x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സി​ൽ ക​രി​യ​ർ റേ​ഡി​യോ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: October 18, 2026 12:14 AM IST | Updated: October 18, 2026 12:14 AM IST

മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് കെ​മി​സ്ട്രി വി​ഭാ​ഗം അ​സി. പ്ര​ഫ.​ കെ.​വി. ജോ​ബി ക​രി​യ​ർ റേ​ഡി​യോ​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യു​ന്നു.

അ​റ​ക്കു​ളം: വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക​രി​യ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും വി​വ​ര​ങ്ങ​ളും ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്പാ​ർ​ക്ക് എ​ഫ്എം ക​രി​യ​ർ റേ​ഡി​യോ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് കെ​മി​സ്ട്രി വി​ഭാ​ഗം അ​സി.​ പ്ര​ഫ.​ കെ.​വി. ജോ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​വി​ര ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ക​രി​യ​ർ റേ​ഡി​യോ​യു​ടെ ഔ​ദ്യോ​ഗി​ക ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ത്തി.​ ക​രി​യ​ർ വാ​ർ​ത്ത​ക​ളും ജി​കെ ടി​പ്സും വി​വി​ധ കോ​ഴ്‌​സു​ക​ളെ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ളും പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ധ്യാ​പ​ക​രാ​യ ടോം ​ജോ​സ്, ജി​ബു ജയിം​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​രി​യ​ർ റോ​ഡി​യോ പ്ര​വ​ർ​ത്തി​ക്കു​ക.

Tags : NattuVishesham.DistricteNews

Recent News

Corehub Up