ഗ്യാനേഷ്കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബിന്റെ നേതൃത്വത്തിൽ ചെറുതോണിയിൽ കേരള കോൺഗ്രസ് ഇടുക്കി ജില്ലാക്കമ്മിറ്റി നട
ചെറുതോണി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യവും വിവിധ സംഘടനകളും ഡൽഹിയിൽ നടത്തിവരുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സമരങ്ങളെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ചും കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ മാർച്ചും സമരവും നടത്തി.
കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നൈറ്റ് മാർച്ച് നടത്തിയിരുന്നു. തുടർന്ന് 14 ജില്ലകളിലും നടത്തുന്ന സമരങ്ങളുടെ ഭാഗമായാണ് ചെറുതോണിയിൽ പ്രതിഷേധ സമരം നടത്തിയത്.
ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉന്നതാധികാര സമിതിയംഗങ്ങളായ പ്രഫ. ഷീലാ സ്റ്റീഫൻ, അഡ്വ. തോമസ് പെരുമന , വർഗീസ് വെട്ടിയാങ്കൽ, എം.ജെ. കുര്യൻ, എം. മോനിച്ചൻ, സംസ്ഥാന സെക്രട്ടറിമാരായ ഷൈനി സജി, വി.എ. ഉലഹന്നാൻ, ബെന്നി പുതുപ്പാടി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews