x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യനീ​ക്കം ശ​ക്ത​മാ​ക്കാ​ന്‍ ന​ഗ​ര​സ​ഭ​യി​ല്‍ ആ​ക്രി ആ​പ്

വെബ് ഡെസ്ക്
Published: October 18, 2026 12:16 AM IST | Updated: October 18, 2026 12:16 AM IST

തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ല്‍ ആ​ക്രി ആ​പ് മു​ഖേ​ന മാ​ലി​ന്യശേ​ഖ​ര​ണം ന​ട​ത്തു​ന്ന ജീ​വ​ന​ക്കാ​ര്‍.

തൊ​ടു​പു​ഴ: ഡ​യ​പ്പ​ര്‍, സാ​നി​റ്റ​റി മാ​ലി​ന്യ​ങ്ങ​ള്‍ ഉ​ള്‍​പ്പടെ​യു​ള്ള​വ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന​ത് ത​ട​യു​ന്ന​തി​നും ശാ​സ്ത്രീ​യ സം​സ്‌​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ആ​ക്രി ആ​പ് മു​ഖേ​ന​യു​ള്ള മാ​ലി​ന്യ ശേ​ഖ​ര​ണ സം​വി​ധാ​നം വ്യാ​പ​ക​മാ​ക്കി തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ. ന​വം​ബ​ര്‍ മു​ത​ല്‍ ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മാ​സ​ത്തി​ല്‍ ര​ണ്ടു​ത​വ​ണ മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കും. നി​ല​വി​ല്‍ മാ​സ​ത്തി​ലെ മൂ​ന്നാ​മ​ത്തെ ഞാ​യ​റാ​ഴ്ച​യാ​ണ് ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്.

ഡ​യ​പ്പ​ര്‍, സാ​നി​റ്റ​റി മാ​ലി​ന്യ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ ശേ​ഖ​രി​ച്ച് സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത സ്ഥാ​പ​ന​മാ​യ കെ​ഇ​ഐ​എ​ല്‍ മു​ഖേ​ന ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​ണ് ന​ഗ​ര​സ​ഭ ഒ​രു​ക്കി​യ​ത്. വീ​ടു​ക​ള്‍, ഫ്‌​ളാ​റ്റു​ക​ള്‍, റെ​സി​ഡ​ന്‍റ്​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നും ന​ഗ​ര​സ​ഭ നി​ശ്ച​യി​ച്ചി​ട്ടു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നും നി​ശ്ചി​ത യൂ​സ​ര്‍ ഫീ ​ഈ​ടാ​ക്കി​യാ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. ശേ​ഖ​ര​ണകേ​ന്ദ്ര​ങ്ങ​ളി​ല്‍ വ്യ​ത്യ​സ്ത സ​മ​യ​ക്ര​മ​ങ്ങ​ളി​ലാ​യി​രി​ക്കും സേ​വ​നം ല​ഭ്യ​മാ​കു​ക.

ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന ച​ട്ട​ങ്ങ​ള്‍ പ്ര​കാ​രം ജൈ​വം, അ​ജൈ​വം, സാ​നി​റ്റ​റി, പ്ര​ത്യേ​ക ശ്ര​ദ്ധ ആ​വ​ശ്യ​മാ​യ മാ​ലി​ന്യ​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ നാ​ലാ​യി ത​രം​തി​രി​ച്ച് ഉ​റ​വി​ട​ത്തി​ല്‍​ത്ത​ന്നെ വേ​ര്‍​തി​രി​ക്കു​ന്ന രീ​തി​യാ​ണ് ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കു​ന്ന​ത്. ജൈ​വ​മാ​ലി​ന്യ​ങ്ങ​ള്‍ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും സം​സ്‌​ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ നി​ല​വി​ലു​ണ്ട്. പ്ലാ​സ്റ്റി​ക്, ചി​ല്ലു​കു​പ്പി​ക​ള്‍, ലെ​ത​ര്‍, തെ​ര്‍​മോ​കോ​ള്‍ തു​ട​ങ്ങി​യ അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ളും ഇ​ല​ക്‌ട്രോ​ണി​ക് മാ​ലി​ന്യ​ങ്ങ​ളും ഹ​രി​ത​ക​ര്‍​മ​സേ​ന മു​ഖേ​ന ശേ​ഖ​രി​ച്ച് സം​സ്‌​ക​രി​ക്കു​ന്നു​ണ്ട്.

പൊ​തു​വ​ഴി​ക​ള്‍, പാ​ത​യോ​ര​ങ്ങ​ള്‍, തോ​ടു​ക​ള്‍, ജ​ലാ​ശ​യ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ത്ത​രം മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ​രി​സ്ഥി​തി പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. മ​ഴ​വെ​ള്ള​ത്തി​ലൂ​ടെ മാ​ലി​ന്യ​ങ്ങ​ള്‍ ഓ​ട​ക​ളി​ലേ​ക്കും നീ​ര്‍​ച്ചാ​ലു​ക​ളി​ലേ​ക്കും പു​ഴ​ക​ളി​ലേ​ക്കും എ​ത്തു​ന്ന​ത് രോ​ഗാ​ണു​ക്ക​ളു​ടെ വ്യാ​പ​ന​ത്തി​നും സാം​ക്ര​മി​ക രോ​ഗ​സാ​ധ്യ​ത വ​ര്‍​ധി​ക്കു​ന്ന​തി​നും ഇ​ട​യാ​ക്കും.

പു​തി​യ സം​വി​ധാ​നം ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. മാ​ലി​ന്യ​ങ്ങ​ള്‍ ഉ​റ​വി​ട​ത്തി​ല്‍​ത്ത​ന്നെ വേ​ര്‍​തി​രി​ച്ച് അം​ഗീ​കൃ​ത സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ സം​സ്‌​ക​രി​ക്കു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം അ​നി​വാ​ര്യ​മാ​ണെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ പ​റ​ഞ്ഞു.​

സാ​നി​റ്റ​റി മാ​ലി​ന്യ​ങ്ങ​ള്‍ ന​ഗ​ര​സ​ഭ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഏ​ജ​ന്‍​സി​ക്ക് യൂ​സ​ര്‍ ഫീ ​ന​ല്‍​കി കൈ​മാ​റേ​ണ്ട​ത് നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത​യാ​ണെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​ന്‍​സ​ല്‍ ഐ​സ​ക് അ​റി​യി​ച്ചു. വ്യ​വ​സ്ഥ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ 1,000 മു​ത​ല്‍ 10,000 രൂ​പ വ​രെ പി​ഴ ചു​മ​ത്താ​ന്‍ വ്യ​വ​സ്ഥ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags : NattuVishesham.DistricteNews

Recent News

Corehub Up