രാമപുരം: കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും രാമപുരം മണ്ഡലം പ്രസിഡന്റും യുഡിഎഫ് രാമപുരം മണ്ഡലം കണ്‍വീനറും ദീര്‍ഘകാലം രാമപുരം പഞ്ചായത്ത് മെംബറും മുന്‍ വൈസ് പ്രസിഡന്റും രാമപുരം സഹകരണ ബാങ്ക് മുന്‍ ബോര്‍ഡ് മെംബറും പൊതുരംഗത്ത് നിറസാന്നിധ്യവുമായിരുന്ന മത്തച്ചന് പുതിയിടത്തുചാലില്‍ അനുസ്മരണം യുഡിഎഫിന്റെ നേതൃത്വത്തില്‍ രാമപുരം റോസറി ഗ്രാമം ഓഡിറ്റോറിയത്തില്‍ നടത്തി.
ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി കാര്യപ്പുറം അധ്യക്ഷത വഹിച്ചു.
ഫ്രാന്‍സിസ് ജോര്‍ജ് എംപി, മാണി സി. കാപ്പന് എംഎല്‍എ, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, ജോസഫ് വാഴയ്ക്കന്, ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, മുന്‍ മന്ത്രി റോഷി അഗസ്റ്റിന്, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം, പഞ്ചായത്ത് മെംബര്‍ ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, മുന്‍ എംപി ജോയി ഏബ്രഹാം, മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ്, ജോര്‍ജ് പുളിങ്കാട്, ബേബി ഉഴുത്തുവാല്‍, തോമസ് കല്ലാടന്‍, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എ. ജോസ് ഉഴുന്നാലില്‍, വി.ജി. വിജയകുമാര്‍, പയസ് രാമപുരം, കേരള കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, തോമസ് ഉഴുന്നാലില്‍, യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ യൂണിറ്റ് പ്രസിഡന്റ് ബിനോയി ഊടുപുഴ, ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍, അനിത രാജു എന്നിവര്‍ പ്രസംഗിച്ചു.
Tags : Memorial Nattuvishesham Districte news