്ദ്ര​ൻ, വി. ​ജ​യ​ദാ​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി നി​ഷാ​ന്ത്, ഐ​സി​എ​സ് പ്ര​വീ​ൺ, ഡി​കെ​ടി​എ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​സൈ​നു​ദ്ദീ​ൻ, എ​ൻ. സ​ന്തോ​ഷ്‌​കു​മാ​ർ, കെ. ​കു​ഞ്ചു, മു​രു​കേ​ശ​ൻ, എ. ​ശ​ര​ത്, സു​രേ​ഷ്, ല​ക്ഷ്മ​ണ​ൻ, സി.​പി. പ്രേം​കു​മാ​ർ, എ​ൽ.​ജി. മ​ണി, സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ഞ്ചി​ക്കോ​ട്: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ 41ാം ച​ര​മ​വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. പു​തു​ശേ​രി മ​ണ്ഡ​ലം ബി​ൽ​ഡിം​ഗ് ആ​ൻ​ഡ് റോ​ഡ് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​നും കോ​ൺ​ഗ്ര​സ് കൂ​ട്ടാ​യ്മ​യും സം​യു​ക്ത​മാ​യാ​ണ് ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും സം​ഘ​ടി​പ്പി​ച്ച​ത്. ക​ഞ്ചി​ക്കോ​ട് സ​ത്ര​പ്പ​ടി​യി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ​യോ​ഗം ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ള​രി​ക്ക​ൽ രാ​ജേ​ന്ദ്ര പ​ണി​ക്ക​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി. യോ​ഗ​ത്തി​ൽ എം. ​ക​ന്ത​കു​മാ​ര​ൻ, അ​ന്തോ​ണി​സാ​മി, പി.​കെ. പ്ര​തീ​ഷ് കു​മാ​ർ, ഹ​നീ​ഫ, എ.​വി.​പി. മ​ണി, എ​സ്. മു​നി​യ​പ്പ​ൻ തു​ട​ങ്ങി​യ​ർ പ്ര​സം​ഗി​ച്ചു. ദേ​ശ​ര​ക്ഷാ​പ്ര​തി​ജ്ഞ​യും എ​ടു​ത്തു.

Latest News

Corehub Up